My Class Room Experiences @ Habitat
Sunday, November 12, 2017
Monday, September 11, 2017
Saturday, May 6, 2017
കുഴഞ്ഞ നിലപാടുകള്‍
നമുക്കിടയില്‍
അത്ര പ്രശ്നങ്ങളുണ്ടോ ? ഇല്ല. പിന്നെ ആളുകളെ ബോധ്യപ്പെടുത്താന്‍ , അണികളെ
കൂടെ നിര്‍ത്താന്‍ ഇടക്കിടെ ഓരോന്ന് ചെയ്യുന്നു എന്ന് മാത്രമല്ലേ ഉള്ളൂ.
സംഗതി അവര്‍ നമ്മളെ കൂട്ടമായി ഉന്മൂലനം ചെയ്തിരിക്കാം.
ത്രിശൂലം കയറ്റിയിരിക്കാം.
നമ്മുടെ സഹോദരികളെ കൂട്ടമാനഭംഗത്തിനിരയാക്കിയിരിക്കാം.
ചരിത്രപ്രധാനമായ നമ്മുടെ പുരാതന പള്ളി തകര്‍ത്തിരിക്കാം.
ഇറച്ചി കഴിച്ചതിന് നമ്മുടെ അഖ് ലാക്കിനെ കുത്തിമലര്‍ത്തിയിരിക്കാം.
അങ്ങിനെ പലതും ചെയ്തിരിക്കാം.
എന്ന് കരുതി എത്രമാത്രമാണ് നമുക്ക് അവരോട് വിരോധവും വിദ്വേഷവും മനസ്സിലിങ്ങനെ കൊണ്ടു നടക്കാന്‍ സാധിക്കുക. അല്ലേ ?
സംഗതി അവര്‍ നമ്മളെ കൂട്ടമായി ഉന്മൂലനം ചെയ്തിരിക്കാം.
ത്രിശൂലം കയറ്റിയിരിക്കാം.
നമ്മുടെ സഹോദരികളെ കൂട്ടമാനഭംഗത്തിനിരയാക്കിയി
ചരിത്രപ്രധാനമായ നമ്മുടെ പുരാതന പള്ളി തകര്‍ത്തിരിക്കാം.
ഇറച്ചി കഴിച്ചതിന് നമ്മുടെ അഖ് ലാക്കിനെ കുത്തിമലര്‍ത്തിയിരിക്കാം.
അങ്ങിനെ പലതും ചെയ്തിരിക്കാം.
എന്ന് കരുതി എത്രമാത്രമാണ് നമുക്ക് അവരോട് വിരോധവും വിദ്വേഷവും മനസ്സിലിങ്ങനെ കൊണ്ടു നടക്കാന്‍ സാധിക്കുക. അല്ലേ ?
Saturday, April 15, 2017
സ്നാപ്പില്‍ ഒതുങ്ങാത്ത ജീവിതം
ഭാവനാത്മകമായ
ചിന്തകള്‍ ക്യാമറയിലേക്ക്
തിരിക്കുമ്പോഴാണ് ഓര്‍മകള്‍ക്ക്
മായ്ക്കാനാവാത്ത ചിത്രങ്ങളുണ്ടാകുന്നത്.
കേരളത്തില്‍
ഇന്നിറങ്ങുന്ന മുപ്പതിലേറെ
പ്രസിദ്ധീകരണങ്ങള്‍ക്ക്
കവര്‍ ചിത്രമൊരുക്കുന്ന
അജീബ് കൊമാച്ചി,
യുഎഇയിലെത്തിയപ്പോള്‍
നടത്തിയ സംഭാഷണം ഈ ലക്കം
പ്രവാസി വായനയിലുണ്ട്.കഴിയുന്നവര്‍
വായിക്കുമല്ലോ....
പിഡിഎഫ് വായിക്കാന്‍
ഓര്‍ക്കുന്നുണ്ടോ
?
2003മെയ്
2.
മതേതര
കേരളത്തിന്റെ ഹൃദയത്തില്‍
മുറിവേറ്റ മാറാട് കലാപം.ഹിന്ദുവും
മുസല്‍മാനും തമ്മില്‍
മതത്തിന്റെ പേരില്‍
കൊലക്കത്തിയെടുത്ത കാലം.കാലങ്ങളായി
സ്നേഹത്തിലും സൗഹാര്‍ദത്തോടെ
കഴിഞ്ഞിരുന്ന അയല്‍വാസികള്‍
വര്‍ഗീയ കലാപത്തെ തുടര്‍ന്ന്
പറിച്ചു നടപ്പെട്ട കാലം.കലാപം
കഴിഞ്ഞ് തിരികെ വരുമ്പോള്‍
അവരെ സ്വീകരിക്കാന്‍ പഴയ
അയല്‍വാസികളുണ്ടായിരുന്നില്ല.അവര്‍
എവിടെയും പോയിരുന്നില്ല .പക്ഷെ
ഏറെ ദൂരം അകന്നിരുന്നു അവരുടെ
മനസ്സ് .ആ
ഒരവസ്ഥയെ ഒറ്റ ക്ലിക്കില്‍
കേരള ജനതയെ ചിന്തയുടെ പല
ആംഗിളുകളിലേക്ക് വഴി
തിരിച്ചുവിട്ടിട്ടുണ്ട്
പ്രശസ്തനായ ഒരു ഫോട്ടോഗ്രാഫര്‍.
അജീബ്
കൊമാച്ചി.കേരളത്തില്‍
ഇറങ്ങുന്ന ഏതെങ്കിലും മാസിക
വായിക്കുന്ന ഏതൊരാളും
ഒരിക്കലെങ്കിലും വായിച്ചുപോയിട്ടുള്ള
പേരായിരിക്കും അജീബ് കൊമാച്ചി
. നിലവില്‍
പ്രസിദ്ധീകരിക്കുന്ന 30
ഓളം
മാസികകള്‍ക്ക് കവര്‍
ചിത്രമൊരുക്കുന്ന തിരക്കേറിയ
ഫ്രീലാന്‍സ് ഫോട്ടോജേണലിസ്റ്റാണ്
അജീബ് കൊമാച്ചി.
