Showing posts with label RTI. Show all posts
Showing posts with label RTI. Show all posts

Friday, May 2, 2014

പരീക്ഷാ ഫലങ്ങള്‍

നമ്മുടെ പരീക്ഷാ ഫലങ്ങളും ഉത്തരകടലാസുകളും സുതാര്യമാകേണ്ടിയിരിക്കുന്നു.അരീക്കോട് സംഭവം പോലോത്തത് ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്കും ചിലത് ചെയ്യാനാകും.ഒരു തരം സോഷ്യല്‍ ഓഡിറ്റിംഗ്.പരീക്ഷയില്‍ മനപൂര്‍വം തോല്‍പ്പിച്ചും ക്രഡിറ്റിന് വേണ്ടി മാര്‍ക്ക് വാരിക്കോരി എപ്ലസ് ഉണ്ടാക്കിയതും പരിശോധിക്കാന്‍ നമ്മുടെ മുന്നില്‍ സംവിധാനമുണ്ട്.
വിവരാവകാശനിയമം ഒരു ഉദാഹരണം മാത്രം.

കുട്ടി എഴുതിയ ഉത്തരപേപ്പറുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം തേടാവുന്നതാണ് .ഉത്തരം നല്‍കാന്‍ അധ്യാപകന്‍ മാനദണ്ഡമാക്കിയ ഉത്തര സൂചികയുടെ പകര്‍പ്പും തേടാം.അപ്പോള്‍ അറിയാം.സംഗതി എന്തൊക്കെയാണ് നടക്കുന്നതെന്ന്.മോഡല്‍ പരീക്ഷയിലെ മൂല്യനിര്‍ണ്ണയവും എസ്എസ്എല്‍സിയിലെ മൂല്യനിര്‍ണ്ണയവും എല്ലാം ശേഖരിച്ചാല്‍ പല എപ്ലസിന്റെയും രഹസ്യങ്ങള്‍ അറിയാനും സാധിക്കും.

അധ്യാപകരുടെ ടീച്ചിംഗ് മാന്വല്‍ ഉള്‍പ്പടെയുള്ളവ ഇത്തരത്തില്‍ ഒരു വിവരാവകാശ പരിശോധന നടത്തിയാല്‍ നമ്മുടെ പൊതുവിദ്യാഭ്യാസം മാത്രമല്ല എല്ലാ വിദ്യാഭ്യാസ സബ്രദായവും കുറെയൊക്കെ രക്ഷപ്പെടുമെന്ന് തോന്നുന്നു

Wednesday, June 26, 2013

വിവരാവകാശത്തെ ഭയക്കുന്നതിന്റെ പിന്നിലെന്ത്?

വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പ്രമുഖ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയ കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെ വിപ്ലാവാത്മകം എന്നു വിശേഷിപ്പിച്ചാല്‍പോലും കുറഞ്ഞുപോകും.സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമെ വിവരാവകാശ പരിധിയില്‍ വരാന്‍ പാടുള്ളൂവെന്ന ധാരണയായിരുന്നു ഇതെവരെയുണ്ടായിരുന്നത്.എന്നാല്‍ പ്രമുഖ രാഷ്ട്രീയ കക്ഷികളെ കൂടി ഉള്‍പ്പെടുത്തിയ നടപടി ജനാധിപത്യത്തില്‍ ശുഭപ്രതീക്ഷ പുലര്‍ത്തുന്നവരില്‍ എന്തുകൊണ്ടും സന്തോഷകരമുണ്ടാക്കുന്നതാണ്.

