Sunday, January 29, 2017

തീപ്പൊരിച്ചിന്തകള്‍ പകര്‍ന്ന് തോമസ് എബ്രഹാം


അടുത്ത പിരീയഡ് എട്ടാം ക്ലാസില്‍.

ആരുപോകും എന്നതിനെ ചൊല്ലി സ്റ്റാഫ് മുറിയില്‍ ടീച്ചര്‍മാര്‍ക്കിടയില്‍ വെപ്രാളം.
കുട്ടികള്‍ക്ക് മാത്രമല്ലഅധ്യാപികമാര്‍ക്കും ആ ക്ലാസില്‍ പോകാന്‍ പേടി.കാരണം ,അവിടെയാണ് റഷീദ് ഇരിക്കുന്നത്. “കയ്യിലിരുപ്പുമൂലം ” ഏതോ സ്കൂളില്‍ നിന്നും ടിസി കൊടുത്തുവിട്ട പതിനെട്ടുകാരന്‍.കടപ്പുറത്തെ സന്തതി.പരുപരുത്ത ശബ്ദം,തടിച്ച ശരീരം,ചോര കണ്ണുകള്‍.മദ്യപിച്ചൊക്കെയാണ് അവന്‍ ചിലപ്പോള്‍ ക്ലാസിലേക്ക് വരുന്നത്.പിന്നെ എങ്ങിനെ പേടിക്കാതിരിക്കും?
വാര്‍ഷിക പരീക്ഷാഫലം വന്നു.റഷീദ് ഇത്തവണയും തോറ്റിരിക്കുന്നു.അന്ന് വൈകീട്ട് മദ്യപിച്ച് കൂട്ടുകാരനെയും കൂട്ടി അവന്‍ റ്റീച്ചറെ "ശരിക്കുംകാണാന്‍ ചെന്നു.റിസള്‍ട്ട് തിരുത്തിച്ച് അവന്‍ ഒമ്പതാം ക്ലാസിലേക്ക് പ്രവേശനം നേടി.ആഴ്ചയിലൊരിക്കല്‍ മാത്രം സ്കൂളിലേക്ക് വന്നാല്‍ മതി.വാര്‍ഷിക പരീക്ഷ എഴുതാനുള്ള സൗകര്യം ചെയ്തുകൊടുക്കാമെന്നായിരുന്നു കരാര്‍.വീണ്ടും തോല്‍വി.പ്രശ്നങ്ങളും.പലരുടെ അഭ്യര്‍ഥനയുടെ ഫലത്തില്‍ പത്താംക്ലാസിലെത്തി.പക്ഷെ ഹാജര്‍ രേഖപ്പെടുത്താന്‍ വന്നാലും അവന് ക്ലാസില്‍ പ്രവേശനം ഉണ്ടായിരുന്നില്ല.ലൈബ്രറിയിലായി.കയ്യിലുള്ള നോട്ട്പുസ്തകത്തില്‍ ഓരോ ചിത്രങ്ങള്‍ വരച്ചങ്ങിനെ ഇരിക്കും.അതിനിടയില്‍ അവന്‍ മനം തുറന്നു.
കടലിനുള്ളിലോട്ടുള്ള യാത്രകള്‍,വല വലിച്ചെടുക്കാന്‍ കടലില്‍ ചാടിയുള്ള സാഹസികതപെരുമ്പാമ്പിന്‍റെ കൂടെ ഉറങ്ങിയത്കൂട്ടമായുള്ള മദ്യപാനം...
ഒരുനാള്‍ തന്‍റെ വലിയ ആഗ്രഹം പറഞ്ഞു.
സാര്‍ എനിക്ക് ക്ലാസിലിരിക്കണം പത്താം ക്ലാസ് പാസാവണംസാര്‍ സമ്മതം വാങ്ങിത്തരുമോ...?
ഒടുവില്‍ പ്രവേശനം കിട്ടി.അവന് സ്വര്‍ഗം കിട്ടിയ സന്തോഷം.കുട്ടികളുടെ സഹകരണത്തോടുകൂടി അവന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു.അവനതിലേറെ ഇനി എന്ത് സന്തോഷം!.
പക്ഷെ കായിക മേളയുടെ അന്ന് ഞങ്ങളെ ഞെട്ടിച്ച് അവന്‍ 
മദ്യപിച്ച് സ്കൂളിലേക്ക് വന്നു.ക്ലാസ് മുറിയില്‍ വാള് വെച്ചു.ഞങ്ങള്‍ നാണം കെട്ടുപോയി.പിരിച്ചുവിടണമെന്ന് എല്ലാവരും ശഠിച്ചു.അന്ന് രാത്രി അവന്‍ അന്‍വര്‍ മാഷുടെ വീട്ടിലേക്ക് വന്നു.കാല്‍ക്കല്‍ വീണ് കരഞ്ഞ് അവന്‍ കുറ്റസമ്മതം നടത്തുകയും മദ്യപിക്കില്ലെന്ന് പ്രതി‍ജ്ഞയെടുക്കുകയും ചെയ്തു.
"അവനെ വേണേല്‍ പുറത്താക്കാംപക്ഷെ അവനെ മുഴുകുടിയനാക്കുന്നതിലേക്കാണ് അത് നയിക്കുകയെന്ന് സ്റ്റാഫ് മീറ്റിംഗില്‍ വാദമുയര്‍ത്തി.അതും ഫലം കണ്ടു.എല്ലാവരെയും അത്ഭുതപ്പെടുത്തി അവന്‍ എസ്എസ്എല്‍സി പാസായി.ഇപ്പോഴും ഇടക്കിടെ റഷീദ് സ്കൂളില്‍ അധ്യാപകരെ കാണാനെത്തും.