ലേബലുകള്‍:
Interview,
Pravasi vayana,
Published
Saturday, April 1, 2017
എന്തെല്ലാം പരീക്ഷകള്‍ ? പരീക്ഷകള്‍ ?
‘പഴയ വിദ്യാഭ്യാസ രീതി, കുട്ടിയെ കരയിച്ചുപഠിപ്പിച്ചിരുന്ന രീതിയായിരുന്നുവെന്നും മനഃപാഠം പഠിക്കലാണ് കുട്ടിയെ കണ്ണീരണയിപ്പിച്ചിരുന്ന അധ്യാപന സമ്പ്രദായമെന്നുമാണ് പരക്കെ വിശ്വസിക്കപ്പെട്ടു പോരുന്നത്. എന്നാല്‍, ഈ വിശ്വാസത്തിന്റെ പല അടിസ്ഥാനങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അധ്യയനം കേവലം സുഖകരമായ അനുഭവമാണോ? വിജ്ഞാനാര്‍ജനത്തില്‍ ക്ലേശസഹനം ഒരു ഘടകമല്ലേ? ഇന്ന് ക്ലേശ സഹനമെല്ലാം ഒഴിവാക്കി, പഠിക്കലും പഠിപ്പിക്കലും ആകാവുന്നത്ര വിദ്യാലയങ്ങളില്‍ നിന്ന് അകറ്റിനിറുത്തിക്കൊണ്ടുവരുന്നുണ്ട്.’ സാഹിത്യകാരനും സാമൂഹ്യ നിരീക്ഷകനുമായിരുന്ന ഡോ. സുകുമാര്‍ അഴീക്കോട് പുതിയ വിദ്യാഭ്യാസ രീതിയെ നിരീക്ഷിച്ച് എഴുതിയ ലേഖനത്തിലെ പരാമര്‍ശമാണിത്.
ഇത്തവണത്തെ എസ് എസ് എല്‍ സി ഗണിത ശാസ്ത്ര പരീക്ഷ വീണ്ടും നടത്തിയല്ലോ. ചോദ്യ പേപ്പര്‍ കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ തയ്യാറാക്കി, സമാനമായ ചോദ്യങ്ങള്‍ മലപ്പുറം ജില്ലയിലെ ഒരു സ്ഥാപനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നല്കിയ ചോദ്യപേപ്പറില്‍ വന്നു എന്നീ പരാതികളുടെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. പരീക്ഷ കഴിഞ്ഞ ആദ്യത്തെ രണ്ടു ദിവസങ്ങളില്‍ ചോദ്യപേപ്പറിലെ ബുദ്ധിമുട്ടിനെ കുറിച്ചായിരുന്നു പരാതി. പിന്നീടുള്ള ദിവസങ്ങളിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആക്ഷേപം ഉയരുന്നത്. ആദ്യത്തെ പരാതിയെ ന്യായീകരിക്കാനുള്ള ശ്രമമാണോ രണ്ടാമത്തെ ചോര്‍ച്ചയെന്ന പരാതി എന്നത് ഇനി അന്വേഷണത്തിന് ശേഷമേ തിരിച്ചറിയാനാകൂ. എന്തായാലും ഗണിത ശാസ്ത്ര പരീക്ഷ വീണ്ടും എഴുതേണ്ടിവന്നു ഇത്തവണത്തെ എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്ക്.
ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു എന്നാണ് വാര്‍ത്ത. ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എന്നാണ് കേസ്. ഇത്തരം സാഹചര്യത്തില്‍ ഉയര്‍ന്ന് വരുന്ന ചില അക്കാദമിക ചോദ്യങ്ങളുണ്ട്. എന്താണ് ഈ പരീക്ഷാ ബുദ്ധിമുട്ടിക്കല്‍?

Article,
Education,
Mathematics,
Published,
Question Paper,
Sirajdaily,
SSLC
Sunday, March 26, 2017
മാര്‍ച്ച് പറയുന്നത്...
![]() |
Siraj Sunday Page 26-3-17 ( UAE ) |
നീ
ഒരുപാട് മാറിയപോയി.
ജീവിതത്തില്‍
സുഖ-ദുഖ
സമ്രിശ സ്മൃതികളുണര്‍ത്തി
നീ സമ്മാനിച്ച ഓര്‍മ്മകളില്‍
ഗതകാല സ്മരണകള്‍ കവിളില്‍
കണ്ണീര് സമ്മാനിക്കുന്നുവോ?വേര്‍പിരിയലോ?.
ഹൈസ്കൂള്‍
ക്ലാസില്‍ പഠിക്കുമ്പോഴാവും നിന്റെ
വിരഹനൊമ്പരം ആദ്യമായി അനുഭവിച്ചുതുടങ്ങിയിട്ടുണ്ടാവുകവിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളുടെ
മാസം.വിദ്യാലയങ്ങളില്‍
ക്ലാസ് ആരംഭിക്കുന്ന
ദിവസമേ.. അധ്യാപകര്‍
മാര്‍ച്ചിനെ കുറിച്ച്
മുന്‍ധാരണയുണ്ടാക്കി
തുടങ്ങും.മാര്‍ച്ചില്‍
നടക്കുന്ന വാര്‍ഷിക പരീക്ഷയില്‍
ശോഭിക്കണമെങ്കില്‍ ഇപ്പോഴേ
പഠിച്ചു തുടങ്ങണമെന്ന്.
പരീക്ഷണങ്ങളായ
പരീക്ഷകളെല്ലാം കഴിഞ്ഞ് രണ്ടു
മാസത്തെ വേനലവധിക്ക് സ്കൂള്‍
പൂട്ടുന്ന മാസം.വീട്ടിലെത്താന്‍
ഓടിത്തിമിര്‍ക്കുന്നവരുടെ
കൂട്ടത്തില്‍ ആദ്യമെത്താന്‍ മത്സരിക്കുന്ന
കുട്ടിക്കൂട്ടങ്ങള്‍.വേനലവധിയിലെ
കളികളാരവമായിരിക്കണം ആ
ഉത്സാഹത്തിന്റെ
പിന്നില്‍.വീരാന്‍കുട്ടികാക്കാറ് ഭാഗത്തുള്ള
പറമ്പാണല്ലോ അന്ന്
കുട്ടിക്കൂട്ടങ്ങളുടെ
കളിമൈതാനം.
