ഇമ് മേ.......കഴുത്തില് കത്തിവെച്ചപ്പോള് അവള് അവസാനമായി യജമാനന്റെ മുഖത്തേക്ക് നോക്കി നിലവിളിച്ചു. അത് നിലവിളിയായിരുന്നോ... ?പിന്നെ രണ്ടിറ്റ് കണ്ണുനീര് പൊഴിച്ചു. താന്‍ ഭക്ഷണം തേടിയലഞ്ഞ പറന്പുകളിലൊന്നില് തന്നെ കുരുതിയുംമോര്ത്തപ്പോള് മനഷ്യ യജമാനന്മാരോട് പുച്ഛമാണ് തോന്നിയത്.
രണ്ടുകൊല്ലം മുന്പ് പേടിച്ചരണ്ട ഞാന് അമ്മയുടെ കാവലിനായി അലറിവിളിച്ചിട്ടും അത് കേള്ക്കാന് അമ്മയുണ്ടായില്ല.
അന്നൊരു മഴക്കാലമായിരുന്നു.പുറം ലോകത്തേക്ക് വന്നിട്ട് വെറും നാലുദിവസം മാത്രം.യജമാനന്റെ വീട്ടുമുറ്റത്തെ തെങ്ങോല പന്തലിനു താഴെ വലിയ വളകൊട്ടക്കൊണ്ടാണ് എന്നെ അടച്ചുവെച്ചിരുന്നത്.
മഴ ശക്തമായപ്പോള് പന്തലില് നിന്നും വെള്ളം കിനിഞ്ഞിറങ്ങി കൊട്ടയക്കു മുകളില് നൃത്തം ചെയ്ത് തുടങ്ങി.
മീ...മീ,.....എത്രയോ തവണ ഞാന് നിലവിളിച്ചെങ്കിലും അമ്മ വിളികേട്ടില്ല. എന്താണ് കാരണമെന്ന് ഓര്ക്കാന് ശ്രമിച്ചു.
ഇന്നലെ ഉച്ചക്ക് കൂട്ടില് ഞാന് തനിച്ചായിരുന്നു.
ഉമ്മ തൊട്ടടുത്ത തോട്ടത്തില് തൊട്ടാവാടി തിന്നുകയായിരുന്നു. യജമാനന്റെ വീട്ടിലുള്ളവരെല്ലാം എവിടേക്കോ പോയതാണെന്ന് തോന്നുന്നു. ഉറക്കം തൂങ്ങുന്നതിനിടയിലാണ് അമ്മയുടെ നിലവിളികേട്ടത്.
തോട്ടത്തിലേക്ക് നോക്കിയപ്പോള് കണ്ട കാഴ്ച ഞാനിന്നും മറന്നിട്ടില്ല.ഒരു കൂട്ടം ചെന്നായകള് എന്റെ അമ്മയെ വളഞ്ഞിട്ടിരിക്കുകയാണ്. അമ്മ കൂട്ടിലേക്കും ,യജമാനന്റെ വീട്ടിലേക്കും നോക്കി ജീവനുവേണ്ടി നിലവിളിക്കുന്നു.
നിലവിളികേട്ട് ആരും വരുന്നില്ലെന്ന് കണ്ടപ്പോള് ചെന്നായകള്ക്കും പെരുത്ത് സന്തോഷമായി. അവര് അമ്മയുടെ ചുറ്റും വട്ടം കറങ്ങി കുരച്ചുചാടികൊണ്ടിരുന്നു.പേടിച്ചരണ്ട ഞാനും കഴിയാവുന്ന വിധത്തില് നിലവിളിച്ചു. യജമാനന്മാര് കയറ് കൊണ്ട് ബന്ധിച്ചതിനാല് ഓടാനും കഴിയാതെ അമ്മ ചുറ്റിതിരിഞ്ഞ് കയര് പൂര്ണ്ണമായും ചുറ്റി കഴിഞ്ഞു.
അവരിലൊരാള് അമ്മയുടെ കഴുത്തിന് കടിച്ചു വലിച്ചു. ചോരതെറിക്കുന്നത് കണ്ടപ്പോള് കൂടെയുള്ളവരെല്ലം ആ ചോര ഊറ്റികുടിക്കാന് വേണ്ടി മത്സരിച്ചു. അതിനിടെ വന്ന ഏതോ വഴിപോക്കനാണ് ആ കാപാലികരെ തുരത്തിയോടിച്ചത്.
അപ്പോഴേക്കും തന്റെ അമ്മ മരണത്തിന്റെ പടിവാതില്ക്കലെത്തിയിരുന്നു.
