Showing posts with label UAE LIFE. Show all posts
Showing posts with label UAE LIFE. Show all posts

Sunday, October 23, 2016

എഴുത്തുകാരന്‍റെ സാമൂഹ്യ പ്രതിബദ്ധത

അജ്മാന്‍ ലുലു മാളില്‍ ഡിസി ബുക്സ് റിഡേഴ്സ് വേള്‍ഡിന്‍റെ ഭാഗമായി അക്ഷരക്കൂട്ടത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംവാദത്തിലെ പ്രസക്ത ഭാഗം ഫേസ് ബുക്ക് പോസ്റ്റ് രൂപത്തില്‍

സ്റ്റാറ്റസ്.
അക്ഷരക്കൂട്ടം സാഹിത്യ കൂട്ടായ്മ.
എന്തിനാണ് എഴുതുന്നത് ? എഴുത്തുകാരന് സാമൂഹ്യ പ്രതിബദ്ധത വേണോ ? എഴുത്തുകാര്‍ സ്വയമോ അല്ലെങ്കില്‍ കൂട്ടമായോ ഈ ചോദ്യം പലപ്പോഴും ചോദിച്ചിരിക്കും.ചിലര്‍ ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാല്‍ പിറകോട്ട് പോകുന്നു.മറ്റു ചിലര്‍ മൂര്‍ച്ചയേറിയ വാക്കുകളായും ആശയമായും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരുന്നു.

പ്രവാസ എഴുത്തുകാരില്‍ ഗൃഹാതുരത്തത്തിന്‍റെ അതിപ്രസരം കാണപ്പെടുന്നു എന്നാണ് കാലങ്ങളായി ഗള്‍ഫില്‍ നിന്നുള്ള എഴുത്തുകാര്‍ നേരിടുന്ന പ്രധാന ആക്ഷേപം.2002 ന് ശേഷം സജീവമായ മലയാളം ഓണ്‍ലൈന്‍ ബ്ലോഗുകളിലും മറ്റും ഈവിധത്തിലുള്ള കുറിപ്പുകളും ലേഖനങ്ങളും കണ്ടിരുന്നെങ്കിലും സമകാലീന പ്രവാസ എഴുത്തുകാര്‍ എഴുത്തിനെ സാമൂഹ്യ വിമര്‍ശനമായോ നവീകരണത്തിനുള്ള മാര്‍ഗമായോ കാണുന്നുണ്ടെന്ന് ആശ്വാസിക്കാം.

കല കലക്ക് വേണ്ടിയെന്ന കാഴ്ചപാടില്‍ നിന്ന് കല കൊലക്ക് വേണ്ടിയായി മാറുന്ന സമകാലീന ഇന്ത്യന്‍ പശ്ചാത്തലത്തില്‍ എന്താണ് എഴുത്തുകാരരന്‍റെ സാമൂഹ്യ പ്രതിബദ്ധത ?

കമന്‍റ്സ്

റോയ് നെല്ലിക്കോട്
സമൂഹത്തെ മാറ്റി നിര്‍ത്തിയുള്ള എഴുത്ത് ഇന്ന് സാധ്യമല്ല.എഴുത്തുകാരനും സമൂഹവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു.ചെടി വളരാന്‍ നിരവധി അനുകൂല ഘടങ്ങള്‍ വേണം,വായുവും വെള്ളവും മണ്ണുമെല്ലാം അനുയോജ്യമായിരിക്കണം.ഇത്തരത്തിലുള്ള പരിതസ്ഥിതിയില്‍ എഴുത്തുകാരന് സമൂഹത്തെ പാടെ അവഗണിച്ചുള്ള പ്രതികരണം അനുയോജ്യമല്ല.സമൂഹ്യ വിമര്‍ശനം പോലും സേനഹത്തില്‍ അതിഷ്ഠിതമായിരിക്കണം. ഇന്ന് ചില എഴുത്തുകാര്‍ വിവാദങ്ങള്‍ മാത്രം ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുകയാണ്.വിവാദങ്ങളിലൂടെ

Monday, February 29, 2016

സാഹസികതയെ പ്രണയിച്ച് ആത്തിഫ്


താഴെ ശാന്തമായ കടല്‍, ഈന്തപ്പന പോലെ തുരുത്തായുള്ള പാം ജുമൈറ ബീച്ച് , ആകാശത്തിന്‍െറെ നെറുകെയില്‍ നിന്ന് ഭൂമിയിലേക്കുള്ള ഒരെടുത്തു ചാട്ടം, പിന്നെ കുറച്ചു നേരം വായുവിലങ്ങനെ അപ്പൂപ്പന്‍ താടിപോലെ,ജീവിതത്തിനും മരണത്തിനുമിടക്കെന്നപോലെ ഭീതിയുടെ നിമിഷങ്ങള്‍, സാഹസികതയില്‍ നിന്ന് അതിസാഹസികതയിലേക്ക് കുതിക്കുകയാണ് ആത്തിഫ് എന്ന ഈ മലയാളി വിദ്യാര്‍ഥി.

