Saturday, June 27, 2015

കറവപ്പശുക്കള്‍ക്ക് വേണ്ടി ഒരു നിവേദനം

ഇങ്ങിനെ കറക്കരുത്.
നീര് വരാന്‍ തുടങ്ങിയതോടെയാണ് ഒരു ചവിട്ട്.-
പ്ലീസ്- കന്നിപ്രസവമാണ്.(ഇനി യജമാനന്റെ മര്‍ദ്ദനങ്ങളുണ്ടാകും)
പ്രവാസിയെ എന്നും കറവപ്പശുവാക്കുന്നവരോട്,
ഗള്‍ഫില്‍ മാത്രമല്ല പ്രവാസികളുള്ളത്.യൂറോപ്പിലും അമേരിക്കയിലുമൊക്കെ മലയാളികള്‍ താമസിക്കുന്നുണ്ട്.ജോലി ചെയ്യുന്നുണ്ട്.എല്ലാ പിരിവും ഇവിടെത്തന്നെ നടത്തേണ്ടി വരുന്നതെന്താണ്?നാട്ടിലിരുന്നാല്‍ പിരിവ് ഏതായാലുമുണ്ട്.ഇപ്പോള്‍ റമസാന്‍ മാസമായാല്‍ വേഗം നാട്ടിലേക്ക് തിരിച്ച് പോകുന്നതാണ് നല്ലതെന്ന് തോന്നുന്നു.കാരണം നാട്ടിലെ പിരിവ്കാരെല്ലാം വിസിറ്റിംഗ് വിസയെടുത്ത് ഇങ്ങോട്ട് ഒഴുകുകയാണ്.നാട്ടില്‍ നമ്മുടെ എന്തെങ്കിലും കാര്യം പറഞ്ഞ് ചെന്നപ്പോഴൊക്കെ അലസമായ മറുപടി തന്ന് അയച്ചവരെല്ലാം ഇപ്പോള്‍ ഇങ്ങോട്ട് കയറിവരുന്നുണ്ട്.
വരട്ടെ.
കാണിച്ചുകൊടുക്കാം.
സ്വകാര്യ മുറികളില്‍ നടക്കുന്ന ഒരു യോഗത്തിനോ മതപരമായ പരിപാടികള്‍ക്ക് പോലും പങ്കെടുക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍.എവിടെ നോക്കിയാലും പിരിവുകള്‍ . ജോലിസ്ഥലത്ത് പോയാലും വിവിധ സംഘടനാപ്രവര്‍ത്തകരുടെ ഓരോരോ പിരിവുകള്‍.
ഒരു ദിര്‍ഹം ചെലവാക്കി വെള്ളം പോലും വാങ്ങിക്കുടിക്കാതെ 17.50 രൂപ സ്വപ്‌നം കണ്ട് കണക്ക് കൂട്ടിവെക്കുന്ന പണമാണ് ഇതൊന്നോര്‍ക്കണം.ഓരോമാസവും കയ്യില്‍ കിട്ടുമ്പോഴേക്കും അതിന്റെ കണക്കു കൂട്ടലുകള്‍ എത്രയോ മുമ്പ് നടന്നിട്ടുണ്ടാകും.

ഇഷ്ടമുണ്ടെങ്കില്‍ കൊടുത്താല്‍പോരെ എന്ന ചോദ്യമുണ്ടാകും?
പത്തോ പതിനഞ്ചോ പേര്‍ കൂടുന്ന മുറുകളില്‍ വന്ന് കൈ നീട്ടുമ്പോള്‍ എങ്ങിനെയാ ഒന്നും കൊടുക്കാതെ തിരിക്കുക.
ബെന്യാമിന്‍ പറഞ്ഞത് പോലെ , നാടു പുരോഗമിക്കുന്നതിലല്ല, ഒരു വ്യവസായസ്ഥാപനം വരുന്നതിലല്ല, കൃഷി പ്രോത്സാഹിപ്പിക്കുന്നതിലല്ല, സാഹിത്യവും സംസ്‌കാരവും വളര്‍ത്തുന്നതിലല്ല ഇന്നത്തെ പ്രവാസി അഭിമാനിക്കുന്നത്. സ്വന്തം നാട്ടില്‍ സ്വന്തം മതത്തിന്റെ സ്വന്തം ജാതിയുടെ ഒരു കൂറ്റന്‍ മാളിക ഉയരുന്നതിലാണ് അവന്റെ അഭിമാനമത്രയും കെട്ടിപ്പൊക്കുന്നത്.
ഇങ്ങനെ വല്ലതും ചോദിച്ചാല്‍ ഉടന്‍ പ്രവാസിയില്‍ നിന്നും വരുന്ന ഒരു മറുപടിയുണ്ട്. ദൈവത്തിന് കൊടുക്കുന്നതല്ലേ. അതിന് കണക്കു പറയാമോ..?
നിന്റെ വിശ്വാസ്യം നിന്നെ രക്ഷിക്കട്ടെ.