അയാള് പന്തലിനുതാഴെ വിരിച്ച നൂല്ചാക്കില് അമ്മയെ കിടത്തി.അപ്പോഴേക്കും യജമാനന്മാരെല്ലാം സത്ക്കാരം കഴിഞഞ്ഞ് മടങ്ങിയെത്തിയിരുന്നു. എന്നാല് അവരിലാര്ക്കും ആ സംഭവത്തില് പ്രത്യേകിച്ച് ദണ്ണമൊന്നും തോന്നിയില്ല. വലിയ യജമാനന് മൃഗ ഡോക്ടറെ വിളിച്ചെങ്കിലും നാളെ വരാമെന്നാണ് പറഞ്ഞത്.
അതിനിടെ എന്നെ കൂട്ടിനുള്ളില് കൊട്ട കൊണ്ട് മൂടിവെച്ചു. അന്ന് എനിക്ക് ആരും പാലു തന്നില്ല. സാധാരണ യജമാനന്മാര് എടുത്തുകൊണ്ടുപോയി അമ്മയുടെ മുലകള് വായില് വെച്ച് തരാറുണ്ട്. പിന്നീട് ആ കാര്യത്തില് സംശയം തോന്നിയിരുന്നു. അവര് അതുകൊണ്ടെ ലൈഗകാസ്വാദനം കണ്ടിരുന്നോ ആവോ ?
അര്ദ്ധ രാത്രി സമയം ഞാന് അമ്മയുടെ നിലവിളി വീണ്ടും കേട്ടു.
അത് അമ്മയുടെ അവസാനത്തെ വിളിയാണെന്ന് നേരം വെളുത്തതിന്റെ ശേഷമാണ് ഞാന് അറിഞ്ഞത്.
നേരം വെളുക്കാറായതിന്റെ സൂചകമായി കോഴികള് കൂവിയപ്പോള് തന്നെ ഞാന് ചെവിയും കുടഞ്ഞ് എഴുനേറ്റു നിന്നു. അപ്പോഴാണ് ഞാന് കൊട്ടക്കത്താണെല്ലോ എന്ന കാര്യം ഓര്ത്തത്.
വെയില് ചൂടായി കുറെനേരം കഴിഞ്ഞതിന്റെ ശേഷമാണ് എന്നെ അവര് പുറത്തേക്ക് വിട്ടത് . അമ്മയുടെ അടുത്തേക്ക് ഓടിവന്നെങ്കിലും അവിടെ അമ്മയുണ്ടായിരുന്നില്ല.
തൊടിയിലേക്ക് നോക്കിയപ്പോള് അമ്മയെ രണ്ടാള് ചേര്ന്ന് ഒരു
തടിയില് കൂട്ടികെട്ടി നടന്നു നീങ്ങുന്നതാണ് കണ്ടത്. അതോടെ എനിക്ക് കാര്യങ്ങള് പിടികിട്ടാന് തുടങ്ങിയിരുന്നു.
ആ വീട്ടില് ഞാനൊരു അട്ടിന് കുട്ടി മാത്രം തനിച്ചായതിനെ തുടര്ന്ന് അവര് എന്നെ തൊട്ടടുത്തുള്ള യാജമാനന്റെ വീട്ടിലേക്ക് മാറ്റി. അവിടത്തെ ആടമ്മ പ്രസവിച്ചിട്ട് രണ്ടാഴ്ചയെ ആയിട്ടുള്ളു. ഇക്കാരണത്താല് എന്നെ പിടിച്ച് അതിന്റെ പാലു കുടിപ്പിച്ചിരുന്നു. ആദ്യമൊക്കെ ആ അമ്മയ്കക്കും, കുട്ടിക്കും എന്നെ കണ്ണെടുത്താല് കണ്ടുകൂടായിരുന്നു.
അമ്മ മരിച്ചതിനാലാവാം അവര്ക്കെന്നോട് പ്രത്യേക സ്നേഹമായിരുന്നു.യജമാനന്മാരുടെ മക്കള്ക്ക് പാല് കൊടുക്കുന്ന പ്ലാസ്റ്റിക് കുപ്പിയില് ആടമ്മയുടെ പാല് നിറച്ചാണ് യജമാനന്മാര് എന്നെയൂട്ടിയത്.പിന്നെ പാലിന് പകരം കഞ്ഞിവെള്ളം നിറച്ച ആ കുപ്പി എനിക്കുതന്നപ്പോഴും രുചിയില് വാശിപിടിക്കാതെ ഞാനതും കുടിക്കുമായികുന്നു.അവിടത്തെ മാളുവാണ് എന്നെയേറെ ഇഷ്ടപെട്ടത്.
