കഥ
ഏകാന്തത എത്ര ഭീകരമാണ് ?.
ജനങ്ങള് തിങ്ങിപാര്ക്കുന്ന ഗാരെഭവിപാളെയിലെ ചേരിയില് ഭയപ്പെടാന് മാത്രം എന്താണുള്ളത്. പ്രജിയുടെ മനസ്സില് ഉത്തരങ്ങള് ചോദ്യചിഹ്നങ്ങളായിട്ടാണ് നിലയുറപ്പിച്ചിരിക്കുന്നത്.
ജീവിതത്തിന്റെ മണല് തിട്ടയില് അല്പം ജലം തേടികൊണ്ടിരിക്കുകയാണവള്.
വീടിന്റെ ആധാരം എടപ്പള്ളിയിലെ ഗ്രാമീണ ബാങ്കിലെത്തിയപ്പോഴാണ് അവളുടെ ബാഗ്ലൂര് ട്രയിന് സ്റ്റാര്ട്ടായത്.നഴ്സിംഗ് പഠനത്തിന് എല്ലാവരും ബാഗ്ലൂരിലേക്കാണത്രെ പോകുന്നത്.ഇവിടുത്തെ സ്വാശ്രയക്കാരെപോലെ ഞെക്കിപിഴിയുകയൊന്നുമില്ലെന്ന് അവളുടെ കൂട്ടുകാരികള് പറഞ്ഞത് അവള് ഇന്നും ഓര്ക്കുന്നു.
മെജസ്റ്റിക്കില് ട്രയിനിറങ്ങുന്നത് വരെ ആ കന്പാര്ട്ട് മുഴുവന് പ്രതീക്ഷകളുടെ പര് വ്വതങ്ങളായിരുന്നെന്ന് ആരു കണ്ടു.
കോറമംഗലത്തെ ക്രൈസ്റ്റ് കോളേജില് എംബിഎക്ക് പഠിക്കുന്ന നന്ദന് മാത്രമാണവിടെ പരിചയക്കാരായുള്ളത്. അമ്മാവന്റെ മകനായ നന്ദന്.
പ്രജിയുടെ വരവിന്റെ ഒരു മാസം മുന്പു തന്നെ നഴ്സിംഗ് കോളേജില് അഡ്മിഷന് ശരിയാക്കാനും ലേഡീസ് ഹോസ്റ്റലില് സീറ്റ് കിട്ടാനും അവന് ശ്രമം നടത്തിയിരുന്നു.
കന്നടക്കാരോടും , മാര് വാഢികളോടും ഒരുപോലെ പെരുമാറുന്ന നന്ദനെ അവര്ക്കും വേണ്ടപ്പെട്ടവനായിരുന്നു.
ജീവിതം ആസ്വദിക്കാമുള്ളതാണെന്നും ആസ്വാദനത്തെ തുറിങ്കിലടക്കാന് ആര്ക്കും അവകാശമില്ലെന്നും മുദ്രാവാക്യമായി കൊണ്ടുനടക്കുന്നവനാണവന്. തരം കിട്ടുന്ന വേദികളിലൊക്കെയും അത് വിളിച്ചുപറയുന്നതും അവന്റെ രീതികളില് ചിലതാണ്.
“പുരയുടെ ആധാരം,ദാരിദ്രം, ഏക തണല് അവള് മാത്രമാണ് .... ”തുടങ്ങി പ്രജിയെ സംരക്ഷിക്കാനാവശ്യമായ ധാരാളം നിര്ദേശങ്ങള് അവളുടെ അച്ഛന് നന്ദന്
നല്കികൊണ്ടിരുന്നു.
ട്രയിന് അര മണിക്കൂര് വൈകിയതിനെ തുടര്ന്ന് ഉപദേശ നിര്ദ്ദേശങ്ങളും കൂടികൊണ്ടിരുന്നു.
അതിനിടെ റെയില് വെ പ്ലാറ്റ് ഫോമിലൂടെ തൊട്ടുരുമ്മിയും ,ഉഴിഞ്ഞും നീങ്ങുന്ന കാമുകി കാമുകരെ കണ്ടപ്പോള് മുഖത്ത് നോക്കാന് മൂവരും ലജ്ജിച്ചു.
“ മകളെ എല്ലാം നീ കാത്തോളണം.ഏത് നേരവും ഞങ്ങളെയൊക്കെ ഓര്ക്കണം എന്നാണ് അയാള്ക്ക് ആ സമയം പറയാന് തോന്നിയത്.
