Saturday, December 31, 2011

എഡിറ്റിങ്ങില്ലാത്ത വരികള്‍ (ചിതറിയ എഴുത്തുകുത്തുകള്‍ )

എഡിറ്റിങ്ങില്ലാത്ത വരികള്‍ (ചിതറിയ എഴുത്തുകുത്തുകള്‍ )

2011 അവസാനിക്കാന്‍ ഇനി 15 മിനുട്ട്‌ മാത്രമുള്ളപ്പോള്‍ എനിക്കെന്തായിരിക്കും പറയാനുണ്ടായിരിക്കുക.
ഒരു പക്ഷേ ഇന്നലെ ഇതെ കുറിച്ച്‌ പ്ലാന്‍ ചെയ്യേണ്ടതായിരുന്നു. പക്ഷെ അതിനൊക്കെ എവിടെയുണ്ട്‌ സമയം?
ഉണ്ടായിരിക്കും ഡയറി താളിലെവിടെയെങ്കിലും ?

കഴിഞ്ഞ ദിവസം ചെറുകോട്ടില്‍ നടന്ന മതപ്രഭാഷണ പരിപാടിയില്‍ പ്രസംഗകന്‍ ചില ചീന്തോദീപകമായ കാര്യങ്ങള്‍ പറഞ്ഞത്‌ ന്യൂ ഇയര്‍ ആഘോഷവുമായി ബന്ധപ്പെട്ടതായിരുന്നു.

` ഓരോ ന്യൂ ഇയറും ഖബറിലേക്കുള്ള ദൂരം കുറച്ചുകൊണ്ടുവരുന്നു.`
കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്ര പേരാണ്‌ നമ്മെ വിട്ട്‌ പോയത്‌. അപ്പോഴും ഉള്ളില്‍ നിന്നാരോ പറയുന്നു.` നീ ഇനിയും ഏറെ നാള്‍ ജീവിക്കുംമെന്ന്‌ `. എത്രയാലോചിച്ചിട്ടും മനസ്സിലായില്ല. ആരാണാവോ ആ പറയുന്നത്‌ ?
ജീവിതത്തെ ഇത്രമേല്‍ പ്രണയിച്ച ചിന്തയോ, അതോ ശരീരമോ..?

എന്താണ്‌ 2011 നല്‍കിയത്‌ ?

കുറേ പേരുടെ സ്‌നേഹം. സൗഹൃദം.ചിലരുടെ വെറുപ്പ്‌.അഹങ്കാരം,ലരേ.......

നഷ്ടമായത്‌.

സ്‌നേഹം വാരികോരി തന്ന പ്രിയ വല്യുമ്മ പോയി രണ്ടാഴ്‌ചയാകും മുമ്പെ കൈയയഞ്ഞ്‌ സഹായിച്ച വലിയ അമ്മാവനും ആറടിമണ്ണിനടിയില്‍ ഉപ്പയുടെ ലോകത്തേക്ക്‌.....

എന്തിനധികം ? രണ്ട്‌ വയസ്‌ മാത്രം കൂടുതലുള്ള ബിഎഡ്‌ കോളേജിലെ ക്ലര്‍ക്കും, കൂടെ കളിക്കാനുമൊക്കെയുണ്ടായിരുന്ന അക്‌ബര്‍ .പന്ത്‌ കളിക്കിടെ ഹൈഡിനായി ഭൂയില്‍ നിന്ന്‌ മേലോട്ട്‌ ചാടിയതോടെ അവന്റെ യാത്രയും ഉയര്‍ന്നത്‌ ആര്‌ കണ്ടു ?

ബൈക്കില്‍ സ്വാപ്‌നാടന യാത്ര പോകുമ്പോള്‍ മഞ്ചേരി അങ്ങാടിയില്‍ ആ ഓട്ടോറിക്ഷ ഇടക്കിടെ കാണാറുണ്ട്‌. ആരുടെയും കാല്‍ ബ്രേക്കില്‍ അറിയാതെ കാല്‍ അമരും.` ഒരിക്കലും തിരിച്ചുവരാതിരിക്കുന്നതിനേക്കാള്‍ നല്ലത്‌ അല്‍പം വൈകി എത്തുന്നതല്ലേ......`

അവസാന വായന
മഞ്ഞവെയിലുകള്‍ : ബെന്യാമീന്‍

അടുത്ത കാലത്താണ്‌ ന്യൂ ഇയറിന്റെ ആ മരംപെയ്യുന്ന രാത്രി ശ്രവിക്കാന്‍ തുടങ്ങിയത്‌.ആഹ്ലാദ നൃത്തം ചാടി കളാകളാരവം മുഴക്കി നാട്ടുകാരില്‍ പലരും `കട...ന്നു `പോകുന്നു. മിക്ക വര്‍ഷങ്ങളിലും ആ രാത്രിയില്‍ ചില നിശ്വാസങ്ങളാണ്‌ ഉയരുക. പ്രതീക്ഷകളാണ്‌ മുന്നോട്ട്‌ നയിക്കുന്നത്‌. ചിലപ്പോള്‍ ആ പ്രതീക്ഷകള്‍ മതിമറന്ന സ്വപ്‌നങ്ങളായിരിക്കും.

