Thursday, August 19, 2010

മാഷേ..........!





ഓര്‍ക്കുമ്പോള്‍ കണ്ണുകളില്‍ നിറയുന്നത്‌ സന്തോഷത്തിന്റേയോ, ദുഃഖത്തിന്റെയോ കണികളാണോ എന്ന കാര്യത്തില്‍ എനിക്കിപ്പോഴും സംശയമുണ്ട്‌. എന്തായിരിക്കും അധ്യാപന ജീവിതം .........? അതിനു നല്ല സുഖമുണ്ടോ.........? കുറേ കാലങ്ങളായി എന്റെ മനസ്സില്‍ തികട്ടിവന്നിരുന്ന ഒരു പിടി ചോദ്യങ്ങള്‍ എനിക്കു നേരെ തിരിഞ്ഞിരിക്കുകയാണിപ്പോള്‍.

ഒന്നരമാസത്തെ ടീച്ചിംഗ്‌ പ്രാക്ടീസിനു ശേഷം വീട്ടില്‍വന്ന്‌ വിശ്രമിച്ചിരിക്കുമ്പോളാണ്‌ എന്റെ മനസ്സില്‍ ഈ ചോദ്യങ്ങള്‍ ഉയരാന്‍ തുടങ്ങിയത്‌. വേര്‍പിരിഞ്ഞപ്പോളാണ്‌ ഞങ്ങള്‍ ആ സ്‌കൂളുകാര്‍ക്കും അതിലുപരി എന്റെ കുട്ടികള്‍ക്കും (അങ്ങനെ വിളിക്കാനാണ്‌ എനിക്കിഷ്ടം ) എത്രമാത്രം വേണ്ടപ്പെട്ടവരായിരുന്നു എന്നു ഞാന്‍ മനസ്സിലാക്കിയത്‌. അതല്ലെങ്കിലും വേര്‍പിരിയുമ്പോളാണല്ലോ നമ്മള്‍ സ്‌നേഹത്തിന്റെയൊക്കെ മൂല്യം അറിഞ്ഞു തുടങ്ങുന്നത്‌.
ഞാന്‍ കളിച്ചു, പഠിച്ചു, വളര്‍ന്നുവന്ന (കളിയായിരുന്നു കൂടുതല്‍ ) എന്റെ പ്രിയപ്പെട്ട പി എം എസ്‌ എ ഹൈസ്‌കൂളില്‍ ഒരു അധ്യാപക വേഷം അണിയാനായതിന്റെ സന്തോഷം വാക്കുകളില്‍ നിറയ്‌ക്കാന്‍ കഴിയുമോ എന്നെനിക്കറിയില്ല.

മഞ്ചേരി ആനക്കയം കെ പി പി എം കോളേജില്‍ നിന്ന്‌ ഒന്നര മാസം മുമ്പാണ്‌ ഞങ്ങള്‍ നാല്‌ പേരാണ്‌ ബിഎഡ്‌ ടീച്ചിംഗ്‌ പ്രാക്ടീസിനായി ചാരങ്കാവില്‍ എത്തുന്നത്‌. നാച്ചുറല്‍ സയന്‍സ്‌ വിഭാഗത്തിലെ വിദ്യാസാഗര്‍, സുരഭി, മലയാളം വിഭാഗത്തിലെ ഇന്ദു എന്നീങ്ങനെ....ഞാനടക്കം നാലുപേര്‍. ടീച്ചിഗ്‌ പ്രാക്ടീസിനും എന്റെ ചില്ലറ ജോലികള്‍ക്കും സൗകര്യപ്രദമാവും, എന്റെ നാടുമാണല്ലോ എ്‌നന നിരവധി ലക്ഷ്യങ്ങളാണ്‌ പിഎംഎസ്‌എ ഹൈസ്‌കൂള്‍ തന്നെ തിരഞ്ഞെടുക്കാന്‍ കാരണം. പക്ഷെ ആ സമയം ഞാന്‍ ഒറ്റക്കായിരുന്നു. ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചതിന്റെ ഫലമായി നാച്ചുറല്‍ സയന്‍സുകാര്‍ കൂടി വന്നതോടെ എനിക്ക്‌ സന്തോഷമായി.
ഞാന്‍ പഠിച്ച സ്‌കൂളായതിനാല്‍ എന്നെ പരിചയമുള്ള അധ്യാപകര്‍ അവിടെ ധാരാളമുണ്ടായിരുന്നു. അത്‌ എനിക്കു വളരെ ഉപകാര പ്രദമായി. മാത്രമല്ല പ്രധാനധ്യാപകന്‍ എന്റെ അയല്‍വാസിയായ കൃഷ്‌ണന്‍ നമ്പൂതിരി സാറാണ്‌. ടീച്ചിംഗ പ്രാക്ടീസ്‌ തുടങ്ങും മുമ്പെ നിരവധി സംശങ്ങള്‍ അപ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നു. കോളേജില്‍ പഠിപ്പിക്കുന്ന രീതിയില്‍ അതിയായ വിമര്‍ശനം പാടെപിടികൂടിയിരുന്നു. വിദ്യാര്‍ഥി കേന്ദ്രീകൃതമായ ഒരു രീതിക്ക്‌ നേരെ വിപരീതമുള്ള ഒരു തരം ടീച്ചിംഗ്‌...എനിക്ക്‌ ഇഷ്ടമായില്ല. ഒരു പക്ഷെ കുഴപ്പം എനിക്കായിരിക്കാം.....പുതിയ രീതിയൊന്നും ഇവിടെ പ്രാവര്‍ത്തികമായിട്ടില്ല. ഐസിടി ക്ലാസൊക്കെ....അതെ കുറിച്ച്‌ അധികം വേണ്ട...