നിര്‍ഭാഗ്യകരമെന്ന് പറയട്ടേ....ഭരിക്കുന്ന സര്‍ക്കാറിന്റെ ഏത് നല്ലകാര്യങ്ങളില്‍പോലും ഇടങ്കോലിട്ട് അവതാളത്തിലാക്കുന്ന സ്വഭാവമുള്ള പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് അറിഞ്ഞതോടെ ഉത്തരവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാര്‍ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍്ക്കുകയാണെന്ന് ഇക്കാലംവരെ കുറ്റപ്പെടുത്തിയിരുന്ന സിപിഎം ആണ് ഇതിനെതിരെ ആദ്യം രംഗത്ത് വന്നതെന്ന് അറിയുമ്പോള്‍ ആ പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രവും ആദര്‍ശങ്ങളുമെല്ലാം എവിടെയെത്തിയിരിക്കുന്നു എന്ന് ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്.സ്വാതന്ത്ര്യവും സോഷ്യലിസവും എല്ലാം വിഭാവനം ചെയ്യുന്ന ഒരു പാര്‍ട്ടി മനുഷ്യന്റെ അറിയാനുള്ള അവകാശത്തിനുമേല്‍പോലും കുതിര കയറുമ്പോള്‍ എന്താണ് പറയുക?.
എന്തിനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിമത്തെ ഭയക്കുന്നത്.കള്ളത്തരങ്ങള്‍ ചെയ്തവരാണ് ചോദ്യങ്ങളെ ഭയക്കുന്നത്.തങ്ങള്‍ ചെയ്തുകൂട്ടുന്ന ഓരോ കാര്യങ്ങളും പൊതു ജനങ്ങള്‍ അറിയാന്‍ പാടില്ലെന്ന് പറയുന്നതാണോ ജനാധിപത്യം?
ജനങ്ങളാണ് പാര്‍ട്ടിയും സര്‍ക്കാറുമെല്ലാം രൂപപ്പെടുത്തുന്നത്.ഒരു സര്‍ക്കാര്‍ എന്തൊക്കെ ചെയ്യുന്നുണ്ട് എന്ന് അറിയാന്‍ പൗരന് അവകാശമുണ്ടെങ്കില്‍ ആ പാര്‍ട്ടികളും എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് അറിയുന്നതില്‍ എന്താണ് കുഴപ്പം.

സ്വതന്ത്ര ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായും അവകാശമായും ലഭിച്ച പ്രധാനഘടകമേതെന്ന് ചോദിച്ചാല്‍ നിസ്സംശയമായും വിവരാവകാശ നിയമത്തെ കുറിച്ച് പറയാം.ഭരണകാര്യങ്ങളില്‍, സുതാര്യതയും സര്‍ക്കാര്‍ ഉത്തരവാദിത്വവും പ്രോത്സാഹിപ്പിച്ച്, അഴിമതി നിയന്ത്രിക്കുകയെന്നതാണ് ഈ നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം.ഇതുവഴി എത്രയെത്ര പ്രശ്‌നങ്ങള്‍ക്കാണ് ഈ നിയമം വഴി പരിഹരിക്കാന്‍ ആയത്.സാധാരണക്കാരന് ലഭിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ അറിഞ്ഞതുമുതല്‍ സുപ്രീംകോടതിക്ക് പോലും എണ്ണാന്‍ കഴിയാത്ത വിധംകോടികളുടെ അഴിമതി ഇടപാട് നടന്ന ടുജി സ്പ്കട്രം തുടങ്ങി ഈ നിയമത്തിന്റെ അന്തസത്ത വര്‍ദ്ദിച്ചുവരികയാണ്.ഒരു ഭാഗത്ത് ഈ നിയമത്തിന്റെ ചിറകരിഞ്ഞരിഞ്ഞ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന വസ്തുത നടമാടുമ്പോള്‍ മറുഭാഗത്ത് എത്രയൊക്കെ ഒളിച്ചുവെച്ചാലും ആ ഭൂതം പുറത്തുചാടുംപോലെ അഴിമതി കഥകള്‍ പുറത്തുവരിന്നു.2005ല്‍ നിലവില്‍ വന്ന വിവരവകാശ നിയമം അതിന്റെ താഴെത്തട്ടിലേക്ക് ഇപ്പോഴും പൂര്‍ണ്ണമായും എത്തിയിട്ടില്ല.ഇതിനിടെയാണ് പല തരത്തില്‍ ഇതിനെതിരെ വിവിധ ഭേദഗതികള്‍ സര്‍ക്കാര്‍ രൂപപ്പെടുത്തുന്നത്.