മലപ്പുറം ജില്ലയിലെ പോരൂര്‍ പഞ്ചായത്തിലെ ചെറുകോട് സ്വദേശിയായ ഈ 22 കാരന്‍ യാത്രകളുടെയും സാഹസികതയുടെയുമൊക്കെ വഴിയിലൂടെ സഞ്ചരിക്കാന്‍ ഏറെ ഇഷ്ടപ്പെുന്നവനാണ്.

ചെറുപ്പം മുതലെ സാഹസികതയും യാത്രകളും ആത്തിഫിന് കൂട്ടിനുണ്ട്.ഏകാന്തതകളെ ഇല്ലായ്മ ചെയ്യാനുള്ള പ്രതിവിധിയായിട്ടായിരുന്നു ഇതൊക്കെയാരംഭിച്ചത്.

ജീവിതത്തില്‍ പലതും നിനച്ചിരിക്കാതെ വന്നുപോകുകയാണ് .ഒരു വാഹനാപകടത്തില്‍ ഉമ്മ മരണപ്പെട്ടു.പിന്നെ പലപ്പോഴും ഏകാന്തതയുടെ ദിനങ്ങളായപ്പോള്‍ യാത്രകളില്‍ അഭയം തേടുതയായിരുന്നു ആത്തിഫ്. ആദ്യമാദ്യം തന്‍റെ ജന്മനാടായ ചെറുകോടും പരിസരത്തുമെല്ലാം കറങ്ങി.പിന്നീട് അയല്‍ ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും ആ യാത്ര നീണ്ടു.ഹിമാലയന്‍ ഹിമസാനുക്കളില്‍ വരെ എത്തി. കൂട്ടുകാരെയൊന്നും ആ യാത്രക്ക് കിട്ടിയില്ല.ഒറ്റക്കായിരുന്നു ഹിമാലയത്തിലേക്ക് പോയത്.

കഴിഞ്ഞ ആഗസറ്റ് മാസത്തിലായിരുന്നു ഹിമാലയ പര്‍വതത്തിലെ ലെ എന്ന സ്ഥലത്തേക്ക് യാത്ര പോയത്. അന്ന് പല സാഹസിക യാത്ര്കാരെയും നേരില്‍ പരിചയപ്പെടാനായി.രണ്ടും അഞ്ചും വര്‍ഷങ്ങള്‍ സാഹസിക യാത്രകള്‍ക്ക് വേണ്ടി നീക്കിവെച്ചവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു.

പര്‍വ്വത യാത്രകള്‍ സജീവമായപ്പോള്‍ നാട്ടില്‍ പേരും വീണു. മൗണ്ട് കുഞ്ഞിപ്പയെന്ന പലരും കളിയാക്കി വിളിച്ചു.എങ്കിലും പര്‍വ്വതങ്ങളുടെ ഉയരങ്ങളിലേക്കുള്ള യാത്രകള്‍ അവസാനിപ്പിച്ചില്ല. കഴിഞ്ഞ ഡിസംബറില്‍ യുഎഇയിലെത്തിയപ്പോള്‍ ആദ്യം പോയ യാത്രകളിലൊന്ന് റാസല്‍ ഖൈമയിലെ അല്‍ ജബല്‍ ജൈസിലേക്കായിരുന്നു.പര്‍വ്വതങ്.

Every time I climb a mountain, many of you were asking what you get climbing to the top... what it is like.. was it worth doing ?... but if there is one, somewhere.... i should climb it and the beauty of it cannot be explained..


ജബൈല്‍ ജൈസിന്‍റെ മുകളിലങ്ങിനെ നിന്നപ്പോഴാണ് ഇനി ആഴങ്ങളിലേക്കൊരു യാത്ര നടത്താന്‍ മനസ്സിന്‍റെ പ്രലോഭനം.ഫൂജൈറയിലെ അല്‍ അഖ്ഹ ഡൈവിംഗ് സെന്‍ററിലേക്ക് തിരിച്ചു.കടലിന്‍റെ ആഴങ്ങളില്‍ ഒരു മത്സ്യ കുഞ്ഞായി കുറെ നേരം ഒഴുകി നടന്നു. പറഞ്ഞറിയിക്കാനാകാത്ത ഓരോ അനുഭൂതികളാണ് ഇത്തരം യാത്രകളൊക്കെയും.

