Saturday, February 10, 2018

മരണാനന്തര കുറിപ്പുകള്‍


സ്നേഹത്തിന്‍റെ നിറകുടമായിരുന്നു.
ആത്മാര്‍ത്ഥതയുള്ള വ്യക്തിത്വമായിരുന്നു.
ജനപക്ഷത്ത് നിന്ന മഹാമനീഷിയായിരുന്നു.
എന്തൊക്കെ പറഞ്ഞാലും ആളൊരു നല്ല മനുഷ്യനായിരുന്നു…..
ചിലതൊക്കെ കേട്ടും ,ചിലരെയൊക്കെ കണ്ടും തിരിച്ചുപറയാനാവാതെ അയാള്‍ തണുത്തപ്പെട്ടിയില്‍ കിടന്നു.പിറ്റെ ദിവസത്തെ പത്രമാധ്യങ്ങളില്‍ വരികള്‍ നിരന്നു.ഫേസ്ബുക്കില്‍ ഫോട്ടോയിട്ട് അയാളുമായുള്ള ബന്ധം തെളിയിക്കാന്‍ കിട്ടിയ ചിത്രങ്ങളൊക്കെ ഉപയോഗിച്ചു. അത്തരം പോസ്റ്റുകള്‍ വരുമ്പോഴാണ് ഇങ്ങിനെ ഒരാള്‍ ഇവിടെ ഉണ്ടായിരുന്നോ എന്ന് മറ്റുള്ളവര്‍ പോലും അറിയുക. അതുകൊണ്ടെന്ത് കാര്യം?
ഞാനും അയാളും തമ്മില്‍ മാങ്ങയായിരുന്നു നാളികേരമായിരുന്നു (തേങ്ങയെന്നും പറയാം) എന്നൊക്കെ തുടങ്ങി മെറ്റഫര്‍കൊണ്ടുള്ള പ്രയോഗങ്ങള്‍ വഴി തെളിവുകള്‍ നിരത്തും.
മരണപ്പെട്ടാല്‍ അങ്ങിനെയാണ്.
മരണ ശേഷം തിരിച്ചുവരില്ലെന്നതിനാല്‍
മാധ്യമങ്ങളില്‍ എഴുതാനും അനുശോനയോഗത്തില്‍ പറയാനും
നാം ഓരോരുത്തരും വാക്കുകള്‍ക്കും ഉപമകള്‍ക്കും വേണ്ടി വല്ലാതെ ബുദ്ധിമുട്ടും.
ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞുപോലും നോക്കാത്തവര്‍,
കണ്ടാല്‍ സലാം ചൊല്ലാത്തവര്‍,
ഒന്ന് തിരിഞ്ഞു നോക്കാന്‍,
ഒരു വിരല്‍ അകലത്ത് വിളിക്കാന്‍ സൗകര്യമുണ്ടായിട്ടും ചെയ്യാന്‍ മടിച്ച്,
ഇങ്ങോട്ട് വിളിക്കട്ടേ എന്ന് ഉള്ളിലെ ഈഗോക്ക് വേണ്ടി കീഴടങ്ങി,
ഒരു പുഞ്ചിരി നല്‍കാന്‍ വിസമ്മതിച്ചവര്‍,
ഈഗോയുടെ അപ്പോസ്തലന്മാരായി നടന്നവര്‍,
തന്‍റെ ആശയം മാത്രമായിരുന്നു ശരിയെന്ന ധാരണയാല്‍ അകറ്റിനിറുത്തിയവര്‍,
കാലുപിടിക്കാന്‍ ചെന്നപ്പോഴൊക്കെ തട്ടിത്തെറിപ്പിച്ചവര്‍,
അങ്ങിനെയങ്ങിനെ…
എല്ലാവരും
അന്ന് അയാളെ കുറിച്ച് ഓര്‍ക്കും. നല്ലത് പറയും.
അതൊന്നും അറിയാന്‍ നിക്കാതെ
അയാള്‍ ആഴങ്ങളുടെ ഇരുട്ടില്‍
മരവിച്ചങ്ങനെ കിടക്കും.
രണ്ടു ദിവസം കഴിഞ്ഞ്
നമ്മള്‍ വീണ്ടും
നമ്മുടെ പഴയ
കപട വേഷമണിഞ്ഞ്
ജൈത്ര യാത്ര തുടരും.

