തുല്യതാ സര്‍ട്ടിഫിക്കറ്റിലെ പ്രശ്നംഇന്ത്യന്‍ സ്കൂളുകളിലെ അധ്യാപകര്‍ തൊഴില്‍ നഷ്ട ഭീതിയില്‍
അക്ബറലി
ചാരങ്കാവ്
അജ്മാന്: സര്‍ട്ടിഫിക്കറ്റുകളുടെ
അംഗീകാരവുമായ ബന്ധപ്പെട്ട
പ്രശ്നങ്ങളെ തുടര്‍ന്ന്
യുഎഇയിലെ വിവിധ എമിറേറ്റുകളിലായി
നൂറുകണക്കിന് ഇന്ത്യയില്‍
നിന്നുള്ള അധ്യാപകര്‍
തൊഴില്‍നഷ്ട ഭീതിയില്‍.സ്വകാര്യ
കോളേജുകളിലും വിദൂര വിദ്യാഭ്യാസ
മാര്‍ഗത്തിലുമായി വിവിധ
കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ
നിരവധി അധ്യാപകരാണ് തൊഴില്‍
ഭീഷണി നേരിടുന്നത്. യുഎഇ
വിദ്യാഭ്യാസ വകുപ്പ്
നിഷ്കര്‍ഷിക്കുന്ന വിദ്യാഭ്യാസ
യോഗ്യത തെളിയിക്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
സമര്‍പ്പിക്കാന്‍
സാധിക്കാത്തതാണ് ഇവരെ പ്രതിസന്ധിയിലാക്കിയിരിക്കുന്. ഇതെ
തുടര്‍ന്ന് ജോലിയില്‍ നിന്ന്
പിരിട്ടുവിടല്‍ നേരിടുകയാണ്
നിരവധി അധ്യാപകര്‍.
നാട്ടിലെ
സ്വകാര്യ വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും വിദൂര
വിദ്യാഭ്യാസ മാര്‍ഗത്തിലും
ചേര്‍ന്ന് യൂനിവേഴ്സിറ്റിക്ക്
കീഴില്‍ രജിസ്റ്റര്‍
ചെയ്താണ് നിരവധി പേര് ബിരുദവും ബിരുദാനന്തര ബിരുദ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.ഇത്, എയിഡഡ് കോളേജുകളില്‍ പഠിച്ച് വിജയിക്കുന്നവര്‍ക്കും സര്‍വകലാശാലകള്‍ ഒരേ തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് നല്കിവന്നിരുന്നത്. സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചാല്‍ പഠന മാധ്യമമോ സ്ഥാപനമോ ഒന്നും രേഖപ്പെടുത്താത്തതിനാല്‍ നേരത്തെ ഇവക്ക് തുല്യപദവി ഇവക്ക് ലഭിച്ചിരുന്നു. എന്നാല്‍ പ്രൈവറ്റ് രജിസ്ട്രേഷന്, വിദൂര വിദ്യാഭ്യാസ വിഭാഗം വഴി കോഴ്സുകള്‍ പൂര്‍ത്തിയാകുന്നവര്‍ക്ക് അടുത്ത കാലത്തായി വിദ്യാഭ്യാസ വകുപ്പ് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല.
ചെയ്താണ് നിരവധി പേര് ബിരുദവും ബിരുദാനന്തര ബിരുദ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.ഇത്, എയിഡഡ് കോളേജുകളില്‍ പഠിച്ച് വിജയിക്കുന്നവര്‍ക്കും സര്‍വകലാശാലകള്‍ ഒരേ തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് നല്കിവന്നിരുന്നത്. സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചാല്‍ പഠന മാധ്യമമോ സ്ഥാപനമോ ഒന്നും രേഖപ്പെടുത്താത്തതിനാല്‍ നേരത്തെ ഇവക്ക് തുല്യപദവി ഇവക്ക് ലഭിച്ചിരുന്നു. എന്നാല്‍ പ്രൈവറ്റ് രജിസ്ട്രേഷന്, വിദൂര വിദ്യാഭ്യാസ വിഭാഗം വഴി കോഴ്സുകള്‍ പൂര്‍ത്തിയാകുന്നവര്‍ക്ക് അടുത്ത കാലത്തായി വിദ്യാഭ്യാസ വകുപ്പ് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല.