തിരിച്ചുവരാം....അങ്ങിനെ ടീച്ചിംഗ്‌ പ്രാക്ടീസിനു ചെന്ന ആദ്യ സമയത്തുതന്നെ എനിക്ക്‌ പിരിയഡ്‌ തന്നു. എന്നെ അറബി പഠിപ്പിച്ചിരുന്ന ഹംസ മാസ്റ്റര്‍ ഇപ്പോള്‍ അവിടത്തെ ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റര്‍ ആണു. അദ്ധേഹം എന്റെ കയ്യില്‍ പട്ടിക തന്ന ശേഷം നേരെ 9 B യിലേക്ക്‌ എന്നെ കൊണ്ടുപോയി. അദ്ധേഹം എന്നെ പരിചയപ്പെടുത്തി....ഞാനോര്‍ത്തു....ബിസ്‌മി ചൊല്ലി 9 B യിലേക്ക്‌ കാലെടുത്തുവെക്കുമ്പോള്‍ 2001 ്‌ല്‍ ഇതേ ക്ലാസിലെ രണ്ടാമത്തെ ബെഞ്ചില്‍ രണ്ടമാനായി അധികം ശ്രദ്ധിക്കപെടാതെ ഇരുന്ന എന്റെ രൂപം ഞാന്‍ മനസ്സില്‍ കണ്ടു. അധികം ചിന്തിച്ചു നില്‍ക്കാന്‍ പറ്റില്ല. കുട്ടികള്‍ വിചിത്ര ജീവിയെപ്പോലെ മുഖത്തേക്ക്‌ നോക്കുന്നു. ചില പെണ്‍കൊടികള്‍ ചിരിക്കുന്നു. ആണ്‍ കുട്ടികളും എന്തൊക്കെയോ പറയുന്നുണ്ട. ഞാന്‍ നേരത്തെ കണ്ടിട്ടുള്ള പല കുട്ടികളും അതിലുണ്ട്‌. ഞാന്‍ പഠനം നടത്തിയതും പഠിപ്പിച്ചതുമായ പി എം എസ്‌ എ ഹൈസ്‌കൂള്‍
========================
9B യിലെ ക്ലാസ്‌ അധ്യാപകന്‍ അന്ന്‌ അവധിയിലായിരുന്നതിനാല്‍ അറ്റനന്‍സ്‌ വിളിച്ചു തുടങ്ങി. ദൈവമേ.......എന്തൊക്കെ വിചിത്രമായ പേരുകള്‍. മൂന്നും നാലും പേരുകള്‍ കൂട്ടിയിട്ട പേരുകള്‍. ഒരു പ്രാവശ്യം തന്നെ വായിക്കാന്‍ എന്തൊരു പ്രയാസം. പേരു വിളിച്ച ശേഷം ഞാന്‍ എന്നെ പരിചയപ്പെടുത്തി. ഞാന്‍ ട്രയിനി ടീച്ചര്‍ അല്ലാ....എന്ന രീതിയില്‍ പെരുമാറാനാണ്‌ ഉദ്ദേശിച്ചിരുന്നെങ്കിലും ഞങ്ങള്‍ വരുന്ന കാര്യമൊക്കെ അവര്‍ നേരത്തെ അറിഞ്ഞിട്ടുണ്ടായിരുന്നു എന്ന്‌ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക മനസ്സിലായി. 9 B യിലെ വിദ്യാര്‍ഥികള്‍ പുറത്തിറക്കാറുള്ള കയ്യെഴുത്ത്‌ മാസികയില്‍ ഞങ്ങളുടെ പേരുകള്‍ ഇടം പിടിച്ചിരുന്നു. ഒമ്പതാം തരത്തിലെ പാഠപുസ്‌തകം കിട്ടിയിട്ടില്ലായിരുന്നതിനാല്‍ പാഠ ഭാഗം പതുക്കെയാണ്‌ ആരംഭിച്ചത്‌. ദിനേന ആറ്‌ പിരിയഡ്‌ ഉണ്ടായിരുന്നു. ആദ്യമൊക്കെ പ്രയാസം തോന്നിയെങ്കിലും പിന്നീട്‌ പ്രശ്‌നമല്ലാതായി.

