Friday, March 9, 2012

എച്ചിലുകള്‍ക്ക്‌ പിന്നാലേ.......ലക്ഷം ലക്ഷം പിന്നാലെ





വിദ്യാസമ്പന്നരെ പറ്റിക്കാനെളുപ്പമാണെന്ന്‌ നല്ലവണ്ണം അറിയാവുന്നവരാണ്‌ നമ്മുടെ ഭരണ സിരാകേന്ദ്രങ്ങളിലിരിക്കുന്നത്‌.
ആനുകൂല്യങ്ങള്‍ തരികയും എന്നാല്‍ അറിയാത്ത മാര്‍ഗത്തിലൂടെ ആയിരങ്ങള്‍ കൈക്കലാക്കുകയും ചെയ്യുന്ന നിരവധി തട്ടിപ്പു ലൊട്ടുലൊടുക്കു വിദ്യകള്‍ അവര്‍ പ്രയോഗിച്ച്‌ കൊണ്ടേയിരിക്കുന്നു.

നിയമങ്ങളെന്ന പേരിലാണ്‌ ഇതില്‍ പലതും രംഗത്തുവരുന്നത്‌.

സിടിഇടി എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടു വര്‍ഷം മുമ്പ്‌ ഒരു പരീക്ഷ നടപ്പിലാക്കി. ഇത്‌ വിജയിച്ചവര്‍ക്ക്‌ മാത്രമെ അധ്യാപക ജോലിക്ക്‌ എടുക്കുകയുള്ളൂ എന്നാണ്‌ നിയമം.

നിയമമല്ലേയെന്നു കരുതി ഇന്ത്യയില്‍ പരീക്ഷ എഴുതിയത്‌ അഞ്ചു ലക്ഷത്തിലേറെപേരാണ്‌ പരീക്ഷ എഴുതിയത്‌.
ഓരോ വിദ്യാര്‍ഥിയില്‍ നിന്നും 500 രൂപയാണ്‌ സിബിഎസ്‌ഇ ഇതിനായി വാങ്ങിയത്‌. പരീക്ഷ ജയിച്ചതോ ആകെ 80,000 പേര്‍ മാത്രം. അപ്പോള്‍ ശേഷിച്ചുള്ള കോടികണക്കിന്‌ രൂപ ലാഭം. ഹാഹ...എന്ത്‌ നല്ല ഐഡിയ.

ഇനി ഈ പണത്തില്‍ നിന്ന്‌ അവര്‍ക്ക്‌ ആവശ്യമുള്ളതെടുത്ത്‌ എച്ചില്‍ തുകയായി വിവിധ സ്‌കീമുകളാക്കി കേന്ദ്രം ഇങ്ങോട്ടു എറിയും. ആ എച്ചില്‍ ഞങ്ങള്‍ അപേക്ഷ കൊടുത്താണ്‌ വാങ്ങിച്ചതെന്ന്‌ പറഞ്ഞ്‌ ചിലര്‍ രംഗത്ത്‌ വരികയും ചെയ്യും.

ആയിരം പോസ്‌റ്റുള്ള ബാങ്ക്‌ ടെസ്‌റ്റുകളുടെയും സ്ഥിതി ഇതുതന്നെയല്ലേ.....
ഈ ലക്ഷകണക്കിന്‌ അപേക്ഷകളിലൂടെ കിട്ടുന്ന പണം മാത്രം മതി ആയിരം പേര്‍ക്ക്‌ ജോലി നല്‍കാന്‍.

ജോലിയല്ലേയെന്ന്‌ കരുതി ആരും 500 രൂപക്കോ, ആയിരത്തിനോ അപ്പോള്‍ തര്‍ക്കിക്കില്ല. പത്ത്‌ രൂപയുടെ മാത്രം ചിലവ്‌ വരുന്ന ഇത്തരം പരീക്ഷകള്‍ക്കാണ്‌ നമ്മെ സേവനം ചെയ്യുന്ന സര്‍ക്കാറുകള്‍ ആയിരവും നൂറുകളുമെല്ലാം വാങ്ങുന്നത്‌. ഈ അവസരത്തില്‍ കേരള പിഎസ്‌ സിയെ പോലുള്ള പരീക്ഷാ സേവനങ്ങള്‍ സ്വാഗാതാര്‍ഹമാണ്‌.

