Friday, May 2, 2014

പരീക്ഷാ ഫലങ്ങള്‍

നമ്മുടെ പരീക്ഷാ ഫലങ്ങളും ഉത്തരകടലാസുകളും സുതാര്യമാകേണ്ടിയിരിക്കുന്നു.അരീക്കോട് സംഭവം പോലോത്തത് ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്കും ചിലത് ചെയ്യാനാകും.ഒരു തരം സോഷ്യല്‍ ഓഡിറ്റിംഗ്.പരീക്ഷയില്‍ മനപൂര്‍വം തോല്‍പ്പിച്ചും ക്രഡിറ്റിന് വേണ്ടി മാര്‍ക്ക് വാരിക്കോരി എപ്ലസ് ഉണ്ടാക്കിയതും പരിശോധിക്കാന്‍ നമ്മുടെ മുന്നില്‍ സംവിധാനമുണ്ട്.
വിവരാവകാശനിയമം ഒരു ഉദാഹരണം മാത്രം.

കുട്ടി എഴുതിയ ഉത്തരപേപ്പറുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം തേടാവുന്നതാണ് .ഉത്തരം നല്‍കാന്‍ അധ്യാപകന്‍ മാനദണ്ഡമാക്കിയ ഉത്തര സൂചികയുടെ പകര്‍പ്പും തേടാം.അപ്പോള്‍ അറിയാം.സംഗതി എന്തൊക്കെയാണ് നടക്കുന്നതെന്ന്.മോഡല്‍ പരീക്ഷയിലെ മൂല്യനിര്‍ണ്ണയവും എസ്എസ്എല്‍സിയിലെ മൂല്യനിര്‍ണ്ണയവും എല്ലാം ശേഖരിച്ചാല്‍ പല എപ്ലസിന്റെയും രഹസ്യങ്ങള്‍ അറിയാനും സാധിക്കും.

അധ്യാപകരുടെ ടീച്ചിംഗ് മാന്വല്‍ ഉള്‍പ്പടെയുള്ളവ ഇത്തരത്തില്‍ ഒരു വിവരാവകാശ പരിശോധന നടത്തിയാല്‍ നമ്മുടെ പൊതുവിദ്യാഭ്യാസം മാത്രമല്ല എല്ലാ വിദ്യാഭ്യാസ സബ്രദായവും കുറെയൊക്കെ രക്ഷപ്പെടുമെന്ന് തോന്നുന്നു

Monday, March 10, 2014

ഒരു സ്‌കൂള്‍ ടീച്ചറുടെ ഡയറി

എഫ്. വിഗ്ദറോവ യുടെ A diary of an School Teacher എന്ന പ്രശസ്ത ഗ്രന്ഥം അവസാനിക്കുന്നത് പരീക്ഷകള്‍ എന്ന അധ്യായത്തോടെയാണ്.

ശിശുകേന്ദ്രീകൃത വിദ്യാഭ്യാസ സബ്രദായത്തിന്റെ പ്രായോഗീക വശങ്ങള്‍ തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വിഗ്ദറോവയുടെ പുസ്തകത്തില്‍ നിന്ന് വായിക്കാവുന്നതിനാല്‍ അധ്യാപകര്‍ കഴിയുമെങ്കില്‍ വായിക്കേണ്ടതാണെന്ന് നിര്‍ദേശിക്കുന്നു.

പരീക്ഷകള്‍ എന്ന അധ്യായത്തില്‍ നിന്നുള്ള ചില വരികള്‍...

പരീക്ഷയ്ക്ക് വേണുടം വിധം തയ്യാറെടുക്കുവാന്‍ വേണ്ടി ഞാന്‍ കുട്ടികള്‍ക്ക് ധാരാളം അഭ്യാസങ്ങള്‍ നല്‍കി.അവരുടെ നില മെച്ചപ്പെട്ട് വരുന്നത് കണ്ട് ഞാന്‍ സന്തോഷിച്ചു.എങ്കിലും ഒരു പേടി എന്നില്‍ ബാക്കിയായിതന്നെ നിന്നു.

പരീക്ഷക്ക് തലേന്ന് ഞങ്ങള്‍ ക്ലാസെല്ലാം അടിച്ചുവാരി വൃത്തിയാക്കി.പുഷ്പങ്ങള്‍കൊണ്ട് കമനീയമായി അലങ്കരിച്ചു.മുറിയില്‍ അവയുടെ സൗരഭ്യം മുറ്റി നിന്നു.
'നാളേക്ക് അവ വാടിപ്പോയാലോ..'കുട്ടികള്‍ ഉല്‍കണ്ഠാകുലരായി ചോദിച്ചു.

ആകപ്പാടെ ഒരു വിശേഷ ദിവസത്തിന്റെ പ്രതീതിയാണ് ഉണ്ടായിരുന്നത്.എങ്കിലും പരീക്ഷകള്‍ അവര്‍ക്ക് എളുപ്പമായിരുന്നു.

Tuesday, November 5, 2013

ലിറ്റില്‍ മാസിക


ലിറ്റില്‍ മാസികയുടെ ഓക്ടോബര്‍ ലക്കത്തില്‍  വിക്കിപീഡിയയും ഡിജിറ്റല്‍ ആക്ടിവിസവും പ്രധാന വിഷയങ്ങളായിരിക്കുന്നു.കോപ്പി ലെഫ്റ്റ് നയം സ്വീകരിക്കുന്ന വ്യത്യസ്തമായ മാസികയാണിത്.പരസ്യങ്ങളില്ലാതെ വരിസംഖ്യ കൊണ്ട് മാത്രം നിലനിന്ന് പോരുന്നു.
മികച്ച ലേഖനങ്ങള്‍.
ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്കിക്കോളൂ......

കഴിയുന്നവര്‍ 150 രൂപ അടച്ച് മാസികയെ സഹായിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.ഇത്തരം മാസികകള്‍ കാലത്തിന്റെ ആവശ്യകതയാണ്.

ബാങ്ക് അക്കൗണ്ട് നമ്പര്.0857101067932
IFC Code CNRB0000857
കനറാ ബാങ്ക് , എടക്കര ബ്രാഞ്ച്.മലപ്പുറം


മാസികയുടെ ഇമെയില് വിലാസം
littlemasika@gmail.com
ഫോണ് 9946428284,8547300532

ഒക്ടോബര്‍ ലക്കത്തിലെ ആദ്യ ഏഴ് പേജുകള്‍ സ്‌കാന്‍ ചെയ്ത ഫയല്‍ താഴെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.റെസലൂഷന്‍ 150 കൊടുത്തതിനാല്‍ വായിക്കാന്‍ കഴിയുന്നുണ്ടോ എന്നറിയില്ല.