Thursday, December 30, 2010

ഇ-ഭാഷ ശില്‍പ്പശാലയില്‍ ഡോ. ബി ഇഖ്‌ബാല്‍ നടത്തിയ പ്രഭാഷണം


കഴിഞ്ഞ ഡിസംബര്‍ 14 ന്‌ തൃശൂര്‍ സാഹിത്യ അക്കാദമി സംഘടിപ്പിച്ച ഇ-ഭാഷ സംസ്ഥാനതല സാഹിത്യ സെമിനാര്‍ ഉദ്‌ഘാടംചെയ്‌ത്‌ ഡോ.ബി ഇഖ്‌ബാല്‍ നടത്തിയ പ്രഭാഷണം
മലയാല്‍ സാഹിത്യ രംഗത്ത്‌ സാഹിത്യ അക്കാദമി നടത്തുന്ന ചരിത്രപരമായി ഏറെ പ്രധാന്യമുള്ള ഒരു ശില്‍പ്പശാലയാണിത്‌. ഭാഷാ വിദഗ്‌ദരും, സാങ്കേതികവിദ്യാ വിദഗ്‌ദരും, ഭാഷാ സ്‌നേഹികളും ഒരുമിച്ചുള്ള ഈ മുന്നേറ്റം സാഹിത്യരംഗത്തിന്റെ പുതിയ മാനം കുറിക്കുകയാണ്‌. സാങ്കേതി വിദ്യയെ അങ്ങേയറ്റം ഉപയോഗിക്കുകയും വൈജ്ഞാനിക തലത്തില്‍ വിമര്‍ശിക്കുന്നവരാണ്‌ മലയാളി. നമ്മള്‍ സാങ്കേതിക വിദ്യയെ വിമര്‍ശിക്കുന്നതിനു പകരം സഹകരിക്കുകയാണ്‌ വേണ്ടത്‌.
സാങ്കേതിക വിദ്യയെ ഭാഷയുമായി സന്നിവേശിപ്പിച്ച്‌ ഭാഷാ വളര്‍ച്ചക്ക്‌ ശ്രമിക്കുകയാണ്‌ വേണ്ടത്‌.
ഭാഷാരംഗത്ത്‌ സാങ്കേതിക വിദ്യ ഉപയോഗിക്കമ്പോള്‍ നേരിടുന്ന വെല്ലുവിളികളെ പരിഹരിച്ച്‌ മുന്നോട്ട്‌ കൊണ്ടുപോകണം. അല്ലാതെ മാറ്റി നിര്‍ത്തലല്ല. ടൈപ്പ്‌റേറ്റിംഗ്‌ യന്ത്രം വന്നപ്പോള്‍ എഴുത്തിലെ ഭാഷയില്‍ നിരവധി വെല്ലുവിളികളുണ്ടായി. എന്നാല്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വരവോടെ ഈ വെല്ലുവിളികള്‍ മാറ്റിയെടുക്കാന്‍ സാധിച്ചു.
ഉദാഹരണമായി ടൈപ്പ്‌ റേറ്റിംഗ്‌ യന്ത്രത്തില്‍ കുട്‌ ടന്‍ പിള്ള എന്നെഴുതിയിരുന്ന കാലം കുട്ടന്‍പിള്ള എന്നരൂപത്തിലേക്കെഴെതാന്‍ കഴിയുന്ന മാറ്റം വന്നു.

മലയാള ഭാഷയുടെ പുരോഗതിക്കും, മലയാളത്തനിമയിലേക്ക്‌ തിരിച്ചുകൊണ്ടുവരാനും വിവര സാങ്കേതിക വിദ്യക്കു സാധിക്കും.വിവര സാങ്കേതിക വിദ്യയുടെ വരവോടെ ഭാഷ നശിക്കുന്നു എന്ന ഭാഷാ പണ്ഡിതരുടെ നിലപാട്‌ ശരിയല്ല. ഭാഷ ആശയ വിനിമയത്തിനുള്ള ഉപധിയാണെങ്കില്‍ അത്‌ കൂടുതല്‍ വിപുലപ്പെടുത്താന്‍ സാധിക്കുന്നത്‌ വിവര സാങ്കേതിക വിദ്യയിലൂടെയാണ്‌. ഇക്കാരണത്താല്‍ വിവരസാങ്കേതിക വിദ്യയേയും ഭാഷയേയും ഒഴിച്ചു നിര്‍ത്തനാവില്ല.
ഭാഷക്ക്‌ സാങ്കേതിക വിദ്യയേയും, സാങ്കേതികവിദ്യക്ക്‌ ഭാഷയേയും ഉപയോഗപ്പെടുത്താന്‍ സാധിക്കണം.