Thursday, March 8, 2012

പ്രഹസന്നമാകുന്ന സര്‍ക്കാര്‍ ഐടി നയം

സംസ്ഥാന സര്‍ക്കാറിന്റെ വിവരസാങ്കേതിക വിദ്യാ നയം പ്രഹസന്നമാകുന്നെന്ന ആക്ഷേപം ശക്തമാകുന്നു.അടുത്തിടെ ആരംഭിച്ച ഇ ഫയലിംഗിന്റെതടക്കമുള്ളവയുടെ സാങ്കേതിക വശം സര്‍ക്കാറിന്റെ ഐടി നയത്തിന്‌ വിരുദ്ധമാകുന്ന രൂപത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌.പുതിയ പദ്ധതികള്‍ പലതും തുടക്കം കുറിക്കാറുെങ്കിലും പലപ്പോഴും ഇവ കാര്യക്ഷമമാക്കുന്ന കാര്യത്തില്‍ അധികൃതല്‍ അലംഭാവം തുടരുകയാണ്‌.

സോഫ്‌ട്‌വെയര്‍ രംഗത്ത്‌ സ്വതന്ത്ര സോഫ്‌ട്‌വെയറുകളെ പ്രോത്സാഹിപ്പിക്കുകയും സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും സ്വതന്ത്ര സോഫ്‌ട്‌വെയറുകള്‍ ഉപയോഗിക്കണമെന്ന നിയമമാണ്‌ സര്‍ക്കാര്‍ കൈകൊിട്ടുള്ളത്‌.
എന്നാല്‍ അടുത്തിടെ ആരംഭിച്ച ഇ ഫയലിംഗിലൂടെ സംസ്ഥാനത്തെ വ്യാപാരി വ്യവസായി സമൂഹത്തെ ഒന്നടങ്കം കുത്തക സോഫ്‌ട്‌വെയര്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയോ അല്ലെങ്കില്‍ സോഫ്‌ട്‌വെയറുകളുടെ വ്യാജ കോപ്പി (പൈറേറ്റ്‌ ) ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതോ ആണ്‌.
ചലചിത്രങ്ങളുടെ വ്യാജ സിഡി ഇറങ്ങിയാല്‍ സംസ്ഥാനമൊട്ടാകെ പ്രത്യേക ആന്റിപൈറസി വിഭാഗത്തെ കൊ്‌ അന്വേഷിച്ച്‌ പ്രതികളെ പിടികൂടാറുെങ്കിലും കുത്തകകളുടെ സോഫ്‌ട്‌വെയര്‍ പകര്‍പ്പ്‌ എടുക്കാന്‍ സര്‍ക്കാര്‍ മൗനാനുവാദം നല്‍കുകയാണ്‌. അതെസമയം കുത്തക സോഫ്‌ട്‌വെയറുകളുടെ പകര്‍പ്പെടുക്കുന്നതിനെ എതിര്‍ക്കപെടാതിരിക്കലിലൂടെ മൈക്രോസോഫ്‌ടിനെ സഹായിക്കാനാണെന്ന ആക്ഷേപവുമു്‌.

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വതതന്ത്ര സോഫ്‌ട്‌വെയര്‍ ഉപയോഗിക്കണമെന്നാണ്‌ സര്‍ക്കാര്‍ ഉത്തരവ്‌. എന്നാല്‍ മിക്ക സ്ഥാപനങ്ങളിലെയും ഓഫീസ്‌ പ്രവര്‍ത്തനത്തിനങ്ങള്‍ക്ക്‌ കുത്തക സോഫ്‌ട്‌വെയര്‍ പ്രസ്ഥാനമായ മൈക്രോസോഫ്‌ടിന്റെ വേഡ്‌ ,എക്‌സല്‍ ,പവര്‍പോയിന്റ്‌ തുടങ്ങിയ സോഫ്‌ട്‌വെയറുകളാണ്‌ ഉപയോഗിക്കുന്നത്‌.