ഇതിനിടെ ഒരു ക്ഷണം കിട്ടി

ഞാന്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ താഴെയുള്ള എല്‍ പി സ്‌കൂള്‍ അധ്യാപകന്റെ ക്ഷണ പ്രകാരം വിദ്യാരംഗം ഉദ്‌ഘാടനത്തില്‍ പങ്കെടുക്കാന്‍ ഞാനും വിശ്വനാഥന്‍ മാസറ്ററും പോയി.കവി മണമ്പൂര്‍ രാജന്‍ബാബു ആണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

പ്രാക്ടീസ്‌ തുടങ്ങിയതിന്റെ മൂന്നാം ദിവസം തന്നെ എനിക്ക്‌ മറക്കാന്‍ പറ്റാത്ത ഒരു അനുഭവമുണ്ടായി.
ക്ലാസ്‌ കഴിഞ്ഞ്‌ ഞാനും, ചിത്ര അധ്യാപകന്‍ രാജന്‍മാഷും സ്‌കൂള്‍ ഗൈറ്റിന്‌ സമീപത്തിലൂടെ നടന്ന്‌പോകവെയാണ്‌ ആ കാഴ്‌ച ശ്രദ്ധയില്‍പ്പെട്ടത്‌. മൂന്ന്‌ പെണ്‍കുട്ടികള്‍ നിന്ന്‌ തേങ്ങുന്നു. അന്വേഷിച്ചപ്പോള്‍ കാര്യം നിസ്സാരമായിരുന്നു. അഞ്ചാം തരത്തില്‍ പഠിക്കുന്ന്‌
അവര്‍ സംസാരിച്ചിരിക്കവെ സ്‌കൂള്‍ ബസ്സ്‌ കുട്ടികളുമായി പോയി. അവസാനം ഇവര്‍ തനിച്ചായി....അതിനാണ്‌ ഈ തേങ്ങുന്നത്‌. ഉടന്‍തന്നെ ഒരുകുട്ടിയുടെ വീട്ടിലേക്ക്‌ ഫോണ്‍വിളിച്ചു പറഞ്ഞു. ഓട്ടോറിക്ഷയില്‍ അവരെ കൊണ്ടുവരുന്നുണ്ട്‌. രാജന്‍ മാസറ്റര്‍ ഫോണിലൂടെ പറയുമ്പോള്‍ മഴ കനത്ത്‌ പെയ്യുന്നുണ്ടായിരുന്നു. ഫോണ്‍ വെ്‌ച്ച ശേഷം രാജന്‍ സാറിന്‌ അല്‍പ്പം തിരക്കുണ്ടെന്ന്‌ പറഞ്ഞു. അവസാനം ഒരു പുതിയ ട്രയിനിംഗ്‌ നേരിടാനെന്നവണ്ണം ഞാന്‍ സന്നദ്ദനായി. ഇതൊക്കെ ട്രയിനിംഗിന്റെ ഭാഗമാണ്‌ " അപ്പോള്‍ എന്റെ മനസ്സ്‌ മന്ത്രിച്ചു. എട്ട്‌ കിലോമീറ്റര്‍ സഞ്ചരിച്ച്‌ ഒരു കുട്ടിയുടെ വീട്‌ എത്താനായപ്പോഴേക്കും മൂന്നോ, നാലോ പേര്‍ വാഹനത്തിന്റെ സമീപത്തേക്ക്‌ ഓടിവന്നു. അവളുടെ അമ്മയെന്ന്‌ തോന്നുന്ന സ്‌ത്രീ ഈറയണിഞ്ഞകണ്‍കള്‍ , ഓടിവന്ന്‌ എന്റെ മുഖത്തേക്ക്‌ തുറിച്ചു നോക്കി.
` എവിടേക്കാണ്‌ എന്റെ മകളെ നിങ്ങള്‍ കൊണ്ടുപോയത്‌..........? അപ്രതീക്ഷിതമായ ആ ചോദ്യത്തിന്‌ മറുപടി പറയാന്‍ കഴിയുംമുമ്പെ ഭാഗ്യത്തിന്‌ ആ കുട്ടി കാര്യം പറഞ്ഞു. നമ്പര്‍ ഇല്ലാത്തതിനാല്‍ ഇവിടേക്ക്‌ വിളിച്ചറിയിക്കാന്‍ പറ്റിയില്ല........ഒരു അടി ഒഴിവായ ഭാഗ്യത്തില്‍ ഞാനും ഓട്ടോ ഡ്രൈവറും മറ്റുകുട്ടികളെ വീട്ടില്‍കൊണ്ടാക്കി.....അയ്യോ....ഓര്‍ക്കുമ്പോള്‍...നല്ല രസം. അതെ സമയം നമ്മുടെ സമൂഹത്തിന്റെ സംശയസാഹചര്യത്തെ കുറിച്ച്‌ ഇന്നും ഞാന്‍ ഓര്‍ക്കുന്നു.
തിരിച്ചുപോന്നപ്പോള്‍ അവിടെ ഒരു കുഴി കണ്ടു. വീണിടം വിഷ്‌ണുലോകം എന്നു പറഞ്ഞപോലെ ഏതായാലും അത്‌ ഫോട്ടോ എടുത്ത്‌ പത്രത്തില്‍ നല്‍കി..അതിവിടെ കാണാം ...
ഇതും ഒരു റോഡ്‌
=============================================
ടീച്ചിംഗ് പ്രാക്ടീസ് ആരംഭിച്ച അന്നു മുതലാണ് രാത്രി കിടക്കാനുള്ള സമയം 10.30 ല് നിന്ന് 12.30ലേക്ക് മാറിയത്. ചാര്ട്ട് വരയ്ക്കല്, ചിത്ര ശേഖരണം തുടങ്ങി ലെസണ് പ്ലാന് എഴുത്ത്. അതിനിടയിലും രാവിലെ 7.30 ന് ട്യൂഷന് സ്ഥാപനത്തിലെ ക്ലാസ്, വൈകീട്ട് പത്രപ്രവര്ത്തനത്തിന്റെ ഭാഗമായുള്ള വാര്ത്ത ശേഖരണം തുടങ്ങി തിരക്കോട്......തിരക്ക്.........

