Saturday, October 9, 2010

മലയാളം വിക്കിപീഡിയ ; വൈജ്ഞാനിക രംഗത്ത് മാതൃക

വൈജ്ഞാനിക രംഗത്ത് ഇന്ത്യക്ക് മാതൃകയായി മലയാളം വിക്കീപീഡിയ എന്ന ഓണ്ലൈന് സര്വ്വവിജ്ഞാനകോശം ശ്രദ്ധേയമാകുന്നു. ലേഖനങ്ങളുടെ ആഴത്തിലും, വൈവിധ്യത്താലും വിക്കീപീഡിയാ കൂട്ടങ്ങളില് ഇന്ത്യയില്ത്തന്നെ മുന്പന്തിയിലാണ് മലയാളം വിക്കീപീഡിയ.

പൂര്ണ്ണമായും സൗജന്യ ഓണ്ലൈന് സര്വ്വവിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ 2002ലാണ് പ്രവര്ത്തനമാരംഭിച്ചത്. ഇന്ന് ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് വിജ്ഞാനത്തിന്റെ വിവിധ ശകലങ്ങള് അറിയാന് ഈ ഓണ്ലൈന് വെബ്സൈറ്റ് സന്ദര്ശിക്കുന്നത്. സ്വദേശത്തും വിദേശത്തുമുള്ള അറിവുകള് പങ്കുവെക്കണമെന്ന് താത്പര്യമുള്ള സന്മനസ്ക്കരമായ നിരവധിപേര് ചേര്ന്നാണ് ഓരോ ദിവസവും ഇതിലേക്ക് ലേഖനങ്ങള് ചേര്ക്കുന്നത്.
ആര്ക്കും വിവരങ്ങള് ശേഖരിക്കാമെന്നതിന് പുറമെ വിവരങ്ങള് ശരിയായ രൂപത്തില് ലേഖനമാക്കി പങ്കുവെക്കാനും, ലേഖനങ്ങള് തിരുത്താനും സാധിക്കുമെന്നതാണ് ഈ ഓണ്ലൈന് സര്വ്വവിജ്ഞാന കോശത്തിന്റെ പ്രധാന സവിശേഷത. നിലവില് 14,500 ഓളെ ലേഖനങ്ങളാണ് മലയാളം വിക്കിപീഡിയയിലുള്ളതെന്ന് പ്രമുഖ മലയാളം വിക്കീപീഡിയ പ്രവര്ത്തകനായ ഷിജുഅലക്സ് പറയുന്നു.
കഴിഞ്ഞ വര്ഷം ജൂണ് ഒമ്പതിനാണ് മലയാളം വിക്കീപിഡിയയില് 10,000 ലേഖനങ്ങള് പിന്നിട്ടത്.80 ഓളം സജീവ എഡിറ്റര്മാരാണ് ഇതിലെ ലേഖനങ്ങളുടെ ആധികാരികത പരിശോധിക്കുന്നതും, എഡിറ്റ് ചെയ്യുന്നതും.ഐടി വിദഗ്ദര്, അധ്യാപകര്, വിദ്യാര്ത്ഥികള്, പത്രപ്രവര്ത്തകര് തുടങ്ങി സമൂഹത്തിലെ സമസ്ത മേഖലകളിലും ജോലിചെയ്യുന്നവരാണ് ഇവരിലധികവും.
.
ലേഖനങ്ങള് പങ്കുവെക്കുന്നവരില് പ്രവാസിമലയാളികളാണ് ഒരുപിടി മുമ്പിലെന്നും അദ്ധേഹം പറഞ്ഞു. ലോകത്തിലെ മിക്ക ഭാഷകളിലും വിക്കീപീഡിയക്ക്‌് പതിപ്പുകളുണ്ട്. എന്നാല് ലേഖനത്തിന്റെ ഉള്ളടക്കത്തിന്റെ വ്യാപതിയില് ഇന്ത്യന് ഭാഷകളില് മലയാളം വിക്കീപിഡിയയാണ് ഒന്നാം സ്ഥാനത്തുള്ളത്. http://ml.wikipedia.org എന്നതാണ് മലയാളം വിക്കിപീഡിയയുടെ വിലാസം

മലയാളം വിക്കീപിഡിയ സ്കൂള് പാഠ്യപദ്ധതിയിലെ എട്ടാംതരത്തിലെ ഐടി പുസ്തകത്തിലുള്പ്പെടുത്തിയതോടെ ഉപഭോക്താക്കളുടെ എണ്ണത്തില് വന്വര്ദ്ദനവാണുണ്ടായിട്ടുള്ളത്. കൂടാതെ ഇന്ത്യയിലാദ്യമായി വിക്കിലേഖനങ്ങളില് മികച്ചത് തിരഞ്ഞെടുത്ത 500 ഓളം ലേഖനങ്ങള് തിരഞ്ഞെടുത്ത് സിഡി പതിപ്പ് പുറത്തിറക്കിയത് മലയാളം വിക്കിപ്രവര്ത്തകരാണ്. കൂടാതെ ഐടി അറ്റ്‌ ്സ്കൂള് മലയാളം വിക്കിപീഡിയ സിഡി, ഈ വര്ഷം തന്നെ അധ്യാപകരുടെ വിഭവ സിഡിയിലുള്പ്പെടുത്തി. 60,000 ത്തോളം സ്കൂള് അധ്യാപകര്ക്ക് ഇത് ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട് .


മലയാളം വിക്കീപിഡിയക്കു പുറമെ വിക്കി ഗ്രന്ഥശാല, വിക്കിപാഠശാല, വിക്കിചൊല്ലുകളും ഇതിലുള്പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തില് പോളണ്ടില് നടന്ന അന്താരാഷ്ട്ര വിക്കീമാനിയ സമ്മേളനത്തിലും മലയാളം വിക്കീപിഡിയയെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിക്കാന് രണ്ടുപേര്ക്ക് അവസരം ലഭിച്ചതും മലയാളം വിക്കീപിഡിയയുടെ നാഴികകല്ലുകളിലൊന്നാണ് .

അതെ സമയം വിക്കീപീഡിയയില് ലേഖനങ്ങള് വര്ദ്ദിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില് പഠനശിബിരങ്ങള് സംഘടിപ്പിച്ചുവരികയാണിപ്പോള് . ഇതിന്റെ ഭാഗമായി മലയാളം വിക്കീപിഡിയ പഠനശിബിരം കോഴിക്കോട് ദേവഗിരി കോളേജില് നടക്കുന്നു. നേരത്തെ എറണാംകുളത്തും, മധുരയിലും വിക്കീപിഡിയ പഠനശിബിരങ്ങള് സംഘടിപ്പിച്ചിരുന്നു. ദേവഗിരി കോളേജില് നാളെ നടക്കുന്ന വിക്കീപിഡിയ പഠന ശിബിരത്തില് നിരവധിപേരെ പങ്കെടുപ്പിക്കാന് ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് ഇമെയിലയച്ചും, ബ്ലോഗുകള് തയ്യാറാക്കിയും, കത്തുകളയച്ചും അറിവിന്റെ പങ്കുവെക്കലിന് പുതിയ ദിശാബോധം നല്കുകയാണ് ഈ പ്രവര്ത്തകര്.

No comments:

Post a Comment