തൊട്ടുകളി,കുട്ടിയുംകോലും,സാറ്..വൈകുന്നരത്തോടെ
സജീവമാകുന്ന ഫുട്ബോള്‍
മത്സരം.ചെറിയ
കുട്ടികളായതിനാല്‍ സന്യാസിയെപ്പോലെ ഗോള്‍കീപ്പറായി
നില്ക്കാന് മാത്രമേ അന്ന്
അവസരം കിട്ടൂ.
കശുമാവിന്
കൊമ്പുകളില്‍ കയറിയും
ചാടിയും കാലുകള്‍ മരങ്ങളുടെ ശിഖരങ്ങളില്‍ കോര്‍ത്ത് തലയും, ഉടലും
താഴേക്ക് തൂക്കിയിടുന്ന
അഭ്യാസ പ്രകടനങ്ങള്‍..
ചിതല് പുറ്റുകളിലും, മണ്മതിലുകളുടെ വിടവുകളിലും ചേക്കേറിയിരുന്ന തേനീച്ച കൂട്ടുകളില്‍ നിന്നും തേനെടുത്ത് നുണഞ്ഞതും 20 രൂപക്ക് കച്ചവടക്കാരന് കോമുകാക്കാക്ക് കച്ചവടം നടത്തി പണം കണ്ടെത്തുന്നതും മാര്‍ച്ചിലെ വേനലധിക്കാലത്താണ്.
തേനിച്ചപ്പലകകള്‍ അടര്ത്തിയെടുക്കുമ്പോള് തേനിച്ചകള്‍ക്ക് നോവാതിരിക്കാന്‍ ഊതിയൂതി കാറ്റ്പോകാന്‍ നേരം ഇരു കണ്‍തടങ്ങള്‍ക്കും വേദനയുടെ ഓര്‍മ്മകള്‍ സമ്മാനിക്കാന്‍ തേനീച്ചകള്‍ വന്ന് ചുമ്പിക്കുന്നതോടെയാണ് ആ സീസണിലെ തേനെടുക്കല്‍ കളികളും സാഹസങ്ങളും അവസാനിച്ചിരുന്നത്.
കൗമാരത്തിലെത്തുമ്പോള്‍ ഹൃദയ വേദനകള്‍ സമ്മാനിക്കുന്ന മാര്‍ച്ച്. ഓര്‍ക്കുമ്പോള്‍ ഹൃദയത്തിലെവിടെയോ ചെറിയ
Wednesday, March 22, 2017
ബുദ്ധിമുട്ടാണെങ്കില്‍ നിര്‍ത്തിക്കൂടേ...
എസ്.എസ്.എല്‍.സി.
കണക്കുപരീക്ഷയുടെ
ചോദ്യക്കടലാസ് വിദ്യാര്‍ഥികളെ
ബുദ്ധിമുട്ടിക്കുന്ന രീതിയില്‍
തയ്യാറാക്കി എന്നൊരു പരാതിയില്‍
മനുഷ്യാവകാശ കമ്മീഷന്
കേസെടുത്തു എന്നാണ് പത്ര
വാര്‍ത്ത.
എന്താണ്
ഈ ബുദ്ധിമുട്ടിക്കല്‍ ?
ആരാണ്
ഇതിനുത്തരവാദി ?
എന്താണ്
ഇതിനൊരു പരിഹാരം ?
പഠനം എന്നത്
അത്ര എളുപ്പമുള്ള പരിപാടിയാണോ
? അല്ല.ബുദ്ധിമുട്ടുള്ള കാര്യം
തന്നെയാണ്.
ഇതൊക്കെ
കുട്ടികള്‍ക്ക് അത്ര ഇഷ്ടകരമായ
കാര്യവുമല്ല (
വാദത്തിന്
വേണമെങ്കില്‍ നമുക്ക് പഠനം
ഇഷ്ടമാണ് ,
മധുരമാണ്
എന്നൊക്കെ തട്ടിവിടാം)
പഠനം
മാത്രമല്ല,
സ്കൂള്‍
എന്നത് തന്നെ കുട്ടിയെ
സംബന്ധിച്ചിടത്തോളം
ബുദ്ധിമുട്ടല്ലേ...
രാവിലെ
ഒമ്പത് മുതല്‍ വൈകീട്ട് നാല്
വരെ ഇടക്കുള്ള ചില ഇടവേളകളൊഴിച്ചാല്‍
മരത്തില്‍ പണിത ബെഞ്ചില്‍
അങ്ങിനെ ഇരുത്തത്തോട് ഇരുത്തം.
ഇനിയിപ്പോ
കുഷ്യന് ഉള്ള കസേരയായാല്‍
പോലും കുറച്ചു കഴിയുമ്പോള്‍
ബോറടിച്ചും പുറം വേദനിച്ചും
ബുദ്ധിമുട്ടാവും.
ചില
ഭാഷാ ക്ലാസുകളിലാണെങ്കില്‍
കുട്ടികളുടെ എണ്ണം കൂടി
വരുമ്പോള്‍ വാഗണ്‍ ട്രാജഡിക്ക്
എളുപ്പമാകുന്ന ക്ലാസ്
അന്തരീക്ഷമാവും.
സ്കൂളില്‍
പോവുക,
യൂനിഫോം
ധരിക്കുക,
കളിച്ചും
സംസാരിച്ചിരിക്കുന്നതിനും
പകരം ക്ലാസില്‍ ശ്രദ്ധിച്ചിരിക്കുക,
ക്ലാസിലെ
പഠന പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടുക,
അധ്യാപകര്‍
പഠിക്കുന്നുണ്ടോ എന്ന്
പരിശോധിക്കാന്‍ ചോദ്യങ്ങള്‍
ചോദിക്കുമ്പോള്‍ അവക്ക്
ഉത്തരം പറയുക എന്നതൊന്നും
കുട്ടികള്‍ക്ക് ഇഷ്ടമുള്ള
കാര്യങ്ങളല്ല.