പ്രസിദ്ധ ഭാഷാ പണ്ഡിതന്‍ ഡേവിഡ്‌ ക്രിസ്റ്റല്‍ ഭാഷ നിലനില്‍ക്കണമെങ്കില്‍ മൂന്ന്‌ കാര്യങ്ങളാണ്‌ മുമ്പോട്ട്‌ വെച്ചത്‌. ഒരു ഭാഷ നിലനില്‍ക്കണമെങ്കില്‍ പ്രസ്‌തുത ഭാഷക്ക്‌ വിദ്യാഭ്യാസ രംഗത്ത്‌ ശക്തമായ സാനിധ്യം അനിവാര്യമാണ്‌. കൂടാതെ ഭാഷാ സാക്ഷരത ഉറപ്പുവരുത്തുന്നതോടൊപ്പം ഭാഷയെ സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കണമെന്നാണ്‌ ഡേവിഡ്‌ ക്രിസ്റ്റല്‍ മുന്നോട്ട്‌ വെച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍.

വിവരസാങ്കേതികവിദ്യ വിജ്ഞാന മഹാസരണി, ആശയവിനിമയം, ഭരണ നിര്‍വഹണം, വിദ്യാഭ്യാസം, ആരോഗ്യം, വിനോദം തുടങ്ങിയ മേഖലകളിലെല്ലാം ഒഴിവാക്കാന്‍പറ്റാത്ത സാങ്കേതികവിദ്യയായി മാറിയിട്ടുണ്ട്‌. വിവര സാങ്കേതിക രംഗത്തെ വളര്‍ച്ചയിലെ സുപ്രധാനമായ കണ്ടുപിടുത്തം നടത്തിയ ടീം ബേര്‍ണേഴ്‌സ്‌ ലിയുടെ വേള്‍ഡ്‌ വൈഡ്‌ വെബ്‌ എന്ന ആശയം പ്രാവര്‍ത്തികമായതോടെ വായനരംഗത്തും, എഴുത്തിന്റെ രംഗത്തും വലിയ മാറ്റങ്ങളുണ്ടായി. തിരമൊഴി വായനയില്‍ നിന്ന്‌ തിരവായനയിലേക്ക്‌ മാറ്റം സംഭവിച്ചു. അച്ചടിത്താളില്‍ നിന്ന്‌ തിരത്താളിലേക്കും , പിന്തുടര്‍ച്ചാ സംസ്‌കൃതിയില്‍ നിന്ന്‌ ശൃംഖല സംസ്‌കൃതിയിലേക്കും, അടഞ്ഞ വായനയില്‍ നിന്ന തുറന്ന വായനയിലേക്കും മാറ്റം വന്നതോടെ എവിടെയും ബഹുസ്വരത നിലനില്‍ക്കുന്നു.

വിവരശാങ്കേതിക വിദ്യയിലെ ഭാഷകളുടെ ഉപയോഗത്തില്‍ വിവരവിനിമയ രംഗത്തെ അസമത്വം ഇല്ലാതാക്കണം. ഇതിനായി പ്രാദേശിക ഉള്ളടക്കവും, എല്ലാവര്‍ക്കും പ്രാപിതമാക്കാനും, ലളിതമായ രീതി അവലംബിക്കാനും സാധിക്കണം. വിവര സാങ്കേതിക വിദ്യയുടെ വ്യാപനത്തോടെ സമൂഹത്തില്‍ രണ്ടു വിഭജനം നിലനില്‍ക്കുന്നുണ്ട്‌. മാര്‍ക്‌സ്‌ പ്രഖ്യയപിച്ചതുപോലെ ഐടി അറിയുന്നവനും, അറിയാത്തവനും എന്നിങ്ങനെയാണ്‌ ഈ വിഭജനം നില്‍നില്‍ക്കുന്നത്‌.സേവന ലഭ്യതയിലൂടെയും പൊതു സ്ഥലങ്ങളിലെ ലഭ്യതയിലൂടെയും ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും.

മലയാളം യൂണിക്കോഡിന്റെ വരവോടെ സാസംകാരികമായ ഏകീകരണത്തിന്‌ സാധിക്കുന്നുണ്ട്‌. കൂടാതെ അറിവിന്റെ കുത്തകവല്‍ക്കരണം ഇന്ന്‌ അവസാനിക്കുകയും സ്വതന്ത്ര സോഫ്‌ട്‌്‌വെയുറുകളുടെ വ്യാപനവും വന്നതോടെ പങ്കവെക്കലിന്റെയും, സ്വാതന്ത്ര്യത്തിന്റെയും ഫിലോസഫി യാഥാര്‍ഥ്യമായി തുടങ്ങിയിട്ടുണ്ട്‌.
വിവരസാങ്കിക വിദ്യയോടുള്ള മലയാളിയുടെ ചിന്തയെ ഡിജിറ്റല്‍ തിങ്കിംഗ്‌ എന്ന്‌ വിശേഷിപ്പിക്കാം. ഒന്നുകില്‍ പൂജ്യം അല്ലെങ്കില്‍ ഒന്ന്‌ എന്നിങ്ങനെയുള്ള രീതിയില്‍ ഒന്നുകില്‍ സാങ്കേതിക വിദ്യയെ പാടെ തിരസ്‌ക്കരിക്കുക അല്ലെങ്കില്‍ പൂജിക്കുന്ന രീതിയാണുള്ളത്‌.