ഇത് വീട്ടുകാരുമായി പ്രശ്നത്തിന് കാരണമാകുന്നു. "വീട്ടിലെ ഒരു പണിയ്ക്കും അക്ബറിനെ കിട്ടില്ല...... " ഉമ്മ, വലിയ ജേഷ്ഠന് എല്ലാവരും പറയുന്നത് ശരിയാണ്. എന്നാലോ സമ്പാദ്യത്തിന്റെ വിലയുമില്ല.....എല്ലാം അറിയുന്ന ഒരാളുണ്ട്. ജീവിതമാകെ താളം തെറ്റുന്നു....എന്ന് എല്ലാ ദിവസവും എനിക്ക് തോന്നിതുടങ്ങിയ കാലം. ഉറക്കം, ഭക്ഷണം, തുടങ്ങി ആകെ മാറി...ചെറിയ രോഗങ്ങള്.....
ഇതിനിടെ ധാരാളം ഒഴിവ് കിട്ടിയ എന്റെ കൂടെയുള്ളവര് ലെസണ് പ്ലാന് എഴുത്തും, മറ്റു റിക്കാര്ഡുകള് ഒരുക്കുന്നതിലും ജാഗരൂകരായി. ആകെ കിട്ടുന്ന ഫ്രീ ഹവറില് ഞാന് ഇവരുമായും മറ്റു അധ്യാപകരുമായും സൊള്ളിയിരുന്നു. ഉച്ച സമയങ്ങളിലെ മിക്ക ദിവസങ്ങളിലും ഞാന് ചോറ് വിളമ്പികൊടുക്കാന് പോയിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള് ചില ദിവസങ്ങളില് ഞാന് അവിടത്തെ ചോറ് തന്നെ ഭക്ഷിച്ചു...ഹാ.....യ് എന്തുരസമുള്ള ചോറും, കടലയും..........
യു പി തലത്തില് പഠിക്കുമ്പോള് പൊടുണ്ണിയുടെ ഇലപൊട്ടിച്ച് ഹരിമാഷില് നിന്ന് ഞാനും കൂട്ടരും ഭക്ഷിച്ചട്ടുണ്ട്. ഇപ്പോള് ഞാന് അവിടെ ഹരിമാഷോടൊത്ത് ചോറ് വിളമ്പി കൊടുക്കുന്നു.

ഇതിനിടെ എന്റെ സുഹൃത്ത് രുദ്രന്റെ അമ്മയും അവിടത്തെ മലയാളം അധ്യാപികയായ സുമ ടീച്ചര് എനിക്കൊരു പേരിട്ടു." എന്റെ മകനെപോലെയാണ് എനിക്കു നീ......അത് കൊണ്ട് എന്റെ മകനെ ഞാന് അപ്പൂ എന്നാണ് വിളിക്കാറുള്ളത്.....നിന്നെ ഞാന് അക്കൂ.......എന്ന് വിളിക്കാം....വിരോധമില്ലല്ലോ........? "
ഒരു വിരോധവുമില്ല.....അങ്ങനെ ഞാന് അക്കുവായി. ഇതിനിടെ ഓരോ ദിനം കഴിയുമ്പോഴും വിദ്യാര്ഥികള്ക്കും, അധ്യാപകര്ക്കും ഞാന് പ്രിയപ്പെട്ടവനായി മാറുന്നതായി തോന്നി.

