ഏറ്റവും
ശക്തമായ ആയുധമാണ് വിദ്യാഭ്യാസം-
അതിന്
ലോകത്തെ മാറ്റിമറിക്കാനാകും
-
നെല്‍സണ്‍
മണ്ടേല


പത്രത്തില്‍ വന്നതിന്റെ പിഡിഎഫ് ഫയല്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക
ഹനാന്
അല്‍ ഹുറൂബ് -
( ഫലസ്തീന്)
റോക്കറ്റുകളും
പീരങ്കികളും സാധാ വാഹനങ്ങളായി
കണ്ടുമടുത്ത,
യുദ്ധങ്ങളുടെയും
അക്രമങ്ങളുടെയും സ്ഥിരം
കാഴ്ചയായി മാറിയ ഫലസ്തീനിലെ
ബത്ത് ലഹേമിനടുത്തുള്ള
അഭയാര്‍ഥി ക്യാമ്പിലായിരുന്നു
ബാല്യം.നേരം
പുലരുന്നത് ഇസ്റായേല്‍
സൈന്യത്തിന്റെ തോക്കിന്
മുനമ്പിലേക്ക് ,ചുമരുകളില്‍
വെടിയേറ്റതിന്റെ രക്തക്കറകള്‍.
പിന്നെങ്ങിനെയോ
സമാധാനമായ ഒരു കുടുംബാന്തരീക്ഷം
സാധ്യമായെങ്കിലും അതിന് അധിക
കാലത്തെ ആയുസ് ഉണ്ടായിരുന്നില്ല.
മക്കളുടെയും
ജീവിതവും ആ വഴിക്ക് തന്നെ
നീങ്ങി.ഒരു
ദിവസം സ്കൂള്‍ വിട്ട് വീട്ടിലേക്ക്
വരികയായിരുന്നു അവര്‍.സൈന്യത്തിന്റെ
വെടിയുണ്ടകളേറ്റ് പിടഞ്ഞ്
കിടക്കുന്ന ഉപ്പയെ കണ്ട്
അവരുടെ മനസ്സിന്റെ താളം
തെറ്റി.
എല്ലാത്തിനെയും
പേടിയോടെ കണ്ടു,സംസാരംപോലും
ഇല്ലാതെയായി.
എല്ലാത്തിനും
മൂക സാക്ഷിയായി അനുഭവിക്കുകയായിരുന്നു
ഹന അല്‍ ഹുറുബ്.ഫലസ്തീനിലെ
ബത്ത് ലേഹിമിനടുത്തുള്ള
അഭയാര്‍ഥി ക്യാമ്പിലായിരുന്നു
ഹനാന്റെയും ബാല്യം.ജീവിതത്തിന്
തണലേകേണ്ട ഭര്‍ത്താവിന്റെ
പരിക്കും കുട്ടികളുടെ സമനില
തെറ്റിയ സ്വഭാവവും ആ ഉമ്മയെ
ഏറെ വേദനിപ്പിച്ചു.
കുട്ടികളെ
രക്ഷിക്കാനുള്ള തന്ത്രങ്ങള്‍
ദൈവ
കൃപയായാല്‍ ഹനാന്റെ ഭര്‍ത്താവ്
ജീവിതത്തിലേക്ക് തിരിച്ചു
വന്നു.അപ്പോഴും
മറ്റൊരു ലോകത്തായിരുന്നു
ഹാനാന്റെ കുട്ടികള്‍.സാധാരണ
കുട്ടികളെപോലെ അവര്‍ക്ക്
പെരുമാറാനായില്ല.പഠിക്കാനോ
മറ്റുള്ളവരോട് ഇടപെടാനോ
കഴിയുമായിരുന്നില്ല.എപ്പോഴും
മറ്റു കുട്ടികളെ അക്രമിക്കല്‍
പതിവായി.സാധാരണ
ജീവിതത്തിലേക്ക് അവരെ തിരികെ
കൊണ്ടുവരാന്‍ നിരവധി കളികള്‍
ഹാനാന് കണ്ടെത്തി.പല
തരം കളികള്‍.കളികളില്‍
ആകൃഷ്ടരായ സമീപത്തെ കുട്ടികളും
ഹാനാന്റെ വീട്ടുമുറ്റത്തെത്തി.പതിയെ
ഈ കളികള്‍ക്കിടയില്‍ കുട്ടികളെ
നിരീക്ഷിച്ചപ്പോഴാണ് ഹാനാന്
ആ സത്യം മനസ്സിലായത്.കുട്ടികളില്‍
സന്തോഷം വളരുന്നു.അതൊടൊപ്പം
സ്വഭാവത്തിലും മാറ്റം
വരുന്നു.അവരിപ്പോള്‍
മറ്റുകുട്ടികളെ ആക്രമിക്കുന്നില്ല.
സ്കൂളിലേക്ക്
വ്യാപിച്ച കളികള്‍
പ്രാഥമിക
വിദ്യാഭ്യാസം എന്ന വിഷയമായിരുന്നു
ഹനാന് മുഖ്യമായി
പഠിച്ചിരുന്നത്.ആയിടക്കാണ്
ഫലസ്തീനിലെ ബൈറൂത്ത്
നഗരത്തിനടുത്തുള്ള സാമിഹ
ഖലീല്‍ സെക്കണ്ടറി സ്കൂളില്‍
അധ്യാപിക ജോലി കിട്ടിയത്.കുട്ടികളിലെ
സാമൂഹ്യമായ ഇടപെടലുകള്‍
വര്ദ്ദിപ്പിക്കാനുള്ള
കൗണ്‍സിലര്‍ തസ്തികയിലായിരുന്നു
നിയമനം.യുദ്ധ
ഭീതികളും അക്രമങ്ങളും പതിവായി
കണ്ടു ശീലിച്ചവരായിരുന്നു
ഭൂരിഭാഗം കുട്ടികളും .
അക്രമത്തിന്റെ
അനുരണനങ്ങള്‍ അവരിലും
കണ്ടു.കുട്ടികളെ
പലപ്പോഴും പട്ടാളക്കാര്‍
പിടികൊണ്ടുപോകുന്നതുമൊക്കെ
നിത്യകാഴ്ചയായിരുന്നു.ഒരു
അധ്യാപികക്കും ആ കുട്ടികളെ
ജീവിതത്തിലേക്ക് തിരികെ
കൊണ്ടുവരാന്‍ കഴിഞ്ഞില്ല.
തന്റെ
വീട്ടിലെ കളി രീതിതന്നെ
ഇവിടെയും ഹനാന് പുറത്തെടുക്കാന്‍
ശ്രമിച്ചു.
കളികളിലൂടെ
പഠനം എന്ന രീതി തന്നെ ഇവിടെയും
പരീക്ഷിച്ചു.മൂക്കില്‍
ചുവന്ന പന്തും,
വര്‍ണ്ണം
വിതറിയ വസ്ത്രങ്ങളണിഞ്ഞും
തലയില്‍ വര്‍ണ്ണ തൊപ്പിയുമൊക്കെയായി
കോമാളി വേഷത്തില്‍
ഒരു വിചിത്ര പക്ഷിയെപ്പോലെ
അവര്‍
ക്ലാസ് മുറിയിലേക്ക് കടന്നു
വന്നു.
ആശ്ചര്യത്തോടെ
,
ചിലര്‍
തെല്ല് ഭയത്തോടെ ആ പക്ഷിയെ
നോക്കി.പതിയെ
അവരുടെ പ്രിയങ്കരിയായി ആ
ടീച്ചര്‍ മാറി.
ക്ലാസിലേക്ക്
വന്ന ഉടനെ അവരൊരു പാട്ടു
പാടും.എല്ലാ
പീരിഡും ആ ഗാനം ഏറ്റുപാടിയ
ശേഷമാണ് ക്ലാസുകളാരംഭിക്കുക.
കളിയിലൂടെ
പഠനം.വിപ്ലവാത്മകമായ
മാറ്റങ്ങള്‍

ലോകത്തെ
മാറ്റാനുള്ള
വിദ്യാഭ്യാസം
വിദ്യാഭ്യാസത്തെ
കുറിച്ച് ഹനാനിന് മഹത്തായ
കാഴ്ചപ്പാടുകളുണ്ട്.
ഹനാന്റെ
വാക്കുകള്‍.
"ലോകത്തെ
മാറ്റിമറിക്കാന്‍ കഴിവുള്ള
കഴിയുന്ന ഏക
മാര്‍ഗമാണ് വിദ്യാഭ്യാസം.അതിലെ
ഒഴിച്ചുകൂടാനാവാത്ത
വിഭാഗമാണ് അധ്യാപകര്‍.ഒരു
നല്ല യുവ സമൂഹത്തിന്റെ
വാര്‍ത്തെടുപ്പിന് നല്ല
അധ്യാപക സമൂഹം ഉണ്ടാവേണ്ടതുണ്ട്
.ലോകത്ത്
അക്രമത്തെയും
തിന്മകളെയും
ഇല്ലാതാക്കാനും സമാധാനം
കൊണ്ടുവരാനും വിദ്യാഭ്യാസത്തിലൂടെ
സാധിക്കും.യുവതക്ക്
ഭാവിയെ കുറിച്ചുള്ള ശുഭ
പ്രതീക്ഷ നല്കുന്നവരാകണം
അധ്യാപകര്‍.ലോകത്തിലെ
മറ്റുു കുട്ടികളെപ്പോലെ
ഫലസ്തീന് കുട്ടികളും
സമാധാനത്തോടെയും സ്നേഹത്തോടെയും
കഴിയുന്നതാണെന്റെ
സ്വപ്നം.
ലോകത്തെ
മികച്ച അധ്യാപിക സ്ഥാനത്തേക്ക്

മറാത്ത
സൈന്യം ഹൈദരാബാദിന്റെ
ഭരണാധിപനായിരുന്ന നിസാമിനെ
പരായപ്പെടുത്തിയപ്പോള്‍
ഹൈദരാബാദിന്റെ ഭാഗമായിരുന്ന
തലെങ്കാനയില്‍ നിന്നും നിരവധി
കരകൗശലക്കാരും നിര്‍മ്മാണ
പ്രവര്‍ത്തകളില്‍ ജോലിചെയ്തിരുന്ന
തൊഴിലാളികളും മുമ്പൈയിലേക്ക്
കുടിയേറി.കാമാത്തി
വിഭാഗക്കാരായിരുന്നു
അവര്‍.കുടിയറ്റ
സ്ഥലം കാമാത്തിപുര എന്ന
പേരിലാണ് പിന്നീട് അറിയപ്പെട്ടത്.
ഇന്ന്
കാമാത്തിപുര ലോക പ്രശസ്തമാണ്.ശരീരം
വിറ്റ് മറ്റുള്ളവരുടെ കാമം
തീര്‍ക്കുന്ന ഒരുപാട് പേരുവിടെ
ജീവിക്കുന്നു.ഏഷ്യയിലെ
ഏറ്റവും വലിയ രണ്ടാമത്തെ
ചുവന്ന തെരുവാണ് കമാത്തിപുര.
കേവലമൊരു
രാത്രിയുടെ
ഇണ ചേരലിന്റെ ലഹരിയിൽ ,ഇവിടെ
പിറന്നു
വീഴുന്ന
ഓരോ കുട്ടിയുടെയും ഭാവി
എന്താകുമെന്ന്
ആ തെരുവ് തന്നെ
തീരുമാനിക്കം.അച്ഛൻ
ആരെന്നു പോലും അറിയാത്ത നിരവധി
കുട്ടികള്‍ .
അവരില്‍
പെണ്മക്കളുടെ ജീവീതം
മറ്റുള്ളവരില്‍ നിന്ന്
വ്യത്യസ്തമാകാതെ കാലചക്രം
കറങ്ങി കൊണ്ടിരിക്കും.ആണ്‍കുട്ടികള്‍
ആ പ്രദേശം വിട്ടുപോകുകയോ
കൂട്ടികൊടുപ്പുകാരായി മറുകയോ
ചെയ്യും
എന്നാൽ,
വിലകുറഞ്ഞ
സുഗന്ധ ദ്രവ്യങ്ങളുടെയും
അരണ്ട വെളിച്ചത്തിലെ
അടക്കിപ്പിടിച്ച വർത്തമാനങ്ങളുടെയും
ഇടയിൽ നിന്ന്
മോചനം തേടി ഒരുപറ്റം കുട്ടികളവിടെ
വിദ്യയുടെ വെളിച്ചം തേടി
വളരുന്നുണ്ട്.ഒരു
അധ്യാപികയാണ് അവരെ വഴി
നടത്തുന്നത്.