Sunday, September 4, 2011

രോഗം വരും മുമ്പ്‌

പ്രതികരണം

രോഗം വരും മുമ്പ്‌ രോഗം വരാതെ സൂക്ഷിക്കാനല്ലേ നോക്കേണ്ടത്‌.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം നേരിടുന്ന അഴിമതിയെന്ന അര്‍ബുദത്തിന്റെ വ്യാപനം അനുദിനം വ്യാപിക്കുകയും പ്രതിരോധിക്കാനെന്ന വ്യാജേന രോഗി മരണപ്പെട്ട ശേഷം ചില വ്യാജ മരുന്നുകള്‍ നല്‍കാനായി നിര്‍ബന്ധിക്കുംപോലെ ശ്രമവും നടക്കുകയാണ്‌.

രാജീവ്‌ ശങ്കരന്‍ അഭിപ്രായപ്പെട്ടത്‌പോലെ അഴിമതി നടന്നതിനേ ശേഷം കണ്ടെത്തി ശിക്ഷിക്കാനുള്ള സംവിധാനമാണോ വേണ്ടത്‌, അഴിമതി നിയന്ത്രിക്കാന്‍ സാധിക്കുന്ന സാഹചര്യമാണോ വേണ്ടത്‌ ? ഏറെ പ്രസ്‌ക്തമായ ഈ ചോദ്യത്തിന്റെ ചര്‍ച്ചകള്‍ ഇന്ത്യയില്‍ നടക്കുന്നില്ലെന്നതാണ്‌ ഏറെ ഖേദകരം.
അഴിമതി നടന്നതിന്‌ ശേഷം കണ്ടെത്തി ശിക്ഷിക്കാനുള്ള നിയമമാണ്‌ ലോക്‌പാല്‍. ഇക്കാരണംകൊണ്ടുതന്നെ അതിന്റെ പ്രസക്തി ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമാണ്‌ ഇന്നുള്ളത്‌.
തെക്ക്‌ കേരളത്തില്‍ നിന്ന്‌ തുടങ്ങി ഇന്ദ്രപ്രസ്ഥം വരെ അഴമതിയില്‍ മുങ്ങികുളിച്ച ഒരു രാജ്യത്ത്‌ പ്രതികള്‍ ഉന്നതരും, രാഷ്ട്രീയ നേതാക്കളുമാകുമ്പോള്‍ സുഖവാസത്തോടെ കഴിയുന്നത്‌ നിസ്സഹായതയോടെ നോക്കി നില്‍ക്കാന്‍ മാത്രമെ അസംഘടിതമായ സിവില്‍ സമൂഹത്തിന്‌ സാധിക്കൂ.
ഇടമലയാര്‍ കേസില്‍ ഇന്ത്യയിലെ പരമോന്നത കോടതി പ്രതിയായി ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്‌ണപ്പിള്ളയെന്ന കോണ്‍ഗ്രസ്‌-എന്‍എസ്‌എസ്‌ നേതാവിനെ ഇവിടത്തെ ഭരണകൂടം എങ്ങിനെയാണ്‌ സംരക്ഷിച്ച്‌ സുഖത്തോടെ വസിപ്പിക്കുന്നതെന്നറിയാന്‍ തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മാത്രം പോയാല്‍ മതി.
ഓരോ നുണകള്‍ പറഞ്ഞ്‌ പലപ്പോഴായി പരോളില്‍ നിന്ന്‌ പുറത്തിറങ്ങി പഞ്ചനക്ഷത്ര ഹോട്ടലിലും, എന്‍എസ്‌എസ്‌ ആസ്ഥാനങ്ങളിലും കറങ്ങി നടന്ന്‌ തന്റെ മന്ത്രിപുത്രന്റെ സ്വാധീനമെല്ലാം പരമാവധി ഉപയോഗപ്പെടുത്തുന്നത്‌ കാണുമ്പോള്‍ നീതിന്യായ സംവിധാനത്തിലും, ഭരണകൂടത്തിലും വിശ്വാസം നഷ്ടപ്പെടുന്നതിനെ കുറ്റം പറയാനാകുമോ..? അവര്‍ക്ക്‌ നക്‌സെലെറ്റ്‌ സ്വഭാവമുള്ള പ്രസ്ഥാനങ്ങളിലേക്കും ആകര്‍ഷിക്കപ്പെടുന്നുണ്ടെങ്കിലും, അരാഷ്ട്രീയത വ്യാപകമാകുന്നുണ്ടെങ്കിലും അതിനുള്ള ഉത്തരവാദി ഇവിടത്തെ ഭരണകൂടം തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