ലോകകപ്പ് മത്സരത്തിന്റെ കാലമായതിനാല് ക്ലാസ് തുടങ്ങുന്നതിന്റെ മുന്നോടിയായി അവര്ക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങള് പറഞ്ഞാണ് ക്ലാസ് തുടങ്ങിയിരുന്നത്. ഇതിനിടെ സ്കൂളിലെ കായികാധ്യാപകന് മനോജ് മാസ്റ്ററുടെ നേതൃത്വത്തില് സാങ്കല്പ്പിക ലോകകപ്പ്ഫുട്ബോള് മത്സരം നടത്തി. ഞാന് അത് പത്രത്തില് വാര്ത്ത നല്കി. ഉദ്ഘാടന മത്സരത്തില് ഇന്ത്യ ബ്രസീലിനെ ഒരു ഗോളിന് തോല്പ്പിച്ചു.
ഫുട്‌ബോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നിന്ന്‌ ഒരു ദൃശ്യം
=========================================
അതിനു ചില കാരണങ്ങളുണ്ടായി. സ്കൂളിലെ വിവിധ പരിപാടികള് അവര് റിപ്പോര്ട്ട് ചെയ്യാനായി ഏല്പ്പിച്ചു. അത് എല്ലാ പത്രത്തിലും വാര്ത്തകള് വന്നു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പ്രദക്ഷിണം നടത്തിയതിന്റെ വാര്ത്തയും ഫോട്ടോയും വന്നു. അതിന് ശേഷം വിദ്യാര്ഥികളും, അധ്യാപകരും തമ്മിലുള്ള ഫുട്ബോള് മത്സരം ഉണ്ടാക്കുന്നതിനെ പറ്റി ഞാനും ഹരി മാസറ്റര്, അശോകന് മാസറ്റര് എന്നിവര് ദിവസവും സംസാരിച്ചിരുന്നു. അവസാനം അത് നടത്താന് തീരുമാനമായി. ഹെഡ് മാസ്റ്ററുടെ അനൗണ്സിന് ഗംഭീരമായ സ്വീകരണമാണ് കുട്ടികള് നല്കിയത്. അങ്ങിനെ ദിവസം വന്നെത്തി. ബൂട്ടും, ട്രൗസറും ഇട്ട് ഗ്രൗണ്ടിലേക്ക് എത്തിയപ്പോള് അവിടെ കാണികളായി ആയിരക്കകണക്കിന് കുട്ടികള്....കയ്യടി...പ്ലാപ്...പ്ലാപ്.....നാട്ടുകാരുടെ വ്യത്യസ്തമായ നോട്ടം....എല്ലാവരും അത് കാണാന് വന്നിരിക്കുന്നു...അതിലേറെ അത്ഭുതവും രസകരവുമായത് മറ്റു ചിലതാണ്‌...്അതായത് പ്രതീക്ഷിക്കാത്ത എല്ലാ മാഷന്മാരമുണ്ട്......അവസാനം ഞാനടക്കം എക്ട്രാസ്......അധ്യാപകരെല്ലാം മികച്ച കളിക്കാരാണെന്ന് കരുതി വിദ്യാസാഗര് വേഗം ഗോളിവേഷമണിഞ്ഞു. റഫറിയോട് വിദ്യാര്ഥികള്ക്കെതിരെ ഓഫ് വല്ലാതെ വിളിക്കാന് പറഞ്ഞതായി കളിച്ചപ്പോള് തോന്നി...അങ്ങിനെ കളി തുടങ്ങി.......വിദ്യാര്ഥികളും ഞങ്ങളെല്ലാവരും ആര്ത്ത് ചിരിക്കാന് വക നല്കി പന്തി തീരെ കിട്ടാതെ അധ്യാപകര് പരക്കംപാച്ചില് തുടരുന്നു.....ഇതിനിടെ ചെരിപ്പു ധരിച്ച് കളിക്കുകയായിരുന്ന സതീശന് മാസ്റ്റര് പൊന്തി വന്ന ബാള് ഗോളിയെ അനുസ്മരിപ്പിക്കും വിധം പന്ത് പിടിച്ചു....റഫറി ഓടി വന്ന് മഞ്ഞ കാര്ഡ് കൊടുത്തു.......കൂകല്,,,,,,,പൊട്ടിച്ചിരി....ഉയര്ന്നുപൊങ്ങി....രണ്ടാം പകുതിയോടടുത്ത് ഞാന് കളത്തിലിറങ്ങി....സെന്റര് ഫോര്വേര്ഡ് കളിച്ചു....ഇതില് രണ്ടു ചാന്സുകള് കിട്ടി...വലയിലാക്കാന് കഴിഞ്ഞില്ല....ഇതിനിടെ രണ്ട് ഗോളുകള് കുട്ടികള് ഞങ്ങള്ക്കെതിരെ അടിച്ചിരുന്നു.

അവസാനം കപ്പ്‌ സ്‌പെയിന്‌ തന്നെ ലഭിച്ചു. ഹെഡ്‌ മാസ്റ്റര്‍ പി വി കൃഷ്‌ണന്‍ നമ്പൂതിരി ട്രോഫി സമ്മാനിക്കുന്നു
===================================================
കളികള് വേറെയുമുണ്ടായിരുന്നു. അവിടത്തെ സ്റ്റാഫ് അത്രയും നല്ല ബന്ധമായിരുന്നതിനാല് കളികളിലും, ക്ലാസ് കാര്യത്തിലും എനിക്ക് കിട്ടിയ സന്തോഷം ഇനിയും പറയാനുണ്ട്. ഇനി ചുരുക്കി പറയാം..


സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ രൂപീകരണത്തില് സംബന്ധിക്കാനും രണ്ട് വാക്ക് സംസാരിക്കാനും സാധിച്ചു.
ലോക ചന്ദ്ര ദിനത്തില് പന്ത്രണ്ട് കുട്ടികളെ പങ്കെടുപ്പിച്ച് നീല്ആസ്ട്രോങ്ങ് മുതല് എഡ്വില്വരെയുള്ളവരുടെ വേഷം ധരിച്ച് സ്കൂള് മുഴുവന് ചുറ്റി സഞ്ചരിക്കുന്ന പ്രത്യേക പരിപാടി സ്കൂളിലെല്ലാവര്ക്കും നവ്യാനുഭവമായി.


