ഓരോ
ദിവസവും കാണുന്ന പരസ്യങ്ങള്‍ക്ക്
അനുസരിച്ച് റെസ്യൂമെ
അയക്കുന്നവരാണ് അധികപേരും.ഓരോ
ദിവസവും നറുകണക്കിന് റെസ്യൂമെകളാണ്
വിവിധ സ്ഥാപനങ്ങളിലെ എച്ച്
ആര്‍ വിഭാഗത്തിന്
ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇതില്‍
നിന്ന് നമ്മളെ ഇന്‍റര്‍വ്യൂവിന്
വിളിക്കണമെങ്കില്‍ നമ്മുടെ
റെസ്യൂമെ അവര്‍ പരിശോധിക്കുകയും
ജോലിക്ക് യോജിച്ചതാണെങ്കില്‍
അഭിമുഖത്തിന് വിളിക്കുന്നതുമാണല്ലോ
സ്ഥാപനങ്ങളുടെ രീതി.
അല്ലെങ്കില്‍
അവിടെ ജോലി ചെയ്യുന്ന ചിലരെ
പരിചയപ്പെടലാനും അതുവഴിയുള്ള
റെക്കമെന്‍റേഷന്‍ ജോലി
ലഭിക്കാന്‍ ഏറെ സഹായിക്കുന്നതാണ്.അതെസമയം
ചില കമ്പനികള്‍ റെക്കമെന്‍റേഷനെ
അനുകൂലിക്കുന്നില്ല.അപ്പോള്‍
എന്തൊക്കെയാണ് വഴി.
പരമ്പരാഗത
രീതി തന്നെ.
ക്യാമ്പസ്
ഇന്‍റര്‍വ്യൂ,
ഓണ്‍ ലൈന്‍
ജോബ് പോര്‍ട്ടല്‍ വഴി
അപേക്ഷിക്കല്‍,കമ്പനി
വെബൈസൈറ്റില്‍ നേരിട്ട്
നല്‍കല്‍ ...
ഇങ്ങിനെ
നല്‍കുമ്പോള്‍ ആദ്യ നോട്ടത്തില്‍
തന്നെ നമ്മുടെ റെസ്യൂമെ
പരിശോധകന്‍റെ ശ്രദ്ധയില്‍പ്പെടുകയെന്നതാണ്
ഇതിന് വേണ്ടത്.ഇതിനായി
ചില പൊടികൈകള്‍ റെസ്യൂമെയില്‍
നടത്തേണ്ടിവരും.മറ്റുള്ളവരില്‍
നിന്ന് എങ്ങിനെ വ്യത്യാസമാകുന്നു
എന്നത് ഇവിടെ പ്രസക്തമാണ്.
സാധാരണയായി
എങ്ങിനെയാണ് റെസ്യൂമെകള്‍
തയ്യാറാക്കുന്നത് ?.
വേറെ
ആരുടെയെങ്കിലും റെസ്യൂമെകളില്‍
എഡിറ്റ് ചെയ്ത് ചേര്‍ക്കുന്നവരാണ്
അധികപേരും.ചിലര്‍
ഗൂഗിള്‍ ചെയ്ത് ഏതെങ്കിലും
മെക്രോസോഫ്ട് വെഡ് ഫയല്‍
ടെംപ്ലേറ്റുകള്‍ ഡൗണ്‍ലോഡ്
ചെയ്ത് അതില്‍ വിവരങ്ങള്‍
ചേര്‍ക്കും.അതിലെ
ടെംപ്ലേറ്റുകള്‍ക്കനുസൃതമായുള്ള
റെസ്യൂമെകളാവും രൂപപ്പെടുക.കമ്പനികള്‍ക്ക്
ഇത്തരത്തിലുള്ള നിരവധി
റെസ്യൂമെകള്‍ ലഭിക്കുമ്പോള്‍
വലിയ വ്യത്യാസമുണ്ടെന്ന്
തോന്നിക്കില്ല.