അഴിമതി നടന്നുവെന്ന്‌ സുപ്രീംകോടതിപോലും വിധിച്ച പ്രതിയുടേത്‌ ഇതാണ്‌ സ്ഥിതിയെങ്കില്‍ പിന്നെയൊരു ലോക്‌പാല്‍ നിയമംകൊണ്ട്‌ എന്താണ്‌ പ്രസക്തി ?. ഇവിടെയുള്ള നിയമങ്ങളുടെ ചിറകരിയാന്‍ വ്യക്തമായി പഠിച്ചവരാണ്‌ ഭരണകൂടങ്ങള്‍.ഇക്കാരണംകൊണ്ടുതന്നെ അഴിമതിയിലേക്കുള്ള സാധ്യതകളെ ഇല്ലാതാക്കാനും, നിയന്ത്രിക്കാനും കഴിയുന്ന നിയമങ്ങള്‍ക്കാണ്‌ ഏറെ പ്രസക്തിയുള്ളത്‌.

2005ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവരാവകാശ നിയമത്തെ ഈ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്‌. ഇന്ത്യയൊട്ടാകെ ബാധിച്ച ഈ അഴിമതി വ്യാപനം തടയാന്‍ ഗ്രാസ്‌ റൂട്ട്‌ ലെവലില്‍ പ്രവര്‍ത്തനങ്ങളാരംഭിക്കണം. വിവിധ അഴിമതികളുടെ ചുരുളുകള്‍ നിവരാന്‍ തുടങ്ങിയതിനാലാവാം ഈ നിയമത്തിന്റെചിറകും അരിഞ്ഞുതുടങ്ങിയിരിക്കുന്നു.ഇതിനായി അഴിമതി തടയാന്‍ വിവരാവകാശ നിയമം എങ്ങിനെ ഉപയോഗപ്പെടുത്താമെന്നത്‌ സംബന്ധിച്ച്‌ സമൂഹത്തിന്‌ ബോധവല്‍ക്കരണം നടത്തണം.
കൂടാതെ ഉദ്യോഗസ്ഥതലത്തിലുള്ളവരില്‍ അഴിമതി നടക്കുന്നവര്‍ക്ക്‌ അത്‌ പുറത്തറിയിക്കാന്‍ സാധിക്കുന്നതും, നിയമപരിരക്ഷ ലഭിക്കുന്നതുമായ " വിസില്‍ ബ്ലവേഴ്‌സ്‌ " ബില്ലും ഇപ്പോഴും പാര്‍ലമെന്റില്‍ നടപ്പാകാതെ ഫയലിലുറങ്ങുകയാണ്‌. അന്നാഹസാരയുടെ സമരം വന്നതോടെ ഈ ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചകളും അവസാനിച്ചിരിക്കുന്നതിനാല്‍ ` വിസില്‍ ബ്ലവേഴ്‌സ്‌ ` ബില്ല്‌ നടപ്പാക്കാനുള്ള ശബ്ദവും ഉയരേണ്ടിയിരിക്കുന്നു.
സംസ്ഥാനത്ത്‌ നടപ്പാക്കാനുദ്ദേശിക്കുന്ന സേവന അവകാശ നിയമവും വലിയ സാധ്യതയുള്ളതാണെങ്കിലും അത്‌ നടപ്പിലാക്കുന്ന ഭരണകൂടം അഴിമതിക്ക്‌ നല്‍കുന്ന പിന്തുണ കാണുമ്പോള്‍ വലിയ പ്രതീക്ഷയില്ല. ചരിത്രത്തിന്റെ തനിയാവര്‍ത്തനമായിരിക്കാം അതിനു കാരണം.
അക്‌ബറലി ചാരങ്കാവ്‌
വണ്ടൂര്‍
മലപ്പുറം
9745582385
2009akku@gmail.com

Sunday, March 13, 2011

മിസ്സ്‌ യൂ.........മാര്‍ച്ച്‌

മാര്‍ച്ച്
നീ ഒരുപാട്‌ മാറിയപോയി....
ജീവിതത്തില്‍ സുഖ-ദുഖ സമ്രിശ സ്‌മൃതികളുണര്‍ത്തി നീ സമ്മാനിച്ച ഓര്‍മ്മകളില്‍ ഗതകാല സ്‌മരണകള്‍ കവിളില്‍ കണ്ണീര്‍ സമ്മാനിക്കുന്നു.
വേര്‍പിരിയലോടെ വിരഹത്തിന്റെ തീവ്രാനുഭവങ്ങള്‍ എത്രപേര്‍ക്കാണ്‌ നീ സമ്മാനിക്കുന്നത്‌ ?.

ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ നിന്റെ വിരഹനൊമ്പരം ആദ്യമായി അനുഭവിച്ചുതുടങ്ങിയത്‌. പരീക്ഷകള്‍ അവസാനിച്ച്‌ രണ്ടു മാസത്തെ വേനലവധിക്ക്‌ സ്‌കൂള്‍ പൂട്ടുമ്പോള്‍ വീട്ടിലെത്താന്‍ ഓടിത്തിമിര്‍ക്കുന്നവരുടെ സംഘത്തിന്റെ മുമ്പില്‍ ആദ്യമെത്താന്‍ ഞാനുണ്ടായിരുന്നു. കാര്യമായ സൗദൃദങ്ങള്‍ നാമ്പെടുക്കാത്ത ആ കാലത്തില്‍ മനം നിറയെ വേനലവധിയിലെ കളികളാരവമായിരുന്നു. വീരാന്‍കുട്ടികാക്കാന്റെ പടിഞ്ഞാറെ പറമ്പില്‍ ആടുകളെ മേയ്‌ച്ച്‌ കശുവണ്ടി മാവുകളിലൂടെയുള്ള തൊട്ടുകളി , കുട്ടിയുംകോലും, സാറ്റുകളി, വൈകുന്നരത്തോടെ സജീവമാകുന്ന ഫുട്‌ബോള്‍ മത്സരത്തില്‍ കുട്ടികളായതിനാല്‍ ഗോളി നില്‍ക്കല്‍ തുടങ്ങി കളികളുടെ ഉത്സവമായിരുന്നു. മാവിന്‍ കൊമ്പിലെ തൊട്ടുകളിക്കുമ്പോള്‍ കൊമ്പുകളില്‍ കാല്‌ മടക്കി തലയും, ഉടലും താഴേക്ക്‌ ചലിപ്പിക്കുന്ന ഭ്രമരം സിനിമയിലെ അണ്ണാറകണ്ണാവാ... എന്ന ദൃശ്യഗാനത്തേക്കാള്‍ അതിനു ഭംഗിയുണ്ടായിരുന്നോ...?
ഏപ്രില്‍ മാസത്തോടെ ചിതല്‍ പുറ്റുകളിലും, മണ്‍മതിലുകളുടെ വിടവുകളിലും ചേക്കേറിയിരുന്ന തേനീച്ച കൂട്ടുകളില്‍ നിന്നും തേനെടുത്ത്‌ നുണഞ്ഞതും 20 രൂപക്ക്‌ കച്ചവടക്കാരന്‍ കോമുകാക്കാക്ക്‌ വിറ്റതുമെല്ലാം സമ്മാനിച്ച മാസമല്ലേ നീ..
തേനിച്ച പലകകള്‍ അടര്‍ത്തിയെടുക്കുമ്പോള്‍ തേനിച്ചകള്‍ക്ക്‌ നോവാതിരിക്കാന്‍ ഊതിയൂതി കാറ്റ്‌പോകാന്‍ നേരം ഇരു കണ്‍തടങ്ങള്‍ക്കും വേദനയുടെ ഓര്‍മ്മകള്‍ സമ്മാനിക്കാന്‍ കവിളുകളില്‍ തേനീച്ചകള്‍ ചുമ്പിക്കുന്നതോടെയാണ്‌ ആ സീസണിലെ തേനെടുക്കല്‍ കളികള്‍ അവസാനിച്ചിരുന്നത്‌.
ഒമ്പതാം തരംത്തിലെ മാര്‍ച്ച്‌ മാസം ..
ഓര്‍ക്കുമ്പോള്‍ ഇന്നും കണ്ണീര്‍ തൂകാന്‍ വെമ്പുന്ന അനുഭവങ്ങള്‍ സമ്മാനിച്ചു. ആദ്യമായി പ്രേമാനുരാഗത്തിന്റെ നാമ്പുകള്‍ ജീവിത്തിലേക്ക്‌ കോറിയിട്ട്‌ ഒടുവില്‍ മാര്‍ച്ചിലെഴുതപ്പെട്ട ചില വരികളിലൂടെ വിരഹം സമ്മാനിച്ചപ്പോള്‍ നിന്നെ ഞാന്‍ വെറുത്ത്‌ ശപിച്ചു. രണ്ടു മാസം കഴിഞ്ഞ്‌ വീണ്ടു കാണാം എന്ന്‌ അവസാനവാക്കോടെ പ്രേമലേഖനമെഴുതി കൊടുക്കുമ്പോള്‍ ഒന്നു കൂടി എഴുതി. Good bye "
ഗുഡ്‌ബൈയുടെ അര്‍ത്ഥം തെറ്റിദ്ധരിച്ച കാമുകി അതോടെ അനുരാഗം അവസാനിപ്പിച്ചപ്പോള്‍ നീ എന്റെ ഓര്‍മ്മകളില്‍ വെറുക്കപ്പെട്ട മാസമായി മാറി.
വില്യം വേര്‍ഡ്‌സ്‌ വര്‍ത്ത്‌ " മാര്‍ച്ചിലെഴുതപ്പെട്ട വരികള്‍ `എന്ന കവിതയില്‍ എഴുതി .