അടിച്ചും തൊഴിച്ചും ശകാരിച്ചും മികച്ച ഡിസിപ്ലിന്‍ നടപ്പിലാക്കിയിരുന്ന മുഹമ്മദ് മാഷും അന്‍വര്‍ മാഷുമാണ് റഷീദിനെപ്പോലുള്ള നിരവധിപേരെ ജീവിതത്തിന്‍റെ നേര്‍വഴിയിലേക്ക് തിരിച്ചുവിട്ടത്.ഇത്തരത്തിലുള്ള നൂറുകണക്കിന് അധ്യാപകരെ വാര്‍ത്തെടുത്തഅച്ചടക്കത്തെ കുറിച്ചുള്ള തെറ്റിദ്ധാരണ തിരുത്തി,ക്ലാസ്മുറിയിലെ വിപ്ലവമാറ്റത്തിന് പരിശീലനം നല്‍കിവരുന്ന ഒരു വ്യക്തിത്വമുണ്ട്.ഡോസിതോമസ് എബ്രഹാം.


ഉള്ളിലെ തീപൊരി അണഞ്ഞുതുടങ്ങിയോ എന്ന് തോന്നിയ നാളുകളില്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഒരാളുണ്ടാകുമന്ന ആല്‍ബര്‍ട്ട് ഷൈറ്റ്സ്വറിന്‍റെ വാക്കുകളെ അന്വര്‍ഥമാക്കുകയാണ് ഡോ.സിതോമസ്എബ്രഹാം.
തീം സെന്‍റേര്‍ഡ് ഇന്‍ററാക്ഷനില്‍ (ടിസിഐ)ഇന്ത്യയിലെ ആദ്യത്തെ ബിരുദധാരി.പത്തോളം വിദേശ രാജ്യങ്ങളിലായി 1030 ഓളം ടിസിഐ ശില്‍പ്പശാലകള്‍ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൂത്ത്കോണ്‍ ഇന്‍സ്റ്റിട്യൂട്ടിന്‍റെ അന്താരാഷ്ട്ര ഫാക്കല്‍റ്റി,പതിനഞ്ചോളം പുസ്തകങ്ങളുടെ കര്‍ത്താവ്.കോട്ടയം ജില്ലയുടെ സാക്ഷരപ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ പ്രമുഖരില്‍ ഒരാള്‍.കോട്ടയം സ്വദേശിയായ തോമസ് എബ്രഹാമിന് വിശേഷണങ്ങള്‍ ഏറെയാണ്.


കോട്ടും സ്യൂട്ടുമില്ല.ജര്‍മ്മനിയായാലും ആഫ്രിക്കയിലെ നമീബിയ ആയാലും വേദികളില്‍ തോമസ്എബ്രഹാമിന് ഇന്ത്യന്‍ കുര്‍ത്ത തന്നെ പ്രിയം.ഏത് ധരിച്ചാലും ഞാന്‍ ഞാന്‍ തന്നെയല്ലേ.... എന്ന കുട്ടിക്കാലത്തെ വലിയച്ഛന്‍റെ വാക്കുകള്‍ ഹൃദയത്തോട് ചേര്‍ത്ത്പിടിച്ചു മുന്നോട്ട് പോകുന്നു യുവത്വത്തിന്‍റെ ഊര്‍ജ്ജത്തോടെ ഈ 70കാരന്‍.