ഈ
പഠന പ്രവര്‍ത്തനം എന്നുപറയുമ്പോള്‍
പുതിയ രീതിയനുസരിച്ച് ഗ്രൂപ്പ്
ചര്‍ച്ച,
കുറിപ്പെഴുതുക,
ചാര്‍ട്ട്
തയ്യാറാക്കുക,
സെമിനാര്‍,
ചിലപ്പോള്‍
പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുക
( വിരളമായി
സംഭവിക്കുന്നത്)
റോള്‍
പ്ലേ തുടങ്ങി പലവിധ രീതികളുണ്ട്.
ഭൂരിഭാഗവും
എത്രമാത്രം ബോറായിട്ടാണ്
നടക്കുന്നതെന്ന് കുട്ടികളോട്
ചോദിച്ചാല്‍ അവര്‍ കൃത്യമായി
പറഞ്ഞു തരും.
ഒരു
ദിവസം സ്കൂള്‍ ഇല്ല എന്നറിയുമ്പോഴും
കുട്ടികളുടെ മുഖത്തെത്ര
സന്തോഷമാണ്.
അതിലേറെ
സന്തോഷമായിരിക്കും അധ്യാപകര്‍ക്കും.(
സാമാന്യവത്ക്കരിക്കുന്നില്ല)
.
സ്കൂളിലേക്ക്
പോകുന്ന പോലെയല്ല സ്കൂള്‍
വിട്ട് പോരുമ്പോഴത്തെ കുട്ടിയുടെ
ഭാവം.പിന്നെ
ഈ ലോകത്ത് പഠിക്കാതെ മുന്നേറാന്‍
കഴിയില്ലല്ലോ...
അപ്പോള്‍
പിന്നെ ഇഷ്ടമില്ലെങ്കിലും
പോയേ പറ്റൂ,,
ഇഷ്ടമായാലും
ഇല്ലെങ്കിലും കുഞ്ഞുണ്ണി
മാഷുടെ കവിത മുതല്‍ കെമിസ്ട്രിയിലെ
പിരിയോഡിക് ടേബിളും ഗണിതത്തിലെ
അള്‍ജിബ്രയുമൊക്കെ പഠിക്കേണ്ടി
വരും.
ഇഷ്ടമില്ലാത്ത
കാര്യം ചെയ്യുമ്പോള്‍ അതൊക്കെ
ബുദ്ധിമുട്ടായി തോന്നുകയും
ചെയ്യും.
ആ
കണക്കിന് കുട്ടികളെ സ്കൂളിലേക്ക്
അയക്കുന്നത് തന്നെ മനുഷ്യാവകാശ
ലംഘനമാണെന്ന് പറയേണ്ടി വരും.
പരീക്ഷയൊക്കെ
വരുമ്പോള്‍ നിരന്തരമായ വായനയും
പരിശീലനങ്ങളുമെല്ലാം വേണ്ടിവരും.
ഫെബ്രുവരി
,
മാര്‍ച്ച്
മാസങ്ങളില്‍ രാത്രി വൈകിയും
ഉറക്കൊഴിച്ചും കുട്ടികള്‍
വായിക്കുന്നു,
എഴുതി
പരീശീലിക്കുന്നു .
പവര്‍കട്ട്
ഒഴിവുണ്ടാകുന്ന മാസങ്ങള്‍.
കുട്ടികളെ
ബുദ്ധിമുട്ടിക്കുന്ന പരീക്ഷ
നടത്തുകയെന്നത് തന്നെ
മനുഷ്യാവകാശ ലംഘനമല്ലേ...?
ഇപ്പോഴിതാ..
കണക്ക്
പരീക്ഷയുടെ ചോദ്യപേപ്പര്‍
വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കുന്ന
രൂപത്തില്‍ തയ്യാറാക്കി
എന്നതാണ് പരാതി.
കണക്ക്
തന്നെ ബുദ്ധിമുട്ടാണ്.
ഇനി
ചോദ്യക്കടലാസ് കൂടി
ബുദ്ധിമുട്ടാക്കല്‍ എന്തായിരിക്കും
സ്ഥിതി ?
ഇത്
പരിഹരിക്കാന്‍ ഏറ്റവും നല്ല
മാര്‍ഗം,
ചോദ്യങ്ങള്‍ക്ക്
നേരെ ഉത്തരവും കൊടുക്കുക
എന്നതാണ്.
( ചോദ്യക്കടലാസ്
തയ്യാറാക്കുമ്പോള്‍ എന്തായാലും
ഉത്തര സൂചികയും തയ്യാറാക്കാറുണ്ടല്ലോ...
അവ
കൂടി വിതരണം ചെയ്യാം-
അല്ലെങ്കില്‍
ഓരോ ചോദ്യത്തിന് നേരെ അവയുടെ
ഉത്തരവും നല്‍കുക)
വിദ്യാര്‍ഥി
അവ ഉത്തരക്കടലാസിലേക്ക്
പകര്‍ത്തിയെഴുതുന്ന രീതിയാണ്
നാം കൊണ്ടു വരേണ്ടത്.
കോപ്പി
എഴുത്ത് പോലെ.
യുഎസ്എസ്
,
എല്‍എസ്എസ്
പരീക്ഷയില്‍ തങ്ങളുടെ
കുട്ടികള്‍ക്ക് കൂടുതല്‍
മാര്‍ക്ക് കിട്ടാന്‍ പെന്‍സില്‍
കൊണ്ട് എഴുതിപ്പിച്ച ശേഷം
അധ്യാപകര്‍ തന്നെ ഉത്തരമെഴുതി
മുഴുവന്‍ ഉയര്‍ന്ന സ്കോര്‍
നേടിക്കൊടുത്ത ചിലരെങ്കിലും
നമുക്കിടയിലുണ്ടല്ലോ...
ലേബലുകള്‍:
examination,
Human Right,
SSLC,
Teaching
Friday, March 10, 2017
ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധത ; പലരും മൗനം പാലിക്കുന്നുണ്ടോ?