റോബിന്
ചൗരസ്യ
തെരുവില്‍
നിന്നും ലോസ് ആഞ്ചലോസിലേക്ക്
കാമാത്തിപുരത്തെ
14നും
19 നും
ഇടയിലുള്ള ഒരുപറ്റം പെണ്‍കുട്ടികളാണ്
റോബിന്
ചൗരസ്യയുടെ
ശിഷ്യകള്‍.തങ്ങളുടെ
അമ്മമാരെ പോലെ ശരീരം വിറ്റ്
ജീവിക്കാന്‍ തുടങ്ങിയിരുന്നു
അവരും.അവരിലേക്കാണ്
ഒരു രക്ഷകയായി ചാരസ്യ
അമേരിക്കയില്‍ നിന്നും
പറന്നിറങ്ങിയ്.അമേരിക്കയിലെ
എയര്‍ഫോഴ്സിലെ ജോലിയില്‍
നിന്ന് പിരിച്ചുവിട്ടതു
മുതല്‍ മുബൈയില്‍
ക്രാന്തി എന്ന പേരില്‍ സന്നദ്ധ
സംഘടന രൂപീകരിച്ച് ലൈഗീക
തൊഴിലാളികളുടെ മക്കളെ
പഠിപ്പിക്കാനും അവരെ മറ്റൊരു
ലോക വീക്ഷണത്തിലേക്ക്
മാറ്റാനുമായി ചൗരസ്യ
അധ്യാപികയായിമാറി.
ശരീരം
വില്ക്കുന്നവരുടെ കുട്ടികള്‍,
സ്കൂളിലോ
കോളേജിലോ അവര്‍ക്ക്
പ്രവേശനമുണ്ടായിരുന്നില്ല.
കാമാത്തിപുരയിൽ
ശരീരം വിറ്റു ജീവിക്കുന്ന
തങ്ങളുടെ അമ്മമാര്‍ ഉൾപ്പെടെയുള്ളവർ
സ്വന്തം ഇഷ്ടപ്രകാരമല്ല ആ
തൊഴിൽ
ചെയ്യുന്നതെന്ന് അവരെ ആ
അധ്യാപിക ബോധ്യപ്പെടുത്തി.
നിങ്ങളുടെ
ഭാവി നിര്‍ണ്ണയിക്കുന്നതില്‍
വളര്‍ന്നുവന്ന
പശ്ചാത്തലത്തിനോ
ഭൂത കാലത്തിനോ പ്രസക്തിയില്ല.ഇന്ന്
എന്താണ് എന്നതാണ്
പ്രസക്തം.
മനശാസ്ത്രം
പഠിച്ചതിനാലാവം ,
ആ
കട്ടികള്‍ക്കെല്ലം മാനസികമായ
ധൈര്യം നല്കി.ഇംഗ്ലീഷും
ശാസ്ത്ര വിഷയങ്ങളുമെല്ലാം
അവരെ പഠിപ്പിച്ചു.അവര്‍
കൂടുതല്‍ സ്വപ്നങ്ങള്‍ കാണാന്‍
തുടങ്ങി.വിദ്യാഭ്യാസ
ചിന്തകള്‍ രാജ്യങ്ങള്‍
കടന്നു.അവരില്‍
ചിലര്‍ക്ക് സ്കോളര്‍ഷിപ്പുകള്‍
നേടിക്കൊടുക്കാന്‍ ചൗരസ്യക്ക്
സാധിച്ചു.മുമ്പൈയിലെ
ആ ചുവന്ന തെരുവില്‍ നിന്നും
അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള
ബാര്‍ഡ് കോളേജിലേക്ക് വരെ
കുട്ടികള്‍ പഠനത്തിനായെത്തി.
ഇവരുടെ കഥകള്‍ ലോകത്തോട് പറയണമായിരുന്നു ചൗരസ്യക്ക്. ലാല്‍ബാട്ടി എക്സ്പ്രസ് എന്ന പേരില്‍ ഒരു നൃത്താവിഷ്ക്കരം ഇതിനായി ഈ വിദ്യാര്‍ഥി സംഘം അവതരിപ്പിച്ചു.അമേരിക്കയിലെ ന്യൂയോര്‍ക്ക്,ലോസ് ആഞ്ചലോസ്,ചിക്കാഗോ,സാന്‍ഫ്രാന്‍സിസ്കോ എന്നിവിടങ്ങളിലെല്ലാം അവര്‍ തങ്ങളുടെ കഥകള്‍ നൃത്താവിഷ്ക്കാരത്തിലൂടെ അവതരിപ്പിച്ചു.യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വർക്കി ഫൗണ്ടേഷൻ ആണ് ഓരോ വര്‍ഷവും ലോകത്തിലെ മികച്ച അധ്യാപകരെ കണ്ടെത്തുന്നത്. ഇത്തവണ ഒന്നാം സ്ഥാനം നേടിയത് ഫലസ്തീനിലെ ഹനാന് അല്‍ ഹുറൂബ് ആയിരുന്നു. 8000 പേരില്‍ അവസാന റൗണ്ടിലെത്തിയ ഏക ഇന്ത്യക്കാരിയാണ് റോബിന് ചൗരസ്യ.