Saturday, May 2, 2015

പ്രവാസ ഗുണങ്ങള്‍

എല്ലായിപ്പോഴും പരാതികളാണ്.
മൊബൈലില്‍ ടൈപ്പിയപ്പോള്‍ ലാപ്ടോപ്പ് കിട്ടിയിരുന്നെങ്കിലെന്ന്.
അത് ലഭിച്ചപ്പോള്‍ എക്സ്റ്റേണല്‍ കീബോര്‍ഡ് കിട്ടട്ടയെന്നൊക്കെ ഇപ്പോഴത്തെ ഉദാഹണം മാത്രം  പരാമര്‍ശിക്കുന്നു.

പ്രവാസം ഇപ്പോള്‍ കുറെ ആശ്വാസമാണ്.
ചോദ്യങ്ങളില്‍ നിന്നുള്ള ഒരു രക്ഷപ്പെടലാണ് ഓരോ മധ്യവര്‍ഗ ബാച്ചിലറിനും പ്രവാസം സമ്മാനിക്കുക എന്ന് തോന്നുന്നു.നാട്ടിലാകുന്പോള്‍ കുറെ ചോദ്യങ്ങളാണ്.മുറിവേല്‍പ്പിക്കുക എന്ന ലക്ഷ്യം തന്നെ.ചിലത് ചുമ്മാ അന്വേഷണത്തിനുള്ള ചോദ്യങ്ങളാകും..

എന്തായി ജോലി?
കല്യാണം ഒന്നും ശരിയായില്ലേ....? എത്ര ശംബളം കിട്ടും ? അങ്ങിനെ ചോദ്യ പരന്പരകള്‍ നീളം.
പ്രവാസത്തില്‍ അത്തരം ചോദ്യങ്ങള്‍ തുലോം കുറവാണ്.അവനവന് അവന്‍റെ കാര്യങ്ങള്‍ തന്നെ ധാരാളമുണ്ട്.ചിലപ്പോഴൊക്കെ അത് സങ്കടംവരുത്താറുണ്ടെന്നത് വേറെ കാര്യം.
കുറെയധികം സ്വസ്ഥത പ്രവാസം തന്നുകൊണ്ടിരിക്കുന്നു.

Wednesday, April 22, 2015

UAE - The second time

കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം ഇന്നലെ യു എയിൽ  വന്നിറങ്ങി.ഇത്തവണ ഷാർജ വിമാനത്താവളത്തിലെ ലാന്റിംഗ് എന്തുകൊണ്ടും സുഖകരമായിരുന്നു.അതെ കുറിച്ച് പിന്നീട് എഴുതാം.സ്കൂൾ ഡ്രൈവര്‍ കാത്തിരുന്ന് മുഷിഞ്ഞത് കൊണ്ടാണോ എന്നറിയില്ല. ആ സമീപനം ആയിരുന്നു കിട്ടിയത്.
ലാപ്ടോപ്പ് കിട്ടിയ ിട്ട് അതൊക്കെ പിന്നീട് എഴുതാം.

ഇന്ന് ആരംഭിക്കുകയാണ് ഇവിടത്തെ തൊഴില്‍ ജീവിതം.ഇനി എവിടെ നിന്നാരംഭിക്കണമെന്ന് ആലോചിക്കട്ടെ.....

Friday, February 20, 2015

Dubain tweets -4

Friday evening , my brother Nasir took me in to a metro station. Union metro station.I did not a ticket.so this time i can't enter to there. So he fourcefully captured a photo.

Dubai tweets 3

Bus shelter.
we can have a comparison between this bus shelter with us.

Dubai Tweets-2

Now Sideeq is my teacher. He did bot complete much academic lessons. But he teaches me simple (?for him its simple) experiences of how to travel in bus in UAE. Here we have a bus ticket charger centre. I watch it because tomorrow i wish to travel.

Dubai Tweets

I reached on friday here. So let us start with a prayer. I got a new friend named Sideeq who is from Mannarkkad . He is also a Visiter here. He showed me a mosque named Al Fathain. we went there to participate Jumua . When we reached at mosque it had full of rush.So we did our prayer from a road in a spreaded mat.