ഇത് ബാധകമല്ല.
രാജ്യത്ത്
നിന്ന് പൂര്‍ത്തിയാക്കി
ഹയര്‍സെക്കന്ററി,
ബിരുദം,
പ്രൊഫഷനല്‍
യോഗ്യത എന്നീ സര്‍ട്ടിഫിക്കേറ്റുകള്‍ക്ക്
ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ
യോഗ്യതയുമായി തുല്യതപ്പെട്ടതാണെന്ന
സര്‍ട്ടിഫിക്കേറ്റ് അവിടങ്ങളിലെ
വിദ്യാഭ്യാസ മന്ത്രാലയം കൂടി
അംഗീകരിക്കേണ്ടതുണ്ട്.
(ഇക്വലന്‍സി
സര്‍ട്ടിഫിക്കറ്റ്).
ഇതിനായി
ബിരുദം മുതല്‍ മുകളിലേക്കുള്ള
യോഗ്യത തെളിയിക്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
ശരിയായതാണോ (ജെന്യൂനിറ്റി)
എന്ന്
പരിശോധിക്കാന്‍ ഇന്ത്യന്‍
കോണ്‍സുലേറ്റില്‍ പ്രത്യേകം
അപേക്ഷ നല്‍കണം.
ഇവ
പരിശോധിച്ച് ജെന്യൂയിന്‍
ആണെന്ന് സാക്ഷ്യപത്രം കിട്ടിയ
ശേഷം യു എ ഇയിലെ ഉന്നത വിദ്യാഭ്യാസ
കൗണ്‍സിലില്‍ അപക്ഷ സമര്‍പ്പിക്കണം.
തുടര്‍ന്ന്
ഇവിടെ നിന്നും തുല്യത
സാക്ഷ്യപ്പെടുത്തിയ
സര്‍ട്ടിഫിക്കേറ്റ്
നല്‍കുന്നതോടെയാണ് നടപടിക്രമങ്ങള്‍
പൂര്‍ത്തിയാകുന്നത്.
ഇപ്രകാരം
ലഭിക്കുന്ന ജെന്യൂനിറ്റി
സര്‍ട്ടിഫിക്കറ്റില്‍ മോഡ്
ഓഫ് സ്റ്റഡി എന്ന ഭാഗത്ത്
പ്രൈവറ്റ് രജിസ്ട്രേഷന്,
ഡിസ്റ്റന്‍സ്
എഡ്യുക്കേഷന്‍ എന്നിങ്ങനെ
രേഖപ്പെടുത്തിയത് ലഭിക്കുന്നവരാണ്
തൊഴില്‍ നഷ്ടപ്പെടുമെന്ന
ഭീതിയിലുള്ളത്.പലയിടത്തും
ഇത്തരത്തിലുള്ള അധ്യാപകര്‍ക്ക്
പിരിഞ്ഞുപോകാനുള്ള നോട്ടീസ്
പിരീയഡ് നല്‍കിയിട്ടുണ്ട്.
ഭാഗം - രണ്ട്
തുല്യതാ
സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത
അവസ്ഥ:
കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലാകും
അജ്മാന്:
ഇന്ത്യയിലെ
സര്‍വ്വകലാശാലകളില്‍ നിന്ന്
പ്രൈവറ്റ് രജിസ്ട്രേഷന്,വിദൂര
വിദ്യാഭ്യാസ മാര്‍ഗത്തിലൂടെ
കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ
വിദ്യാര്‍ഥികള്‍ക്ക് തുല്യതാ
സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത
അവസ്ഥ കൂടുതല്‍ വിദ്യാര്‍ഥികളെ
പ്രതിസന്ധിയിലാകും.