വിവരസാങ്കേതിക വിദ്യയിലൂടെ ഭാഷ വികസനം നേടാനുള്ള വിഷയത്തില്‍ സാങ്കേതികവിദ്യ വികസനത്തിലെ പരിമിതികളായിരുന്നു മറ്റൊരു പ്രശ്‌നം. ഭാഷാ സമൂഹം ഇടപെടാത്തതിനാലും, വ്യക്തമായ ആസൂത്രണമില്ലായ്‌മയും, സാമൂഹ്യ ഇടപെടലിന്റെ അഭാവവുമായിരുന്നു ഈ പ്രശ്‌നത്തിന്‌ പ്രധാന കാരണം. സ്വത്വ ബോധത്തിന്റെ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന മലയാളികള്‍ വിവരസാങ്കേതിക വിദ്യയെ കുറിച്ച്‌ ചര്‍ച്ചചെയ്യാത്തതാണ്‌ സാമഹ്യ ഇടപെടലില്‍ പ്രധാനമായിട്ടുള്ളത്‌.
ഇക്കാരണത്താല്‍ സാങ്കേതിക വിദ്യയിലൂടെ ഭാഷാപരമായ പുരോഗതി കൈവരിക്കാന്‍ ശക്തമായ ഇടപെടലുകള്‍ അനിവാര്യമാണ്‌. അക്ഷയ പദ്ധതിയിലൂടെയും, ഐടി@സ്‌കൂള്‍ മുഖേനയും ലക്ഷക്കണക്കിന്‌ ഐടി സാക്ഷരത നേടിയ സമൂഹം കേരളത്തെ സംബനധിച്ചിടത്തോളം വളരെ അനുകൂലമായ കാര്യമാണ്‌. ഭാഷാ സാങ്കേതിക വിദ്യ വ്യാപിപ്പിച്ചും, സാഹിത്യത്തിന്റെ ഉള്ളടക്ക വിശാലതയിലൂടെയും, സംവാദം സംഘടിപ്പിച്ചും സാഹിത്യ അക്കാദമിപോലെയുള്ള സ്ഥാപനങ്ങള്‍ക്ക്‌ ഇതില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ സാധിക്കും.

ഭാഷാ വികസനത്തിനും, ക്ലാസിക്കല്‍ പദവി ലഭിക്കുന്നതിനും വേണ്ടി ഡെല്‍ഹിയില്‍ പോകുന്നതിന്‌ പകരം സര്‍ക്കാര്‍ ഭാഷാ സാങ്കേതിക നയം രൂപീകരിച്ച്‌ മുന്നോട്ടുപോകുകയാണ്‌ വേണ്ടത.്‌ തമിഴ്‌ നാട്‌പോലും ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തുന്നുണ്ട്‌. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിപ്രായ സമന്വയം രൂപവത്‌ക്കരിച്ച്‌ പ്രവര്‍ത്തിക്കുകയാണ്‌ വേണ്ടത്‌.

2 comments:

  1. ഭാഷാ വികസനത്തിനും, ക്ലാസിക്കല്‍ പദവി ലഭിക്കുന്നതിനും വേണ്ടി ഡെല്‍ഹിയില്‍ പോകുന്നതിന്‌ പകരം സര്‍ക്കാര്‍ ഭാഷാ സാങ്കേതിക നയം രൂപീകരിച്ച്‌ മുന്നോട്ടുപോകുകയാണ്‌ വേണ്ടത.്‌ തമിഴ്‌ നാട്‌പോലും ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തുന്നുണ്ട്‌. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിപ്രായ സമന്വയം രൂപവത്‌ക്കരിച്ച്‌ പ്രവര്‍ത്തിക്കുകയാണ്‌ വേണ്ടത്‌.ഈ അഭിപ്രായത്തോട്‌ യോജിക്കുന്നു.
    അതിനാവട്ടെ നമ്മുടെ ശ്രമങ്ങള്‍
    ഇതല്ലാതെ കാര്യമായ ഒരാശയവും ഈ പ്രഭാഷണത്തില്‍ ഉണ്ടെന്ന്‌ തോന്നുന്നില്ല.

    ReplyDelete
  2. ഇ-വായനയും ബ്ലൊഗുകളില്‍നിന്ന് ബ്ലോഗുകളിലേക്കുള്ള സഞ്ചാരവും, ഭാഷയില്‍നിന്ന് വര്‍ഷങ്ങളായി വിട്ടുനില്‍ക്കുന്നവരെകൂടി ഭാഷയോടടുപ്പിക്കാനും അതുവഴി ഭാഷക്ക് പുതുജീവനല്‍കുവാനും ഉപകരിക്കും.ഭരണ-വിദ്യാഭ്യാസ മേഖലകളില്‍കൂടി മലയാളഭാഷക്ക് പ്രത്യേക പരിഗണന നല്‍കിയാല്‍ മലയാള ഭാഷയെ സംരക്ഷിക്കാനാവും.

    ReplyDelete