സ്ക്രീനില്‍
കാണുന്നത് പോലെ, അല്ലെങ്കില്‍
അതിലെ കഥാപാത്രത്തിന്റെ
ജീവിതത്തിന് സമാനമായി
ജീവിക്കാന്‍ ശ്രമിക്കുന്നവര്‍
തന്നെയാണ് ഭൂരിഭാഗവും.നായകന്റെ
വേഷം മുതല്‍ ഭാഷ വരെ ഈ അനുകരണീയത
നമ്മളിലുണ്ടാകും. ഇന്ന്
സ്ക്രീനില്‍ കാണുന്നതാണ്
നാളെ നമ്മുടെ ഹെയര്‍ സ്റ്റൈല്‍.
നമ്മുടെ
വസ്ത്രം. നടത്തം,
ഭക്ഷണം എന്തിന്
സംസാരത്തിലെ രീതി വരെ ഇപ്രകാരം
മാറുന്നു.
എങ്ങിനെ
മോഷ്ടിക്കാമെന്നതിന്റെ
വിവിധ തന്ത്രങ്ങള്‍ പറഞ്ഞു
തരുന്ന "റോബിന്‍ഹുഡ്
" മുതല്‍
"ധൂം"
വരെ ഇക്കൂട്ടത്തിലുണ്ട്.
ആസൂത്രിത
കൊലപാതകത്തിന്‍െറ രൂപങ്ങള്‍
കാണിച്ച ദൃശ്യമാണല്ലോ അടുത്ത
കാലത്ത് വളരെ ഹിറ്റ് ആയ മറ്റൊരു
മലയാള ചലചിത്രം. പ്രണയിക്കാനും
കൊലപാതകത്തിനും പ്രതികാരത്തിനും
മദ്യപാനത്തിനും തുടങ്ങി
പലതിനും ഇന്‍സ്പെയര്‍ ചെയ്യുന്ന
എത്രയെത്ര സിനിമകള്‍.
കൂടാതെ
ചലചിത്രങ്ങളില്‍ ഭൂരിഭാഗവും
സ്ത്രീ വിരുദ്ധതയാണെന്ന
കാര്യം ഇതിനിടെ ചര്‍ച്ച ചെയ്ത്
കഴിഞ്ഞു. പക്ഷെ
പൃഥിരാജ് ഒഴിച്ചുള്ള ഒരു
നടനും ഇനി മേലാല്‍ സ്ത്രീയെ
അവഹേളിക്കുന്ന ചലചിത്രങ്ങളില്‍
പങ്കെടുക്കില്ലെന്ന്
പറഞ്ഞിട്ടില്ലെന്ന വസ്തുത
അവിടെ അവശേഷിക്കുകയാണ്.ഉദാഹരണത്തിന്
മാത്രം രണ്ട് സാംപിളുകള്‍
പ്രമുഖരായ രണ്ട് താരങ്ങളുടേതാണ്
ചുവടെ.
മേലാല്‍
ഒരാണിന്റെയും മുഖത്തിന്
നേരെ ഉയരില്ല നിന്റെയീ കയ്യ്.
അതെനിക്കറിയാഞ്ഞിട്ടില്ല.നീയൊരു
പെണ്ണാണ് . വെറും
പെണ്ണ് - ദ
കിംഗ് ( മമ്മൂട്ടി)
തുലാവര്‍ഷ
രാത്രികളില്‍ ഒരു പുതപ്പിനടയില്‍
സ്നേഹിക്കാനും എന്റെ
കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും
ഒടുവില്‍ ഒരു നാള് വടിയായി
തെക്കെപറമ്പിലെ പുളിയന്‍
മാവിന്റെ വിറകിന്നടിയില്‍
എരിഞ്ഞു തീരുമ്പോള്‍ നെഞ്ചു
തല്ലിക്കരയാനും എനിക്കൊരു
പെണ്ണ് വേണം - നരസിംഹത്തില്‍
(മോഹന്‍ലാല്‍.)
ഇങ്ങനെ
മിക്ക സിനിമകളിലും കാണും,
സ്ത്രീയെ
ഒന്നുമല്ലാതാക്കി മാറ്റുന്ന
ഡയലോഗുകളും സീനുകളും.അല്ലാത്ത
സിനിമകള്‍ക്ക് ഇവിടെ
മാര്‍ക്കറ്റില്ല.അവയില്‍
പലതും അവാര്‍ഡ് സിനിമകളെന്ന്
മുദ്രകുത്തി ഇല്ലാതാകും.ആദാമിന്റെ
മകന് അബു പോലുള്ളവയെ ഇവിടെ
മറക്കുന്നില്ല.
മനുഷ്യനെ
മനുഷ്യനായി കാണുന്ന ,
ദാനത്തെ
പ്രോത്സാഹിപ്പിക്കുന്ന,കരുണ
തോന്നിപ്പിക്കുന്ന തുടങ്ങി
നല്ലതെന്ന് ഇക്കാലം വരെ
വാഴ്ത്തിപ്പോരുന്ന മഹിതമായ
മൂല്യങ്ങള്‍ പകരുന്ന സിനിമകള്‍
എന്താണ് അധികം ഇറങ്ങാത്തത്.ആരാണ്
അവയ്ക്ക് മാര്‍ക്കറ്റ്
ഇല്ലാതാക്കിയത് ?
സിനിമ
മാത്രമല്ല കഥയായാലും നോവല്‍
ആയാലും ഇതൊക്കെ തന്നെയല്ലേ
സ്ഥിതി.ചിലപ്പോള്‍
നമ്മുടെ അനുഭവങ്ങളുമായി
അവക്ക് സാമ്യം തോന്നുമ്പോള്‍
ആ കഥ, അല്ലെങ്കില്‍
സിനിമ വല്ലാതെ ഇഷ്ടപ്പെട്ടേക്കും.എന്നാല്‍
അപരനെ സൃഷ്ടിക്കുന്ന,
ലൈംഗികതയെ
ഉത്തേജിപ്പിക്കുന്ന
രചനകള്‍ക്കെതിരെ എന്താ ആരും
ശബ്ദിക്കാത്തത് ? അവ
കൂടി ഈ വിമര്‍ശനത്തിന്റെ
പരിധിയില്‍ വരേണ്ടതാണ്.
