മിനിക്കഥകള്‍പോളിസി
സൗജന്യമായി ലഭിച്ച രോഗങ്ങളുമായി ഇനിയൊരിക്കലും മണലാരിണ്യത്തിലേക്കില്ലെന്ന്‌ തീരുമാനിച്ച്‌ നാട്ടിലെത്തിയതായിരുന്നു അയാള്‍. ആശ്വസിപ്പിക്കാന്‍ ആദ്യമെത്തിയത്‌ എല്‍ഐസി ഏജന്റായിരുന്നു.ഒരു നാള്‍ ആജീവനാന്ത പോളിസിയുമായി ഏജന്റ്‌ എത്തിയപ്പോഴേക്കും അയാള്‍ മരണാന്തരപോളിസി എടുത്തിരുന്നു

കളി
രാത്രിയായപ്പോള്‍ അവന്‍ ക്ലബിലേക്ക്‌ നടന്നു.
അര്‍ദ്ധ രാത്രിയാണ്‌ ടിവിയില്‍ മത്സരം നടക്കുന്നത്‌. അമ്മയെ മരണം വന്ന്‌ പിടിമുറുക്കിയപ്പോള്‍ അച്ഛന്‍ ക്ലബിലേക്കോടി.തുണിയുരിഞ്ഞ ജീവങ്ങള്‍ക്കിടയില്‍ തന്റെ മകനും !
ടെലിവിഷനില്‍ നീല ചിത്രങ്ങള്‍ മിന്നി മായവെ പിടി അയഞ്ഞിരുന്നു.


ദീര്‍ഘ വീക്ഷണം

സവര്‍ണ്ണ വിഭാഗത്തില്‍പെട്ട അവള്‍ ദളിതനെയാണ്‌ പ്രേമിച്ച്‌ വിവാഹം ചെയ്‌തത്‌. ജാതിയുടെ കോട്ടകള്‍ തകര്‍ത്ത ധീരവനിതയായി നാട്ടുകാര്‍ അവളെ വാഴ്‌ത്തി.വരുന്ന തന്റെ തലമുറക്ക്‌ ലഭിക്കാന്‍പോകുന്ന സംവരണത്തെകുറിച്ചോര്‍ത്തപ്പോള്‍ നാല്‍പത്‌ തവണ പിഎസ്‌ സി പരീക്ഷ എഴുതി പരാജയപ്പെട്ട ദുഖം അവള്‍ക്ക്‌ മറക്കാനായി.

ഇന്റര്‍വ്യൂ

രാഷ്ട്രീയക്കരനായ അച്ഛന്‍ മരണപ്പെട്ടപ്പോള്‍ അവള്‍ വേഗം ബാത്ത്‌ റൂമിലേക്ക്‌ ഓടി.കുളി കഴിഞ്ഞ്‌ ചുണ്ടില്‍ ലിപ്‌സ്റ്റിക്കും, കണ്ണില്‍ ഗ്ലിസറിനും ഒഴിച്ച്‌ അവള്‍ ചാനലുകാരെ ആകാംക്ഷപൂര്‍വ്വം കാത്തിരുന്നു.

ജരാനരകള്‍

പൊന്നോമനയുടെ ഇളം മോനിയില് പനി വന്ന് പൊതിഞ്ഞപ്പോള് പുലരുവോളം അവര് ഉറങ്ങാതെ പരിലാളിച്ചു.ശൈശവത്തിന്റെ രണ്ടാം വരവില് അവരെത്തിയപ്പോള്
മക്കള് തലചൊറിഞ്ഞിരുന്നു. ഒന്നു തീര്ന്നുകിട്ടിയിരുന്നെങ്കില്.........

പ്രേമപൂര്‍വ്വം

സുന്ദരനായ ഒരാളെ പ്രമിക്കണമെന്നത് അവളുടെ ദീര്ഘകാലമായുള്ള അഭിലാഷമായിരുന്നു. നേരവും കാലവും ഒത്തുവന്നപ്പോള് കാമുകന്റെ നിറം കറുത്തു. വെളുത്ത സുമുഖനായ കാമുകനെ കണ്ടപ്പോള് അവള്ക്ക് ടൈഫോയിഡും പിടിപെട്ടു.
ഒടുവുല് സുന്ദരനായ ഒരാളെ നല്ലകാലത്ത് കണ്ടതോടെ വിവാഹം ചെയ്യാതിരിക്കാന് പറ്റാത്ത അവസ്ഥയായി. ആദ്യരാത്രി വിളക്കണക്കാന് നേരം രണ്ടാം ഭാര്യയിലെ മൂന്നാമത്തെ പയ്യന് വാതിലില് മുട്ടിവിളിച്ചു. അച്ഛാ...........

2 comments: