ഭാവനാത്മകമായ
ചിന്തകള്‍ ക്യാമറയിലേക്ക്
തിരിക്കുമ്പോഴാണ് ഓര്‍മകള്‍ക്ക്
മായ്ക്കാനാവാത്ത ചിത്രങ്ങളുണ്ടാകുന്നത്.
കേരളത്തില്‍
ഇന്നിറങ്ങുന്ന മുപ്പതിലേറെ
പ്രസിദ്ധീകരണങ്ങള്‍ക്ക്
കവര്‍ ചിത്രമൊരുക്കുന്ന
അജീബ് കൊമാച്ചി,
യുഎഇയിലെത്തിയപ്പോള്‍
നടത്തിയ സംഭാഷണം ഈ ലക്കം
പ്രവാസി വായനയിലുണ്ട്.കഴിയുന്നവര്‍
വായിക്കുമല്ലോ....
പിഡിഎഫ് വായിക്കാന്‍
ഓര്‍ക്കുന്നുണ്ടോ
?
2003മെയ്
2.
മതേതര
കേരളത്തിന്റെ ഹൃദയത്തില്‍
മുറിവേറ്റ മാറാട് കലാപം.ഹിന്ദുവും
മുസല്‍മാനും തമ്മില്‍
മതത്തിന്റെ പേരില്‍
കൊലക്കത്തിയെടുത്ത കാലം.കാലങ്ങളായി
സ്നേഹത്തിലും സൗഹാര്‍ദത്തോടെ
കഴിഞ്ഞിരുന്ന അയല്‍വാസികള്‍
വര്‍ഗീയ കലാപത്തെ തുടര്‍ന്ന്
പറിച്ചു നടപ്പെട്ട കാലം.കലാപം
കഴിഞ്ഞ് തിരികെ വരുമ്പോള്‍
അവരെ സ്വീകരിക്കാന്‍ പഴയ
അയല്‍വാസികളുണ്ടായിരുന്നില്ല.അവര്‍
എവിടെയും പോയിരുന്നില്ല .പക്ഷെ
ഏറെ ദൂരം അകന്നിരുന്നു അവരുടെ
മനസ്സ് .ആ
ഒരവസ്ഥയെ ഒറ്റ ക്ലിക്കില്‍
കേരള ജനതയെ ചിന്തയുടെ പല
ആംഗിളുകളിലേക്ക് വഴി
തിരിച്ചുവിട്ടിട്ടുണ്ട്
പ്രശസ്തനായ ഒരു ഫോട്ടോഗ്രാഫര്‍.
അജീബ്
കൊമാച്ചി.കേരളത്തില്‍
ഇറങ്ങുന്ന ഏതെങ്കിലും മാസിക
വായിക്കുന്ന ഏതൊരാളും
ഒരിക്കലെങ്കിലും വായിച്ചുപോയിട്ടുള്ള
പേരായിരിക്കും അജീബ് കൊമാച്ചി
. നിലവില്‍
പ്രസിദ്ധീകരിക്കുന്ന 30
ഓളം
മാസികകള്‍ക്ക് കവര്‍
ചിത്രമൊരുക്കുന്ന തിരക്കേറിയ
ഫ്രീലാന്‍സ് ഫോട്ടോജേണലിസ്റ്റാണ്
അജീബ് കൊമാച്ചി.