Sailing clouds in the blue sky,
lively fountains and the defeated snow

പരാജിതരെപ്പോലെ പിന്‍വാങ്ങിയ ശേഷം അനുരാഗത്തിന്റെ പടികള്‍ പിന്നീടു കയറിയിട്ടില്ല. പരീക്ഷകളും, പരീക്ഷണങ്ങളും നീ സമ്മാനിക്കുന്നു.

എങ്കിലും മാര്‍ച്ച്‌........ നിരവധി സൗഹൃദങ്ങളെ നീ വല്ലാതെ മിസ്സ്‌ ചെയ്യുന്നു. സെന്റോഫുകള്‍ സംഘടിപ്പിച്ച്‌ വിടപറയാനൊരുങ്ങുമ്പോള്‍ എന്നുമെന്നും ഓര്‍മ്മിക്കാന്‍ ഓരോരുത്തരും സമ്മാനിക്കുന്ന വിക്രിയകള്‍ നാണിപ്പിക്കാറില്ലേ...എല്ലാത്തിനും നീയാണ്‌ ഉത്തരവാദി.
ഓട്ടോ ഗ്രാഫുകളില്‍ ഇടം പിടിക്കാന്‍ അവസരം കിട്ടിയ മറ്റൊരുമാസം വേറെയുണ്ടാകില്ല.
കവിതാ പുസ്‌തകങ്ങളില്‍ നിന്നും അല്ലാതെയും കടമെടുത്ത വരികളും, നമ്മുടെ സാഹിത്യ ഭാവനങ്ങളും കൂട്ടികലര്‍ത്തി സ്‌നേഹത്തിന്റെ ഭാഷകള്‍ ഓരോ ഓട്ടോ ഗ്രാഫിലും ഇടംപിടിച്ചു.
" മറാക്കാനും, മറക്കാതിരിക്കാനും അവകാശമുള്ള ഈ ലോകത്ത്‌ മറക്കെരുതെന്ന്‌ പറയാന്‍ എനിക്ക്‌ അവകാശമില്ല...എങ്കിലം ഞാന്‍ നിന്നോട്‌ ചോദിക്കുന്നു. നീയെന്നെ മറക്കുമോ....."
ഓട്ടോ ഗ്രാഫി വാങ്ങി ആദ്യം എഴുതാന്‍ അവസരം നല്‍കിയത്‌ ആര്‍ക്കാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അതിലെ ഏത്‌ പേജിലാണ്‌ അവളുടെ ഹൃദയത്തിലൂടെ വന്ന വാക്കുകള്‍ പതിഞ്ഞത്‌. ഇഷ്ടമില്ലാതിരുന്നതിനാല്‍ മറ്റൊരാളെകൊണ്ട്‌ ഓട്ടോഗ്രാഫ്‌ എഴുതിച്ചപ്പോഴെല്ലാം വിശ്വാസം കൈവിട്ടിരുന്നില്ല. ആരോ എനിക്ക്‌ വേണ്ട്‌ അവളുടെ പേരില്‍ ഓട്ടോഗ്രാഫ്‌ എഴുതി പേര്‌ വെച്ചുതന്നപ്പോള്‍ വിഢിയായി മാറിയെന്ന്‌ ആരെങ്കിലും കരുതിയിരിക്കാം.

കോളേജിനെയും, സ്‌കൂളിനേയും വീടായി മാത്രം കരുതി അവിടെ വന്ന പോകുന്നവരെയെല്ലാം മക്കളെപോലെ സ്‌നേഹിച്ച്‌ വിടപറയുമ്പോള്‍ അനുഭവിക്കുന്ന നൊമ്പരം അനുഭവിക്കാത്ത അധ്യാപക ജീവതമുണ്ടാകുമോ..? ക്ലാസ്‌ മുറിയിലെ ശല്യക്കാരെന്ന്‌ കരുതിയവര്‍ വിടപറായാന്‍ നേരം തെറ്റുകളേറ്റുപറഞ്ഞ്‌
യാത്ര പറയാന്‍ മധുരപലഹാരങ്ങളുമായെത്തുമ്പോള്‍
കണ്ണുകള്‍ നിറയുന്നതും, സ്‌നേഹം വാരിക്കോരി സമ്മാനിച്ചവര്‍ ഒരു വാക്കുപോലും ഉരിയാടാതെ പടിയിറങ്ങുമ്പോള്‍ നോവുന്നതുമായ ഓര്‍മ്മകള്‍..

എല്ലാത്തിനുമൊടുവില്‍ അധ്യാപന ജീവിതമവസാനിപ്പിച്ച്‌ ഏകാന്തമായ ജീവിതം നയിക്കാനാകുമ്പോള്‍ മാര്‍ച്ച്‌ നീ വല്ലാതെ നോവിപ്പിക്കുന്നു.