പക്ഷെ ഈ പരിപാടിയുടെ ഭാഗമായി ഞാന് ഫോട്ടോ എടുക്കുന്ന നേരത്താണ് എന്റെ പ്രിയപ്പെട്ട സൈക്കോളജി അധ്യാപകന് സവീഷ്കുമാര് സാര് നിരീക്ഷണത്തിനായി വന്ത്. ഞാന് ഒമ്പത് എ ക്ലാസില് ക്ലാസ് ടെസ്റ്റ് നടത്താനിരിക്കെയായിരുന്നു അദ്ധേഹത്തിന്റെ വരവ്. ഏതായാലും പരീക്ഷമാറ്റിവെച്ചു എന്ന് പറഞ്ഞപ്പോള് ക്ലാസിലെ പിറക് ബെഞ്ചിലിരുന്ന കുട്ടികള് വളരെ സന്തോഷം കാണിക്കുന്നത് കണ്ടു. എനിക്ക് അസന്തുഷ്ടിയും.ഏതായാലും ആ ക്ലാസ് അങ്ങിനെ കഴിഞ്ഞുപോയി.

ഇതിനിടെ ഒരു നാള്‍ സ്റ്റാഫ്‌ റൂമില്‍ ഇരിക്കുമ്പോള്‍ ദാസന്‍മാഷ്‌ വേഗം പേനയും ലെറ്റര്‍പാഡും എടുത്ത്‌ "വരക്കുകയല്ലേ.......അക്‌ബറലീ............." അങ്ങിനെ 10 മിനുട്ട്‌കൊണ്ട്‌ വരച്ചെടുത്ത ചിത്രം.
=====================================
അങ്ങിനെ തിരിച്ചുപോരാനുള്ള ദിവസം വന്നെത്തി...ആര്ക്കും താല്പര്യമില്ല. രണ്ട് ദിവസം മുമ്പ് അധ്യാപകര്ക്ക് ചായയും പലഹാരങളും നല്കി. 9 എഫ് ക്ലാസ് കഴിഞ്ഞയുടനെ അവിടത്തെ ലീഡര് ക്ലാസിന്റെ വടക്കെ മൂലയില് ഒളിപ്പിച്ചുവെച്ചിരുന്ന ഗിഫ്റ്റ് കൊണ്ടുവന്ന് എനിക്ക് നല്കിയപ്പോള് എന്റെ കണ്കള് നിറഞ്ഞുവോ......?

ഉച്ച ഭക്ഷണം കഴിച്ച് വരാന്തയിലൂടെ സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോള് 9 ബി, 9 എ ക്ലാസിലെ കുട്ടികള് വന്നു. അവരും സമ്മാനവുമായി വന്നതാണ്. ഞാന് പോകുന്ന കാര്യം അവരെ അറിയിച്ചിരുന്നില്ല..എന്നിട്ടും അവര് അത് എങ്ങിനെ മണത്തറിഞ്ഞു എന്ന് എനിക്കറിയില്ല. അവസാന പിരിയഡ് ഞാന് ടീച്ചറോട് ചോദിച്ചുവാങ്ങി 9 എ ക്ലാസില് ഉ്ത്തരപേപ്പര് നല്കാനും, നന്ദിപറയാനും വേണ്ടിപോയി. കുട്ടികള്ക്ക് അത് ഒരു യാത്രയപ്പ് പരിപാടിയാക്കി മാറ്റണമെന്ന കഠിനവാശിയായതിനാല് വിദ്യാസാഗരന് മാസ്റ്ററെയും വിളിച്ചു. അവസാനം പിരിയുന്നതിന്റെ മുന്നോടിയായി ആ ക്ലാസിലെ ഒരു നല്ല പാട്ടുകാരി പെണ്കുട്ടി വന്ന് നല്ല മാപ്പിള്ള പാട്ട് പാടിക്കഴിഞ്ഞതും അവര് ശബ്ദിച്ചു....ഇനി മാഷൊരു പാട്ട്....എനിക്കറിയില്ല എന്നൊക്കെ ഒഴിവുകഴിവുകള് പറഞ്ഞ് നോക്കി....എന്ത് ഫലം,,,,, അവസാനം ഞാന് തീരുമാ
നിച്ചു.പാട്ട് പാടാന്
മുന്കൂര് ജ്‌ാമ്യം എടുത്തു..എന്താകുമെന്ന് എനിക്ക് തന്നെ ഒരു നിശ്ചവുമില്ല.....
"അരുത് അരുതേ.......ഭാരത മൈത്രി
നമ്മള് തകര്ക്കരുതേ....മമതേ....
കൈവിട്ട് പോകരുതേ......
`അരുത് അരുതേ.....ഹിന്ദു മുസല്മാന്
കൈവിട്ട ഭാരതമേ.....നമ്മുടെ
കെല്പുറ്റ പൂക്കളമേ................
വെടിയുണ്ടയുതിര്ത്തെ
പടവാളും പിടിത്തെ (2)
ചോര ചിന്തുകയോ....അരുതേ....
ചോര ചിന്തുകയോ....അരുതേ....
ചോര ചിന്തുകയോ....അരുതേ.............(അരുതേ....)

