Thursday, May 8, 2014

മാതൃഭാഷ അടിച്ചേല്‍പ്പിക്കണോ?

your good name please ?
Akbar Ali.
Why don't you know Urudu ?
അതിനെനിക്ക് മറുപടിയില്ല.
ബാംഗളൂരുവില്‍ പാഠനാവശ്യാര്‍ഥം ഒരു വര്‍ഷം കഴിയവെ സുഹൃത്ത് ഖാസിം ചോദിച്ചപ്പോളാണ് മതവും ഭാഷയും തമ്മില്‍ ഇങ്ങനെയൊരു ബന്ധമുണ്ടെന്ന് എനിക്ക് മനസ്സിലായത്.
കന്നട ഔദ്യോഗിഗ ഭാഷയായിട്ടുള്ള കര്‍ണ്ണാടകത്തില്‍ നല്ലൊരു ശതമാനം മുസ്്‌ലിംങ്ങളും ഉറുദു ഭാഷയാണ് സംസാരിക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.എന്നാല്‍ കേരളത്തില്‍ ഭാഷക്ക് ഇത്തരമൊരു വേര്‍തിരിവില്ലല്ലോ....

സ്വാഭാവികമായും സുപ്രീംകോടതിയുടെ വിധിയെ  ഈ ഒരു പരിപ്രേക്ഷ്യത്തില്‍ വിലയിരുത്തിയാല്‍ ഇന്ന് മാതൃഭാഷ ബോധനം അടിച്ചേല്‍പ്പിക്കണമെന്ന വാദത്തെ പിന്തുണക്കാനാവില്ല.അറിഞ്ഞിടത്തോളം കര്‍ണ്ണാടക,തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ അവരുടെ ഔദ്യോഗിഗ ഭാഷയായ തമിഴും,കന്നട ഭാഷയിലൂടെയും മാത്രം പഠനം നടക്കണമെന്ന് സര്‍ക്കാറുകള്‍ തീരുമാനിച്ചാല്‍ അത് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് പ്രയാസകരമായിരിക്കും.

മാതൃഭാഷയിലൂടെയുള്ള പഠനം മാത്രമെ ശരിയാകൂ എന്ന കര്‍ക്കശ നിലപാട് അംഗീകരിക്കുമ്പോള്‍തന്നെ മറ്റു ചില വസ്തുതകളും നമ്മള്‍ വിലയിരുത്തേണ്ടതില്ലേ.നിലവിലുള്ള അക്കാദമിക മുന്നേറ്റത്തില്‍ മാതൃഭാഷയിലൂടെ നമുക്ക് എത്ര മുന്നേറാനാകും.?
പത്താം തരം വരെ മലയാള മാധ്യമത്തില്‍ പഠിച്ചവര്‍ക്ക് പ്ലസ് വണ്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈ ഭാഷവെച്ച് എന്ത് ചെയ്യാനാകും.?ഉന്നത വിദ്യാഭ്യാസത്തിനും, അഭിമുഖങ്ങള്‍ക്കുമെല്ലാം ഇംഗ്ലീഷ്‌പോലുള്ള ഭാഷകള്‍ അനിവാര്യമായ ഒരു കാലത്തല്ലേ നമ്മള്‍ ജീവിക്കുന്നത്.

ഇംഗ്ലീഷ് മാധ്യമത്തില്‍ പഠിച്ച് മുന്നേറിയവരുടെ മാതൃ ഭാഷാപ്രേമത്തില്‍ ബലിയാടുകളാകുന്നതു എന്നും ഇവിടുത്തെ
ഏറ്റവും സധാരണക്കാരാണ്.പഠിച്ച് മുന്നേറിയിട്ടും ഒരു ജോലി കണ്ടെത്താന്‍ അന്യ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകുന്ന മലയാളിയെ സംബന്ധിച്ചിടത്തോളം ഈ ഭാഷകൊണ്ട് എന്ത് പ്രയോജനമാണുണ്ടാക്കുന്നത്.കൂടാതെ ഉന്നത വിദ്യാഭ്യാസ രംഗത്തും നമുക്ക് മലയാള ഭാഷ സൗകര്യങ്ങളില്ലല്ലോ......

No comments:

Post a Comment