വിദ്യാസമ്പന്നരെ പറ്റിക്കാനെളുപ്പമാണെന്ന് നല്ലവണ്ണം അറിയാവുന്നവരാണ് നമ്മുടെ ഭരണ സിരാകേന്ദ്രങ്ങളിലിരിക്കുന്നത്.
ആനുകൂല്യങ്ങള്‍ തരികയും എന്നാല്‍ അറിയാത്ത മാര്‍ഗത്തിലൂടെ ആയിരങ്ങള്‍ കൈക്കലാക്കുകയും ചെയ്യുന്ന നിരവധി തട്ടിപ്പു ലൊട്ടുലൊടുക്കു വിദ്യകള്‍ അവര്‍ പ്രയോഗിച്ച് കൊണ്ടേയിരിക്കുന്നു.
നിയമങ്ങളെന്ന പേരിലാണ് ഇതില്‍ പലതും രംഗത്തുവരുന്നത്.
സിടിഇടി എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടു വര്‍ഷം മുമ്പ് ഒരു പരീക്ഷ നടപ്പിലാക്കി. ഇത് വിജയിച്ചവര്‍ക്ക് മാത്രമെ അധ്യാപക ജോലിക്ക് എടുക്കുകയുള്ളൂ എന്നാണ് നിയമം.
നിയമമല്ലേയെന്നു കരുതി ഇന്ത്യയില്‍ പരീക്ഷ എഴുതിയത് അഞ്ചു ലക്ഷത്തിലേറെപേരാണ് പരീക്ഷ എഴുതിയത്.
ഓരോ വിദ്യാര്‍ഥിയില്‍ നിന്നും 500 രൂപയാണ് സിബിഎസ്‌ഇ ഇതിനായി വാങ്ങിയത്. പരീക്ഷ ജയിച്ചതോ ആകെ 80,000 പേര്‍ മാത്രം. അപ്പോള്‍ ശേഷിച്ചുള്ള കോടികണക്കിന് രൂപ ലാഭം. ഹാഹ...എന്ത് നല്ല ഐഡിയ.
ഇനി ഈ പണത്തില്‍ നിന്ന് അവര്‍ക്ക് ആവശ്യമുള്ളതെടുത്ത് എച്ചില്‍ തുകയായി വിവിധ സ്‌കീമുകളാക്കി കേന്ദ്രം ഇങ്ങോട്ടു എറിയും. ആ എച്ചില്‍ ഞങ്ങള്‍ അപേക്ഷ കൊടുത്താണ് വാങ്ങിച്ചതെന്ന് പറഞ്ഞ് ചിലര്‍ രംഗത്ത് വരികയും ചെയ്യും.
ആയിരം പോസ്‌റ്റുള്ള ബാങ്ക് ടെസ്‌റ്റുകളുടെയും സ്ഥിതി ഇതുതന്നെയല്ലേ.....
ഈ ലക്ഷകണക്കിന് അപേക്ഷകളിലൂടെ കിട്ടുന്ന പണം മാത്രം മതി ആയിരം പേര്‍ക്ക് ജോലി നല്‍കാന്‍.
ജോലിയല്ലേയെന്ന് കരുതി ആരും 500 രൂപക്കോ, ആയിരത്തിനോ അപ്പോള്‍ തര്‍ക്കിക്കില്ല. പത്ത് രൂപയുടെ മാത്രം ചിലവ് വരുന്ന ഇത്തരം പരീക്ഷകള്‍ക്കാണ് നമ്മെ സേവനം ചെയ്യുന്ന സര്‍ക്കാറുകള്‍ ആയിരവും നൂറുകളുമെല്ലാം വാങ്ങുന്നത്. ഈ അവസരത്തില്‍ കേരള പിഎസ് സിയെ പോലുള്ള പരീക്ഷാ സേവനങ്ങള്‍ സ്വാഗാതാര്‍ഹമാണ്.
No comments:
Post a Comment