അതില് ഞാന് വിജയിച്ചു എന്നതിന്റെ തെളിവെന്നോണം കയ്യടി തന്നു. അപ്പോഴേക്കും ദേശീയ ഗാനത്തിന് ബെല്ലടിച്ചു. ക്ലാസ് കഴിഞ്ഞിട്ടും ആരും പോകുന്നില്ല. ഇനി വിദ്യാസാഗരന് മാസറ്റര്..........
എന്നുമെന്റെ ഓര്മ്മകളില്
ഓടിവരും നൊമ്പരമത് ..........

പിന്നെ വന്നു,,.........ഓട്ടോ ഗ്രാഫ് പ്രവാഹം...എല്ലാം കഴിഞ്ഞ യാത്രയിറങ്ങുമ്പോള് 5.15 ആയിരുന്നു. ചില കുട്ടികളുടെ കണ്ണിലും ഞാന് നീര്കണങ്ങള്കണ്ടു.....എന്തിനായിരുന്നു...അത്..........? ഞാനതിന് അര്ഹനാകാന് മാത്രം എന്താണ് ചെയതത്...? അങ്ങിനെയെങ്കില് ഒരു ദീര്ഘകാല അധ്യാപകന്റെ സ്ഥിതിയെന്താകുമായിരിക്കും........

തിങ്കളാഴ്ച വീണ്ടും ബാഗ് തോളിലിട്ട് കോളേജിലേക്ക്............ബൈക്കില് യാത്രചെയ്യവേ....സ്കൂള് സമീപത്തുനിന്ന് എട്ടാം തരത്തിലെ ഒരു വിഭാഗം കുട്ടികള് ആര്ത്തുവിളിച്ചു.....മാഷേ.....................മാഷ് ഇങ്ങോട്ട് വരുന്നില്ലേ............?

അവിടെ ഇനിനോക്കി നിന്നാല് എന്റെ കണ്കള് നിറയും, വീണ്ടും പോകേണ്ടിവരും..ഇപ്പോള് .ലക്ഷ്യ സ്ഥാനം അതല്ലല്ലോ......എന്നു ഞാന് ഓര്ത്തു...മുഖം ഹെല്മറ്റിനകത്താക്ക്‌ി ഞാന് ആക്സലേറ്റര് നന്നായികൊടുത്തു.......പുതിയ അനുഭവങ്ങളുടെ ലോകത്തേക്ക്,........

9 comments:

  1. ലീവ് വേക്കന്‍സിയുടെ കാലാവധി കഴിയുന്ന ദിവസം‍ സമാനമായ അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. അന്നു ക്ലാസില്‍ വെച്ച് കണ്ണു നിറഞ്ഞു പോയി. എന്റേയും, കുട്ടികളുടേയും. നമ്മള്‍ സ്നേഹിച്ചാല്‍ അതിലിരട്ടി സ്നേഹം തരുന്നവരാണ് കുട്ടികള്‍.

    ReplyDelete
  2. വെറും പൈങ്കിളി... അനുഭവങ്ങള്‍ പൈങ്കിളി ഭാഷയില്‍ അവതരിപ്പിക്കരുത്..ഇന്നത്തെ കാലത്ത് സഹിക്കില്ല.. ഒരു മനോരമീയം..കഥയില്‍ പൈങ്കിളിയാവാം.. താല്പര്യമുള്ളവരെ വായിക്കൂ...മാഷമ്മാര്‍ക്ക് രണ്ട് ജന്മമുണ്ട്. ഒന്ന് കല്യാണത്തിന് മുമ്പ്...പിന്നെ കല്ല്യാണത്തിന് ശേഷം.. ഇത് ആദ്യ ഗ്രൂപ്പിലേ പൈങ്കിളി ചിന്തകള്‍....

    ReplyDelete
  3. മാഷേ....
    കുട്ടികള്‍ അങ്ങനെയാണ്. നമ്മുടെ ചിന്തകളെയും സങ്കല്‍പ്പങ്ങളെയും ചിലപ്പോള്‍ അവര്‍ തോല്‍പ്പിച്ചുകളയും. ലീവെടുത്ത് പഠിക്കാന്‍ ചേര്‍ന്നിട്ടും എന്റെ മനസും ഹൃദയവുമെല്ലാം ജോലിചെയ്തിരുന്ന സ്കൂളില്‍ തന്നെയാണ്. ഇന്നലെ കോളേജിലെ ഓണാഘോഷ പരിപാടികള്‍ കഴിഞ്ഞ് സ്കൂളിലേക്ക് പാഞ്ഞു. സ്കൂളിലും ഓണാഘോഷ പരിപാടികള്‍ നടക്കുകയായിരുന്നു. വരുന്ന വിവരം സൂബി ടീച്ചറെ വിളിച്ചു പറഞ്ഞു. ഞാന്‍ വരുന്ന വിവരം അറിഞ്ഞ എന്റെ കുട്ടികള്‍ സദ്യ ഉണ്ണാന്‍ കൂട്ടാക്കാതെ ഗേറ്റില്‍ വന്ന് കാത്ത് നില്‍പ്പ് തുടങ്ങി. 100 വരെ എണ്ണുമ്പോള്‍ ഞാന്‍ എത്തുമെന്ന് പറഞ്ഞായിരുന്നത്രേ കാത്തുനില്‍പ്പ്. 99 കഴിഞ്ഞ് കാലും അരയും മുക്കാലുമോക്കെ എണ്ണി അവര്‍ നിന്നത്രേ.... എന്റെ കൂടെയിരുന്നേ അവര്‍ ഉണ്ണുകയുള്ളൂ. വാശി പിടിച്ചങ്ങനെ നിക്കുന്നു. അതിനിടെ പുതുതായി വന്ന എച്ച് എം കാര്യം തിരക്കി വന്നു. അവരെ ഗേറ്റില്‍നിന്ന് ഹോളില്‍ എത്തിച്ചു. എനിക്കെരിലയും ഇടീച്ച് സ്ഥലം പിടിച്ച് അവര്‍ ഉണ്ണാതെ കാത്തിരുന്നു. ഞാന്‍ എത്തി. സൂബി ടീച്ചര്‍ എന്നെ വേഗം അവരുടെ അടുത്ത് എത്തിച്ചു. കുട്ടികള്‍ വിശന്നിരിക്കുകയായിരുന്നു. അവരുടെ കൂടെയിരുന്നു ഉണ്ടു. (ഒരു പടം)

