താഴെ
ശാന്തമായ കടല്‍,
ഈന്തപ്പന
പോലെ തുരുത്തായുള്ള പാം ജുമൈറ
ബീച്ച് ,
ആകാശത്തിന്‍െറെ
നെറുകെയില്‍ നിന്ന് ഭൂമിയിലേക്കുള്ള
ഒരെടുത്തു ചാട്ടം,
പിന്നെ
കുറച്ചു നേരം വായുവിലങ്ങനെ
അപ്പൂപ്പന്‍ താടിപോലെ,ജീവിതത്തിനും
മരണത്തിനുമിടക്കെന്നപോലെ
ഭീതിയുടെ നിമിഷങ്ങള്‍,
സാഹസികതയില്‍
നിന്ന് അതിസാഹസികതയിലേക്ക്
കുതിക്കുകയാണ് ആത്തിഫ് എന്ന
ഈ മലയാളി വിദ്യാര്‍ഥി.
മലപ്പുറം
ജില്ലയിലെ പോരൂര്‍ പഞ്ചായത്തിലെ
ചെറുകോട് സ്വദേശിയായ ഈ 22
കാരന്‍
യാത്രകളുടെയും സാഹസികതയുടെയുമൊക്കെ
വഴിയിലൂടെ സഞ്ചരിക്കാന്‍
ഏറെ ഇഷ്ടപ്പെുന്നവനാണ്.
ചെറുപ്പം
മുതലെ സാഹസികതയും യാത്രകളും
ആത്തിഫിന് കൂട്ടിനുണ്ട്.ഏകാന്തതകളെ
ഇല്ലായ്മ ചെയ്യാനുള്ള
പ്രതിവിധിയായിട്ടായിരുന്നു
ഇതൊക്കെയാരംഭിച്ചത്.
ജീവിതത്തില്‍
പലതും നിനച്ചിരിക്കാതെ
വന്നുപോകുകയാണ് .ഒരു
വാഹനാപകടത്തില്‍ ഉമ്മ
മരണപ്പെട്ടു.പിന്നെ
പലപ്പോഴും ഏകാന്തതയുടെ
ദിനങ്ങളായപ്പോള്‍ യാത്രകളില്‍
അഭയം തേടുതയായിരുന്നു ആത്തിഫ്.
ആദ്യമാദ്യം
തന്‍റെ ജന്മനാടായ ചെറുകോടും
പരിസരത്തുമെല്ലാം കറങ്ങി.പിന്നീട്
അയല്‍ ജില്ലകളിലേക്കും
സംസ്ഥാനങ്ങളിലേക്കും ആ യാത്ര
നീണ്ടു.ഹിമാലയന്‍
ഹിമസാനുക്കളില്‍ വരെ എത്തി.
കൂട്ടുകാരെയൊന്നും
ആ യാത്രക്ക് കിട്ടിയില്ല.ഒറ്റക്കായിരുന്നു
ഹിമാലയത്തിലേക്ക് പോയത്.
കഴിഞ്ഞ ആഗസറ്റ് മാസത്തിലായിരുന്നു ഹിമാലയ പര്‍വതത്തിലെ ലെ എന്ന സ്ഥലത്തേക്ക് യാത്ര പോയത്. അന്ന് പല സാഹസിക യാത്ര്കാരെയും നേരില്‍ പരിചയപ്പെടാനായി.രണ്ടും അഞ്ചും വര്‍ഷങ്ങള്‍ സാഹസിക യാത്രകള്‍ക്ക് വേണ്ടി നീക്കിവെച്ചവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു.
പര്‍വ്വത
യാത്രകള്‍ സജീവമായപ്പോള്‍
നാട്ടില്‍ പേരും വീണു.
മൗണ്ട്
കുഞ്ഞിപ്പയെന്ന പലരും കളിയാക്കി
വിളിച്ചു.എങ്കിലും
പര്‍വ്വതങ്ങളുടെ ഉയരങ്ങളിലേക്കുള്ള
യാത്രകള്‍ അവസാനിപ്പിച്ചില്ല.
കഴിഞ്ഞ
ഡിസംബറില്‍ യുഎഇയിലെത്തിയപ്പോള്‍
ആദ്യം പോയ യാത്രകളിലൊന്ന്
റാസല്‍ ഖൈമയിലെ അല്‍ ജബല്‍
ജൈസിലേക്കായിരുന്നു.പര്‍വ്വതങ്.