ട്രയിന് കണ്മുന്പിലെത്തിയിട്ടും അയാളില് നാട്ടിലേകക് തിരിക്കാനുള്ള യാതൊരു താത്പര്യവും കണ്ടില്ല.
ക്ലാസ് മൂന്നര മണിയോടെ തീരും.ശേഷിക്കുന്ന സമയങ്ങളില് പഠനത്തില് തന്നെ കേന്ദ്രീകരിക്കാമെന്ന അവളുടെ തീരുമാനം ഒരാഴ്ച മാത്രമെ നടപ്പായുള്ളു.
“ഹലോ.....ഒന്നു പുറത്തേക്കൊക്കെ വാ..ഭാഷയൊക്കെ ലവലാക്കണ്ടെ
റൂമിലിരുന്നാലെങ്ങനെയാ...നമുക്ക് കൂട്ടുകാരെയൊക്കെ പരിചയപ്പെടേണ്ടേ...? ”.മൊബൈലെടുത്തയുടനെ നന്ദന് പറഞ്ഞു തീര്ത്തു. ഹോസ്റ്റലിനുപുറത്ത് കാത്തിരിക്കുകയാണവന്.
“ നമുക്ക് ഷോപ്പിംഗ് മാളിലൂടെയൊന്ന് കറങ്ങി വരാം. ഫോറം മാളില് ധാരാളം മലയാളികളും,മാര് വാഢികളൊക്കെ വരാറുണട്.അവരെയൊക്കെ പരിചയപ്പെടുകയൊക്കെ ചെയ്യാം ”.നന്ദന് പറയുന്നതിലെ ന്യായീകരണം ഓര്ത്തപ്പോള് റൂമില് മാത്രം ഒതുങ്ങുന്നതില് വലിയ അര്ത്ഥമില്ലെന്ന് അവള്ക്ക് ബോധ്യമായി.
ജീവിതത്തിലാദ്യമായാണ് അവള് ഒരാണിന്റെ കൂടെ ചുറ്റികറങ്ങുന്നത്.
അന്യനൊന്നു മല്ലല്ലോ..എന്നവള് മനസ്സിനെ പലതവണ സമാധാനിപ്പിക്കാന് ന്യായീകരണം കണ്ടെത്തിയെങ്കിലും അവളുടെ മനസ്സ് അസ്വസ്ഥമായികൊണ്ടിരുന്നു.
അന്പര ചുന്പികളായ ആ മാളുകളുടെ തലയെടുപ്പ് ഏതൊരാളെയും കുഗ്രാമത്തില് നിന്ന് ചേക്കേറിയ ആരെയും അന്പരപ്പിക്കും.
ഗോതന്പു നിറമുള്ള മാര് വാഡി യുവതികള് തുടുത്ത മാറിടത്തിന്റെ പാര്ശ്വ ഭാഗങ്ങള് പ്രദര്ശിപ്പിച്ച് ഐസക്രീം നുണയുന്നു.
ഇറുകിയ ജീന്സ് പാന്റുകളും നേരിയ കനമുള്ള ടീ ഷര്ട്ടുകളുമാണവരിലേറെപേരും ധരിച്ചിട്ടുള്ളത്.
അവരെ നോക്കി മലയാളത്തില് കമന്റടിക്കുന്ന മലയാളി പയ്യന്മാര് മാളിനു പുറത്തെ ചെറിയ ഇരിപ്പിടങ്ങളില് സ്ഥലമുറപ്പിച്ചിരിക്കുകയാണ്.
മടിവാളയില് നഴ്സിഗിന് പഠിക്കുന്ന അഞ്ച് മലയാളിപെണ്ക്കുട്ടികളെ അവന് പരിചയപ്പെടുത്തികൊടുത്തു.
ലാല്ബാഗ് ഗാര്ഡനില് ചെന്നപ്പോഴാണ് ഈ യാത്ര വേണ്ടിയിരുന്നില്ലെന്ന്
അക്ഷരാര്ത്ഥത്തില് തോന്നിയത്.പക്ഷെ എങ്ങനെ ഇവനോട് പറയും.. ?
ആണ്-പെണ് മുഖങ്ങള് ഒട്ടിയപോലെ.ഒരു തരം സയാമീസ് ഇരട്ടകള്.അതിനിടയിലൂടെ കൈകൊട്ടി പിരിവ് നടത്തുന്ന ഹിജഡകള്.
പണം കൊടുക്കാത്തവര്ക്ക് മുന്പില് തങ്ങളുടെ പാവാട പൊക്കി കാണിച്ചാണ് അവര് പ്രതിഷേധം അറിയിക്കുന്നത്.