സാമ്പത്തിക വര്‍ഷാവസാനത്തിന്റെ ജോലി തിരക്കുകളാല്‍ രാത്രി-പകല്‍ ഭേദമന്യേ ജോലിയെടുത്തും, ഞായറാഴ്‌ചകളില്‍പോലും അവധി ലഭിക്കാത്തതിനാല്‍ മാലോകരെയെല്ലാം പ്രത്യേകിച്ച്‌ മേലുദ്യോഗസ്ഥരെയെല്ലാം മനസ്സുകൊണ്ട്‌ ചീത്ത വളിച്ച്‌ മാര്‍ച്ച്‌ വെറുക്കപ്പെട്ടവനായ മാസമായി മാര്‍ച്ച്‌ മാറിയോ..?

Friday, January 21, 2011

ബൂലോകത്തെ ഇ-ഭാഷസാങ്കേതിക വിദ്യയുടെ പുരോഗതി മനുഷ്യന്റെ സമസ്‌ത മേഖലകളിലും മാറ്റം വരുത്തിയിരിക്കുന്നു. പുരാതന മനുഷ്യന്‍ കല്ലുകള്‍ ഉപയോഗിച്ച്‌ അവന്റെ ജീവിതം നയിക്കുന്നതിന്‌ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട കാലം മുതല്‍ക്കെ കലാപരമായ പ്രവര്‍ത്തനങ്ങളും കല്ലുകള്‍ ഉപയോഗിച്ചാണ്‌ നടത്തിയിരുന്നത്‌. പിന്നീട്‌ ചെമ്പ്‌, വെങ്കലം, ഇരുമ്പ്‌ ലോഹങ്ങള്‍ തുടങ്ങി സാങ്കേതികപരമായി ഏറെ പുരോഗതി പ്രപിച്ചതിനനുസരിച്ച്‌ മറ്റെല്ലാരംഗത്തേയും പോലെ കലാ രംഗത്തും മാറ്റം പ്രകടമായി.

ജീവികള്‍ക്ക്‌ ആശയം കൈമാറാനുള്ള മാധ്യമമമായി ഭാഷ രൂപംപ്രാപിച്ചതോടെ ഓരോ വിഭാഗവും പ്രത്യേകം രേഖപ്പെടുത്തല്‍ ശൈലി രൂപപ്പെടുത്തിതുടങ്ങി. ഭാഷയെ ഒരു കൂട്ടം ചിഹ്നങ്ങളോ,പ്രതീകങ്ങളോ ഉപയോഗിച്ച്‌ രേഖപ്പെടുത്തുന്നതാണ്‌ എഴുത്ത്‌. താളിയോലകളില്‍ നിന്ന്‌ കടലാസിേേലക്കും പിന്നീട്‌ കീബോര്‍ഡിലേക്കും വികാസം പ്രാപിച്ചിരിക്കുന്നു. കീബോര്‍ഡ്‌ എഴുത്തിലൂടെയുള്ള ഭാഷ രീതിക്ക്‌ പ്രത്യേക പേര്‌ അടുത്തകാലം പരാമര്‍ശിക്കപ്പെട്ടിരുന്നില്ലെങ്കിലും രണ്ടായിരമാണ്ടോടെ ലോകംമുഴുക്കെ ഇന്റര്‍നെറ്റിന്റെ വളര്‍ച്ച തൊരിതപ്പെട്ടതോടെ ഇന്റര്‍നെറ്റില്‍ ഉപയോഗിക്കുന്ന ഭാഷയെ ഇ-ഭാഷ എന്ന പേരില്‍ വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഇ-ഭാഷ ബ്ലോഗിലൂടെ

ഇ-ഭാഷ ഏറെ അറിയപ്പെടുന്നതും വികസിച്ചതും ബ്ലോഗുകള്‍ എന്ന്‌ വിളിക്കപ്പെടുന്ന സ്വതന്ത്ര മാധ്യമങ്ങളിലുടെയാണ്‌.ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളുകളായ ഫേസ്‌ബുക്ക്‌, ട്വിറ്റര്‍, ഓര്‍കുട്ട്‌ തുടങ്ങിയവയുടെ പങ്കും ചെറുതല്ല. സ്വതന്ത്രമായി ആശയങ്ങള്‍ ആര്‍ക്കും എപ്പോഴും ലോകത്തിന്‌ മുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള മാധ്യമങ്ങളാണ്‌ ബ്ലോഗുകള്‍. തങ്ങളുടെ സൃഷ്ടികള്‍ വെളിച്ചം കാണാന്‍ പത്രാധിപര്‍ക്ക്‌ അയച്ചുകൊടുക്കാത്ത എഴുത്തുകാര്‍ വിരളമായിരിക്കും. പലപ്പോഴും അയച്ചതിലേറെ വേഗത്തില്‍ തിരിച്ചുവന്ന അനുഭവമുള്ളവരും ഏറെ. മലയാള സാഹിത്യത്തിലെ കുലപതിയായിരുന്ന ബേപ്പൂര്‍ സുല്‍ത്താനുപോലും ഈ അനുഭവമുണ്ടായിരുന്നു. എന്നാല്‍ വിവരസാങ്കേതിക വിദ്യ ഏറെ വികാസം പ്രാപിച്ച ഇക്കാലത്ത്‌ ഇത്തരത്തിലുള്ള നൂലമാലകളെയെല്ലാം അപ്രസക്തമാക്കിയിരിക്കുന്നു ബ്ലോഗുകള്‍. ബ്ലോഗുകളുടെ ലോകത്തെ ബൂലോകം എന്നാണിപ്പോള്‍ വിളിച്ചുവരുന്നത്‌.