രാഷ്ട്രീയപാര്‍ട്ടികള്‍ സര്‍ക്കാര്‍ സംഘടനയോ സര്‍ക്കാര്‍ ഫണ്ട് പറ്റുന്ന സ്ഥാപനങ്ങളോ അല്ലെന്നും പൗരന്മാര്‍ സ്വമേധയാ ചേര്‍ന്ന് രൂപീകരിക്കുന്നതാണ് രാഷ്ട്രീയപാര്‍്ട്ടിയെന്നുമാണ് ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടാതിരിക്കാന്‍ കഴിഞ്ഞ ദിവസം ദേശാഭിമാനിയില്‍ പ്രകാശ് കാരാട്ട് എഴുതിയ ലേഖനത്തില്‍ പറയുന്ന പ്രധാന ന്യായം.
ജനങ്ങള്‍ രൂപീകരിക്കുന്നതാണ് സര്‍ക്കാര്‍.ജനങ്ങള്‍ തന്നെയാണ് അതിന് ഫണ്ട് നല്‍കു്ന്നതും.അല്ലാതെ മറ്റു വഴിലൂടെയല്ല ഫണ്ടുകള്‍ സര്‍ക്കാര്‍ സ്വരൂപിക്കുന്നത്.ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരം പറയണമെങ്കില്‍ ജനങ്ങള്‍ രൂപീകരിക്കുകയും,പിരിവ് നടത്തി പണം സ്വരൂപിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളും മറുപടി പറയണം.രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല ജനങ്ങളില്‍ നിന്ന് സഹയാം കിട്ടി പ്രവര്‍ത്തിക്കുന്ന മത സംഘടനങ്ങള്‍,സാസംകാരിക സംഘടനകള്‍ എല്ലാവരും മറുപടി പറയണം.അവരുടെ യോഗങ്ങള്‍,ചര്‍ച്ചകള്‍ എല്ലാം ജനങ്ങള്‍ അറിയട്ടേ.ഇനി ഇവ അറിയാന്‍ പാടില്ലെങ്കില്‍ മറ്റുള്ള എന്തെല്ലാം വിവരങ്ങള്‍ നല്‍കാം.അതൊന്നും ചിന്തിക്കും മുമ്പെ കയറെടുത്ത് ഇറങ്ങിത്തിരിച്ചതെന്തിന്?

എന്തായാലും വിവരാവകാശ കമ്മീഷന്റെ ഈ ഉത്തരവിനെതിരെ പ്രമുഖ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായി രംഗത്തിരിക്കുകയാണ്.അതിനിടെ  കമ്മീഷന്റെ ഈ ഉത്തരവ് വേഗം അട്ടിമറിക്കാനുള്ള സാധ്യതയേറെയാണ്.ഒറ്റക്കെട്ടാണെങ്കില്‍ ഉടനടി നിയമഭേദഗതി കൊണ്ടുവരാന്‍ സാധ്യതയുണ്ട്.അല്ലെങ്കില്‍ പൊതുവിവരാവകാശ ഓഫീസറെ നിയമിച്ച് ഇനി വിവരം നല്‍കാതെ കമ്മീഷന്റെ മുമ്പിലെത്തിയാല്‍ തത് സ്ഥാനത്ത് നിന്ന് പൊതുവിവരാവകാശ ഓഫീസര്‍ രാജിവെച്ചൊഴിഞ്ഞാല്‍ കമ്മീഷണര്‍ക്ക് ഒരു ശിക്ഷാ നടപടിയും എടുക്കാന്‍ കഴിയില്ലെന്ന പഴുതും ഇപ്പോള്‍ നിലനില്‍ക്കുയാണ്.ഇതൊന്നും മനസ്സിലാക്കാതെയാണ് എല്ലാ ചേരയും മൂര്ഖനും അണലിയും ഒന്നിച്ചു ഇളകിവശായിരിക്കുന്നത്.ഇവരെയെല്ലാം ഇത്രയധികം പേടിക്കുന്നുണ്ടെങ്കില്‍ അതിലെന്തോ വിഷബാധയുണ്ടെന്നൊരു തോന്നല്‍ ഇതുവഴി ജനങ്ങളിലുണ്ടായിട്ടുണ്ട്.ഇത്തരം അരക്ഷിത ബോധങ്ങളായിരിക്കാം മാവോയിസ്റ്റ് പോലുള്ള സംഘടനകള്‍ രൂപപ്പെടാന്‍ കാരണം.

Tuesday, February 5, 2013

രണ്ടു ചോദ്യങ്ങളും മറുപടികളും



2012 ഡിസംബര്‍  മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രസ് അക്കാദമിയും മലപ്പുറം പ്രസ് ക്ലബും സംയുക്തമായി വിവരാവകാശ ശില്‍പ്പശാല സംഘടിപ്പിച്ചത്.
സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണര്‍ എം.എന്‍. ഗുണവര്‍ധനന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കന്നതറിഞ്ഞാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്.

