Thursday, March 8, 2012

എന്തിനാണ്‌ നമുക്ക്‌ ഇങ്ങിനെയൊരു മനുഷ്യാവകാശ കമ്മീഷന്‍ ?

ഇന്ന്‌ ലോക മനുഷ്യാവകാശ ദിനം

എന്തിനാണ്‌ നമുക്ക്‌ ഇങ്ങിനെയൊരു മനുഷ്യാവകാശ കമ്മീഷന്‍ ?

അക്‌ബറലി ചാരങ്കാവ്‌

മനുഷ്യാവകാശം സംരക്ഷിക്കാനാണ്‌ ദേശീ-സ്ഥാന മനുഷ്യാവകാശ കമ്മീഷനുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്‌.എന്നാല്‍ ലക്ഷങ്ങള്‍ ചിലവഴിച്ച്‌ പലര്‍ക്കും ശംബളവും നല്‍കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനംകൊണ്ട്‌ ആര്‍ക്ക്‌ എന്ത്‌ നേട്ടമാണുണ്ടായത്‌. ഉണ്ടയില്ലാ തോക്കുപോലെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ നമുക്കാവശ്യമുണ്ടോ...?

അടുത്ത കാലത്തായി നടന്ന നിരവധി മുഷ്യാവകാശ ലംഘനങ്ങളും, മനുഷ്യാവകാശ കമ്മീഷന്റെ നടപടികളില്ലാത്തതുമാണ്‌ കമ്മീഷനെതിരെ ഇത്തരമൊരു വിമര്‍ശനം ഉയര്‍ത്താന്‍ കാരണം.മുല്ലപ്പെരിയാര്‍, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ വിഷയങ്ങളില്‍ നടപടി വൈകാനും, അഭിപ്രായ ഭിന്നതയുണ്ടാക്കുകയണാല്ലോ ഇപ്പോള്‍ ചെയ്‌ത്‌കൊണ്ടിരിക്കുന്നത്‌. ്‌ഇശ്‌റത്ത്‌ ജഹാന്‍, ഹേമന്ദ്‌ കര്‍ക്കറെ, മഅ്‌ദനി തുടങ്ങി മനുഷ്യാവകാശം പാടെ നശിച്ചവര്‍ക്ക്‌ വേണ്ടി ഒന്നും ചെയ്യാനാവാതെ അതിന്റെ പ്രവര്‍ത്തനമില്ലായ്‌മ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്‌.
1991 ല്‍ പാരിസില്‍ നടന്ന മനുഷ്യാവകാശ സമ്മേളനത്തിന്റെ ചുവട്‌പിടിച്ചാണ്‌ രാജ്യത്ത്‌ മനുഷ്യാവകാശ സംരക്ഷണ നിയമം പാര്‍ലമെന്റ്‌ പാസാക്കിയത്‌. 1994 ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും 1998 ഡിസംബറില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും നിലവില്‍ വന്നു. ഏതെങ്കിലും പ്രദേശത്ത്‌ മനുഷ്യവകാശ ലംഘനം നടന്നാല്‍ സ്വമേധയാ കേസെടുക്കാനുള്ള അധികാരം നിയമം അനുശാസിക്കുന്നുണ്ട്‌. എന്നാല്‍ ഇത്തരം കേസുകളില്‍ നടപടിയെടുക്കാന്‍ കമ്മീഷന്‌ അധികാരമില്ലാതെ പോകുന്നത്‌ മനുഷ്യവാകാസ കമ്മീഷനോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാകുകയാണ്‌.

മനുഷ്യാവകാശ ലംഘനം നടക്കുന്ന നൂറുകണക്കിന്‌ കേസുകളാണ്‌ ഓരോ വര്‍ഷവും കമ്മീഷന്‌ മുമ്പിലെത്തുന്നത്‌ . എന്നാല്‍ ഈ കേസുകളില്‍ മിക്കതിനും പരിഹാരം കണ്ടെത്താന്‍ കമ്മീഷ്‌ന്‌ സാധിക്കുന്നില്ല.

2005 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ 22,002 കേസുകളാണ്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‌ മുമ്പിലെത്തിയത്‌. എന്നാല്‍ ഇതില്‍ 407 എണ്ണത്തില്‍ മാത്രമാണ്‌ കമ്മീഷന്‍ കേസെടുത്തത്‌. ഈ കാലയളവില്‍ നടപടിയെടുക്കാനായി വെറും 287 കേസുകളില്‍ മാത്രമാണ്‌ നടപടിയെടുക്കാനായി സംസ്ഥാന സര്‍ക്കാറിനോട്‌ ശുപാര്‍ശ ചെയ്‌തത്‌. എന്നാല്‍ ഇതില്‍ കേവലം 47 എണ്ണം മാത്രമാണ്‌ സര്‍ക്കാര്‍ നടപടിയെടുത്തത്‌ എന്നര്‍ത്ഥം.
ഒരു കുറ്റവും ചെയ്യാതെ ജയിലിലടയ്‌ക്കപ്പെടുകയും, ക്രൂര മര്‍ദ്ദനത്തിന്‌ വിധേയരാകേണ്ടിവരികയും ചെയ്‌തവരുടെതുള്‍പ്പെടെയുള്ള കേസുകളാണ്‌ നടപടിയില്ലാതെ പോയത്‌.

കമ്മീഷന്‍ ശിപാര്‍ശ ചെയ്‌ത്‌ ബാക്കിയുള്ള 240 കേസുകളില്‍ തുമ്പുണ്ടാകാതെ കടലാസിലൊതുങ്ങിയെന്ന്‌ സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ നിന്നും ലഭിച്ച വിവരാവകാശ കണക്കുകള്‍ വ്യക്തമാക്കുന്നു.

മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ 28-ാം വകുപ്പു പ്രകാരം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ നിയമസഭയില്‍ വെക്കണമെന്നാണ്‌ നിയമം. നിയമമന്ത്രിയാണ്‌ ഈ റിപ്പോര്‍ട്ട്‌ നിയമസഭയില്‍ വെക്കേണ്ടത്‌.കമ്മീഷന്റെ ഏതെങ്കിലും ശിപാര്‍ശകള്‍ നിരസിക്കുകയാണെങ്കില്‍ അതിനുള്ള കാരണവും അറിയിക്കണമെന്നുമാണ്‌ നിയമം. എന്നാല്‍ പതിമൂന്ന്‌ വര്‍ഷത്തെ മനുഷ്യാവകാശ കമ്മീഷന്റെ പ്രവര്‍ത്തനത്തിനിടയില്‍ രണ്ടു തവണമാത്രമാണ്‌ വാര്‍ഷിക റി്‌പ്പോര്‍ട്ടുകള്‍ നിയമസഭയില്‍ വെ്‌ചചത്‌.
2004ലും,2009 ലും മാത്രമാണ്‌ വാര്‍ഷിക റിപ്പോര്‍ട്ട്‌ നിയമസഭയില്‍ വെച്ചത്‌.







No comments:

Post a Comment