കേരളത്തിലെ സമര രീതികളുമായി അവള് അതിനെ താരത്യം ചെയ്യുന്നത് രസകരമായി തോന്നി.
രണ്ടാഴ്ച കഴിഞ്ഞ് പഠനത്തില് കൂടുതല് ശ്രദ്ധ കൊടുക്കുന്ന സമയത്താണ് യാതൊരു മുന്നറിയിപ്പുമില്ലാതെ നന്ദന് ഹൊസ്റ്റലില് വന്നത്.
സാധാരണായായി വരും മുന്പ് മൊബൈലില് വിളിക്കാറുള്ളതാണ്. ഈ വരവില് എന്തോ പന്തികേടുണ്ടെന്നാണ് അവള്ക്ക് തോന്നിയത്.
“ പ്രജീ....നാളെ ഞാന് നാട്ടില് പോകുകയാണ്. ഒരു രണ്ടായിരം രൂപ കിട്ടിയിരുന്നെങ്കില് നന്നായിരുന്നു. അടുത്താഴ്ച മടങ്ങി വരുന്പോള് തിരിച്ചു തരാം.. ”
“ എടാ...എന്റെ അടുക്കല് ആകെ 2500 രൂപ മാത്രമെ ഉള്ളു... അതില് അടുത്താഴ്ച കോളേജില് ഫീസടക്കാനുള്ള തുകയാണുതാനും.. അടുത്ത ആഴ്ച തരുമെന്ന ഉറപ്പുണ്ടെങ്കില് മാത്രമെ തരികയുള്ളൂ.. ”
“ഉറപ്പ് ”
ധാരാളം സേവനം ചെയ്തതല്ലേ...അധികമൊന്നും ആലോചിക്കാതെ അവള് പണമെടുത്തു കൊടുത്തു.
നന്ദന് പൊയി ഒരാഴ്ച കഴിഞ്ഞിട്ടും യാതൊരു വിവരവുമുണ്ടായില്ല.നിരവധി തവണ അവന്റെ മൊബൈലിലേക്ക് അടിച്ചു നോക്കിയിട്ടും ഫലമുണ്ടായില്ല. സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ് കന്പൂട്ടന് പെണ്കിളി ആവര്ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. കേരളത്തില് അവനെ കോണ്ടാക്ട് ചെയ്യാമുള്ള നന്പര് പോലും അറിവില്ല.
മറ്റു ബന്ധുക്കള്ക്കാര്ക്കെങ്കിലും വിളിച്ചാല് വിവരം അച്ഛന് അറിയുമെന്ന ഭയത്താല് അതിനുള്ള ശ്രമവും അവള് വെടിഞ്ഞു.
അല്പ്പമെങ്കിലും ആശ്വാസമുണ്ടായത് കോട്ടയക്കാരിയായ ജോസിയുടെ സാമിപ്യമായിരുന്നു.ഫോറം മാളില് നിന്നാണ് അവളെ നന്ദന് പരിചയപ്പെടുത്തികൊടുത്തത്.
പണം കണ്ടെത്താനുള്ള നിരവധി പദ്ധതികള് അവള് ആസൂത്രണം ചെയ്തതില് പലതും മാനത്തിന് നിരക്കാത്തതായിരുന്നു.
അവസാനം ജോസി പറഞ്ഞ ആശയങ്ങളിലൊന്നില് പണം കണ്ടെത്താന് തന്നെ അവള് തീരുമാനിച്ചു.
പദ്ധതിയനുസരിച്ച് ജോസിയോടൊപ്പം അവള് കോറമംഗലം ഫോര്ത്തിലേക്ക് വണ്ടി കയറി
പലവിധ രോഗങ്ങള്ക്കുള്ള പ്രതിരോധ മരുന്നുകള് പരീക്ഷിച്ചെടുക്കുന്ന ഗവേഷണ സ്ഥാപനമാണത്.
“ യാതൊന്നും പേടിക്കാനില്ല. ഞങ്ങളൊക്കെ ഇത് നേരത്തെ ചെയ്തതാണ് ”.പ്രജിക്ക് ധൈര്യം പകരാന് ജോസി ഏതൊക്കെ നുണകളാണ് പടച്ചുവിട്ടത്.