തളരാത്ത പ്രതീക്ഷകള്‍


വര്‍ഷം 1993.
അന്നാണ് ജീവിതത്തെ പിടിച്ചുകുലുക്കുന്ന രൂപത്തില്‍ തോമസ് എബ്രഹാമിനെ രോഗം ട്യൂമര്‍ രൂപത്തില്‍ മുഖത്ത് വന്ന് പിടികൂടിയത്.നീണ്ട ചികിത്സകള്‍.അവസാനം ഓപ്പറേഷന്‍ .ഒരു വര്‍ഷത്തോളം പിന്നീട് വിശ്രമജീവിതമായിരുന്നു.ആയിടക്കാ.അതിന്‍റെ ഡിയറക്ടറായി സേവനം ചെയ്യാന്‍ ക്ഷണിക്കുകയും ചെയ്തു.അവിടെ നിന്നാണ് ടിസിഐ എന്തെന്ന് പരിചയപ്പെചാനും കൂടുതല്‍ ഇതെകുറിച്ച് പഠിക്കാന്‍ ജര്‍മ്മനിയിലേക്ക് പോവുകയും ചെയ്തത്. 1994ല്‍ടിസിഐ സ്ഥാപകയായ റൂത്ത്കോണിനെ പരിചയപ്പെടാനും അവസരം ലഭിച്ചു.


1998ല്‍ എംജി യൂനിവേഴ്സിറ്റിയില്‍ തിരിച്ചെത്തിയ തോമസ് എബ്രഹാം ,തന്‍റെ കീഴില്‍ ഡിപ്ലോമ ഇന്‍ ടിസിഐ എന്ന കോഴ്സും തുടങ്ങി.പ്രശസ്ഥ എഴുത്തുകാരനും അധ്യാപകനുമായ ഹഫീസ് മുഹമ്മദ് ഉള്‍പ്പടെയുള്ള പതിനാറുപേര്‍ ആദ്യ ബാച്ചില്‍ പഠിതാക്കളായി ഉണ്ടായിരുന്നു.


ജര്‍മ്മനി,ഓസ്ട്രിയ,ബ്രൂണൈ,മലേ,മാലിദ്വീപുകള്‍,ബംഗ്ലാദേശ്,. ചുരുങ്ങിയത് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടികളാണ് നടത്താറുള്ളത്.


നങ്കൂരമൊഴിവാക്കി മോട്ടോറാവുന്നവര്‍


രണ്ടു തരം മനുഷ്യരുണ്ട്.ഒരു കൂട്ടര്‍ നങ്കൂരങ്ങളാണ്.പിടിച്ചു താഴ്ത്തും.മറ്റൊരു കൂട്ടര്‍ മോട്ടോറുകളാണ്.മുമ്പോട്ട് കൊണ്ടുപോകും.നിരുത്സാഹപ്പെടുത്,ഉള്ളിലെ തീപ്പൊരിയെ തല്ലിക്കെടുത്തുവാന്‍ ധാരാളംപേര്‍ സമൂഹത്തിലുണ്ടാകും.ഇത്തരക്കാര്‍ സമൂഹത്തിന് വിഷമായതുകൊണ്ടു തന്നെ അകലംപാലിക്കാന്‍ ശ്രമിക്കണം.വലിയ കാര്യങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍,ഉയര്‍ തോമസ് മാഷ് പരിശീലന വേളകളില്‍ ഉണര്‍ത്തികൊണ്ടേയിരിക്കുന്നു.രണ്.തലക് തോമസ് എബ്രഹാം.


