Wednesday, January 21, 2015

സ്‌കൂള്‍ കലോത്സവങ്ങളിലെ മാര്‍ക്ക് മായാജാലങ്ങള്‍

സ്‌കൂള്‍ കലോത്സവങ്ങളിലെ ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച് മാതൃഭൂമിയില്‍ എഴുതിയ കുറിപ്പ്.
കടപ്പാട്: പ്രമേന്‍ മാഷ്

Monday, January 19, 2015

അധ്യാപനവും ഐടി സാധ്യതകളും


പാഠപുസ്തകത്തിലും വിനിമയരീതിയിലും മൂല്യനിര്‍ണ്ണയത്തിലും ഐടി ടൂളിന്റെ പ്രയോഗസാധ്യത കണ്ടെത്തി പ്രയോജനപ്പെടുത്തുന്ന രീതി ഏറെക്കുറെ സജീവമായിരിക്കുന്നു.ഇതിനായി ഇനിയും കുറെയേറെ ടൂളുകള്‍,പ്രസന്റേഷന്‍ ഫയലുകള്‍, സോഫ്ട്‌വെയര്‍ പാക്കേജുകള്‍ തുടങ്ങിയ നിര്‍മ്മിക്കുകയോ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുകയോ ചെയ്യേണ്ടിയിരിക്കുന്നു.ഇംഗ്ലീഷ്ഭാഷയിലുള്ള പ്രസന്റേഷന്‍ സ്ലൈഡുകളും ചില പ്രത്യേക വിഷയങ്ങളുടെ വീഡിയോഫയലുകളും യൂടുബ് പോലുള്ളവയില്‍ ലഭ്യമാണെങ്കിലും അവയില്‍ കൂടുതലും
ഇംഗ്ലീഷിലോ മറ്റു ഭാഷകളിലോ ഉള്ളവയാണ്.ഇത് പലപ്പോഴും മലയാളം മാധ്യമമായുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടത്ര ഉപയോഗികക്കാന്‍ സാധിക്കില്ല.മലയാളത്തിലുള്ള ഫയലുകള്‍ കൂടി ലഭ്യമാകുന്നതോടെ ഈ പ്രശ്‌നം മറികടക്കാനാകും.അധ്യാപകര്‍ തങ്ങളുടെ പഠന ബോധന സഹായികള്‍ പങ്കുവെക്കുന്ന ശീലങ്ങള്‍ ഓണ്‍ലൈന്‍ വഴിയാകുന്നതോടെ അറിവുകളുടെ പങ്കുവെക്കല്‍ വഴി കൂടുതല്‍ മെച്ചപ്പെടാന്‍ സാധിക്കും.ആ ഒരു തലത്തിലുള്ള ശീലങ്ങള്‍ പരിമിതമാണ്.നിലവില്‍ മറ്റാരൊക്കെയോ തയ്യാറാക്കിയ സോഫ്ട് വെയറുകളുടെ ഉപയോക്താവ് എന്നതിനപ്പുറം തന്റെ അധ്യാപനത്തിനാവശ്യമായ തരത്തിലുള്ള സോഫ്ട്
വെയറുകളോ, മറ്റു പരീക്ഷണ പ്രോഗ്രാമുകളോ സ്വയം നിര്‍മ്മിക്കുന്ന ഒരു നല്ല
നാള്‍ സ്വ്പ്‌നം കാണുന്നു.

Monday, May 26, 2014

തിരിച്ചറിയപ്പെടുന്നത്....

കൂടെകിടന്നവനേ രാപ്പനി അറിയൂ എന്നൊക്കെ ചുമ്മാ പറയുകയാണ്. 

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മോദി അധികാരത്തിലെത്തിയത് ഒരുതരത്തില്‍ അനുഗ്രഹമാണെനിക്ക് .കൂട്ടുകാരില്‍ പലരും ആരാണെന്നും എന്താണെന്നും മനസ്സിലാക്കി തന്നത് ഈ തെരഞ്ഞെടുപ്പാണ്.നേരിട്ട് ബന്ധമുള്ളവര്‍ മുതല്‍ ഫേസ്ബുക്കിലുടെ കണ്ടുപരിചയപ്പെട്ടവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

എത്രയോ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറിയിട്ടും കണ്ടുപരിചയപ്പെട്ടും, ഒരു പായയില്‍ ദിവസങ്ങളോളം അന്തിയുറങ്ങിയിട്ടും എനിക്ക് കാണാന്‍ പറ്റാത്ത ഒരു വിരോധ മനസ്സ് (മതമാകാം) എന്റെ കൂട്ടുകാര്‍ക്ക് ഉണ്ടായിരുന്നു എന്നു ഞാനിപ്പോള്‍ തിരിച്ചറിയുന്നത് ഈ തെരഞ്ഞെടുപ്പിലൂടെയാണ്. ഉള്ളില്‍ വിരോധം വെച്ച് അവരിപ്പോള്‍ പുറമെ ചിരിക്കുകയാണെന്ന് മനസ്സിലാക്കുന്നു. ചോറു തന്ന കൈക്ക് ഒരു കമ്മിറ്റ്‌മെറ്റ് തോുന്നുകയൊക്കെ സ്വാഭാവികമാണ്. തിരിച്ച് ഒന്നും പ്രതീക്ഷിക്കാന്‍ പാടില്ലല്ലോ.....എങ്കിലും...

പുറമെ വിപ്ലവം പറഞ്ഞ് നടക്കുന്ന മറ്റു ചില സുഹൃത്തുക്കളെയും തിരിച്ചറിയാനായി.ആ വിപ്ലവ വാക്യങ്ങളെല്ലാം വെറും ഉപരിപ്ലവമായിരുന്നൂ .മോദി അധികാരത്തിലെത്തിയപ്പോള്‍ ഉള്ളില്‍ ചിരിവരുന്നുണ്ട് അവര്‍ക്കും.കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് സഖാവ് അഭിമാനപൂര്‍വം കൈയിലെ ചരട് ഉയര്‍ത്തി കാണിച്ച് പറഞ്ഞു.ഇനി മോഡിയുടെ കാലമാണ്. ഇതൊക്കെയുണ്ടായാലും അവരെയെനിക്ക് ഒഴിവാക്കാന്‍ പറ്റില്ലല്ലോ....ഓരോരുത്തര്‍ക്കും അവരുടെ മതമുണ്ട്.രാഷ്ട്രീയമുണ്ട്.ലക്കും ദീനുകും വലിയ ദീന്‍.........