എഡിറ്റിങ്ങില്ലാത്ത വരികള്‍ (ചിതറിയ എഴുത്തുകുത്തുകള്‍ )
2011 അവസാനിക്കാന്‍ ഇനി 15 മിനുട്ട് മാത്രമുള്ളപ്പോള്‍ എനിക്കെന്തായിരിക്കും പറയാനുണ്ടായിരിക്കുക.
ഒരു പക്ഷേ ഇന്നലെ ഇതെ കുറിച്ച് പ്ലാന്‍ ചെയ്യേണ്ടതായിരുന്നു. പക്ഷെ അതിനൊക്കെ എവിടെയുണ്ട് സമയം?
ഉണ്ടായിരിക്കും ഡയറി താളിലെവിടെയെങ്കിലും ?
കഴിഞ്ഞ ദിവസം ചെറുകോട്ടില്‍ നടന്ന മതപ്രഭാഷണ പരിപാടിയില്‍ പ്രസംഗകന്‍ ചില ചീന്തോദീപകമായ കാര്യങ്ങള്‍ പറഞ്ഞത് ന്യൂ ഇയര്‍ ആഘോഷവുമായി ബന്ധപ്പെട്ടതായിരുന്നു.
` ഓരോ ന്യൂ ഇയറും ഖബറിലേക്കുള്ള ദൂരം കുറച്ചുകൊണ്ടുവരുന്നു.`
കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്ര പേരാണ് നമ്മെ വിട്ട് പോയത്. അപ്പോഴും ഉള്ളില്‍ നിന്നാരോ പറയുന്നു.` നീ ഇനിയും ഏറെ നാള്‍ ജീവിക്കുംമെന്ന് `. എത്രയാലോചിച്ചിട്ടും മനസ്സിലായില്ല. ആരാണാവോ ആ പറയുന്നത് ?
ജീവിതത്തെ ഇത്രമേല്‍ പ്രണയിച്ച ചിന്തയോ, അതോ ശരീരമോ..?
എന്താണ് 2011 നല്‍കിയത് ?
കുറേ പേരുടെ സ്‌നേഹം. സൗഹൃദം.ചിലരുടെ വെറുപ്പ്.അഹങ്കാരം,ലരേ.......
നഷ്ടമായത്.
സ്‌നേഹം വാരികോരി തന്ന പ്രിയ വല്യുമ്മ പോയി രണ്ടാഴ്‌ചയാകും മുമ്പെ കൈയയഞ്ഞ് സഹായിച്ച വലിയ അമ്മാവനും ആറടിമണ്ണിനടിയില്‍ ഉപ്പയുടെ ലോകത്തേക്ക്.....
എന്തിനധികം ? രണ്ട് വയസ് മാത്രം കൂടുതലുള്ള ബിഎഡ് കോളേജിലെ ക്ലര്‍ക്കും, കൂടെ കളിക്കാനുമൊക്കെയുണ്ടായിരുന്ന അക്‌ബര്‍ .പന്ത് കളിക്കിടെ ഹൈഡിനായി ഭൂയില്‍ നിന്ന് മേലോട്ട് ചാടിയതോടെ അവന്റെ യാത്രയും ഉയര്‍ന്നത് ആര് കണ്ടു ?
ബൈക്കില്‍ സ്വാപ്‌നാടന യാത്ര പോകുമ്പോള്‍ മഞ്ചേരി അങ്ങാടിയില്‍ ആ ഓട്ടോറിക്ഷ ഇടക്കിടെ കാണാറുണ്ട്. ആരുടെയും കാല്‍ ബ്രേക്കില്‍ അറിയാതെ കാല്‍ അമരും.` ഒരിക്കലും തിരിച്ചുവരാതിരിക്കുന്നതിനേക്കാള്‍ നല്ലത് അല്‍പം വൈകി എത്തുന്നതല്ലേ......`
അവസാന വായന
മഞ്ഞവെയിലുകള്‍ : ബെന്യാമീന്‍
അടുത്ത കാലത്താണ് ന്യൂ ഇയറിന്റെ ആ മരംപെയ്യുന്ന രാത്രി ശ്രവിക്കാന്‍ തുടങ്ങിയത്.ആഹ്ലാദ നൃത്തം ചാടി കളാകളാരവം മുഴക്കി നാട്ടുകാരില്‍ പലരും `കട...ന്നു `പോകുന്നു. മിക്ക വര്‍ഷങ്ങളിലും ആ രാത്രിയില്‍ ചില നിശ്വാസങ്ങളാണ് ഉയരുക. പ്രതീക്ഷകളാണ് മുന്നോട്ട് നയിക്കുന്നത്. ചിലപ്പോള്‍ ആ പ്രതീക്ഷകള്‍ മതിമറന്ന സ്വപ്‌നങ്ങളായിരിക്കും.

No comments:
Post a Comment