പ്രൈവറ്റ്
രജിസ്ട്രേഷന്,വിദൂര
വിദ്യാഭ്യാസ മാര്‍ഗത്തിലൂടെ
കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക്
യുഎഇയില്‍ തുല്യതാസര്‍ട്ടിഫിക്കറ്റ്
ലഭിക്കില്ലെന്ന കാര്യം
അറിയാതെ ഇപ്പോഴും പതിനായിരക്കണക്കിന്
വിദ്യാര്‍ഥികളാണ് വിവിധയിടങ്ങളിലായി
പഠിച്ചുകൊണ്ടിരിക്കുന്നത്.
ഏതെങ്കിലും
ഒരു സർവകലാശാല ആ
സർവകലാശാലയുടെ
അതേ നിലവാരത്തിലുള്ള
ബിരുദത്തിനും ബിരുദാനന്തര
ബിരുദത്തിനും തുല്യമായ
ബിരുദമാണെന്ന്
അംഗീകരിക്കുന്ന രേഖയാണ്
തുല്യത സർട്ടിഫിക്കറ്റ്
അഥവാ
ഈക്വലന്‍സി സര്‍ട്ടിഫിക്കറ്റ്.
കേരളത്തില്‍
മലബാര്‍ മേഖലയില്‍ സര്‍ക്കാര്‍
,എയിഡഡ്
മേഖലകളില്‍ കോളേജുകള്‍
കുറവായതിനാല്‍ പാരലല്‍
കോളേജിലും മറ്റു സ്ഥാപങ്ങളിലുമായി
ആയിരക്കണക്കിനാളുകളാണ്
ബിരുദവും ബിരുദാനന്തര കോഴ്സുകളും
പൂര്‍ത്തിയാക്കിയിട്ടുള്ളത്.
ഇടക്കാലത്ത്
പ്രൈവറ്റ്
ബിരുദ രജിസ്ട്രേഷന് കോഴിക്കോട്
സര്‍വകലാശാല നിര്‍ത്തലാക്കിയിരുന്നെങ്കിലും
കഴിഞ്ഞ വര്‍ഷം നവംബറില്‍ വീണ്ടും പുനസ്ഥാപിക്കുകയായിരുന്നു.നിര്‍ത്തലാക്കിയ
കാലയളവില്‍ വിദ്യാര്‍ഥികള്‍
ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍
രീതിയിലാണ് രജിസ്റ്റര്‍
ചെയ്ത് പഠനം നടത്തിയത് .
കഴിഞ്ഞ വര്‍ഷം നവംബറില്‍ വീണ്ടും പുനസ്ഥാപിക്കുകയായിരുന്നു.നിര്
പ്രവൈറ്റ്
,ഡിസ്റ്റന്‍സ്
മാര്‍ഗം പഠിക്കുന്നവര്‍ക്ക്
റഗുലര്‍ കോളേജുകളിലേക്ക്
മാറി പഠിക്കുക മാത്രമാണ്
ഇതിന് പരിഹാരം.നിലവിലെ
നാട്ടിലെ സാഹചര്യത്തില്‍
പല സ്ഥാപനങ്ങളിലെയും
വിദ്യാര്‍ഥികള്‍ക്ക് ഏറെ
പ്രയാസകരമാവും.
തുല്യതാ
സര്‍ട്ടിഫിക്കറ്റ് പ്രശ്നം:
കൈമലര്‍ത്തി
സര്‍വ്വകലാശാലയും കോണ്‍സുലേറ്റും
അജ്മാന്:
ഇന്ത്യയിലെ
സര്‍വ്വകലാശാലകളില്‍ നിന്ന്
പ്രൈവറ്റ് രജിസ്ട്രേഷന്,വിദൂര
വിദ്യാഭ്യാസ മാര്‍ഗത്തിലൂടെ
കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ
വിദ്യാര്‍ഥികള്‍ക്ക് തുല്യതാ
സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത
പ്രശ്നത്തില്‍ സര്‍വ്വകലാശാലയും
ഇന്ത്യന്‍ കോണ്‍സുലേറ്റും
സ്വീകരിക്കുന്നത് ചിറ്റമ്മ
നയമെന്ന് വ്യാപക പരാതി.
