അധ്യാപക യോഗ്യത നിര്‍ണ്ണയപരീക്ഷയെ പേരില്‍ ഓരോ വര്‍ഷവും വരുന്ന പരീക്ഷകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ദുരിതമാണുണ്ടാക്കുന്നത്. ടിടിസിയും ബിഎഡും കഴിഞ്ഞ് പുറത്തിറങ്ങിയവര്‍ക്ക് വീണ്ടും അധ്യാപക യോഗ്യതയുണ്ടോ എ് പരിശോധിക്കാന്‍ പരീക്ഷ നടത്തുകയാണെങ്കില്‍. പിന്നെ എന്തിനാണ് ബിഎഡും , ടിടിസി കോഴ്‌സുകള്‍ ആളുകള്‍ പഠിക്കുന്നത് ?.
യോഗ്യതയുള്ള അധ്യാപകരെ സര്‍വീസിലേക്ക് തിരഞ്ഞെടുക്കലാണ് സര്‍ക്കാര്‍ ഈ പരീക്ഷകളിലൂടെ ഉദ്ദേശിക്കുതെങ്കില്‍ ഇത്തരം പരീക്ഷകള്‍ പഠനം പൂര്‍ത്തിയാക്കിയിറങ്ങിയ ശേഷമായിരുന്നില്ല സര്‍ക്കാര്‍ നടത്തേണ്ടിയിരുന്നത്. നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് അധ്യാപക പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കി സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളില്‍ പ്രവേശനം കിട്ടാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഇപ്പോള്‍ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് നടത്തിയാല്‍ ഈ ഉദ്യോഗാര്‍ഥികളെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ച അധ്യാപക സിദ്ധാന്തങ്ങളും മറ്റും ഓര്‍മയുണ്ടാകണമെന്നതിന് എന്താണ് ഉറപ്പ്.
അധ്യാപക പരിശീലന കോഴ്‌സുകളുടെ പ്രവേശനത്തിന് മുമ്പ് ഈ യോഗ്യത പരീക്ഷ നടത്തി യോഗ്യതയുള്ളവരെ മാത്രം പ്രവേശിപ്പിക്കുകയാണെങ്കില്‍ അതായിരിക്കും സര്‍ക്കാര്‍ ലക്ഷ്യസാക്ഷാത്കാരത്തിന് ഏറെ ഉപകാരപ്പെടുക. കൂടാതെ യോഗ്യതയില്ലാത്തവര്‍ വെറുതെ പണം ചിലവഴിച്ച് ഈ കോഴ്‌സുകള്‍ക്ക് ചേരുകയെന്ന അനാരോഗ്യകരമായ പ്രവണതയും ഇതുവഴി ഒഴിവാക്കാമല്ലോ..
രണ്ടാമതായി മറ്റൊരു മാര്‍ഗവും സര്‍ക്കാറിന് സ്വീകരിക്കാവുതാണ്.അധ്യാപക പരിശീലനങ്ങളുടെ പഠനകാലയളവിന്റെ അവസാനത്തിലോ വാര്‍ഷിക പരീക്ഷയിലോ ഈ വിഷയവും ഉള്‍പ്പെടുത്തി പരീക്ഷ നടത്താനും സര്‍ക്കാറിന് കഴിയുമല്ലോ.
ടെറ്റ് പരീക്ഷ എഴുതുന്നത്‌കൊണ്ട് ജോലി കിട്ടുന്നത് എയിഡഡ് മേഖലയില്‍ പണം നല്‍കി ഈ വര്‍ഷം ജോലിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് മാത്രമാണ്. പിഎസ് സി വഴിയുള്ള അധ്യാപക പ്രവേശനം അടുത്തൊും നടക്കാനും പോകുന്നില്ല. അതുകൊണ്ടുതന്നെ ഈ പ്രവേശന പരീക്ഷ ജയിക്കേണ്ടത് എയിഡഡ് സ്‌കൂളുകളില്‍ ഈ വര്‍ഷം ചേര്‍ന്നവരെ മാത്രമാണ് ആകുലതപ്പെടുത്തുന്നത്. മറ്റുള്ളവര്‍ക്ക് പിഎസ്‌സി പരീക്ഷകൂടി വിജയിക്കണമല്ലോ. എയിഡഡ് മേഖലയെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടമുള്ളപ്പോള്‍ ഈ മേഖലയിലെ അധ്യാപകരെ സംരക്ഷിക്കാന്‍ യോഗ്യതപരീക്ഷയില്‍ സര്‍ക്കാര്‍ മറിമായം കാണിക്കുമോയൊെക്കെ പരീക്ഷ കഴിഞ്ഞ ശേഷം അറിയാം.
