![]() |
Siraj Sunday Page 26-3-17 ( UAE ) |
നീ
ഒരുപാട് മാറിയപോയി.
ജീവിതത്തില്‍
സുഖ-ദുഖ
സമ്രിശ സ്മൃതികളുണര്‍ത്തി
നീ സമ്മാനിച്ച ഓര്‍മ്മകളില്‍
ഗതകാല സ്മരണകള്‍ കവിളില്‍
കണ്ണീര് സമ്മാനിക്കുന്നുവോ?വേര്‍പിരിയലോ?.
ഹൈസ്കൂള്‍
ക്ലാസില്‍ പഠിക്കുമ്പോഴാവും നിന്റെ
വിരഹനൊമ്പരം ആദ്യമായി അനുഭവിച്ചുതുടങ്ങിയിട്ടുണ്ടാവുകവിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളുടെ
മാസം.വിദ്യാലയങ്ങളില്‍
ക്ലാസ് ആരംഭിക്കുന്ന
ദിവസമേ.. അധ്യാപകര്‍
മാര്‍ച്ചിനെ കുറിച്ച്
മുന്‍ധാരണയുണ്ടാക്കി
തുടങ്ങും.മാര്‍ച്ചില്‍
നടക്കുന്ന വാര്‍ഷിക പരീക്ഷയില്‍
ശോഭിക്കണമെങ്കില്‍ ഇപ്പോഴേ
പഠിച്ചു തുടങ്ങണമെന്ന്.
പരീക്ഷണങ്ങളായ
പരീക്ഷകളെല്ലാം കഴിഞ്ഞ് രണ്ടു
മാസത്തെ വേനലവധിക്ക് സ്കൂള്‍
പൂട്ടുന്ന മാസം.വീട്ടിലെത്താന്‍
ഓടിത്തിമിര്‍ക്കുന്നവരുടെ
കൂട്ടത്തില്‍ ആദ്യമെത്താന്‍ മത്സരിക്കുന്ന
കുട്ടിക്കൂട്ടങ്ങള്‍.വേനലവധിയിലെ
കളികളാരവമായിരിക്കണം ആ
ഉത്സാഹത്തിന്റെ
പിന്നില്‍.വീരാന്‍കുട്ടികാക്കാറ് ഭാഗത്തുള്ള
പറമ്പാണല്ലോ അന്ന്
കുട്ടിക്കൂട്ടങ്ങളുടെ
കളിമൈതാനം.
തൊട്ടുകളി,കുട്ടിയുംകോലും,സാറ്..വൈകുന്നരത്തോടെ
സജീവമാകുന്ന ഫുട്ബോള്‍
മത്സരം.ചെറിയ
കുട്ടികളായതിനാല്‍ സന്യാസിയെപ്പോലെ ഗോള്‍കീപ്പറായി
നില്ക്കാന് മാത്രമേ അന്ന്
അവസരം കിട്ടൂ.
കശുമാവിന്
കൊമ്പുകളില്‍ കയറിയും
ചാടിയും കാലുകള്‍ മരങ്ങളുടെ ശിഖരങ്ങളില്‍ കോര്‍ത്ത് തലയും, ഉടലും
താഴേക്ക് തൂക്കിയിടുന്ന
അഭ്യാസ പ്രകടനങ്ങള്‍..
ചിതല് പുറ്റുകളിലും, മണ്മതിലുകളുടെ വിടവുകളിലും ചേക്കേറിയിരുന്ന തേനീച്ച കൂട്ടുകളില്‍ നിന്നും തേനെടുത്ത് നുണഞ്ഞതും 20 രൂപക്ക് കച്ചവടക്കാരന് കോമുകാക്കാക്ക് കച്ചവടം നടത്തി പണം കണ്ടെത്തുന്നതും മാര്‍ച്ചിലെ വേനലധിക്കാലത്താണ്.
തേനിച്ചപ്പലകകള്‍ അടര്ത്തിയെടുക്കുമ്പോള് തേനിച്ചകള്‍ക്ക് നോവാതിരിക്കാന്‍ ഊതിയൂതി കാറ്റ്പോകാന്‍ നേരം ഇരു കണ്‍തടങ്ങള്‍ക്കും വേദനയുടെ ഓര്‍മ്മകള്‍ സമ്മാനിക്കാന്‍ തേനീച്ചകള്‍ വന്ന് ചുമ്പിക്കുന്നതോടെയാണ് ആ സീസണിലെ തേനെടുക്കല്‍ കളികളും സാഹസങ്ങളും അവസാനിച്ചിരുന്നത്.
കൗമാരത്തിലെത്തുമ്പോള്‍ ഹൃദയ വേദനകള്‍ സമ്മാനിക്കുന്ന മാര്‍ച്ച്. ഓര്‍ക്കുമ്പോള്‍ ഹൃദയത്തിലെവിടെയോ ചെറിയ