Thursday, February 1, 2018

പ്രൈവറ്റ് , ഡിസ്റ്റന്‍സ് സ്റ്റഡി ഇനി അത്ര ശുഭകരമല്ല


തുല്യതാ സര്‍ട്ടിഫിക്കറ്റിലെ പ്രശ്നംഇന്ത്യന്‍ സ്കൂളുകളിലെ അധ്യാപകര്‍ തൊഴില്‍ നഷ്ട ഭീതിയില്‍


 അക്ബറലി ചാരങ്കാവ്

അജ്മാന്‍സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരവുമായ ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് യുഎഇയിലെ വിവിധ എമിറേറ്റുകളിലായി നൂറുകണക്കിന് ഇന്ത്യയില്‍ നിന്നുള്ള അധ്യാപകര്‍ തൊഴില്‍നഷ്ട ഭീതിയില്‍.സ്വകാര്യ കോളേജുകളിലും വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലുമായി വിവിധ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ നിരവധി അധ്യാപകരാണ് തൊഴില്‍ ഭീഷണി നേരിടുന്നത്യുഎഇ വിദ്യാഭ്യാസ വകുപ്പ് നിഷ്കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തതാണ് ഇവരെ പ്രതിസന്ധിയിലാക്കിയിരിക്കുന്ഇതെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിട്ടുവിടല്‍ നേരിടുകയാണ് നിരവധി അധ്യാപകര്‍.

നാട്ടിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലും ചേര്‍ന്ന് യൂനിവേഴ്സിറ്റിക്ക് കീഴില്‍ രജിസ്റ്റര്‍
ചെയ്താണ് നിരവധി പേര്‍ ബിരുദവും ബിരുദാനന്തര ബിരുദ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.ഇത്എയിഡഡ് കോളേജുകളില്‍ പഠിച്ച് വിജയിക്കുന്നവര്‍ക്കും സര്‍വകലാശാലകള്‍ ഒരേ തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിവന്നിരുന്നത്സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചാല്‍ പഠന മാധ്യമമോ സ്ഥാപനമോ ഒന്നും രേഖപ്പെടുത്താത്തതിനാല്‍ നേരത്തെ ഇവക്ക് തുല്യപദവി ഇവക്ക് ലഭിച്ചിരുന്നുഎന്നാല്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍വിദൂര വിദ്യാഭ്യാസ വിഭാഗം വഴി കോഴ്സുകള്‍ പൂര്‍ത്തിയാകുന്നവര്‍ക്ക് അടുത്ത കാലത്തായി വിദ്യാഭ്യാസ വകുപ്പ് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല.

തുല്യതാ സര്‍ട്ടഫിക്കറ്റ് ലഭിക്കാതെ അധ്യാപകര്‍ക്ക് ജോലിചെയ്യാനുള്ള അനുമതിയും ലഭിക്കില്ല.ഇതാണ് നിരവധിപേരെ പ്രതിസന്ധിയിലാക്കിയിരിക്കുന്.അതെസമയം സര്‍ക്കാര്‍ കോളേജുകളില്‍ റെഗുലര്‍ ആയി പഠനം നടത്തിയവര്‍ക്ക്
ഇത് ബാധകമല്ല.

രാജ്യത്ത് നിന്ന് പൂര്‍ത്തിയാക്കി ഹയര്‍സെക്കന്ററി, ബിരുദം, പ്രൊഫഷനല്‍ യോഗ്യത എന്നീ സര്‍ട്ടിഫിക്കേറ്റുകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ യോഗ്യതയുമായി തുല്യതപ്പെട്ടതാണെന്ന സര്‍ട്ടിഫിക്കേറ്റ് അവിടങ്ങളിലെ വിദ്യാഭ്യാസ മന്ത്രാലയം കൂടി അംഗീകരിക്കേണ്ടതുണ്ട്. (ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ്). ഇതിനായി ബിരുദം മുതല്‍ മുകളിലേക്കുള്ള യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ശരിയായതാണോ (ജെന്യൂനിറ്റി) എന്ന് പരിശോധിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രത്യേകം അപേക്ഷ നല്‍കണം. ഇവ പരിശോധിച്ച് ജെന്യൂയിന്‍ ആണെന്ന് സാക്ഷ്യപത്രം കിട്ടിയ ശേഷം യു എ ഇയിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍ അപക്ഷ സമര്‍പ്പിക്കണം. തുടര്‍ന്ന് ഇവിടെ നിന്നും തുല്യത സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത്.
ഇപ്രകാരം ലഭിക്കുന്ന ജെന്യൂനിറ്റി സര്‍ട്ടിഫിക്കറ്റില്‍ മോഡ് ഓഫ് സ്റ്റഡി എന്ന ഭാഗത്ത് പ്രൈവറ്റ് രജിസ്ട്രേഷന്‍, ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ എന്നിങ്ങനെ രേഖപ്പെടുത്തിയത് ലഭിക്കുന്നവരാണ് തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയിലുള്ളത്.പലയിടത്തും ഇത്തരത്തിലുള്ള അധ്യാപകര്‍ക്ക് പിരിഞ്ഞുപോകാനുള്ള നോട്ടീസ് പിരീയഡ് നല്‍കിയിട്ടുണ്ട്

ഭാഗം - രണ്ട്

Sunday, November 12, 2017

ഹനാന്‍ അല്‍ ഹറൂബ്

1
2