Wednesday, March 8, 2017
വനിതാദിന ചിന്തകള്‍
ഏതൊരു
സ്ത്രീക്കും അറിയാമായിരിക്കും.
തന്റെ
മുന്നിലിരുന്ന് തന്നെ
നോക്കുന്നവന്റെ മനസ്സിലെന്താണെന്ന്
.
അവന്റെ
നോട്ടത്തിന്റെ അര്‍ത്ഥമെന്താണ്
?
ഇതൊക്കെ
മനസ്സിലാക്കാന്‍ പ്രകൃതി
അവളെ പഠിപ്പിച്ചിരിക്കുന്നു.
ഇതൊന്നുമറിയാതെ
കണ്‍കോണിലൂടെയോ കണ്ണിറുക്കിയോ
ഒന്നും അവളെ ഒന്നും
ബോധ്യപ്പെടുത്തേണ്ടതില്ല.അറിഞ്ഞിട്ടും
അറിയാതെ അഭിനയിക്കുകയാണെന്ന്
മാത്രം.
പലപ്പോഴും
കണ്ടില്ല,
കേട്ടില്ല
എന്ന രീതിയില്‍ എല്ലാത്തിനും
അവള് മൗനം പാലിക്കുന്നു.
വാഴ
വന്ന് വെയിലില്‍ വീണാലും
മാനക്കേട് എന്ന പേരില്‍ കുറ്റം
എപ്പോഴും വാഴക്ക് തന്നെ.
അല്ലെങ്കില്‍
എന്താണ് ഈ മാനക്കേട് ?
അത് അവള്‍ക്ക്
മാത്രം സംഭവിക്കുന്നതാകുന്നതിന്റെ
രാഷ്ട്രീയം എന്താണ് ?
പെണ്ണേ....
നിന്റെ
മാനത്തിന് ഒന്നും
സംഭവിക്കില്ല.മാനമെന്നത്
ശരീരത്തെ ആക്രമിക്കുമ്പോള്‍
നഷ്ടപ്പെടുന്ന ഒരു
മണ്ണാങ്കട്ടയുമല്ലല്ലോ.അത്
തിരിച്ചറിയുന്ന പുരുഷ സമൂഹവും
ഇവിടെ വളര്‍ന്ന് വരുന്നില്ലേ
? തീര്‍ച്ചയായും
ഉണ്ട്.
പേടിക്കണ്ട,
എല്ലാവരും
വേട്ടക്കാരല്ല ഡാ.
എന്നാല്‍
വേട്ടക്കാരനോട് കുറെ
സെന്റിമെന്‍സും പരിഗണനയും
നല്കി ഇരയാകേണ്ടതുമല്ല.കാരണം
ഇന്നല്ലെങ്കില്‍ നാളെ മറ്റൊരാള്‍
ആ മൗനം കാരണം ഇരയാക്കപ്പെട്ട്കൊണ്ടേയിരിക്കും.
സ്ത്രീകളോട്
എങ്ങിനെ മാന്യമായി പെരുമാറുന്നുവോ
എന്നതിന്റെ അടിസ്ഥാനത്തിലാണ്
ഒരു സമൂഹത്തിന്റെ നില
മനസ്സിലാക്കേണ്ടതെന്ന്
പ്രവാചകന് മുഹമ്മദ് നബി.
ഭാഷാപരമായ
പ്രയോഗങ്ങളില്‍ നിന്ന് തന്നെ
ആദ്യ മാറ്റം തുടങ്ങാം.
ഭരിക്കേണ്ടവന്‍(ഭര്‍ത്താവ്)
എന്ന
വേര്‍തിരിവിന് പകരം കുര്‍ആനിലൊക്കെ
ഉപയോഗിച്ചിട്ടുള്ള പദമായ
‘സൗജ്' അഥവ
ഇണ എന്നതല്ലേ നമുക്ക്
ഉപയോഗിക്കാന്‍ നല്ലത് ?
അങ്ങിനെ
ഉപയോഗിക്കുമ്പോള്‍ എന്തൊക്കെയോ
മേലങ്കികള്‍ അഴിഞ്ഞുവീഴുന്നുണ്ടോ
?
ഉണ്ടെങ്കില്‍
അത് ആണധികാരം എന്ന പേരില്‍
ആരോ എടുത്തണിഞ്ഞ അര്‍ഹതയില്ലാത്ത
മേലങ്കിയായിരിക്കും.
Wednesday, March 1, 2017
ജീവിത ചിന്തകള്‍
കാലം ഇനിയുമുരുളും.......
വിഷു വരും വർഷം വരും
തിരുവോണം വരും......
പിന്നേ ഓരോ തളിരിലും
പൂവരും കായ് വരും
അപ്പോൾ ആരെന്തും
എന്തെന്നും ആർക്കറിയാം.
ജന്മ ദിനമായിരുന്നുവെന്ന് ഫേസ്ബുക്ക് മെസെഞ്ചര്‍ വഴി ഓര്‍മ്മപ്പെടുത്തിയ Civic Chandran Chinnangath സാര്‍, Pb Anoop Anitha എന്ന അനൂപേട്ടന്, Hussain KP Pakara ഹുസൈന്‍ക , ശ്രീകുമാര്‍, Erfan Ebrahim Sait, Sajal Karikkan, ശ്രീമോള്,ശാഹിന് ,ശബീര്‍,പ്രദീപ് , ഹഫീഫ് വിദ്യാര്‍ഥികളായ പ്രണവ്, സിന്‍സിമ,- നേരിട്ട് കണ്ടും കാണാതെയും പരിചയമുള്ളവര്‍... ബന്ധങ്ങളിങ്ങനെ തുന്നി ചേര്‍ക്കാന്‍ ശ്രമിക്കുന്ന നിങ്ങളുടെയെല്ലാം സന്ദേശങ്ങള്‍ ആഗ്രഹങ്ങള്‍ കേവലമൊരു ക്ലിക്കല്ല.3000 ത്തിലേറെ ഫ്രണ്ട്സുകളുടെ(?) കൂട്ടത്തില്‍ നിന്ന് ചിലര്‍ ഇങ്ങിനെ ചെയ്യുന്നത് ഓരോ മാനസിക വികാരമാണ്. അതുമാത്രമാണ് ജന്മദിനത്തില് പങ്കുവെക്കുവാനുള്ളത്.