ഇക്കാര്യത്തില്‍
തങ്ങള്‍ക്കൊന്നും ചെയ്യാനാകില്ലെന്ന
അഴകുഴമ്പന്‍ മറുപടിയാണ്
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍
നിന്നും സര്‍വ്വകലാശാല
അധികൃതരില്‍ നിന്നും ലഭിച്ചതെന്ന്
പരാതി നല്കിയ അധ്യാപകര്‍
പറഞ്ഞു.
പ്രൈവറ്റ്
രജിസ്ട്രേഷന്,വിദൂര
വിദ്യാഭ്യാസ മാര്‍ഗത്തിലൂടെ
കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക്
യുഎഇയില്‍ തുല്യതാസര്‍ട്ടിഫിക്കറ്റ്
ലഭിക്കില്ലെന്ന കാര്യം
അറിയാതെ ഇപ്പോഴും പതിനായിരക്കണക്കിന്
വിദ്യാര്‍ഥികളാണ് കേരളത്തിലെ
വിവിധ കോളേജുകളിലായി
പഠിച്ചുകൊണ്ടിരിക്കുന്നത്.
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട്
യുഎഇയില്‍ ജോലിചെയ്യുന്ന
അധ്യാപകരില്‍ ചിലര്‍ നേരത്തെ
കോഴിക്കോട് സര്‍വ്വകലാശാല
വൈസ് ചാന്‍സ് ലര്‍ കെ മുഹമ്മദ്
ബശീറുമായി
നേരിട്ട്
ചര്‍ച്ച നടത്തിയിരുന്നു.എന്നാല്‍
ഇക്കാര്യത്തില്‍ സര്‍വ്വകലാശാലക്ക്
ഒന്നും ചെയ്യാനാകില്ലെന്നും
(
യൂണിവേഴ്സിറ്റി
ഗ്രാന്റ് കമ്മീഷനാണ് (യുജിസി)
നടപടി
സ്വീകരിക്കേണ്ടതെന്നുമാണ്
കെ മുഹമ്മദ് ബശീര്‍ ചര്‍ച്ചയില്‍
പങ്കെടുത്ത അധ്യാപകരെ
അറിയിച്ചത്.
ഇക്കാര്യത്തില്‍
യുജിസി അനുകൂല നിലപാടുണ്ടാകില്ലെന്നാണ്
വിലയിരുത്തല്‍.
നേരത്തെ
സ്വകാര്യ കോളേജുകളില്‍
കോഴ്സുകള്‍ പൂര്‍ത്തിയാക്കി
ഇപ്പോള്‍ യുഎഇയില്‍ ജോലിയില്‍
പ്രവേശിച്ചവര്‍ക്കെങ്കിലും
റെഗുലര്‍ പദവി സര്‍ട്ടിഫിക്കറ്റില്‍
രേഖപ്പെടുത്തിയാല്‍ ഇപ്പോള്‍
നേരിടുന്ന പ്രതിസന്ധിക്കുപരിഹാരമാകുമെന്നാണ്
അധ്യാപകര്‍ പറയുന്നത് .ഇക്കാര്യത്തില്‍
സര്‍വ്വകലാശാല നടപടി
സ്വീകരിക്കാന്‍ തയ്യാറാകുന്നുമില്ല
.ഇതാണ്
നിരവധി അധ്യാപകരെ
പ്രതിസന്ധിയിലാക്കിയിരിക്കുന്നത് .
ഏതെങ്കിലും
ഒരു സർവകലാശാല ആ
സർവകലാശാലയുടെ
അതേ നിലവാരത്തിലുള്ള
ബിരുദത്തിനും ബിരുദാനന്തര
ബിരുദത്തിനും തുല്യമായ
ബിരുദമാണെന്ന്
അംഗീകരിക്കുന്ന രേഖയാണ്
തുല്യത സർട്ടിഫിക്കറ്റ്
അഥവാ
ഈക്വലന്‍സി സര്‍ട്ടിഫിക്കറ്റ്.
കേരളത്തിലെ
മലബാര്‍ മേഖലയില്‍ നിന്നുള്ള
ഉദ്യോഗാര്‍ഥികളാണ് ഏറെ
പ്രതിസന്ധിയിലായത്.