ഇതിനിടെ പഠനത്തിന്‍റെയും പരിശീലനത്തിന്‍റെയും ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലൂടെയുള്ള ഹ്രസ്വ സന്ദര്‍ശനങ്ങള്‍.ജീവിതാഭിലാഷമാ, ബഹ്റൈനെയും സൗദി അറേബ്യയേയും ബന്ധിപ്പിക്കുന്ന കടല്‍ച്ചിറകായ കിങ്ങ് ഫഹദ് കോസ് വെ അങ്ങിനെ യാത്രകളങ്ങിനെ തുടരുന്നു.
ഇതിനിടെയാണ് വ്യാഴാഴ്ച (ഫെബ്രുവരി 11 ) ഒരു അവസരം ഒത്തുവന്നത്.ദുബൈയിലെ സ്കൈ ഡൈവിംഗ്.ആകാശത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള ചാട്ടം. യാത്രക്ക് മുമ്പ് അഞ്ച് മിനുട്ട് ഹ്രസ്വ ക്ലാസ്.പിന്നെ ജുമൈറ ബീച്ചില്‍ നിന്നും ചെറിയൊരു വിമാനത്തില്‍ ആകാശത്തേക്കൊരു യാത്ര, ഞൊടിയെ വിമാനത്തില്‍ നിന്ന് കടലിന്‍റെ മുകളിലേക്കൊരു ചാട്ടം,വായുവിലൂടെയുള്ള ആ വരവിനിടയില്‍ പാരച്യൂട്ടിന്‍റെ വികാസം. പതിയെ ഭൂമിയിലേക്ക്. ആത്തിഫിന്‍റെ സാഹസികതയുടെ ആവേശം കെട്ടടങ്ങുന്നില്ല.ഇനിയുമേറെ സഞ്ചരിക്കാനുണ്ട്.അതിനിടെ ജോലിയും വിദ്യാഭ്യാസവുമൊക്കെ നോക്കണം.

ചെറുകോട് പൂവത്തിക്കല്‍ ഗഫൂറിന്‍റെ മകനായ ആത്തിഫ് മമ്പാട് എംഇഎസ് കോളേജില്‍ നിന്നാണ് ബിരുദം പൂര്‍ത്തിയാക്കിയത്.തുടര്‍ന്ന് എറണാംകുളം വാഗമണ്ണിലെ സ്ഥാപനത്തില്‍ നിന്നും എംജി സര്‍വകലാശാലയില്‍ നിന്നുമായി തുടര്‍ പഠനങ്ങള്‍. ഇപ്പോള്‍ ബംഗളൂരുവിലെ ഫിനിക്സ് ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ ഫിനാന്‍ഷ്യല്‍ ട്രൈനിംഗ് സ്ഥാപനത്തില്‍ അധ്യാപകനായി ജോലി ചെയ്തു വരുന്നു.