“ വെല്ക്കം നെസ്റ്റ് ” അകത്തിരിക്കുന്ന ഡോക്ടറുടെ വിളി അവര്ക്ക് വേണ്ടിയാണ്. പ്രജിയും.ജോസിയും കയറിചെന്നു. നാലുഭാഗവും ചില്ലിട്ടതാണെങ്കിലും കര്ട്ടണ് കൊണ്ട് അലങ്കരിച്ച മുറിയാണത്.ഡെറ്റോളിന്റ മണം ആ പരിസരമാകെ പടര്ന്നിരുന്നു.പ്രജിയുടെ ഹൃദയമിടിപ്പ് കൂടി.
“ ഗുഡ്മോണിംഗ് ഡോക്ടര് ”
“ യെസ് മോണിംഗ് , പ്ലീസ് സിറ്റോണ് ”
ഇംഗ്ലിഷ് ഭാഷ ശരിയായി വരുന്നതേയുളളു. കാര്യങ്ങളൊക്കെ ജോസി ഇംഗ്ലീഷില് വിവരിച്ചു കൊടുത്തു. ആ വലിയ മുറിയിലെ നടുവില് ചില്ലിട്ട മേശക്ക് അഭിമുഖമായി ഇരിക്കും നേരം മുറിയുടെ വലതുവശത്തെ വാതില് തുറന്ന് ഒരു വെള്ളരി പ്രാവ് രണ്ടുക്ലാസ് ബൂസ്റ്റുമായി കടന്നുവന്നു.
എസിയുടെ ഇളം തണുപ്പ് മേനിയില് കുളിര്മ പകര്ന്നപ്പോഴും പ്രജിയുടെ കഴുത്തില് നിന്നും വിയര്പ്പുമണികള് താഴേക്ക് ഉരുണ്ടുവീണുകൊണ്ടേയിരുന്നു.
ആദ്യഘട്ടമായി മൂന്ന് സൂരികളാണ് അവര് കുത്തിവെച്ചത്. ആദ്യത്തെ സൂചിയടിച്ചപ്പോള് അവള് ബലംപിടിച്ചതിന് കൈമസിലില് നിന്ന് സൂചിമാറ്റി. പിന്നീട് ചന്തിന്മേലാണ് കുത്തിവെച്ചത്.
“ ഇറ്റീസ് ദി ഫസ്റ്റ് സ്റ്റേജ് , ആഫ്ട്ടര് വണ് വീക്ക് വി വില് ഇന്ജെക്ട് നെക്സ്റ്റ് മെഡിസിന് ” ഡോക്ടര് ജോസിയോട് പറഞ്ഞത് അവള്ക്കും മനസ്സിലായി. പിന്നെയും എന്തൊക്കെയോ നിര്ദ്ദേശങ്ങള് അയാള് ജോസിയോട് പറഞ്ഞുകൊണ്ടിരുന്നു.
മൂന്ന് മണിക്കൂറോളം വിശ്രമിച്ചതിന് ശേഷമാണവര് തിരിച്ചുപോന്നത്.പോരാന് നേരം റിസപ്ഷനിസ്റ്റ് ജോസിയുടെ കയ്യില് 3000 രൂപകൊടുത്തു. അടുത്ത തവണ ചെന്നാല് അയ്യായിരം രൂപ കൂടി തരുമെന്ന് ജോസിക്കറിയാം.
ഓട്ടോ വിളിച്ച് പ്രജിയെ റൂമില് കൊണ്ടുപോയി കിടത്തിയ ശേഷം ജോസി യാത്ര പറഞ്ഞിറങ്ങി.
പോകുന്നതിന്റെ തൊട്ടുമുന്പായി ജോസി 1500 രൂപ പ്രജിയെ ഏല്പിച്ചു.
“ ബാക്കി അടുത്ത ആഴ്ച തരാമെന്നാണ് അവര് പറഞ്ഞത് ”അതും പറഞ്ഞ് ജോസി ഫ്ലാറ്റിന്റെ പടവുകളിറങ്ങിപോയി.
5 മണിക്കൂര് കഴിഞ്ഞപ്പോഴേക്കും ഇന്ജക്ട് ചെയ്ത മരുന്നുകള് പ്രവര്ത്തിച്ചു തുടങ്ങി. ഇപ്പോള് പനിയാണോ,,,സന്ധിവേദനയാണോ എന്നൊന്നും അവള്ക്കറിയില്ല.
അപ്പോഴും തന്റെ കൂടെ നിന്ന ആ മലയാളികളെ കുറിച്ചാണ് അവള് ഓര്ത്ത് കൊണ്ടിരുന്നത്.
അക്ബറലി ചാരങ്കാവ്
ചാത്തങ്ങോട്ടുപുറം
വണ്ടൂര്
മലപ്പുറം. 679328
ഫോണ് . 9745582385
No comments:
Post a Comment