അധ്യാപക നിയമനപ്രക്രിയയില്‍ ദേശീയമായി നിശ്ചിത നിലവാരം ഉറപ്പാക്കാനും ഗുണനിലവാരമുള്ള അധ്യാപനം ഉറപ്പാക്കുകയെ ലക്ഷ്യവുമായി നാഷനല്‍ കൗസില്‍ ഫോര്‍ ടീച്ചര്‍ എജ്യൂ ക്കേഷന്‍ (എന്‍സിടിഇ) പുറപ്പെടുവിച്ച മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ടെറ്റ് നടത്താന്‍പോകുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളുടെ ഭാഗമായി കേരള സാഹചര്യത്തി. ക്ലാസ് തരം തിരിക്കല്‍പോലുള്ള പ്രക്രിയയും മറ്റും ഇനിയും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല.അഞ്ചാം ക്ലാസ് യുപിയിലും എട്ടാം ക്ലാസ് ഹൈസ്‌കുളിലുമാണ് ഇപ്പോഴുമുള്ളത്. എന്നാല്‍ യോഗ്യത പരീക്ഷയിലെ അധ്യാപകരെ തരം തിരിച്ചിട്ടുള്ളത് വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഓരോ ക്ലാസിലെയും കുട്ടികളെ പഠിപ്പിക്കാനുള്ള അധ്യാപകയോഗ്യതപ്രകാരമാണ്. ഇരിക്കും മുമ്പ് കാല്‍നീട്ടുന്നത്‌പോലെ...
ഓരോ പുതിയ യോഗ്യത പരീക്ഷകള്‍ക്ക് പിിലും ചില സാമ്പത്തിക താല്‍പ്പര്യം സര്‍ക്കാറിനും ചില സ്ഥാപനങ്ങള്‍ക്കുമുണ്ട്. എന്നതൊഴിച്ചാല്‍ മേല്‍പറഞ്ഞ പരീക്ഷകള്‍ അശാസ്ത്രീയമാണ്.
വിവിധ യോഗ്യത പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികളില്‍ നിന്നും ഉദ്യോഗാര്‍ഥികളില്‍ നിന്നും വന്‍ തോതില്‍ പണം ഈടാക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരെ ശബ്ദിക്കേണ്ട വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളും മൗനം അവലമ്പിക്കുകയാണ്.
പരീക്ഷ നടത്താനും റിസള്‍ള്‍ട്ടും സര്‍ട്ടിഫിക്കറ്റും നടത്താനുള്ള ചിലവുകള്‍ക്കപ്പുറം സര്‍ക്കാറിനും വിവിധ കോഴ്‌സുകളുടെ പരീശീലനം സംഘടിപ്പിച്ച് സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള നടപടികളായി മത്സരപരീക്ഷകള്‍ മാറുകയാണോ ?
ഈ വര്‍ഷം മുതല്‍. ആരംഭിക്കുന്ന ടെറ്റ് (കെടെറ്റ് ) പരീക്ഷക്ക് അപേക്ഷകനില്‍. നിന്ന് 500 രൂപയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്.
ഇത്തവണ സെറ്റ് പരീക്ഷാഫീസ് കുത്തനെ കൂട്ടുകയുംചെയ്തു. ജനറല്‍. വിഭാഗത്തിന് 750 രൂപയും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തിന് 350 രൂപയുമാണ് ഫീസ്. കഴിഞ്ഞവര്‍ഷം ജനറല്‍ വിഭാഗത്തിന് 500 രൂപയും മറ്റുവിഭാഗങ്ങള്‍ക്ക് 250 രൂപയുമായിരുന്നു.