ബ്ലോഗിന്റെ സാധ്യതകള്‍

പരമ്പരാതഗത മാധ്യമങ്ങളായ അച്ചടിമാധ്യമം, റേഡിയോ, ടെലിവിഷന്‍ തുടങ്ങിയവക്കൊന്നും ഇല്ലാത്ത നിരവധി സവിശേഷതകള്‍ ബ്ലോഗ്‌ എന്ന മാധ്യമത്തിനുണ്ട്‌. ഇന്റര്‍നെറ്റിലൂടെ പരന്നുകിടക്കുന്നതായതിനാല്‍ മറ്റുമധ്യമങ്ങളേക്കാള്‍ ഇതിന്റെ പരിധി വളരെ കൂടുതലാണ്‌. അച്ചടി മാധ്യമങ്ങള്‍ക്ക്‌ വീഡിയോ, ശബ്ദം എന്നീരുപത്തിലുള്ള സന്ദേശങ്ങള്‍ വീതിക്കാന്‍ കഴിയില്ലല്ലോ.എന്നാല്‍ ബ്ലോഗ്‌ ഇവയെല്ലാം പണചിലവില്ലാതെ പ്രേക്ഷകരുടെ മുമ്പിലെത്തിക്കുന്നു. ഇന്റര്‍നെറ്റിലെ പ്രധാന വെബ്‌ സൈറ്റുകളായ ഗൂഗിള്‍, വേര്‍ഡ്‌ പ്രസ്‌ തുടങ്ങിയവര്‍ സൗജന്യമായി ബ്ലോഗ്‌ സേവനം നല്‍കുന്നവരാണ്‌.

മാധ്യമങ്ങളെ പണം കൊടുത്തുവാങ്ങേണ്ട സ്ഥിതിവിശേഷവും ഇവിടെയില്ല. സൗജന്യമായിട്ടാണ്‌ ഓരോരുത്തരും തങ്ങളുടെ സൃഷ്ടികള്‍ പ്രകാശനം ചെയ്യുന്നത്‌.കൂടാതെ സ്ഥല പരിമിതിയും പ്രശ്‌നമല്ല. എത്ര വിശമായി വേണമെങ്കിലും ബ്ലോഗെഴുത്ത്‌ നടത്താം.
കൃതിയെ സംബന്ധിച്ച്‌ വായനക്കാരന്‌ ഉടനടി തന്റെ അഭിപ്രായം ബ്ലോഗറെ അറിയിക്കാമെന്നതാണ്‌ ബ്ലോഗിന്റെ എടുത്തുപറയേണ്ട മറ്റൊരു മേന്മ.(ബ്ലോഗ്‌ ചെയ്യുന്നവരെ ബ്ലോഗര്‍ എന്നാണ്‌ വിളിക്കാറുള്ളത്‌). പലപ്പോഴും വായനക്കാരനില്‍ നിന്ന്‌ ലഭിക്കുന്ന വിലയിരുത്തലാണ്‌ ഏത്‌ എഴുത്തുകാരനും ആഗ്രഹിക്കുന്നതും . കൂടാതെ തന്റെ എഴുത്ത്‌ മെച്ചപ്പെടുത്തുന്നതിനും അത്‌ സഹായിക്കുന്നു. പലപ്പോഴും മികച്ച വായനക്കാരന്റെ എഴുത്ത്‌ ലേഖനത്തേക്കാള്‍ മികച്ചതാകുയും അത്‌ വിശാലമായ ചര്‍ച്ചയായി ഉയര്‍ന്നുവരാറുണ്ടെന്നത്‌ ബ്ലോഗിങ്ങിന്റെ പ്രത്യേകതയാണ്‌. വായനക്കാരന്റെ പ്രതികരണം പ്രസിദ്ധീകരിക്കാന്‍ ബ്ലോഗര്‍ക്കാണ്‌ അവകാശമെങ്കിലും ആ അവകാശം നിഷേധിക്കപ്പെട്ടാല്‍ മറ്റൊരു ബ്ലോഗ്‌ നിര്‍മ്മിച്ച്‌ നിങ്ങള്‍ക്ക്‌ പറയാനുള്ളത്‌ പറയുകയും ചെയ്യാമെന്നതാണ്‌ വസ്‌തുത. അതായത്‌ നിങ്ങള്‍ അയക്കുന്ന ഒരു അഭിപ്രായം(കമന്റ്‌) പ്രസിദ്ധീകരിക്കാതെ വന്നാല്‍ മറ്റൊരു പ്രസിദ്ധീകരണം അതിനായി ആരംഭിക്കുന്നപോലെയാണിത്‌. ഇനി അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ വ്യക്തിയെ തിരിച്ചറിയാതെ അനോണിയായും കമന്റിടുന്നവരുണ്ട്‌ ഇക്കൂട്ടത്തില്‍.