വിവരാവകാശ നിയമത്തിന്റെ ചരിത്രംപറഞ്ഞ് ഒരുമണിക്കൂറോളം അദ്ദേഹം ഉദ്ഘാടന ഭാഷണം നിര്‍വഹിച്ചു.അങ്ങിനെയിരിക്കെയാണ് ഒരു ഇടവേള കിട്ടിയപ്പോള്‍ ബഹു എന്‍പി രാജേന്ദ്രന്‍ സാറോട് ഈ ക്ലാസ് ഒരു ഇന്ററാക്ടീവ് രൂപത്തിലാക്കിയാല്‍ നന്നായിരുന്നുവെന്ന് പറഞ്ഞത്.അതിന് അവസാനം അവസരമുണ്ടായിരിക്കുമെന്ന് ഉറപ്പുലഭിച്ചതോടെ ഏറെ സന്തോഷമായി.
 പ്രസംഗത്തിന് ശേഷം എനിക്ക് രണ്ടു ചോദ്യങ്ങള്‍ക്കുള്ള അവസരം ലഭിച്ചു. വിവരാവകാശ കമ്മീഷണറോട് ആയതിനാല്‍ കുറെയധികം ചോദ്യങ്ങളുണ്ടായിരുന്നെങ്കിലും രണ്ടെണ്ണം ചോദിക്കാനാണ് ആ സമയം ലഭിച്ചത്.

ചോദ്യം ഒന്ന്.
വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 18 പ്രകാരമുള്ള പരാതികളില്‍
തീര്‍പ്പുകല്‍പ്പിക്കാന്‍ കമ്മീഷന് അധികാരമുണ്ടെന്നിരിക്കെ അത്തരം
പരാതികളെ തിരച്ചയക്കുകയും അപേക്ഷകനോട് ഒന്നാം അപ്പീല്‍ നല്‍കണമെന്ന്
പറയുകയും ചെയ്യുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ?


കമ്മീഷണര്‍ ഗുണവര്‍ദ്ദനന്റെ റുപടി:

നേരത്തെ കേരളത്തിലെ കമ്മീഷന്‍ സെക്ഷന്‍ 18 അനുസരിച്ചുള്ള കൊടുക്കുന്ന
അപേക്ഷകളില്‍ വിവരങ്ങള്‍ കൊടുക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
അടുത്ത കാലത്ത് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി വരികയുണ്ടായി.ആ
വിധിയില്‍ സെക്ഷന്‍ 18 ഉം 19 ഉം കോടതി വിശകലനം ചെയ്തു.സെക്ഷന്‍ 19
അനുസരിച്ച് വിവരങ്ങള്‍ കൊടുക്കാന്‍ പറയാന്‍ കമ്മീഷന് അധികാരം
നല്‍കിയിട്ടുണ്ട്. അതുകൊണ്ട് സെക്ഷന്‍ 18 അനുസരിച്ച് വിവരങ്ങള്‍ നല്‍കാന്‍ പറയാന്‍ കമ്മീഷന്
അധികാരമില്ല എന്ന് സുപ്രീം കോടതി ക്ലാരിഫൈ ചെയ്തിട്ടുണ്ട്.

സുപ്രീം കോടതിയുടെ ഒരു ഓര്‍ഡര്‍ എന്നു പറഞ്ഞാല്‍ എല്ലാ അധികാരികളും ഇത് പാലിക്കാന്‍ ബാധ്യസ്ഥരാണ്.അതുപോലെ സെക്ഷന്‍ 18 പ്രകാരമുള്ള അപേക്ഷകള്‍ക്ക് വിവരം കൊടുക്കാന്‍
ഞങ്ങള്‍ ഉത്തരവ് കൊടുത്തുകൊണ്ടിരുന്നതാണ്.ഈ വിധിയുടെ സാംഗത്യത്തെ
കുറിച്ച് ഉന്നത നീതി പീഠങ്ങള്‍ പ്രതികരിക്കേണ്ട സംഗതിയാണ്.അതുകൊണ്ടാണ്
അപേക്ഷ വരുമ്പോള്‍ 18 അനുസരിച്ച് ആ അപേക്ഷയില്‍ അയാള്‍ കൂടുതല്‍
വിവരങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ നമ്മളത് മടക്കി അയക്കുകയും ഒന്നാം
അപ്പീല്‍ നല്‍കിയ ശേഷം വരാന്‍ പറയുകയും ചെയ്തു.