    അതു കഴിഞ്ഞ് അവരുടെ കൂടെ എല്ലാ ക്ലാസിലെയും പൂക്കളം കണാന്‍ പോയി. എല്ലാം കഴിഞ്ഞ് ഓഫിസില്‍ ഇരുന്ന് സാറുമ്മാരുമായി സൊറപറയുന്നതിനിടെ എച്ച് എം വന്നു. എന്നോട് പറഞ്ഞു....
    " സാറിന് ഇതില്‍ പരം എന്ത് സൌഭാഗ്യമാണ് വേണ്ടത്. ഈ കുട്ടികളുടെ സ്നേഹം കണ്ടില്ലേ.... ഒരു നാഷണല്‍ അധ്യാപക അവാര്‍ഡ് ഇനി എന്തിനാ ??"
    രാധാകൃഷ്ണന്‍ സാറും അതേറ്റുപിടിച്ചു പറഞ്ഞു
    "അതിനു പോലും ഇത്ര മധുരം കാണില്ല"
    അപ്പോഴും ചില വികൃതികള്‍ ഓഫീസിന്റെ ജനലില്‍ കൂടി എന്നെ കൈകാണിക്കുന്നുണ്ടായിരുന്നു.
    ഈതെഴുതുമ്പോളും എന്റെ കണ്ണുകള്‍ ഈറനണിയുന്നു.

    എന്റെ സ്കൂള്‍ അനുഭവങ്ങള്‍ കുറിക്കുന്ന ബ്ലോഗ് ഇതാണ് സ്കൂള്‍ നിദങ്ങള്‍
    ഇതാണ് ഞങ്ങളുടെ സ്കൂള്‍ ബ്ലോഗ്
    www.ghsmanjoor.blogspot.com
    സമയം കിട്ടുമ്പോള്‍ സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ കുറിക്കുമല്ലോ.....

    ReplyDelete
  4. കൊള്ളാം.

    ഹൃദയം നിറഞ്ഞ ഓണാശംസകൾ!

    ReplyDelete
  5. നന്നായി എഴുതിയിട്ടുണ്ട്. ലളിതമാ‍യ എഴുത്ത് മനസ്സിനെ തൊടുന്നു..

    ആശംസകളോടെ,

    ReplyDelete
  6. നന്നായി....താങ്കളെ പോലുള്ളവര്‍ക്ക് ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ തീര്‍ച്ചയായും കഴിയും.......സസ്നേഹം

    ReplyDelete
  7. ആദ്യാക്ഷരങ്ങള്‍ ചൊല്ലി പഠിച്ച വിദ്യാലയമുറ്റത്ത്‌ തന്നെ
    അധ്യാപകനായി എത്തുക എന്നത്‌ വലിയ ഭാഗ്യം തന്നെയാണ്‌. ആ സ്വപ്‌നം യാഥാര്‍ഥ്യമാകട്ടെ എന്ന്‌ പ്രാര്‍ഥിക്കുന്നു.
    പോസ്റ്റുകളുടെ അക്ഷരവലിപ്പം കൂട്ടിയാല്‍ വായനസുഗമമാക്കാന്‍ കഴിയും. പോസ്റ്റുകളുടെ ദൈര്‍ഘ്യം കുറച്ച്‌ ഒന്നിലധികം പോസ്റ്റാക്കുന്നതും നന്നാകും
    ഹംസ ആലുങ്ങല്‍

    ReplyDelete
  8. aa schoolil njan palapravashyam poyittund. maricha geetha teacher enikk mootha pengaleppole ayirunnu. suma teacher valiya thamashakkariyanu.sportsinte manoj ente classmate.vijayalakshmi ayalvasi.vereyum palareyum ariyam.akberinte anubhavakkurippu vayichappol avarudeyookke mukham manassil vannu.thanks..

    ReplyDelete