മാര്‍ച്ച് 1 തന്നെയാണോ ജന്മദിനം ? അന്ന് ഇതൊക്കെ കൃത്യമായി രേഖപ്പെടുത്താന്‍ ഉമ്മാക്കോ ഉപ്പാക്കോ അന്ന് സാധിച്ചിട്ടുണ്ടാവുമോ ? പിന്നീട് ജന്മദിനം ആഘോഷിക്കുമെന്നോ കേക്കു മുറിക്കുമെന്നോ, പുതു വസ്ത്രം അണിയുമെന്നോ എന്നൊക്കെ അന്ന് സ്വപ്നം കാണുവാനാകുമോ?
സത്യത്തില്‍ മാര്‍ച്ച് വരുന്നത് തന്നെ മടിയാണ്. ഒന്നാം തീയതി ഫേസ്ബുക്ക് ഇങ്ങിനെ ഓരോന്ന് കുത്തിപ്പൊക്കും.കഴിഞ്ഞതിനെയും വരാന്‍പോകുന്നതിനെയും.. മറച്ചുവെക്കുന്നതൊക്കെ പബ്ലിക്കാവും..
അതോടെ നമ്മുടെ വയസ്സറിയും.വില കൂടുമ്പോള്‍ ഡിമാന്റ് കുറയുമെന്നാണ് സാമ്പത്തിക ശാസ്ത്രതത്വമെങ്കില്‍ വയസ്സ് കൂടുമ്പോള്‍ കരിയറില്‍ / ജീവിതത്തില്‍ ഡിമാന്റ് കുറയുകയല്ലേ സത്യത്തില്‍ ചെയ്യുക.മാത്രമല്ല അത് കുഴിയിലേക്കുള്ള ദൂരങ്ങള്‍ കുറക്കുകയാണെന്ന നെഗറ്റീവ് സ്റ്റേറ്റ്മെന്റ്സും ..
ജന്മദിനം ജീവിതത്തെ കുറിച്ച് കുറെ ചിന്തിപ്പിക്കുന്നത് കൂടിയാണ്.എനിക്കും പറയാനുള്ളത് .. ചിന്തിക്കാനുള്ളതൊക്കെ Muralee Thummarukudy ഒരു മാസം മുമ്പ് പറഞ്ഞു കഴിഞ്ഞു. അതിലെ ചില ഭാഗങ്ങള്‍ ഇങ്ങിനെയാണ്..
"നമ്മുടെ ജന്മം എന്നത് പ്രപഞ്ചത്തിലെ ഒരു ലോട്ടറിയാണ്. വെങ്ങോലയിൽ നാലാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള ശരാശരിക്കാരായ അച്ഛനമ്മമാരുടെ മകനായി പിറന്ന അതേസമയത്ത് തന്നെ അമേരിക്കയിൽ ശതകോടീശ്വരന്റെ മക്കളായും, ജർമ്മനിയിൽ നോബൽ സമ്മാനം കിട്ടിയവരുടെ മക്കളായും, സോമാലിയയിലെ മുക്കുവന്റെ മക്കളായുമൊക്കെ ആളുകൾ ജനിച്ചിട്ടുണ്ട്. ഇവരുടെ ഓരോരുത്തരുടെയും സ്റ്റാർട്ടിങ് കാപിറ്റൽ ഏറെ വ്യത്യസ്തമാണ്. എന്നാൽ ഇത് ആർജ്ജിക്കാൻ നമ്മൾ ഒന്നും ചെയ്തിട്ടുമില്ല.
അപ്പോൾ നമുക്കോരോരുത്തർക്കും കിട്ടിയ മൂലധനമുപയോഗിച്ച് നാം എങ്ങനെ മുന്നോട്ടു വന്നു എന്നതാണ് നാം നമ്മളെ അളക്കാൻ ഉപയോഗിക്കേണ്ട മാനദണ്ഡം, അല്ലാതെ നമ്മുടെ കയ്യിൽ എന്ത് നീക്കിയിരിപ്പുണ്ടെന്നത് മാത്രമല്ല.
ഇതാണ് ജീവിത വിജയം.നിങ്ങൾ എവിടെ ശ്രദ്ധ കൊടുക്കുന്നോ അത് പാളിയാൽ പിന്നെ നിങ്ങളുടെ ജീവിതം പിടിച്ചാൽ കിട്ടില്ല. അപ്പോഴാണ് മദ്യത്തിന്റെയും ആത്മീയഗുരുക്കന്മാരുടെ മാസ്മരികതയിലേക്കും നമ്മൾ എത്തിപ്പെടുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അതാണ് പരാജയം”.
അവസാനിപ്പിക്കുകയാണ്..
ഇതൊരു ഒഴുക്കാണ്.... ജീവിതമെന്ന ഒഴുക്ക്...
ഇതിലിങ്ങനെ ഒഴുകുകയാണ്.
എന്നോ എവിടെ നിന്നോ ഉത്ഭവിച്ച് മഹാസമുദ്രത്തില്‍ ലയിക്കുന്ന ഒഴുക്ക്..
വരാന്‍പോകുന്ന ചുഴികളെ കുറിച്ചോ... തഴുകാനിടയുള്ള പനിനീര് പുഷ്പ്പങ്ങളെ കുറിച്ചോ ഇപ്പോള്‍ സ്വപ്നം കാണുന്നില്ല.
കഴിഞ്ഞ് പോന്ന കയങ്ങളെയും പാറക്കെട്ടുകളെ ഓര്‍ത്ത് സങ്കപ്പെടുന്നുമില്ല.ഇപ്പോള്‍ വര്‍ത്തമാനത്തില്‍ ജീവിക്കുന്നു.