മലയാളം ബൂലോകം

2001 മുതല്‍ക്കാണ്‌ മലയാളത്തില്‍ ബ്ലോഗുകള്‍ സജീവമാകാന്‍ തുടങ്ങിയത്‌. കമ്പ്യൂട്ടറില്‍ ഉപയോഗിക്കാനുള്ള മലയാളം യൂണീക്കോഡ്‌ അക്ഷര രൂപത്തിന്റെ (ഫോണ്ടുകള്‍) വരവോടെയാണ്‌ മലയാളം ബ്ലോഗുകള്‍ സജീവമാകുന്നത്‌. മലയാളം ബ്ലോഗുകളുടെ വരവ്‌ വിവിധ സാമൂഹ്യ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്‌. മുസ്‌തഫക്കൊരു പുസ്‌തകം എന്ന മൈനാ ഉമൈബാന്റെ ബ്ലോഗ്‌ ലേഖനത്തിലൂടെ നിരവധി ബ്ലോഗര്‍മാര്‍ തങ്ങളാല്‍ ആവും വിധം പുസ്‌തകം സംഘടിപ്പിച്ചു നല്‍കിയത്‌ വിരല്‍തുമ്പിലൂടെ അന്യദേശങ്ങളില്‍ നിന്നാണ്‌.
കൂടാതെ നിരവധി ബ്ലോഗ്‌ കൂട്ടായ്‌മകളും ഇന്ന്‌ നിലവിലുണ്ട്‌. ദുബായ്‌, തൊടുപുഴ, എറണാംകുളം ബാഗളൂരു, ചെറായ്‌ തുടങ്ങിയ പ്രദേശങ്ങളില്‍ ഇതിനകം ബ്ലോഗ്‌ കൂട്ടായ്‌മകള്‍ നടന്നിട്ടുണ്ട്‌. കൂടാതെ ബ്ലോഗര്‍മാരിലൂടെ മികച്ച സൗഹൃദം സ്ഥാപിച്ചവരും ഏറെയുണ്ട്‌.
തിരുവനന്തപുരത്തെ ചന്ദ്രകുമാര്‍ എന്ന ബ്ലോഗര്‍ (അന്തരിച്ചു ) തന്റെ വിവരാവകാശ പോരാട്ടങ്ങള്‍ ഉപഭോക്താവ്‌ എന്ന ബ്ലോഗിലൂടെ പുറം ലോകത്തെത്തിച്ചപ്പോള്‍ കര്‍ഷകര്‍ക്കുള്ള വിവിധ അറിവുകള്‍ പകര്‍ന്ന്‌ ശ്രദ്ധേയനാകുകയാണ്‌ കേരളാഫാര്‍മര്‍ എന്ന ബ്ലോഗര്‍. സാഹിത്യാസ്വാദനത്തിന്റെ സമ്പദ്‌ വ്യവസ്ഥയെ തകിടം മറിക്കാനും ബ്ലോഗുകള്‍ക്ക്‌ സാധിച്ചു. നേര്‍രേഖീയമായിട്ടുള്ള വായന സംസ്‌ക്കാരം തന്നെ ബ്ലോഗുകളിലെ ലിങ്കുകളിലൂടെ മാറികൊണ്ടിരിക്കകുയാണ്‌. അച്ചടി പ്രസിദ്ദീകരണങ്ങള്‍ എഴുത്തുകാരന്റെ ഏകസ്വരമായ കാഴ്‌ചപാടിനെ അവതിരിപ്പിക്കുമ്പോള്‍ വായനക്കാരന്‌ കൂടുതല്‍ പ്രധാന്യത്തോടെ ഇടപെടാന്‍ ഈ മാര്‍ഗത്തിലൂടെ സാധിക്കുന്നു.

മലയാളം ബ്ലോഗുകളുടെ വരവോടെ വായനക്കാരുടെയും എഴുത്തുകാരുടെയും എണ്ണത്തില്‍ വന്‍വര്‍ദനവാണ്‌ ഉണ്ടായിട്ടുള്ള്‌ത്‌. മലയാളം ബ്ലോഗെഴുത്തില്‍ സ്വദേശത്തുള്ളവരേക്കാള്‍ വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ ഒരിപിടി മുന്നിലാണ്‌.

ആശയ പ്രകാശനത്തിന്റെ എല്ലാവിധ കുത്തകകള്‍ ഒഴിവാക്കുന്ന ബ്ലോഗുകള്‍ സ്വതന്ത്രമായി അറിവുകളെ പങ്കുവെക്കുക എന്ന മഹത്തായ ഒരു തത്വമാണ്‌ പരോക്ഷമായി നിര്‍വഹിക്കുന്നത്‌.