Thursday, March 8, 2012

സാമൂഹ്യമര്യാദയില്ലാത്ത സാമൂഹ്യശാസ്‌ത്ര പഠനം



സാമൂഹ്യമര്യാദയില്ലാത്ത സാമൂഹ്യശാസ്‌ത്ര പഠനം

ഏതൊരു ക്ലാസ്‌ ആരംഭിക്കുന്നതിന്റെയും മുന്നോടിയായി ആ വിഷയത്തെ പരിചയപ്പെടുത്തുക അധ്യാപകരുടെ രീതിയില്‍ സ്വാഭാവികമാണ്‌. വിഷയത്തിന്റെ നിര്‍വചനം, പ്രസ്‌തുത വിഷയത്തിന്റെ ആവശ്യകത, സാധ്യതകള്‍, തത്വങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ആദ്യം വിദ്യാര്‍ഥികള്‍ക്ക്‌ പറഞ്ഞുകൊടുക്കാറുണ്ട്‌. ഇതില്‍ പ്രസ്‌തുത വിഷയത്തിന്റെ നിര്‍വചനം (ആരൊക്കെയോ നിര്‍വചിച്ചത്‌ ), തത്വങ്ങള്‍ എന്നിവ പൊതുവെ വിശദീകരിക്കുമ്പോഴും പ്രസ്‌തുത വിഷയത്തിന്റെ ആവശ്യകതയും, സാധ്യതയും പലപ്പോഴും കുട്ടികള്‍ക്ക്‌ ഉപകാരപ്പെടാതെ പോകുകയാണ്‌ ചെയ്യുന്നത്‌.

സാമൂഹ്യ ശാസ്‌ത്രത്തെ മുന്‍നിര്‍ത്തി മേല്‍പറഞ്ഞ രണ്ട്‌ പ്രശ്‌നങ്ങളെ വിലയിരുത്തുകയാണിവിടെ.മനുഷ്യനും സമൂഹവും തമ്മില്‍ നേരിട്ടുള്ള ബന്ധം പരാമര്‍ശിക്കുന്ന വിജ്ഞാനശാഖയാണ്‌ സാമൂഹ്യ ശാസ്‌ത്രം.നിയമത്തിന്റെ നീതിശാസ്‌ത്ര ഭേദഗതിയും, വിദ്യാഭ്യാസം, ആരോഗ്യം, കല തുടങ്ങി വിവിധ മേഖലകള്‍ സാമൂഹ്യശാസ്‌ത്രത്തിലുള്‍പ്പെടുന്നു.ഈ വിഷയത്തിന്റെ കൂടുതല്‍ നിര്‍വചനങ്ങളിലേക്ക്‌ പോകാനുദ്ദേശിക്കുന്നില്ല.

എന്തിനാണ്‌ നിങ്ങള്‍ സാമൂഹ്യശാസ്‌ത്രം പഠിക്കുന്നത്‌ ?

സാമൂഹ്യ ശാസ്‌ത്രത്തിന്റെ ഉദ്ധേശ്യ ലക്ഷ്യങ്ങളെ മനശാസ്‌ത്രപരം,സാമൂഹികം, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളാക്കി തരംതിരിക്കുന്നുണ്ടെങ്കിലും ഇക്കാര്യങ്ങളില്‍ എ്‌ത്രത്തോളം നമ്മുടെ വിദ്യാര്‍ഥികള്‍ സ്വാംശീകരിക്കുന്നുണ്ടന്നത്‌ സ്വയം വിമര്‍ശനം നടത്താന്‍ തയ്യാറാകുന്നത്‌ നന്നായിരിക്കും. ഉദാഹരണമായി. സാമൂഹ്യശാസ്‌ത്രം പഠിക്കുന്നതിലൂടെ വിദ്യാര്‍ഥിക്ക്‌ സമൂഹത്തില്‍ നടക്കുന്ന അനാചാരങ്ങളെ മനസ്സിലാക്കാനും, ദൂഷ്യവശങ്ങള്‍ മനസ്സിലാക്കി അവക്കെതിരെ പ്രവര്‍ത്തിക്കുന്നതോടൊപ്പം ബഹുസ്വര കാഴ്‌ചപ്പാട്‌ വളരുകയെന്നത്‌ സാമൂഹ്യശാസ്‌ത്രത്തിന്റെ സാമൂഹ്യ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നതാണ്‌. ഭരണപരമായ കാര്യങ്ങള്‍ മനസ്സിലാക്കുക, തനിക്ക്‌ ചുറ്റും എന്താണ്‌ സംഭവിക്കുന്നത്‌, രാഷ്ട്രീയ അവബോധം, സാമൂഹ്യനീതി, അഴിമതി പോലെയുള്ള കുറ്റകൃത്യങ്ങള്‍ തുടങ്ങിയവക്കെതിരെയുള്ള ബോധം വളരുകയും സാമൂഹ്യനീതിക്ക്‌ വേണ്ടിയുള്ള പ്രവര്‍ത്തനം നടത്തുക എന്നതെല്ലാം സാമൂഹ്യശാസ്‌ത്ര പഠനത്തിന്റെ രാഷട്രീയ മാനമായി കണക്കാക്കുന്നു.

ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതെങ്ങിനെ ?

മേല്‍പറഞ്ഞത്‌ ലക്ഷ്യങ്ങളില്‍ ചിലതു മാത്രമാണ്‌. അവ നേടിയെടുക്കാനുള്ള മാര്‍ഗങ്ങള്‍ താഴെ പറയുന്നവയാണ്‌.
1 ലക്ഷ്യങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ പറ്റുന്ന മികച്ച കരിക്കുലം രൂപവത്‌ക്കരിക്കുക
2 ലക്ഷ്യങ്ങള്‍ നിറവേറ്റാനകുന്ന തരത്തില്‍ ബോധനം നടത്തുക
3 പഠന സാമഗ്രികളുടെയും , ക്ലാസ്‌ അന്തരീക്ഷവും ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന ഘടകങ്ങളാക്കാന്‍ ശ്രമിക്കുക തുടങ്ങിയവ

ഇപ്പോള്‍ സംഭവിക്കുന്നതെന്താണ്‌ ?

പഠന വിഷയം കൊണ്ട്‌ നേടിയെടുക്കേണ്ട ലക്ഷ്യങ്ങളെ പരിഗണിക്കാതെയുള്ള കരിക്കുലം പരിഷ്‌ക്കരണമാണ്‌ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇത്‌ വ്യക്തമാക്കാം. ഇന്ത്യ കണ്ട സുപ്രധാന നിയമങ്ങളിലൊന്നാണ്‌ വിവരാവകാശ നിയമം . നിര്‍ഭാഗ്യവശാല്‍ അത്തരമൊരു നിയമത്തെ ബോധവത്‌ക്കരിക്കുന്നതിനു പകരം അമേരിക്കയിലെ സ്റ്റാമ്പ്‌ നിയമവും, ദത്തവകാശ നിരോധന നിയമവുമെല്ലാം വിപ്പവങ്ങളുടെ ഭാഗമായി പഠിപ്പിച്ചുപോരുന്നു. സുപ്രധാനമായ ഈ നിയമം പഠിപ്പിക്കുക വഴി തങ്ങള്‍ക്ക്‌ തന്നെ അത്‌ തിരച്ചടിയാകുന്നുമോ..എന്നാരെങ്കിലം ഭയപ്പെടുന്നുണ്ടോ......? സാമൂഹ്യശാസ്‌ത്രത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതും, ഉപകാരപ്പെട്ടതുമായ ഒരു നിയമമാണ്‌ പഠിതാവിന്‌ ഇതിലൂടെ നഷ്ടപ്പെടുന്നത്‌. സാമൂഹിക ലക്ഷ്‌്യങ്ങളെ വിലയിരുത്തിയാലും ഇതിനെ അനുകൂലിക്കുന്ന നിരനധി ഉദാഹരങ്ങള്‍ ലഭിക്കും. കേരളത്തില്‍ നിലവിലും തുടരുന്ന ജാതീവ്യവസ്ഥയും, നേരത്തെയുണ്ടായിരുന്ന ജാതീ വ്യവസ്ഥയേയും സംബന്ധിക്കുന്ന പാഠഭാഗങ്ങളും പതിയെ ഒഴിവാക്കപ്പെട്ട്‌കൊണ്ടിരിക്കുന്നു. ഉണ്ടെങ്കില്‍ത്തന്നെ പരീക്ഷാസമയത്ത്‌ ആ പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതായും കാണാറുണ്ട്‌. സാമ്രാജ്യത്വം പോലെയുള്ള വിഷയങ്ങളും ഇത്തരത്തില്‍ പരീക്ഷക്ക്‌ മുമ്പായി ഒഴിവാക്കപ്പെടാറുണ്ട്‌. ആരുടേയൊക്കെയോ..നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ക്ക്‌ കരിക്കുലം പരിഷ്‌ക്കരണം ബാധിക്കുന്നു എന്ന്‌ ന്യായമായും സംശയിക്കാന്‍ ഇനിയുമേറെ തെളിവുകള്‍ നിരത്താന്‍ കഴിയും.


പഠിക്കുന്നതെന്താണോ..അതിന്‌ ഭാവിയില്‍ അല്ലെങ്കില്‍ പഠിക്കുമ്പോള്‍ത്തന്നെ അതിന്റെ സാധ്യത മനസ്സിലാക്കി പഠിക്കുകയാണെങ്കില്‍ സാമൂഹ്യശാസ്‌ത്രത്തിന്റെ പഠനവും എത്രമാത്രം രസകരമായിരിക്കും. ?

No comments:

Post a Comment