ഈയിടെ ഒരു ഹൈകോടതി വിധിയുണ്ടായി.ഒരു സെക്ഷന്‍ 18 പെറ്റീഷനില്‍ വിവരം കൊടുക്കാന്‍ നമുക്ക്
നിര്‍ദേശം കൊടുക്കാന്‍ സാധിക്കാത്തത് കൊണ്ട് സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഹിയറിംഗിന് എന്റെ മുമ്പില്‍ ഹാജരായപ്പോള്‍ അയാള്‍ അത് കൊടുക്കുമെന്ന് പറഞ്ഞതായിട്ട് ഞാന്‍ രേഖപ്പെടുത്തി.അതു തന്നെ ഹൈകോടതി ആ വിധിക്കെതിരാണ് ,അത് പരിശോധിക്കണം എന്ന് പറഞ്ഞ് ഒരു ഫയല്‍ എന്റെയടുക്കല്‍ വന്നു.അതിനാല്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അത് പുനഃപരിശോധിക്കണം.നമ്മള്‍ പരോക്ഷമായി കൊടുക്കാന്‍ പറഞ്ഞപോലെ
പരോക്ഷമായിട്ട് ഒരു നിര്‍ദേശം നല്‍കിയരൂപത്തില്‍ വന്നു.അത് കൊണ്ടാണ് സെക്ഷന്‍ 18 നില്‍ ഒന്നാം അപ്പീല്‍ അധികാരിക്ക് നല്‍കാതെ കമ്മീഷന്റെ അടുത്ത് നേരിട്ട് വരുന്ന കേസുകളില്‍ കൂടുതല്‍ വിവരങ്ങള്‍
ആവശ്യപ്പെട്ടാല്‍ നമുക്കത് സുപ്രീംകോടതിയുടെ വിധിയുടെ വൈലേഷനാകുമെന്നതാകുന്നത് കൊണ്ട് നമ്മളത് ഒന്നാം അപ്പീല്‍ നല്‍കാന്‍ അപേക്ഷകനെ ഉപദേശിക്കുകയാണ് ചെയ്യുന്നത്

ചോദ്യം രണ്ട്

വിവരാവകാശ കമ്മീഷന്റെ വിധികളില്‍ പലതിലും ഉദ്യോഗസ്ഥരെ താക്കീത്
ചെയ്യുന്നു എന്നതായി കാണപ്പെടുന്നു. എന്താണ് ഈ താക്കീത്‌കൊണ്ട് കമ്മീഷന്‍
ഉദ്ദേശിക്കുന്നത് ? വിവരാവകാശ നിയമത്തിലെ ഏത് പ്രൊവിഷന്‍ പ്രകാരമാണ്
കമ്മീഷന്‍ താക്കീത് ചെയ്യുന്നത് ?


മറുപടി:

വ്യക്തമായി പറയുകയാണെങ്കില്‍ ...അങ്ങിനെ താക്കീത് നല്‍കാനുള്ള
പ്രൊവിഷനൊന്നും ഇല്ല.കമ്മീഷന്‍ ആദ്യം 2006 ല്‍ നിലവില്‍ വന്നപ്പോള്‍
അന്ന് മുതല്‍ പല കമ്മീഷണര്‍മാരും അത് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍
അടക്കം ഉദ്യോഗസ്ഥന്മാരെല്ലാം കൂടെ പരിചയമായിട്ട് വരുന്ന ഒരു.. ഒരു
...ഒരു ഗ്യാപ്പ് കണക്കിലെടുത്തുകൊണ്ട് താക്കിത് ചെയ്യുകയൊക്കെയുണ്ടായിരുന്നു.അത് സ്ട്രിക്ട് ആയിട്ട് പറഞ്ഞാല്‍ അതിന് അങ്ങിനെയൊരു പ്രൊവിഷനില്ല.താക്കിതിന് പ്രൊവിഷനില്ല.

