തുല്യതാ സര്‍ട്ടിഫിക്കറ്റിലെ പ്രശ്നംഇന്ത്യന്‍ സ്കൂളുകളിലെ അധ്യാപകര്‍ തൊഴില്‍ നഷ്ട ഭീതിയില്‍
അക്ബറലി
ചാരങ്കാവ്
അജ്മാന്: സര്‍ട്ടിഫിക്കറ്റുകളുടെ
അംഗീകാരവുമായ ബന്ധപ്പെട്ട
പ്രശ്നങ്ങളെ തുടര്‍ന്ന്
യുഎഇയിലെ വിവിധ എമിറേറ്റുകളിലായി
നൂറുകണക്കിന് ഇന്ത്യയില്‍
നിന്നുള്ള അധ്യാപകര്‍
തൊഴില്‍നഷ്ട ഭീതിയില്‍.സ്വകാര്യ
കോളേജുകളിലും വിദൂര വിദ്യാഭ്യാസ
മാര്‍ഗത്തിലുമായി വിവിധ
കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ
നിരവധി അധ്യാപകരാണ് തൊഴില്‍
ഭീഷണി നേരിടുന്നത്. യുഎഇ
വിദ്യാഭ്യാസ വകുപ്പ്
നിഷ്കര്‍ഷിക്കുന്ന വിദ്യാഭ്യാസ
യോഗ്യത തെളിയിക്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
സമര്‍പ്പിക്കാന്‍
സാധിക്കാത്തതാണ് ഇവരെ പ്രതിസന്ധിയിലാക്കിയിരിക്കുന്. ഇതെ
തുടര്‍ന്ന് ജോലിയില്‍ നിന്ന്
പിരിട്ടുവിടല്‍ നേരിടുകയാണ്
നിരവധി അധ്യാപകര്‍.
നാട്ടിലെ
സ്വകാര്യ വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും വിദൂര
വിദ്യാഭ്യാസ മാര്‍ഗത്തിലും
ചേര്‍ന്ന് യൂനിവേഴ്സിറ്റിക്ക്
കീഴില്‍ രജിസ്റ്റര്‍
ചെയ്താണ് നിരവധി പേര്‍ ബിരുദവും ബിരുദാനന്തര ബിരുദ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.ഇത്, എയിഡഡ് കോളേജുകളില്‍ പഠിച്ച് വിജയിക്കുന്നവര്‍ക്കും സര്‍വകലാശാലകള്‍ ഒരേ തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് നല്കിവന്നിരുന്നത്. സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചാല്‍ പഠന മാധ്യമമോ സ്ഥാപനമോ ഒന്നും രേഖപ്പെടുത്താത്തതിനാല്‍ നേരത്തെ ഇവക്ക് തുല്യപദവി ഇവക്ക് ലഭിച്ചിരുന്നു. എന്നാല്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍, വിദൂര വിദ്യാഭ്യാസ വിഭാഗം വഴി കോഴ്സുകള്‍ പൂര്‍ത്തിയാകുന്നവര്‍ക്ക് അടുത്ത കാലത്തായി വിദ്യാഭ്യാസ വകുപ്പ് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല.

ഇത് ബാധകമല്ല.
രാജ്യത്ത്
നിന്ന് പൂര്‍ത്തിയാക്കി
ഹയര്‍സെക്കന്ററി,
ബിരുദം,
പ്രൊഫഷനല്‍
യോഗ്യത എന്നീ സര്‍ട്ടിഫിക്കേറ്റുകള്‍ക്ക്
ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ
യോഗ്യതയുമായി തുല്യതപ്പെട്ടതാണെന്ന
സര്‍ട്ടിഫിക്കേറ്റ് അവിടങ്ങളിലെ
വിദ്യാഭ്യാസ മന്ത്രാലയം കൂടി
അംഗീകരിക്കേണ്ടതുണ്ട്.
(ഇക്വലന്‍സി
സര്‍ട്ടിഫിക്കറ്റ്).
ഇതിനായി
ബിരുദം മുതല്‍ മുകളിലേക്കുള്ള
യോഗ്യത തെളിയിക്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
ശരിയായതാണോ (ജെന്യൂനിറ്റി)
എന്ന്
പരിശോധിക്കാന്‍ ഇന്ത്യന്‍
കോണ്‍സുലേറ്റില്‍ പ്രത്യേകം
അപേക്ഷ നല്‍കണം.
ഇവ
പരിശോധിച്ച് ജെന്യൂയിന്‍
ആണെന്ന് സാക്ഷ്യപത്രം കിട്ടിയ
ശേഷം യു എ ഇയിലെ ഉന്നത വിദ്യാഭ്യാസ
കൗണ്‍സിലില്‍ അപക്ഷ സമര്‍പ്പിക്കണം.
തുടര്‍ന്ന്
ഇവിടെ നിന്നും തുല്യത
സാക്ഷ്യപ്പെടുത്തിയ
സര്‍ട്ടിഫിക്കേറ്റ്
നല്‍കുന്നതോടെയാണ് നടപടിക്രമങ്ങള്‍
പൂര്‍ത്തിയാകുന്നത്.
ഇപ്രകാരം
ലഭിക്കുന്ന ജെന്യൂനിറ്റി
സര്‍ട്ടിഫിക്കറ്റില്‍ മോഡ്
ഓഫ് സ്റ്റഡി എന്ന ഭാഗത്ത്
പ്രൈവറ്റ് രജിസ്ട്രേഷന്‍,
ഡിസ്റ്റന്‍സ്
എഡ്യുക്കേഷന്‍ എന്നിങ്ങനെ
രേഖപ്പെടുത്തിയത് ലഭിക്കുന്നവരാണ്
തൊഴില്‍ നഷ്ടപ്പെടുമെന്ന
ഭീതിയിലുള്ളത്.പലയിടത്തും
ഇത്തരത്തിലുള്ള അധ്യാപകര്‍ക്ക്
പിരിഞ്ഞുപോകാനുള്ള നോട്ടീസ്
പിരീയഡ് നല്‍കിയിട്ടുണ്ട്.
ഭാഗം - രണ്ട്