Every
time I climb a mountain, many of you were asking what you get
climbing to the top... what it is like.. was it worth doing ?... but
if there is one, somewhere.... i should climb it and the beauty of it
cannot be explained..
ജബൈല്‍
ജൈസിന്‍റെ മുകളിലങ്ങിനെ
നിന്നപ്പോഴാണ് ഇനി ആഴങ്ങളിലേക്കൊരു
യാത്ര നടത്താന്‍ മനസ്സിന്‍റെ
പ്രലോഭനം.ഫൂജൈറയിലെ
അല്‍ അഖ്ഹ ഡൈവിംഗ് സെന്‍ററിലേക്ക്
തിരിച്ചു.കടലിന്‍റെ
ആഴങ്ങളില്‍ ഒരു മത്സ്യ കുഞ്ഞായി
കുറെ നേരം ഒഴുകി നടന്നു.
പറഞ്ഞറിയിക്കാനാകാത്ത
ഓരോ അനുഭൂതികളാണ് ഇത്തരം
യാത്രകളൊക്കെയും.
ഇതിനിടെ
പഠനത്തിന്‍റെയും പരിശീലനത്തിന്‍റെയും
ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലൂടെയുള്ള
ഹ്രസ്വ സന്ദര്‍ശനങ്ങള്‍.ജീവിതാഭിലാഷമാ,
ബഹ്റൈനെയും
സൗദി അറേബ്യയേയും ബന്ധിപ്പിക്കുന്ന
കടല്‍ച്ചിറകായ കിങ്ങ് ഫഹദ്
കോസ് വെ അങ്ങിനെ യാത്രകളങ്ങിനെ
തുടരുന്നു.
ഇതിനിടെയാണ്
വ്യാഴാഴ്ച (ഫെബ്രുവരി
11
) ഒരു
അവസരം ഒത്തുവന്നത്.ദുബൈയിലെ
സ്കൈ ഡൈവിംഗ്.ആകാശത്തില്‍
നിന്ന് ഭൂമിയിലേക്കുള്ള
ചാട്ടം.
യാത്രക്ക്
മുമ്പ് അഞ്ച് മിനുട്ട് ഹ്രസ്വ
ക്ലാസ്.പിന്നെ
ജുമൈറ ബീച്ചില്‍ നിന്നും
ചെറിയൊരു വിമാനത്തില്‍
ആകാശത്തേക്കൊരു യാത്ര,
ഞൊടിയെ
വിമാനത്തില്‍ നിന്ന് കടലിന്‍റെ
മുകളിലേക്കൊരു ചാട്ടം,വായുവിലൂടെയുള്ള
ആ വരവിനിടയില്‍ പാരച്യൂട്ടിന്‍റെ
വികാസം.
പതിയെ
ഭൂമിയിലേക്ക്.
ആത്തിഫിന്‍റെ
സാഹസികതയുടെ ആവേശം
കെട്ടടങ്ങുന്നില്ല.ഇനിയുമേറെ
സഞ്ചരിക്കാനുണ്ട്.അതിനിടെ
ജോലിയും വിദ്യാഭ്യാസവുമൊക്കെ
നോക്കണം.
ചെറുകോട്
പൂവത്തിക്കല്‍ ഗഫൂറിന്‍റെ
മകനായ ആത്തിഫ് മമ്പാട് എംഇഎസ്
കോളേജില്‍ നിന്നാണ് ബിരുദം
പൂര്‍ത്തിയാക്കിയത്.തുടര്‍ന്ന്
എറണാംകുളം വാഗമണ്ണിലെ
സ്ഥാപനത്തില്‍ നിന്നും എംജി
സര്‍വകലാശാലയില്‍ നിന്നുമായി
തുടര്‍ പഠനങ്ങള്‍.
ഇപ്പോള്‍
ബംഗളൂരുവിലെ ഫിനിക്സ്
ഇന്‍സ്റ്റിട്യൂട്ട് ഫോര്‍
ഫിനാന്‍ഷ്യല്‍ ട്രൈനിംഗ്
സ്ഥാപനത്തില്‍ അധ്യാപകനായി
ജോലി ചെയ്തു വരുന്നു.
No comments:
Post a Comment