===================
ഇപക്രാരമാണെങ്കില്‍ പ്രൊവിഷനൊന്നും ഇല്ലാതെ തോന്നിയപോലെ തീരുമാനം എടുക്കാന്‍ നിന്നാല്‍ വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തുന്ന വിവരാവകാശ പ്രവര്‍ത്തകര്‍ നിരാശരാകാനേ വഴിവെക്കൂ.
കടപ്പാട്
The Hindu
For News : Click here

Thursday, April 8, 2010

വിവരാവകാശത്തെ ജനപ്രതിനിധികള്‍ ഭയപ്പെടുന്നതെന്തുകൊണ്ട്‌

നമ്മുടെ രാജ്യം സ്വതന്ത്രമായതിന്റെ ശേഷം ജനങ്ങള്‍ക്കുവേി നിരവധി നിയമങ്ങള്‍ നിര്‍മ്മിച്ചിട്ടുെങ്കിലും അവയില്‍ ജനങ്ങളെ ഏറെ സ്വാധീനിച്ച നിയമം 2005 ല്‍ നിലവില്‍വന്ന വിവരാവകാശ നിയമമാണെന്ന കാര്യത്തില്‍ തര്‍ക്കമുാകാനിടയില്ല.തനിക്കു ചുറ്റും എന്താണ്‌ നടക്കുന്നതെന്ന്‌ അറിയാന്‍ ഒരു സാമൂഹ്യ ജീവിയെന്ന നിലയില്‍ മനുഷ്യന്‌ താത്‌പര്യവും അവകാശവും ഉ്‌. ജനപ്രതിനിധികള്‍ ഭരണം നടത്തുന്ന ഒരു ഭരണക്രമമെന്ന നിലയില്‍ തങ്ങള്‍ വോട്ട്‌ നല്‍കി വിജയിപ്പിച്ച ജനപ്രതിനിധികള്‍ എന്നവകാശപ്പെടുന്നവര്‍ ഭരണകേന്ദ്രങ്ങളില്‍ എന്തെല്ലാം ചെയ്യുന്നു എന്നു അറിയുവാനും, ചോദിക്കാനും അവകാശമു്‌. ജനങ്ങള്‍ക്കുവേി ഭരണം നടത്തുന്ന പ്രതിനിധികള്‍ എന്ന നിലക്ക്‌ അതു നല്‍കേത്‌ പ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും ബാധ്യതയാണ്‌.അതായത്‌ ജനങ്ങള്‍ക്കുതന്നെയാണ്‌ ജനാധിപത്യ രാജ്യത്തില്‍ പരമാധികാരം.

എന്നാല്‍ ജനങ്ങളുടെ ഈ അവകാശം വിഭാവനം ചെയ്യുന്ന വിവിരാവകാശനിയമത്തെ കളങ്കിതപ്പെടുത്തുന്ന വിധമാണ്‌ കേരള നിയമസഭയില്‍ അടുത്തകാലത്തായി നടന്നുവരുന്നത്‌.രാജ്യത്ത്‌ ആദ്യമായാണ്‌ സംസ്ഥാന വിവരാവകാശ കമ്മീഷണറെ നിയമസഭയിലേക്ക്‌ വിളിച്ച്‌ കാര്യങ്ങളുടെ വിശദീകരണം ആവശ്യപ്പെടുന്നത്‌. വളരെ അപമാനകരമായ സംഭവമാണിത്‌.
അടുത്തമാസം ആറിനു ഇതുസംബന്ധിച്ച ചര്‍ച്ച നടക്കാനിരിക്കെ വിവാദമായ ഈ നടപടിയിലേക്ക്‌ നയിച്ച പ്രധാനകാരണം വ്‌ിശദീകരിക്കുന്നത്‌ നന്നായിരിക്കും.
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ വിവിധ പ്രവര്‍ത്തനങ്ങളോടുള്ള വിയോജിപ്പ്‌ നിലനിര്‍ത്തികൊുതന്നെ നമ്മുടെ നിയമസഭാസമിതി കഴിഞ്ഞ ദിവസം ചെയതതിനോടു ന്യായീകരിക്കാനാകില്ല.
ഉമ്മന്‍ചാി മന്ത്രിയായിരിക്കുമ്പോള്‍ ടിഎം ജേക്കബ്‌ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ടേപ്പ്‌ ആവശ്യപ്പെട്ട്‌ എറണാകുളത്തെ വിവരാവകാശപ്രവര്‍ത്തകനായ അഡ്വ.ഡി ബി ബിനു നല്‍കിയ വിവരാവകാശ അപേക്ഷക്ക്‌ മറുപടി നല്‍കാന്‍ പറ്റില്ലെന്നാണ്‌ സംസ്ഥാന നിയമസഭാ കമ്മിറ്റി അറിയിച്ചിരിക്കുന്നത്‌.