എത്ര പ്രാവശ്യമാണെന്നോര്മ്മയില്ല. മാളുടെ പായയില് ധാരാളം തവണ ഞാനുറങ്ങിയിട്ടുണ്ട്. പലതവണ രാത്രിയില് മൂത്രമൊഴിക്കല് പതിവായപ്പോഴാണ് മാളോടൊപ്പമുള്ള എന്റെ സുഖ നിദ്ര അവസാനിച്ചത്. മാളുടെ അനിയന്മാര് പലതവണ എന്നെ തൊട്ടിയിലിട്ട് ആട്ടി. പല തവണ തലകറങ്ങി ഞാനതില് നിന്ന് വീണിട്ടും അവരെന്നെ വീണ്ടും പിടിച്ചിട്ടു.അവരുടെ ഉമ്മമാര് താരാട്ട് പാടും പോലെ എന്നെ തൊട്ടിയിടിട്ട അവര് താരാട്ടുപാടി.ലായില ഇല്ലല്ലാ....... ലായില ഇല്ലല്ലാ.......
മറ്റുള്ള ആടുകളുടെ കൂട്ടിലേക്ക് ചെന്നപ്പോള് തന്നെ എന്നെയവര് ആക്രമിക്കാനാരംഭിച്ചു. മനുഷ്യന്മാരെരോലെ ഒരു തരം റാഗിംഗ്.........
പതിയെ ആടമ്മയുടെ കുഞ്ഞുങ്ങളുമായി ഞാനും ഇണങ്ങി.തുന്പ്രിയെടുത്ത് ചാടി കളിക്കല് ഞങ്ങളുടെ പതിവ് രീതിയായിരുന്നു.
രണ്ടാമത്തെ വയസ്സിലാണെനിക്ക് ഒരു കുട്ടി പിറന്നത്. കൂടാതെ മറ്റുള്ളവരുടെ കുട്ടികളൊക്കെ ഉണ്ടായതിന് കൂട്ടില് ഞെരുക്കമാണ്.
ഇതിനിടെ ഞങ്ങള് സാധാരണ മേഞ്ഞു നടന്നിരുന്ന ചാലിയില് പാടം യജമാനന്മാര് റന്പര് വെക്കാന് വേണ്ടി കിളച്ചു മറിച്ചിരിക്കുകയാണ്.
അതെല്ലാം പഴങ്കഥ. ഇനി അതൊന്നും മാലോകരെ ബോധ്യപ്പെടുത്തിയിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇന്നലെ വിശപ്പടക്കാന് മാത്രം തിന്നാനൊന്നും കിട്ടിയില്ല. തൊട്ടാവാടിചെടി തേടിയലഞ്ഞ ഞാനും മക്കളും എത്തിപെട്ടത് പയര്കൃഷിതോട്ടത്തിലായിരുന്നു.വിശന്നുവലഞ്ഞ ഞങ്ങള് എന്തെല്ലാമാണ് തിന്നതെന്ന് ഇപ്പോളോര്മയില്ല.അല്ലെങ്കിലും കാഠിന്യമായ വിശപ്പ് നേരിടുന്പോള് ആരാണ് ഭക്ഷണത്തിന്റെ രുചി ശ്രദ്ധിക്കുന്നത് ?.
ഓടി വന്ന അതിന്റെ ഉടമസ്ഥന് ഞങ്ങളെ കയറോടെ പിടിച്ചുകെട്ടി വടികൊണ്ട് ശക്തമായി പ്രഹരിച്ചു.ശേഷം ഞങ്ങളുടെ യജമാനന്റെ മുന്പിലേക്ക് വലിച്ചുകൊണ്ടുപോയി.ഞങ്ങളെ മുന്നില് നിര്ത്തി യജമാനനെ അയാള് തെറിയഭിഷേകം നടത്തി. ഒന്നും പ്രതികരിക്കാനാവാതെ നിന്ന യജമാനന് അയാള് പോയശേഷം എന്നെ കയറില് ബന്ധിച്ച് വലിയ വടികൊണ്ട് എന്റെ തലയൊഴികെയുള്ള ഭാഗത്തെല്ലാം അടിച്ചു. അടികൊള്ളാനുള്ള ശേഷിയില്ലാതെ ഞാന് ബന്ധിച്ച മരത്തിനുചുറ്റും കറങ്ങി. കയര് തീര്ന്ന ഞാന് തലകറങ്ങി വീണിട്ടും അടി നിലച്ചിട്ടുണ്ടായിട്ടുന്നിരുന്നില്ല.