സര്‍ക്കാര്‍
,എയിഡഡ്
മേഖലകളില്‍ കോളേജുകള്‍
കുറവായതിനാല്‍ പാരലല്‍
കോളേജിലും യതീംഖാനകളിലും
മറ്റു സ്ഥാപങ്ങളിലുമായി
ആയിരക്കണക്കിനാളുകളാണ്
ബിരുദവും ബിരുദാനന്തര കോഴ്സുകളും
പൂര്‍ത്തിയാക്കിയിട്ടുള്ളത്.
സര്‍ക്കാര്‍
കോളേജിലെ കുട്ടികള്‍ക്ക്
നല്കുന്ന സമാന സര്‍ട്ടിഫിക്കറ്റുകളാണ്
ഇവര്‍ക്കും നല്‍കിയിരുന്നത്.
പ്രൈവറ്റ്,
ഡിസ്റ്റന്‍സ്
എന്നിങ്ങനെയുള്ള വേര്‍തിരിവ്
രേഖപ്പെടുത്തിയിരുന്നില്ല.ഇക്കാരണത്താല്‍
പ്രൈവറ്റ് കോളേജുകളില്‍ പഠനം
നടത്തിയവരോടുള്ള വേര്തിരുവും
ഉണ്ടായിരുന്നില്ല .
അതെസമയം
സര്‍ട്ടിഫിക്കേറ്റ് തുല്യത
ലഭിക്കുന്ന കാര്യത്തില്‍
തങ്ങള്‍ക്ക് ഇടപെടാനാകില്ലെന്ന
മറുപടിയാണ് ദുബൈയിലെ ഇന്ത്യന്‍
കോണ്‍സുലേറ്റില്‍ നിന്നും
ലഭിച്ചതെന്നും ഉദ്യോഗാര്‍ഥികള്‍
ആരോപിച്ചു.
ഇക്കാര്യത്തില്‍
രാഷ്ട്രീയപരമായോ നിയമപരമായോ
ഹൈക്കോടതി വഴിയുള്ള ഇടപെടല്‍
സാധ്യമാകുമോ എന്നാണിനി
പ്രതീക്ഷ.
യുഎഇയില്‍
ജോലിചെയ്യുന്ന അധ്യാപകര്‍ക്ക്
നാട്ടില്‍ ചെന്ന് കോടതി
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനോ
ഇവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനുള്ള
പൊതുവേദിയില്ലാത്തതും
പ്രതിസന്ധിയിലാക്കുന്നുണ്ട്.
കേരളത്തിലെ
അധ്യാപക സംഘടനകള്‍ സ്വകാര്യമേഖലയിലെ
ഉദ്യോഗാര്‍ഥികളെ പരിഗണിക്കാറുമില്ല.
കോണ്‍സുല്‍
ജനറല്‍ക്ക് പരാതി നല്കി.
അജ്മാന്:ബിരുദ
കോഴ്സുകള്‍ക്ക് തുല്യതാ
സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍
തൊഴില്‍ നഷ്ടപ്പെടുന്ന
സാഹചര്യവുമായി ബന്ധപ്പെട്ട്
അധ്യാപകര്‍ പരാതി നല്കി.അജ്മാനിലെ
വിവിധ സ്കൂളുകളില്‍ ജോലി
ചെയ്യുന്ന അധ്യാപകരാണ് കഴിഞ്ഞ
ദിവസം ദുബൈയിലെ കൗണ്‍സുല്‍
ജനറലിന് പരാതി നല്‍കിയത്.
പ്രവൈറ്റ്
കോളേജുകളില്‍ മൂന്ന് വര്‍ഷത്തോളം
പോയി പഠനം നടത്തിയവര്‍ക്ക്
റെഗുലര്‍ പദവി നല്‍കേണ്ടതുണ്ട്.
ഇക്കാര്യത്തില്‍
യുഎഇ വിദ്യാഭ്യാസ വകുപ്പുമായി
ബന്ധപ്പെട്ട് ഇന്ത്യന്‍
കോണ്‍സുലേറ്റ് പരിഹാരം
കണ്ടെത്തണമെന്നും പരാതിയില്‍
ആവശ്യപ്പെടുന്നു.
No comments:
Post a Comment