നിലവില്‍ ഐടിഅറ്റ്‌ സ്‌കൂള്‍ പദ്ധതിപ്രകാരം സ്‌കൂളുകളില്‍ മാത്രമാണ്‌ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ കാര്യമായി ഉപയോഗിച്ചുവരുന്നത്‌. എന്നാല്‍ പത്താംതരത്തിലെ ഐടി പാഠപുസ്‌തകത്തിലെ ഓരോ പാഠഭാഗത്തിലും സിലബസിലില്ലാത്ത വിന്‍ഡോസ്‌ സോഫ്‌ട്‌വെയറുകളുടെ പ്രവര്‍ത്തനത്തെ വിശദീകരിക്കുന്ന ഭാഗം ഇതുവരെ ഒഴിവാക്കിയിട്ടില്ല.

കൂടാതെ എല്ലാ കേരളസര്‍ക്കാര്‍ ഓഫീസുകളിലും,തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലും,പൊതുമേഖലാ സ്ഥാപനങ്ങളിലും സഹകരമ സ്ഥാപനങ്ങളിലും,അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കമ്പ്യൂട്ടറില്‍ കത്തുകളും മറ്റു വിവരങ്ങളും തയ്യാറാക്കുന്നതിന്‌ യൂണിക്കോഡ്‌ മലയാളം ഉപയോഗിക്കണമെന്ന്‌ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്‌ 21 നാണ്‌ ഉത്തരവിട്ടതെങ്കിലും മിക്ക സ്ഥാപനങ്ങള്‍ ഇതുപയോഗിക്കാറില്ല. കൂടാതെ പോലീസ്‌,പിഎസ്‌ സി തുടങ്ങിയ നിരവധി വകുപ്പുകള്‍ ഇപ്പോഴും ഇഗ്ലീഷ്‌ ഭാഷയില്‍ തന്നെയാണ്‌ ഉത്തരവുകളും , അറിയിപ്പുകളും പ്രസിദ്ധീകരിക്കുന്നത്‌. ഭരണ ഭാഷ മാതൃഭാഷയില്‍തന്നെയാക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തെ കൂടി അട്ടിമറിക്കുന്ന വിധത്തിലാണ്‌ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അറിയിപ്പുകളിറങ്ങുന്നത്‌.

അതെ സമയം വിവരസാങ്കേതിക വിദ്യാ വകുപ്പിന്റെ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ പരിശോധിച്ചാല്‍ കോടിക്കണക്കിന്‌ രൂപ കാര്യക്ഷമമാകാത്ത നിരവധി പദ്ധതികള്‍ക്കായി ചെലവാക്കിയതായി കാണാന്‍ കഴിയും. നടപ്പിലാക്കാതെ പോകുന്ന ഇത്തരം പദ്ധതികള്‍ക്ക്‌ കാരണം ഒരു സര്‍ക്കാര്‍ വകുപ്പ്‌ മറ്റൊരു വകുപ്പിന്റെ അട്ടിമറിക്കുകയോ അതല്ലെങ്കില്‍ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ ഗ്രൂപ്പിന്‌ ത്രാണിയില്ലാത്തതാണെന്നും ഈ രംഗത്തെ വിദഗ്‌ദര്‍ അഭിപ്രായപ്പെടുന്നു.
സാധാരക്കാരന്‌ പരാതികൊടുക്കാന്‍ ഉതകുന്ന നല്ല സ്ഥാപനമാണെന്നാണ്‌ സുതാര്യകേരളത്തെകുറിച്ചുള്ള പ്രചാരണം. എന്നാല്‍ സത്യമെന്താണ്‌ പോസ്‌റ്റ്‌മാന്റെ ജോലിചെയ്യുകയാണ്‌ ഈ സ്ഥാപനം ചെയ്‌തുവരുന്നത്‌ . ഇതെ തുടര്‍ന്ന്‌ ഇവിടേക്ക്‌ പരാതി അയക്കുന്നവരും നിരാശരാകുന്നു. ചെറിയ പ്രശ്‌നപരിഹാങ്ങളെ ടെലിവിഷനില്‍ സംഭവ ബഹുലമായി കാണിക്കുകയല്ലാതെ ഈ സ്ഥാപനം ചെയ്യുന്നത്‌. അതെ കുറിച്ച്‌ ഇവിടെ വായിക്കാം