Thursday, March 8, 2012

പ്രഹസന്നമാകുന്ന സര്‍ക്കാര്‍ ഐടി നയം

സംസ്ഥാന സര്‍ക്കാറിന്റെ വിവരസാങ്കേതിക വിദ്യാ നയം പ്രഹസന്നമാകുന്നെന്ന ആക്ഷേപം ശക്തമാകുന്നു.അടുത്തിടെ ആരംഭിച്ച ഇ ഫയലിംഗിന്റെതടക്കമുള്ളവയുടെ സാങ്കേതിക വശം സര്‍ക്കാറിന്റെ ഐടി നയത്തിന്‌ വിരുദ്ധമാകുന്ന രൂപത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌.പുതിയ പദ്ധതികള്‍ പലതും തുടക്കം കുറിക്കാറുെങ്കിലും പലപ്പോഴും ഇവ കാര്യക്ഷമമാക്കുന്ന കാര്യത്തില്‍ അധികൃതല്‍ അലംഭാവം തുടരുകയാണ്‌.

സോഫ്‌ട്‌വെയര്‍ രംഗത്ത്‌ സ്വതന്ത്ര സോഫ്‌ട്‌വെയറുകളെ പ്രോത്സാഹിപ്പിക്കുകയും സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും സ്വതന്ത്ര സോഫ്‌ട്‌വെയറുകള്‍ ഉപയോഗിക്കണമെന്ന നിയമമാണ്‌ സര്‍ക്കാര്‍ കൈകൊിട്ടുള്ളത്‌.
എന്നാല്‍ അടുത്തിടെ ആരംഭിച്ച ഇ ഫയലിംഗിലൂടെ സംസ്ഥാനത്തെ വ്യാപാരി വ്യവസായി സമൂഹത്തെ ഒന്നടങ്കം കുത്തക സോഫ്‌ട്‌വെയര്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയോ അല്ലെങ്കില്‍ സോഫ്‌ട്‌വെയറുകളുടെ വ്യാജ കോപ്പി (പൈറേറ്റ്‌ ) ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതോ ആണ്‌.
ചലചിത്രങ്ങളുടെ വ്യാജ സിഡി ഇറങ്ങിയാല്‍ സംസ്ഥാനമൊട്ടാകെ പ്രത്യേക ആന്റിപൈറസി വിഭാഗത്തെ കൊ്‌ അന്വേഷിച്ച്‌ പ്രതികളെ പിടികൂടാറുെങ്കിലും കുത്തകകളുടെ സോഫ്‌ട്‌വെയര്‍ പകര്‍പ്പ്‌ എടുക്കാന്‍ സര്‍ക്കാര്‍ മൗനാനുവാദം നല്‍കുകയാണ്‌. അതെസമയം കുത്തക സോഫ്‌ട്‌വെയറുകളുടെ പകര്‍പ്പെടുക്കുന്നതിനെ എതിര്‍ക്കപെടാതിരിക്കലിലൂടെ മൈക്രോസോഫ്‌ടിനെ സഹായിക്കാനാണെന്ന ആക്ഷേപവുമു്‌.

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വതതന്ത്ര സോഫ്‌ട്‌വെയര്‍ ഉപയോഗിക്കണമെന്നാണ്‌ സര്‍ക്കാര്‍ ഉത്തരവ്‌. എന്നാല്‍ മിക്ക സ്ഥാപനങ്ങളിലെയും ഓഫീസ്‌ പ്രവര്‍ത്തനത്തിനങ്ങള്‍ക്ക്‌ കുത്തക സോഫ്‌ട്‌വെയര്‍ പ്രസ്ഥാനമായ മൈക്രോസോഫ്‌ടിന്റെ വേഡ്‌ ,എക്‌സല്‍ ,പവര്‍പോയിന്റ്‌ തുടങ്ങിയ സോഫ്‌ട്‌വെയറുകളാണ്‌ ഉപയോഗിക്കുന്നത്‌.

നിലവില്‍ ഐടിഅറ്റ്‌ സ്‌കൂള്‍ പദ്ധതിപ്രകാരം സ്‌കൂളുകളില്‍ മാത്രമാണ്‌ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ കാര്യമായി ഉപയോഗിച്ചുവരുന്നത്‌. എന്നാല്‍ പത്താംതരത്തിലെ ഐടി പാഠപുസ്‌തകത്തിലെ ഓരോ പാഠഭാഗത്തിലും സിലബസിലില്ലാത്ത വിന്‍ഡോസ്‌ സോഫ്‌ട്‌വെയറുകളുടെ പ്രവര്‍ത്തനത്തെ വിശദീകരിക്കുന്ന ഭാഗം ഇതുവരെ ഒഴിവാക്കിയിട്ടില്ല.

കൂടാതെ എല്ലാ കേരളസര്‍ക്കാര്‍ ഓഫീസുകളിലും,തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലും,പൊതുമേഖലാ സ്ഥാപനങ്ങളിലും സഹകരമ സ്ഥാപനങ്ങളിലും,അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കമ്പ്യൂട്ടറില്‍ കത്തുകളും മറ്റു വിവരങ്ങളും തയ്യാറാക്കുന്നതിന്‌ യൂണിക്കോഡ്‌ മലയാളം ഉപയോഗിക്കണമെന്ന്‌ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്‌ 21 നാണ്‌ ഉത്തരവിട്ടതെങ്കിലും മിക്ക സ്ഥാപനങ്ങള്‍ ഇതുപയോഗിക്കാറില്ല. കൂടാതെ പോലീസ്‌,പിഎസ്‌ സി തുടങ്ങിയ നിരവധി വകുപ്പുകള്‍ ഇപ്പോഴും ഇഗ്ലീഷ്‌ ഭാഷയില്‍ തന്നെയാണ്‌ ഉത്തരവുകളും , അറിയിപ്പുകളും പ്രസിദ്ധീകരിക്കുന്നത്‌. ഭരണ ഭാഷ മാതൃഭാഷയില്‍തന്നെയാക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തെ കൂടി അട്ടിമറിക്കുന്ന വിധത്തിലാണ്‌ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അറിയിപ്പുകളിറങ്ങുന്നത്‌.

അതെ സമയം വിവരസാങ്കേതിക വിദ്യാ വകുപ്പിന്റെ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ പരിശോധിച്ചാല്‍ കോടിക്കണക്കിന്‌ രൂപ കാര്യക്ഷമമാകാത്ത നിരവധി പദ്ധതികള്‍ക്കായി ചെലവാക്കിയതായി കാണാന്‍ കഴിയും. നടപ്പിലാക്കാതെ പോകുന്ന ഇത്തരം പദ്ധതികള്‍ക്ക്‌ കാരണം ഒരു സര്‍ക്കാര്‍ വകുപ്പ്‌ മറ്റൊരു വകുപ്പിന്റെ അട്ടിമറിക്കുകയോ അതല്ലെങ്കില്‍ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ ഗ്രൂപ്പിന്‌ ത്രാണിയില്ലാത്തതാണെന്നും ഈ രംഗത്തെ വിദഗ്‌ദര്‍ അഭിപ്രായപ്പെടുന്നു.

No comments:

Post a Comment