പിന്നെ എന്തിനാണീ ധാരാളം പണം മുടക്കി നിയമസഭ ഈ വീഡിയോ ടേപ്പുകള്‍ സൂക്ഷിച്ചുവെക്കുന്നത്‌ ? സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏതൊരു ഫയലും അത്‌ അറിയാന്‍ പൗരന്‌ അവകാശമുെന്നാണ്‌ ഈ നിയമം വിഭാവനം ചെയ്യുന്നത്‌. (നിയമത്തിലെ എട്ട്‌, ഒമ്പത്‌ വകുപ്പുകളില്‍ ഉള്‍പ്പെടുന്ന രാജ്യരക്ഷാ സംബന്ധമായ വിവരങ്ങളൊഴികെ )
ലക്ഷക്കണക്കിന്‌ രൂപ പ്രതിദിനം ചിലവഴിച്ച്‌ അത്യാധുനിക ഓഡിയോ സംവിധാനമുള്ള ഒരു നിയമസഭയില്‍പോയി തോന്നിയപോലെ സംസാരിക്കാനും, പ്രവര്‍ത്തിക്കാനുമല്ല ജനങ്ങള്‍ തിരിഞ്ഞെടുത്തുവിട്ടിരിക്കുന്നത്‌. അതുകൊ്‌ അവിടെ നടക്കുന്ന ഏതൊരുവാക്കും ചലനങ്ങളും റെക്കോര്‍ഡ്‌ ചെയ്യപ്പെടുകയും സംരക്ഷിക്കുകയും ചെയ്യുന്നു്‌. അതിനാല്‍ അത്‌ അറിയാല്‍ പൗരന്‌ അവകാശമുള്ളതിനാല്‍ അതു നല്‍കാന്‍ നിയമസഭ മടികാണിക്കുന്നു എന്നറിയുമ്പോള്‍ ഈ നിയമത്തിന്റെ അന്തസത്തയെയാണ്‌ നമ്മുടെ ഭരണാധികാരികള്‍ കളങ്കപ്പെടുത്തുന്നത്‌. ഇത്‌ ഈ നിയമത്തെകുറിച്ചുള്ള തെറ്റായ ധാരണയിലേക്ക്‌്‌ വഴിവെക്കുകയുള്ളൂ.

എന്നാല്‍ ഇത്രയക്കെയായിട്ടും നമ്മുടെ ജനപ്രതിനിധികളില്‍ ഒരാള്‍പോലും പ്രതിപക്ഷമടക്കം ഈ വിഷയത്തില്‍ പ്രതികാരിക്കാതിരിക്കുമ്പോള്‍ ഈ വിഷയത്തില്‍ ഇവര്‍ ഒറ്റകെട്ടാണ്‌ എന്ന്‌ വ്യക്തമാക്കുകയാണ്‌ ചെയ്യുന്നത്‌. അതായാത്‌ നടപടിയെ ചോദ്യം ചെയ്‌താല്‍ തന്റെ ചെയ്‌തികള്‍ക്കും അത്‌ ദോഷകരമാണെന്ന്‌ തിരിച്ചറിവുകൊാണോ ഇവര്‍ മിാതിരിക്കുന്നതിന്റെ പിന്നിലെന്ന്‌ സംശയിക്കേിയിരിക്കുന്നു.
കാരണം ജനപ്രതിനിധികളുടെ ചെയ്‌തികള്‍ ഔദ്യോഗിക തലത്തില്‍ ഫയലുകളാക്കി സൂക്ഷിക്കുമ്പോള്‍ അത്‌ പൊതു ജനത്തിന്‌ പാടില്ലെന്ന്‌ പറയാന്‍ ഇവര്‍ക്ക്‌ ആരാണ്‌ അവകാശം നല്‍കിയത്‌.
ജനങ്ങളുടെ താത്‌പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ വിവരാവകാശനിയമം ഫലപ്രദമാക്കുന്നതിന്‌ കൂടുതല്‍ ജാഗ്രത കാട്ടേതു്‌.ഭരണത്തില്‍ സുതാര്യത വരുമ്പോഴാണ്‌ ജനാധിപത്യം അര്‍ത്ഥവത്താകുന്നത്‌. അതിനാല്‍ ജനങ്ങളുടേതായ ഈ നിയമത്തെ കൈക്കടത്തലിനുവിധേയമാക്കാതെ ജനങ്ങള്‍ക്കു വിട്ടുകൊടുക്കൂ....