ശരീരത്തിലേറ്റ പ്രഹര വേദനയില് ആ രാത്രി എങ്ങനയോ കഴിച്ചുകൂട്ടി.
നേരം പുലര്ന്നു . പതിവുപോലെ ഞങ്ങളെ മേയാന് വിടുന്ന സമയമായിട്ടും കൂട്ടില് നിന്നും പുറത്തുവിട്ടിട്ടില്ല. വിശന്നെങ്കിലും ഞാന് കരയാന് തുനിഞ്ഞില്ല. ഇതിനിടെ യജമാനന്റെ വീടിന്റെ ഉമ്മറത്ത് എതോ അതിഥികള് വന്നതും അവരുമായി തര്ക്കിക്കുന്നതും ഞങ്ങള് കൂട്ടില് കിടന്നു കണ്ടു. പിന്നെ ആ അതിഥികളിലൊരാള് ഞങ്ങളുടെ കൂട് തുറന്ന് എന്റെ കയര്പിടിച്ചപ്പോഴാണ് എനിക്ക് കാര്യങ്ങളെ കുറിച്ച് ബോധം വന്ന് തുടങ്ങിയത്.
എന്നെ കൊണ്ടുപോകാന് വന്നവരാണ് . കറുപ്പ് നിറമുള്ള ആമയെപോലെയുള്ള ആ വാഹനം അതാണ് സൂചിപ്പിക്കുന്നത്.
വലിച്ചിഴച്ച് എന്നെ ആ വാഹനത്തിലേക്ക് കയറ്റുന്പോള് എന്റെ മകന്റെ രോദനം എക്കാലത്തും കേള്ക്കാന് പാകത്തില് ഇപ്പോഴും ചെവിയില് മുഴങ്ങുന്നുണ്ട്. ആ കൂട്ടിലിപ്പള് അവന് തനിച്ചാണ്. നഗര വീഥിയിലെ എന്റെ കൂട്ടില് ധാരാളം പേര് വന്ന് കൊണ്ടിരുന്നു. കൂട്ടുകാരലിരോരുത്തര് ഓരോ ദിവസവും ഇറച്ചിയായി മനുഷ്യ യജമാനന്മാരുടെ വയറ്റിലായി...പിന്നെ അവര് അതിനെ തീട്ടമാക്കി മാറ്റികൊണ്ടിരുന്നു.
കൂട്ടിലേക്ക് അറവുകാരന്റെ കൈ ഇന്ന് എന്നെ തേടിവന്നു. വലിച്ചിറക്കിയ ശേഷം ചോര മണക്കുന്ന പറന്പിലേക്കാണ് കൊണ്ടുപോയത്. അറവുകാരന് കത്തി മൂര്ച്ച കൂട്ടികൊണ്ടിരിക്കുന്നേരം പടിഞ്ഞാറോട്ട് നോക്കിയപ്പോഴാണ് പരിചിതരായ രണ്ട് മുഖങ്ങള് ഞാനവിടെ കണ്ടത്.
എന്റെ മാംസം വാങ്ങാന് എന്റെ യജമാനനും , പയര് കൃഷിക്കാരനും ക്യൂവില് ഞെരുങ്ങി അക്ഷമരായി നില്പ്പ് തുടരുകയാണ്.
നല്ല കഥ, ഒന്നൂടെ ചുരുക്കി പറഞ്ഞിരുന്നെങ്കില്‍, എന്നെനിക്ക് തോനി..!!!
ReplyDeleteഅക്ബര്‍ അലി. സുഖമെന്ന് കരുതുന്നു. വായിച്ചിട്ടില്ല റഷീദിന്റെ പോസ്റ്റില്‍ കണ്ട അഭിപ്രായത്തില്‍ പിടിച്ചു കയറി എന്നെ ഉള്ളൂ. വായിക്കാന്‍ സമയം പോലെ ഇനിയും വരാം.
ReplyDeleteഞാന്‍ നാല് വര്ഷം "പൂങ്കാവനം മാസികയില്‍" ശിഹാബിന്‍റെ കൂടെ ജോലി ചെയ്ത ആളാണ്. സൌകര്യം പോലെ പരിചയപ്പെടാം. കുറച്ചു തിരക്കിലാണ് അത് കഴിഞ്ഞു വരാം. ഒന്ന് വന്നു ഒപ്പ് വെച്ച് പോകുന്നു. കാണാം. നിങ്ങടെ അത്ര വിശാലമായി ഇല്ലെങ്കിലും ഒരു ചെറിയ ബ്ലോഗ് എനിക്കും ഉണ്ട്. ആ വഴി ഒക്കെ ഒന്ന് വരിക.