ഈ വര്‍ത്തമാനകാലത്ത് ,ഒരുപാട് ചെയ്ത് തീര്‍ക്കുവാനുണ്ട് .
Only one life, a few brief years,
Each with its burdens, hopes, and fears;
Each with its clays I must fulfill,
living for self or in His will;
Only one life, ’twill soon be past,
Only what’s done for Christ will last. (C.T. Studd ന്റെ വരികള്‍)

Tuesday, February 14, 2017
തിരിഞ്ഞ് നോക്കുന്ന സിബിഎസ്ഇ വിദ്യാഭ്യാസം
രാജ്യത്തെ
ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍
പഠിക്കുന്ന സിബിഎസ്ഇ സ്കൂളുകളിലെ
പാഠ്യരീതിയില്‍ അടുത്ത വര്‍ഷം
മുതല്‍ നിരവധി മാറ്റങ്ങള്‍
വരികയാണ്.ഇപ്പോഴുള്ള
പഠനമൊന്നും പോര,
പഴയ
രീതിയായിരുന്നു നല്ലത്
എന്നൊക്കെ പരാതി പറയാറുള്ളവര്‍ക്ക്
ഒരു പക്ഷെ സംതൃപ്തി നല്‍കുന്നതാണ്
കഴിഞ്ഞ് മാസം അവസാന വാരത്തില്‍
കേന്ദ്ര വിദ്യാഭ്യാസ മാനവിക
വിഭവ ശേഷി വകുപ്പ് പുറത്തിറക്കിയ
സര്‍ക്കുലറിലുള്ളത്
Sunday, January 29, 2017
തീപ്പൊരിച്ചിന്തകള്‍ പകര്‍ന്ന് തോമസ് എബ്രഹാം
അടുത്ത
പിരീയഡ് എട്ടാം ക്ലാസില്‍.
ആരുപോകും
എന്നതിനെ ചൊല്ലി സ്റ്റാഫ്
മുറിയില്‍ ടീച്ചര്‍മാര്‍ക്കിടയില്‍
വെപ്രാളം.
കുട്ടികള്‍ക്ക്
മാത്രമല്ല, അധ്യാപികമാര്‍ക്കും
ആ ക്ലാസില്‍ പോകാന്‍
പേടി.കാരണം ,അവിടെയാണ്
റഷീദ് ഇരിക്കുന്നത്.
“കയ്യിലിരുപ്പുമൂലം
” ഏതോ സ്കൂളില്‍ നിന്നും ടിസി
കൊടുത്തുവിട്ട പതിനെട്ടുകാരന്.കടപ്പുറത്തെ
സന്തതി.പരുപരുത്ത
ശബ്ദം,തടിച്ച
ശരീരം,ചോര
കണ്ണുകള്‍.മദ്യപിച്ചൊക്കെയാണ്
അവന് ചിലപ്പോള്‍ ക്ലാസിലേക്ക്
വരുന്നത്.പിന്നെ
എങ്ങിനെ പേടിക്കാതിരിക്കും?
വാര്‍ഷിക
പരീക്ഷാഫലം വന്നു.റഷീദ്
ഇത്തവണയും തോറ്റിരിക്കുന്നു.അന്ന്
വൈകീട്ട് മദ്യപിച്ച്
കൂട്ടുകാരനെയും കൂട്ടി അവന്
റ്റീച്ചറെ "ശരിക്കും" കാണാന്‍
ചെന്നു.റിസള്‍ട്ട്
തിരുത്തിച്ച് അവന് ഒമ്പതാം
ക്ലാസിലേക്ക് പ്രവേശനം
നേടി.ആഴ്ചയിലൊരിക്കല്‍
മാത്രം സ്കൂളിലേക്ക് വന്നാല്‍
മതി.വാര്‍ഷിക
പരീക്ഷ എഴുതാനുള്ള സൗകര്യം
ചെയ്തുകൊടുക്കാമെന്നായിരുന്നു
കരാര്‍.വീണ്ടും
തോല്‍വി.പ്രശ്നങ്ങളും.പലരുടെ
അഭ്യര്‍ഥനയുടെ ഫലത്തില്‍
പത്താംക്ലാസിലെത്തി.പക്ഷെ
ഹാജര്‍ രേഖപ്പെടുത്താന്‍
വന്നാലും അവന് ക്ലാസില്‍
പ്രവേശനം ഉണ്ടായിരുന്നില്ല.ലൈബ്രറിയിലായി.കയ്യിലുള്ള
നോട്ട്പുസ്തകത്തില്‍ ഓരോ
ചിത്രങ്ങള്‍ വരച്ചങ്ങിനെ
ഇരിക്കും.അതിനിടയില്‍
അവന് മനം തുറന്നു.
കടലിനുള്ളിലോട്ടുള്ള
യാത്രകള്‍,വല
വലിച്ചെടുക്കാന്‍ കടലില്‍
ചാടിയുള്ള സാഹസികത, പെരുമ്പാമ്പിന്റെ
കൂടെ ഉറങ്ങിയത്, കൂട്ടമായുള്ള
മദ്യപാനം...
ഒരുനാള്‍
തന്റെ വലിയ ആഗ്രഹം പറഞ്ഞു.
“സാര്‍ , എനിക്ക്
ക്ലാസിലിരിക്കണം , പത്താം
ക്ലാസ് പാസാവണം, സാര്‍
സമ്മതം വാങ്ങിത്തരുമോ...?
ഒടുവില്‍
പ്രവേശനം കിട്ടി.അവന്
സ്വര്‍ഗം കിട്ടിയ സന്തോഷം.കുട്ടികളുടെ
സഹകരണത്തോടുകൂടി അവന് വരച്ച
ചിത്രങ്ങളുടെ പ്രദര്‍ശനം
സംഘടിപ്പിച്ചു.അവനതിലേറെ
ഇനി എന്ത് സന്തോഷം!.
പക്ഷെ
കായിക മേളയുടെ അന്ന് ഞങ്ങളെ
ഞെട്ടിച്ച് അവന്
ലേബലുകള്‍:
Feature,
Sirajdaily,
TCI,
Thomas Abraham
Subscribe to:
Posts (Atom)