എംജി സര്‍വ്വകലാശാലയുടെ എന്‍എസ്എസ് കോര്‍ഡിനേറ്ററായും കോട്ടയം ജില്ലയുടെ സാക്ഷരത വിപ്ലവത്തിനും ചുക്കാന്‍പിടിച്ച ഇദ്ദേഹം ക്ലാസ് മുറിയിലെ വിപ്ലവപരമായ മാറ്റത്തെ സ്വപ്നംകാണുന്നയാളാണ്.വിജ്ഞാനം മത്സരത്തിലൂടെ എന്ന പതിവ് സബ്രദായത്തോട് കലഹിക്കുന്നു.വിജ്ഞാനവും വിവേകവും കാര്യക്ഷമതയും സ്നേഹബുദ്ധിയേയും ഊട്ടിയുറപ്പിക്കുന്നതാവണമെന്നാ.ഇത്തരം ചിന്തകള്‍ പരിശീലന ക്യാമ്പുകളില്‍ പങ്കുവെച്ചതിന്‍റെ ഫലമാണ് അവസാനമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള അധ്യാപകരുടെ അനുഭവകുറിപ്പ് കൂടി ഉള്‍പ്പെടുത്തി അവസാനമായി പുറത്തിയ ക്ലാസ് മുറിയിലെ നിശബ്ദ വിപ്ലവം എന്ന പുസ്തകം.
തീം സെന്‍റേര്‍ഡ് ഇന്‍ഡ്രാക്ഷന്‍


മാനവിക മനശാസ്ത്രത്തിന്‍റെ പ്രയോഗവത്ക്കരണമാണ് ടിസിഐ.വ്യക്തിക്ക് വ്യക്തമായ ഉള്‍കാഴ്ച നേടാനും തന്നിലെ കഴിവിനെ തിരിച്ചറിയാനും ടിസിഐ ശില്‍പ്പശാലകള്‍ സഹായിക്കുന്നു.ഇടുങ്ങിയ മനസ്സില്‍ നിന്നും വിശാലമായ ചിന്തയിലേക്ക് നമ്മുടെ തന്നെ ഉള്ളിലോട്ടുള്ള സഞ്ചാരത്തിന്,പുത്തനുണര്‍വ്വുമായി ഉയിര്‍ത്തെഴുനേല്‍ക്കാന്‍ ടിസിഐ ശില്‍പ്പശാലകള്‍ക്ക് സാധിക്കുന്നുവെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്പഠിപ്പിക്കുന്നതല്ല പകരം ജീവിതത്തെ സ്പര്‍ശിക്കുകയാണ് ടിസിഐയുടെ രീതി.ഒന്നോ അഞ്ചോ വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന കോഴ്സുമല്ല.ചുരുങ്ങിയത് 15 വര്‍ഷമെങ്കിലും വേണം.മറ്റ് കോഴ്സുകളെപ്പോലെ പരീക്ഷയെഴുതി നേടിയെടുക്കലല്ല.ടിസിഐ ആയിത്തീരലാണ്.
നേരത്തെ എസ്എസ്എ പരിശീലന പരിപാടിയിലും വിഎച്ച്എസ്ഇ സ്കൂളില്‍ നടപ്പിലാക്കിയ ദിശാസൂചി എന്ന പദ്ധതിയുടെ ഭാഗമായും ടിസിഐ രീതി പ്രയോജനപ്പെടുത്തിയിരുന്നു.


ഇന്ത്യയില്‍ ആര്‍സിഐ എന്ന സംഘടനയാണ് ഇപ്പോള്‍ ടിസിഐ കോഴ്സ് നടത്തുന്നത്.ടിസിഐ അറിവുകളെയോ ഏതെങ്കിലും നൈപുണിയെയോ (Skills) കേന്ദ്രീകരിച്ചിട്ടുള്ളതല്ല.പകരം മനോഭാവ മാറ്റത്തെ ( Attitude Change) ആശ്രയിച്ചുള്ളതാണ്.


സ്കൂളുകള്‍,കമ്പനികള്‍,മതസം.ജീവിതത്തില്‍ തോറ്റെന്ന് കരുതി നിരാശരായിപ്പോയ ആയിരങ്ങള്‍ക്ക് മനക്കരുത്ത് നല്‍കി,സമൂഹത്തെ നേര്‍വഴിക്ക് നയിക്കേണ്ട മികച്ച അധ്യാപകരെ വാര്‍ത്തെടുത്ത്,അതുവഴി ഒരു സമൂഹത്തെ പ്രചോദിപ്പിച്ച്അറ്റുപോകുമായിരുന്ന കുടുംബ ബന്ധങ്ങളെ തുന്നിച്ചേര്‍ത്ത് 25 വര്‍ഷത്തോളമായി തോമസ് മാഷുടെ ടിസിഐ യാത്ര തുടരുകയാണ്.സ്കൂളുകളിലെ പരിശീലന പരിപാടികളുടെ ഭാഗമായി തോമസ് എബ്രഹാം ഇപ്പോള്‍ യുഎഇയിലുണ്ട്.അടുത്ത മാസങ്ങളില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പരിശീലനങ്ങള്‍ വരാനിരിക്കുന്നു.
പഠന കാലം


മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം പഠനം നടത്തിയ തമിഴ് നാട്ടിലെ തൃച്ചിയിലായിരുന്നു തോമസ്എബ്രഹാമിന്‍റെയും കോളേജ് പഠനം.അവിടത്തെന്നെ ഇംഗ്ലീഷ് പ്രൊഫസറായും ജോലി ചെയ്തു.പിന്നീട്സേക്രഡ് ഹാർട്ട് കോളേജിലായിരുന്നു സേവനം.മഹാത്മാ ഗാന്ധി യൂനിവേഴ്സിറ്റിയില്‍ 1984 മുതല്‍ 1994വരെ നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ പ്രോഗ്രാം കോ ഓര്‍ഡിനേറ്ററായിരുന്നു.തുടര്‍ന് 2007 വരെ തുടര്‍ വിദ്യാഭ്യാസ വകുപ്പ് അധ്യക്ഷനായും പ്രവര്‍ത്തിച്ചു.ഇതിനിടെ നാല് വര്‍ഷത്തോളം കോയമ്പത്തൂരിലെ കാള്‍ ക്യൂബല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ഡിവലപ്മെന്‍റ് എജ്യുക്കേഷന്‍ എന്ന സ്ഥാപനത്തിന്‍റെ ഡിയറക്ടറായും പ്രവര്‍ത്തിച്ചു.
മുണ്ടക്കയം പനക്കച്ചിറ കോളനിയിലെ പരിശീലന പരിപാടി ഒരു വഴിത്തിരിവായിരുന്നവെന്ന് തോമസ്എബ്രഹാം പറയുന്നു.ടിസിഐയിലൂടെ സാധാരണക്കാരുടെ ശാക്തീകരണത്തിനായി സംഘങ്ങള്‍ രൂപീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിച്ചു.സ്ത്രീകള്‍ക്കിടയില്‍ തുടര്‍ വിദ്യാഭ്യാസത്തിനും ഇത് സഹായിച്ചു.ഇവിടത്തെ അനുഭവത്തെ കുുറിച്ച് ക്യാമ്പില്‍ പങ്കെടുത്തവരെയും ഉള്‍പ്പെടുത്തിയിട്ടുള്ള പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്


ആ പരിശീലന പരിപാടിക്ക് ശേഷം കോളേജില്‍ നിന്ന് ഒരു വര്‍ഷം ശംബള നഷ്ടത്തോടെ ലീവെടുത്ത് കാനഡയില്‍ പോവുകയും യൂത്ത് ഡിവലെപ്മെന്‍റ് എന്ന കോഴ്സ് പൂര്‍ത്തിയാക്കി തിരിച്ചുവന്നു.1993ല്‍ യൂനിവേഴ്സിറ്റി തലത്തില്‍ മികച്ച എന്‍എസ്എസ് കോഡിനേറ്റര്‍ക്കുള്ള ആദ്യത്തെ അവാര്‍ഡും തേടിയെത്തി.


70 വയസ്സ് - 70 ഭാവി കര്‍മ്മ പരിപാടികള്‍
ഇപ്പോള്‍ പ്രായം 70 കഴിഞ്ഞു.ഇത്രകാലം ജീവിക്കാന്‍ ദൈവാനുഗ്രഹമുണ്ടായി.അതുകൊണ്ടു 70ശില്‍പ്പശാലകള്‍ സര്‍ക്കാര്‍ ,എയിഡഡ് സ്കൂളിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കാനുള്ള അണിയറ പ്രവര്‍ത്തനത്തിലാണ് ഇദ്ദേഹം.ഓണറേറിയം വാങ്ങിക്കാതെയാണ് ഈ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് തോമസ് എബ്രഹാം പറയുന്നു.പദ്ധതിക്ക് അടുത്ത മാസം നിലമ്പൂര്‍ കെഎഫ്ആര്‍ഐ ചിത്രശലഭ ഉദ്യാനത്തില്‍ തുടക്കമാകും.കൂടാതെ ഏതാനും പുസ്തകങ്ങളുടെ രചനയും പൂര്‍ത്തിയാക്കാന്‍ അവശേഷിക്കുന്നുണ്ടെന്ന് ഉള്ളിലെ തീപൊരി മാഷോട് സംവദിക്കുന്നു

മാഷുടെ നമ്പര്‍ - 0091 9447180439
No comments:

Post a Comment