കൂടുതല്‍
വിവരങ്ങള്‍ നല്‍കിയാല്‍ അത്
മുഴുവന്‍ വായിച്ചു നോക്കി
സോര്‍ട്ട് ചെയ്യുകയെന്നത്
എച്ച് ആര്‍ വിഭാഗത്തിന്
കൂടുതല്‍ സമയമെടുക്കുമെന്നത്
പറയേണ്ടതില്ലല്ലോ.അതിനാല്‍
ഒറ്റ നോട്ടത്തില്‍ തന്നെ
കാര്യങ്ങള്‍ മനസ്സിലാക്കുന്ന
രീതിയില്‍ റെസ്യൂമെകള്‍
ക്രമീകരിക്കേണ്ടതുണ്ട്.ഈ
പൊടികൈക്കളിലെ ഏറ്റവും നവീനമായ
രീതികളിലൊന്നാണ് ഇന്‍ഫോഗ്രാഫിക്
രീതി.അതായത്
നമ്മുടെ യോഗ്യതയും പ്രവൃത്തി
പരിചയവും വിദ്യാഭ്യാസം
തുടങ്ങി, എന്തിനധികം
വിലാസം വരെ ഗ്രാഫ് രൂപത്തിലും
ചിത്രരൂപത്തിലും അവതരിപ്പിക്കുന്ന
രീതിയാണിത്.
ഉഹാദരണമായി
അന്താരാഷ്ട്ര കമ്പനികളിലേക്ക്
സിവികള്‍ അയക്കുമ്പോള്‍
നമ്മുടെ വിലാസം സൂചിപ്പിക്കാന്‍
ലോക ഭൂപടത്തിന്‍റെ ഒരു ചെറിയ
മാപ്പ് ഉള്‍പ്പെടുത്തി അതില്‍
നമ്മുടെ സ്ഥാനം പോയിന്‍റ്
ചെയ്താല്‍ രാജ്യവും സംസ്ഥാനവും
ജില്ലയുമെല്ലാം എഴുതി കാണിക്കാതെ
ചിത്ര രൂപത്തില്‍ കാണിക്കാം.
ഓരോ
ഭാഷകളിലെ പ്രാവിണ്യത്തെ
സൂചിപ്പിക്കാന്‍ അവ ഏതെങ്കിലും
കോളങ്ങളില്‍ പൂരിപ്പിക്കലാണ്
സാധാരണ രീതി.ഇതില്‍
നിന്ന് വ്യത്യസ്തമായി അവയെ
ഒരു പൈ ഡയഗ്രത്തില്‍
ശതമാനത്തിനനുസരിച്ച്
രൂപപ്പെടുത്തിയാല്‍ നമ്മുടെ
റെസ്യൂമെക്ക് അത് ഒരു
വ്യത്യസ്തതയാകും.എപ്പോഴും
വ്യത്യസ്തമായ റെസ്യൂമെകള്‍
ശ്രദ്ധിക്കപ്പെടുമെന്ന
കാര്യത്തില്‍ തര്‍ക്കമില്ല.
ഇന്‍ഫോ
ഗ്രാഫിക് രീതിയിലുള്ള
റെസ്യൂമെകള്‍ ഇന്‍റര്‍നെറ്റില്‍
സുലഭമാണ്.ചില
വെബ്സൈറ്റുകള്‍ സൗജന്യമായി
ഇവ ഉപഭോക്താക്കള്‍ക്ക്
ലഭ്യമാക്കുന്നുണ്ട്.അവയില്‍
ചിലത് താഴെ നല്‍കുന്നു.
1. http://vizualize.me/
വെബ്സൈറ്റുകളെ
ആശ്രയിക്കാതെ ഗ്രാഫിക് സോഫ്ട്
വെയറുകളുടെ സഹായത്തോടെയും
നമുക്ക് റെസ്യൂമെകള്‍
ചെയ്യാം.ഒരു
പേജില്‍ തന്നെ കൂടുതല്‍
കാര്യങ്ങള്‍ അനായസമായി കാണാനും
മനസ്സിലാക്കാനും സാധിക്കുന്നതാകണം
ഇത്തരം റെസ്യൂമെകള്‍ എന്നത്
ഓര്‍ക്കേണ്ടതാണ്.
No comments:
Post a Comment