Saturday, June 27, 2015

കറവപ്പശുക്കള്‍ക്ക് വേണ്ടി ഒരു നിവേദനം

ഇങ്ങിനെ കറക്കരുത്.
നീര് വരാന്‍ തുടങ്ങിയതോടെയാണ് ഒരു ചവിട്ട്.-
പ്ലീസ്- കന്നിപ്രസവമാണ്.(ഇനി യജമാനന്റെ മര്‍ദ്ദനങ്ങളുണ്ടാകും)
പ്രവാസിയെ എന്നും കറവപ്പശുവാക്കുന്നവരോട്,
ഗള്‍ഫില്‍ മാത്രമല്ല പ്രവാസികളുള്ളത്.യൂറോപ്പിലും അമേരിക്കയിലുമൊക്കെ മലയാളികള്‍ താമസിക്കുന്നുണ്ട്.ജോലി ചെയ്യുന്നുണ്ട്.എല്ലാ പിരിവും ഇവിടെത്തന്നെ നടത്തേണ്ടി വരുന്നതെന്താണ്?നാട്ടിലിരുന്നാല്‍ പിരിവ് ഏതായാലുമുണ്ട്.ഇപ്പോള്‍ റമസാന്‍ മാസമായാല്‍ വേഗം നാട്ടിലേക്ക് തിരിച്ച് പോകുന്നതാണ് നല്ലതെന്ന് തോന്നുന്നു.കാരണം നാട്ടിലെ പിരിവ്കാരെല്ലാം വിസിറ്റിംഗ് വിസയെടുത്ത് ഇങ്ങോട്ട് ഒഴുകുകയാണ്.നാട്ടില്‍ നമ്മുടെ എന്തെങ്കിലും കാര്യം പറഞ്ഞ് ചെന്നപ്പോഴൊക്കെ അലസമായ മറുപടി തന്ന് അയച്ചവരെല്ലാം ഇപ്പോള്‍ ഇങ്ങോട്ട് കയറിവരുന്നുണ്ട്.
വരട്ടെ.
കാണിച്ചുകൊടുക്കാം.
സ്വകാര്യ മുറികളില്‍ നടക്കുന്ന ഒരു യോഗത്തിനോ മതപരമായ പരിപാടികള്‍ക്ക് പോലും പങ്കെടുക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍.എവിടെ നോക്കിയാലും പിരിവുകള്‍ . ജോലിസ്ഥലത്ത് പോയാലും വിവിധ സംഘടനാപ്രവര്‍ത്തകരുടെ ഓരോരോ പിരിവുകള്‍.
ഒരു ദിര്‍ഹം ചെലവാക്കി വെള്ളം പോലും വാങ്ങിക്കുടിക്കാതെ 17.50 രൂപ സ്വപ്‌നം കണ്ട് കണക്ക് കൂട്ടിവെക്കുന്ന പണമാണ് ഇതൊന്നോര്‍ക്കണം.ഓരോമാസവും കയ്യില്‍ കിട്ടുമ്പോഴേക്കും അതിന്റെ കണക്കു കൂട്ടലുകള്‍ എത്രയോ മുമ്പ് നടന്നിട്ടുണ്ടാകും.

ഇഷ്ടമുണ്ടെങ്കില്‍ കൊടുത്താല്‍പോരെ എന്ന ചോദ്യമുണ്ടാകും?
പത്തോ പതിനഞ്ചോ പേര്‍ കൂടുന്ന മുറുകളില്‍ വന്ന് കൈ നീട്ടുമ്പോള്‍ എങ്ങിനെയാ ഒന്നും കൊടുക്കാതെ തിരിക്കുക.
ബെന്യാമിന്‍ പറഞ്ഞത് പോലെ , നാടു പുരോഗമിക്കുന്നതിലല്ല, ഒരു വ്യവസായസ്ഥാപനം വരുന്നതിലല്ല, കൃഷി പ്രോത്സാഹിപ്പിക്കുന്നതിലല്ല, സാഹിത്യവും സംസ്‌കാരവും വളര്‍ത്തുന്നതിലല്ല ഇന്നത്തെ പ്രവാസി അഭിമാനിക്കുന്നത്. സ്വന്തം നാട്ടില്‍ സ്വന്തം മതത്തിന്റെ സ്വന്തം ജാതിയുടെ ഒരു കൂറ്റന്‍ മാളിക ഉയരുന്നതിലാണ് അവന്റെ അഭിമാനമത്രയും കെട്ടിപ്പൊക്കുന്നത്.
ഇങ്ങനെ വല്ലതും ചോദിച്ചാല്‍ ഉടന്‍ പ്രവാസിയില്‍ നിന്നും വരുന്ന ഒരു മറുപടിയുണ്ട്. ദൈവത്തിന് കൊടുക്കുന്നതല്ലേ. അതിന് കണക്കു പറയാമോ..?
നിന്റെ വിശ്വാസ്യം നിന്നെ രക്ഷിക്കട്ടെ.

Wednesday, April 22, 2015

UAE - The second time

കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം ഇന്നലെ യു എയിൽ  വന്നിറങ്ങി.ഇത്തവണ ഷാർജ വിമാനത്താവളത്തിലെ ലാന്റിംഗ് എന്തുകൊണ്ടും സുഖകരമായിരുന്നു.അതെ കുറിച്ച് പിന്നീട് എഴുതാം.സ്കൂൾ ഡ്രൈവര്‍ കാത്തിരുന്ന് മുഷിഞ്ഞത് കൊണ്ടാണോ എന്നറിയില്ല. ആ സമീപനം ആയിരുന്നു കിട്ടിയത്.
ലാപ്ടോപ്പ് കിട്ടിയ ിട്ട് അതൊക്കെ പിന്നീട് എഴുതാം.

ഇന്ന് ആരംഭിക്കുകയാണ് ഇവിടത്തെ തൊഴില്‍ ജീവിതം.ഇനി എവിടെ നിന്നാരംഭിക്കണമെന്ന് ആലോചിക്കട്ടെ.....