Monday, February 2, 2015

ശാസ്ത്ര കോണ്‍ഗ്രസിനെ അവഗണിച്ച വിധം


മനുഷ്യന്റെ പുരോഗതിക്ക് നിദാനമായ പ്രധാനഘടകങ്ങളിലൊന്നാണ് ശാസ്ത്രവും കണ്ടുപിടുത്തങ്ങളും.ശാസ്ത്ര മേഖലയിലെ പുരോഗതിയും ശാസ്ത്ര അവബോധവും ജനങ്ങളില്‍ വ്യാപിക്കുക എന്ന ലക്ഷ്യത്തോടെ വര്‍ഷം തോറും സംസ്ഥാന സര്‍ക്കാര്‍ ശാസ്ത്ര കോണ്‍ഗ്രസ് നടത്തിവരുന്നു.
പ്രധാന്യം നല്‍കേണ്ട ഒരു പരിപാടിയായിട്ടും ആലപ്പുഴയില്‍ നടന്ന ശാസ്ത്ര കോണ്‍ഗ്രസിനോട് നമ്മുടെ മാധ്യമങ്ങള്‍ കാണിച്ച അവഗണനയല്ലേ.?
ജില്ല സ്‌കൂള്‍ കലോത്സവങ്ങള്‍ മുതല്‍ കായിക മേളക്കും വര്‍ണ്ണ ശബളമായ പേജുകളും വാര്‍ത്തകളും ഉണ്ടായിരുന്നു.ശാസ്ത്ര കോണ്‍ഗ്രസിന് ഇതിന്റെ പകുതി പരിഗണന പോലും നല്‍കുകയുണ്ടായില്ല.
എത്രയോ നല്ല പ്രബന്ധങ്ങള്‍ ആലപ്പുഴയില്‍ അവതരിപ്പിക്കപ്പെട്ടു.ആ പ്രബന്ധങ്ങളിലെ വിലപ്പെട്ട ആശയങ്ങളെല്ലാം അവിടെ പങ്കെടുത്തവര്‍ക്ക് മാത്രം ലഭിച്ചു.അല്ലാത്തവര്‍ക്ക് അറിയാനുള്ള ഭാഗ്യമുണ്ടായില്ല.
അവിടെ പങ്കെടുത്ത പ്രമുഖ വ്യക്തികളുടെ അഭിമുഖമോ അവരുടെ ഗവേഷണങ്ങളോ പ്രസിദ്ധീകരിച്ചതായി കണ്ടില്ല.അതെല്ലാം അവര്‍ക്കും ഒരു പ്രോത്സാഹകരമായിരുന്നില്ലേ...

Wednesday, January 21, 2015

സ്‌കൂള്‍ കലോത്സവങ്ങളിലെ മാര്‍ക്ക് മായാജാലങ്ങള്‍

സ്‌കൂള്‍ കലോത്സവങ്ങളിലെ ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച് മാതൃഭൂമിയില്‍ എഴുതിയ കുറിപ്പ്.
കടപ്പാട്: പ്രമേന്‍ മാഷ്

Monday, January 19, 2015

അധ്യാപനവും ഐടി സാധ്യതകളും


പാഠപുസ്തകത്തിലും വിനിമയരീതിയിലും മൂല്യനിര്‍ണ്ണയത്തിലും ഐടി ടൂളിന്റെ പ്രയോഗസാധ്യത കണ്ടെത്തി പ്രയോജനപ്പെടുത്തുന്ന രീതി ഏറെക്കുറെ സജീവമായിരിക്കുന്നു.ഇതിനായി ഇനിയും കുറെയേറെ ടൂളുകള്‍,പ്രസന്റേഷന്‍ ഫയലുകള്‍, സോഫ്ട്‌വെയര്‍ പാക്കേജുകള്‍ തുടങ്ങിയ നിര്‍മ്മിക്കുകയോ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുകയോ ചെയ്യേണ്ടിയിരിക്കുന്നു.ഇംഗ്ലീഷ്ഭാഷയിലുള്ള പ്രസന്റേഷന്‍ സ്ലൈഡുകളും ചില പ്രത്യേക വിഷയങ്ങളുടെ വീഡിയോഫയലുകളും യൂടുബ് പോലുള്ളവയില്‍ ലഭ്യമാണെങ്കിലും അവയില്‍ കൂടുതലും
ഇംഗ്ലീഷിലോ മറ്റു ഭാഷകളിലോ ഉള്ളവയാണ്.ഇത് പലപ്പോഴും മലയാളം മാധ്യമമായുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടത്ര ഉപയോഗികക്കാന്‍ സാധിക്കില്ല.മലയാളത്തിലുള്ള ഫയലുകള്‍ കൂടി ലഭ്യമാകുന്നതോടെ ഈ പ്രശ്‌നം മറികടക്കാനാകും.അധ്യാപകര്‍ തങ്ങളുടെ പഠന ബോധന സഹായികള്‍ പങ്കുവെക്കുന്ന ശീലങ്ങള്‍ ഓണ്‍ലൈന്‍ വഴിയാകുന്നതോടെ അറിവുകളുടെ പങ്കുവെക്കല്‍ വഴി കൂടുതല്‍ മെച്ചപ്പെടാന്‍ സാധിക്കും.ആ ഒരു തലത്തിലുള്ള ശീലങ്ങള്‍ പരിമിതമാണ്.നിലവില്‍ മറ്റാരൊക്കെയോ തയ്യാറാക്കിയ സോഫ്ട് വെയറുകളുടെ ഉപയോക്താവ് എന്നതിനപ്പുറം തന്റെ അധ്യാപനത്തിനാവശ്യമായ തരത്തിലുള്ള സോഫ്ട്
വെയറുകളോ, മറ്റു പരീക്ഷണ പ്രോഗ്രാമുകളോ സ്വയം നിര്‍മ്മിക്കുന്ന ഒരു നല്ല
നാള്‍ സ്വ്പ്‌നം കാണുന്നു.