ഓരോ
സംഭവങ്ങള്‍ കേള്‍ക്കുമ്പോഴും
അതിന് പരിഹാരമെന്തെന്ന
ആലോചനയുമായി കുറെ ചര്‍ച്ച
നടക്കും.എല്ലാത്തിനും
രാഷ്ട്രീയത്തില്‍ പരിഹാരമുണ്ടെന്ന
രീതിയില്‍ ആദ്യം തന്നെ ഭരണ
പാര്‍ട്ടിയെ,
അല്ലെങ്കില്‍
പോലീസില്‍ കുറ്റം കണ്ടെത്തി
അതിനെ വിമര്‍ശിച്ച്
കൊണ്ടിരിക്കും.കുറച്ച്
കഴിയുമ്പോള്‍ അതും മാറും.പുതിയ
സംഭവം വരുന്നത് വരെ മറ്റ്
വിഷയങ്ങള്‍ ചര്‍ച്ച
ചെയ്ത്കൊണ്ടിരിക്കുകയും
ചെയ്യും.എല്ലാത്തിനും
പരിഹാരം കക്ഷിരാഷ്ട്രീയത്തിലും
ജനാധിപത്യത്തിലും ഉണ്ടെന്ന
മൂഢമായ വിശ്വാസവുമായി അതങ്ങിനെ
തുടരും.
അടിസ്ഥാനപരമായി
മനുഷ്യന്‍ ഒരു മൃഗമാണ്.പക്ഷെ
വിവേകവും സവിശേഷ ബുദ്ധിയുമൊക്കെയാണ്
അവനെ മൃഗങ്ങളില്‍ നിന്ന്
വേര്‍തിരിക്കുന്നത്.എങ്കിലും
ഉള്ളില്‍ ഒരു അഹിംസ ശേഷികള്‍
തുടികൊള്ളുന്നുണ്ട്.പുറത്ത്
അത് പ്രകടിപ്പിക്കാതെ ,
പരമാവധി
അടിച്ചമര്‍ത്തി സാംസ്കാരികമായ
ഒരു ലേപനം പുറത്തണിയും.
നാടകം തുടർന്ന് കൊണ്ടേയിരിക്കും
ReplyDelete