2011 സപ്തംബറില്‍. നടന്ന സെറ്റ് പരീക്ഷയില്‍. 1, 89, 58, 500 രൂപ എല്‍..ബി.എസ് സെന്ററിന് കിട്ടിയിരുന്നുവെന്നത് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന കണക്കാണ്. ഈ വര്‍ഷം അത് രണ്ടുകോടിക്ക് മുകളിലാവും.എന്തിന്റെ അടിസ്ഥാനത്തിലാണെ് ഇത്തരത്തില്‍ സര്‍ക്കാര്‍ ഫീസ് വര്‍ദിപ്പിക്കുന്നതെ്്ന്ന്്് മനസ്സിലാകുന്നില്ല. 35276 പേര്‍ എഴുതിയ കഴിഞ്ഞ വര്‍ഷത്തെ സെറ്റ് പരീക്ഷയില്‍ കേവലം 2850 പേരാണ് വിജയികളായത്. ഇങ്ങിനെയൊക്കെ കഷ്ടപ്പെട്ട് പരീക്ഷ എഴുതിയവരില്‍ ഭൂരിപക്ഷം വിദ്യാര്‍ഥികളെയും തോല്‍പ്പിക്കുന്നത് വീണ്ടും ഫീസ് പിരിക്കാനാനല്ലാതെ മറ്റെന്തിനാണ് ? സര്‍ക്കാറിന് സാമ്പത്തികമായി പിഴിയാനുള്ള ആളുകളാണോ വിദ്യാര്‍ഥികള്‍ ?
രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച സിടിഇടി പരീക്ഷയുടേതും ഫലം സമാനമായിരുന്നു. പരീക്ഷ നടത്താനെത്തിയവര്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശപോലും സര്‍ക്കാര്‍ നല്‍കുകയുണ്ടായില്ല.ആരൊക്കെ ഏതൊക്കെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതണം എതുപോലും അറിയാത്തതിനാലും മതിയായ സമയം കിട്ടാത്ത പ്രശ്‌നമെല്ലാം അന്നുതന്നെ മാധ്യമങ്ങളില്‍ വാര്‍ത്തയായതാണ്. നെഗറ്റീവ് മാര്‍ക്ക് കിട്ടില്ല എന്ന ഉറപ്പിന്മേല്‍ സമയം കിട്ടാത്തതിനാല്‍ ഒഎംആര്‍ ഷീറ്റിലെ എല്ലാ ബബഌകള്‍ക്ക് നിറംകൊടുത്താണ് പലരും പരീക്ഷാ ഹാളില്‍ നിന്നിറങ്ങിയത്. വലിയതോതില്‍ ഫീസ് വാങ്ങി നടത്തിയ പരീക്ഷയാണ് ഇതെന്നോര്‍ക്കണം. ഫലം വപ്പോള്‍ 25 ശതമാനംപോലും വിജയം കേരളത്തില്‍ നിന്നുണ്ടായില്ല.
എന്തിനാണ് ഈ പരീക്ഷകള്‍ക്കെല്ലാം ഇത്രവലിയ അപേക്ഷ ഫീസ് ഈടാക്കുന്നത് ?ബന്ധപ്പെട്ടവര്‍ ഇതിന് മറുപടിപറയാത്തിടത്തോളം കാലം ഈ ചോദ്യം അവശേഷിക്കുകതന്നെ ചെയ്യും.പിഎസ്‌സി പരീക്ഷയുടേത് പോലെ ചോദ്യപേപ്പറും ഉത്തരമെഴുതാനുള്ള ഒഎംആര്‍ ഷീറ്റുമാണ് മിക്ക പരീക്ഷകളിലും വിതരണം ചെയ്യാറുള്ളത്. കൂടാതെ പരീക്ഷ എഴുതി ജയിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കണം. ഇതിനും അനുബന്ധ നടപടികള്‍ക്കുമായി ഇത്രയും ഫീസ് വാങ്ങേണ്ടതുണ്ടോ ?അതോ പണം സമ്പാദിക്കാനുള്ള മാര്‍ഗമാണോ സര്‍ക്കാറിന് ഇത്തരം പരീക്ഷകള്‍.
No comments:
Post a Comment