Saturday, June 27, 2015

കറവപ്പശുക്കള്‍ക്ക് വേണ്ടി ഒരു നിവേദനം

ഇങ്ങിനെ കറക്കരുത്.
നീര് വരാന്‍ തുടങ്ങിയതോടെയാണ് ഒരു ചവിട്ട്.-
പ്ലീസ്- കന്നിപ്രസവമാണ്.(ഇനി യജമാനന്റെ മര്‍ദ്ദനങ്ങളുണ്ടാകും)
പ്രവാസിയെ എന്നും കറവപ്പശുവാക്കുന്നവരോട്,
ഗള്‍ഫില്‍ മാത്രമല്ല പ്രവാസികളുള്ളത്.യൂറോപ്പിലും അമേരിക്കയിലുമൊക്കെ മലയാളികള്‍ താമസിക്കുന്നുണ്ട്.ജോലി ചെയ്യുന്നുണ്ട്.എല്ലാ പിരിവും ഇവിടെത്തന്നെ നടത്തേണ്ടി വരുന്നതെന്താണ്?നാട്ടിലിരുന്നാല്‍ പിരിവ് ഏതായാലുമുണ്ട്.ഇപ്പോള്‍ റമസാന്‍ മാസമായാല്‍ വേഗം നാട്ടിലേക്ക് തിരിച്ച് പോകുന്നതാണ് നല്ലതെന്ന് തോന്നുന്നു.കാരണം നാട്ടിലെ പിരിവ്കാരെല്ലാം വിസിറ്റിംഗ് വിസയെടുത്ത് ഇങ്ങോട്ട് ഒഴുകുകയാണ്.നാട്ടില്‍ നമ്മുടെ എന്തെങ്കിലും കാര്യം പറഞ്ഞ് ചെന്നപ്പോഴൊക്കെ അലസമായ മറുപടി തന്ന് അയച്ചവരെല്ലാം ഇപ്പോള്‍ ഇങ്ങോട്ട് കയറിവരുന്നുണ്ട്.
വരട്ടെ.
കാണിച്ചുകൊടുക്കാം.
സ്വകാര്യ മുറികളില്‍ നടക്കുന്ന ഒരു യോഗത്തിനോ മതപരമായ പരിപാടികള്‍ക്ക് പോലും പങ്കെടുക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍.എവിടെ നോക്കിയാലും പിരിവുകള്‍ . ജോലിസ്ഥലത്ത് പോയാലും വിവിധ സംഘടനാപ്രവര്‍ത്തകരുടെ ഓരോരോ പിരിവുകള്‍.
ഒരു ദിര്‍ഹം ചെലവാക്കി വെള്ളം പോലും വാങ്ങിക്കുടിക്കാതെ 17.50 രൂപ സ്വപ്‌നം കണ്ട് കണക്ക് കൂട്ടിവെക്കുന്ന പണമാണ് ഇതൊന്നോര്‍ക്കണം.ഓരോമാസവും കയ്യില്‍ കിട്ടുമ്പോഴേക്കും അതിന്റെ കണക്കു കൂട്ടലുകള്‍ എത്രയോ മുമ്പ് നടന്നിട്ടുണ്ടാകും.

ഇഷ്ടമുണ്ടെങ്കില്‍ കൊടുത്താല്‍പോരെ എന്ന ചോദ്യമുണ്ടാകും?
പത്തോ പതിനഞ്ചോ പേര്‍ കൂടുന്ന മുറുകളില്‍ വന്ന് കൈ നീട്ടുമ്പോള്‍ എങ്ങിനെയാ ഒന്നും കൊടുക്കാതെ തിരിക്കുക.
ബെന്യാമിന്‍ പറഞ്ഞത് പോലെ , നാടു പുരോഗമിക്കുന്നതിലല്ല, ഒരു വ്യവസായസ്ഥാപനം വരുന്നതിലല്ല, കൃഷി പ്രോത്സാഹിപ്പിക്കുന്നതിലല്ല, സാഹിത്യവും സംസ്‌കാരവും വളര്‍ത്തുന്നതിലല്ല ഇന്നത്തെ പ്രവാസി അഭിമാനിക്കുന്നത്. സ്വന്തം നാട്ടില്‍ സ്വന്തം മതത്തിന്റെ സ്വന്തം ജാതിയുടെ ഒരു കൂറ്റന്‍ മാളിക ഉയരുന്നതിലാണ് അവന്റെ അഭിമാനമത്രയും കെട്ടിപ്പൊക്കുന്നത്.
ഇങ്ങനെ വല്ലതും ചോദിച്ചാല്‍ ഉടന്‍ പ്രവാസിയില്‍ നിന്നും വരുന്ന ഒരു മറുപടിയുണ്ട്. ദൈവത്തിന് കൊടുക്കുന്നതല്ലേ. അതിന് കണക്കു പറയാമോ..?
നിന്റെ വിശ്വാസ്യം നിന്നെ രക്ഷിക്കട്ടെ.